നാരായണീയം/ദശകം എഴുപത്തിയൊൻപത്
← ദശകം എഴുപത്തിയെട്ട് | നാരായണീയം രചന: ദശകം എഴുപത്തിയൊൻപത് |
ദശകം എൺപത്→ |
<poem>
79.1 ബലസമേതബലാനുഗതോ ഭവാൻ പുരമഗാഹത ഭീഷ്മകമാനിതഃ ദ്വിജസുതം ത്വദുപാഗമവാദിനം ധൃതരസാ തരസാ പ്രണനാമ സാ
79.2 ഭുവനകാന്തമവേക്ഷ്യ ഭവദ്വപുർനൃപസുതസ്യ നിശമ്യ ച ചേഷ്ടിതം വിപുലഖേദജുഷാം പുരവാസിനാം സരുദിതൈരുദിതൈരഗമന്നിശാ
79.3 തദനു വന്ദിതുമിന്ദുമുഖീ ശിവാം വിഹിതമംഗലഭൂഷണഭാസുരാ നിരഗമദ്ഭവദർപിതജീവിതാ സ്വപുരതഃ പുരതഃ സുഭടാവൃതാ
79.4 കുലവധൂഭിരുപേത്യ കുമാരികാ ഗിരിസുതാം പരിപൂജ്യ ച സാദരം മുഹുരയാചത തത്പദപങ്കജേ നിപതിതാ പതിതാം തവ കേവലം
79.5 സമവലോക കുതുഹലസങ്കുലേ നൃപകുലേ നിഭൃതം ത്വയി ച സ്ഥിതേ നൃപസുതാ നിരഗാത് ഗ്രിജാലയാത് സുരുചിരം രുചിരഞ്ജിതദിങ്മുഖാ
79.6 ഭുവനമോഹനരൂപരുചാ തദാ വിവശിതാഖിലരാജകദംബയാ ത്വമപി ദേവ കടാക്ഷവിമോക്ഷണൈഃ പ്രമദയാ മദയാഞ്ചകൃഷേ മനാക്
79.7 ക്വ തു ഗമിഷ്യസി ചന്ദ്രമുഖീതി താം സരസമേത്യ കരേണ ഹരൻ ക്ഷണാത് സമധിരോപ്യ രഥം ത്വമപാഹൃഥാ ഭുവി തതോ വിതതോ നിനദോ ദ്വിഷാം
79.8 ക്വനു ഗതഃ പശുപാല ഇതി ക്രുധാ കൃതരണാ യദുഭിശ്ച ജിതാ നൃപാഃ ന തു ഭവാനുദചാല്യത തൈരഹോ പിശുനകൈഃ ശുനകൈരിവ കേസരീ
79.9 തദനു രുക്മിണമാഗതമാഹവേ വധമുപേക്ഷ്യ നിബധ്യ വിരൂപയൻ ഹൃതമദം പരിമുച്യ ബലോക്തിഭിഃ പുരമയാ രമയാ സഹ കാന്തയാ
79.10 നവസമാഗമലജ്ജിതമാനസാം പ്രണയകൗതുകജൃംഭിതമന്മഥാം അരമയഃ ഖലു നാഥ യഥാസുഖം രഹസി താം ഹസിതാംശുലസന്മുഖീം
79.11 വിവിധനർമഭിരേവമഹർനിശം പ്രമദമാകലയൻപുനരേകദാ ഋജുമതേഃ കില വക്രാഗിരാ ഭവാൻ വരതനോരതനോദതിലോലതാം
79.12 തദധികൈരഥ ലാലനകൗശലൈഃ പ്രണയിനീമധികം രമയന്നിമാം അയി മുകുന്ദ ഭവച്ചരിതാനി നഃ പ്രഗദതാം ഗദതാന്തിമപാകുരു