Jump to content

ശ്രീമഹാഭാരതം പാട്ട/ആസ്തികം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമഹാഭാരതം പാട്ട
ആസ്തികം


[ 29 ] ആസ്തികം

ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു

അഥാസ്തികപൎവ്വംകഥാസംക്ഷെപമുച്യതെ ക പൻകിളിപൈത
ലെഭംഗിയിൽചൊല്ലുനീപങ്കജാക്ഷൻകഥാപംകങ്ങൾനീങ്ങുവാൻഎ
ങ്കിലൊകെൾപ്പിൻതപൊധനന്മാരൊടുസംക്ഷെപമായ്സൂതനിങ്ങിനെ
ചൊന്നപ്പൊൾനൈമിശാരണ്യനിവാസികളാകിയമാമുനിമാർശൌ
നകാദികൾചൊദിച്ചഎന്തുജനമെജയനാന്നരപതി മന്ദശൂകക്രതുചെ
യ്പാനവകാശംഅസ്തികനെങ്ങിനെമാറ്റിയതെന്നതുമസ്തികനാരുടെ
പുത്രനെന്നുംഭവാൻ വിസ്തരാൽഞങ്ങളൊടൊക്കെപറയണം"തത്വ
ബൊധത്തിനാധാരമാമസ്തികം സത്വമതെകൃഷ്ണശിഷ്യജനൊത്തമ
ചെതസികൃഷ്ണനെദ്ധ്യാനിച്ചുറപ്പിച്ചു സൂതനതിനെപ്പറഞ്ഞുതുടങ്ങി
നാൻമുന്നംജരൽക്കാരുനാമാമഹാമുനിധന്ന്യൻ ഗൃഹസ്ഥാശ്രമാശ
യില്ലായ്കയാൽനന്നാ യ്ത്തപസ്സുകൾചെയ്തുവനന്തൊറുമൊന്നിലു മാ
ശകൂടാതെനടക്കുന്നാൾപാതാളലൊകത്തുവീഴുവാനാ യ്ചിലരാധിപൂ
ണ്ടെറ്റമധൊമുഖന്മാരുമായി പുൽക്കൊടിതന്നുടെയഗ്രമാലംബമാ
യ്നിൽക്കുന്നതത്രയുമല്ലതിൻവെരുകൾ മൂഷികന്മെല്ലെക്കരണ്ടുമുറിപ്പതു
ദൊഷമില്ലാതജരൽക്കാരുകണ്ടപ്പൊൾ നിങ്ങളാരെന്നാനവരുമവ
നൊടു ഞങ്ങൾചിലമുനിമാരെന്നുചൊല്ലിനാർ പുത്രനായുണ്ടൂജരൽ
ക്കാരുഞങ്ങൾക്കു പുത്രനവനില്ലയാഞ്ഞതുകാരണം ലുപുപിണ്ഡൊ
ദകന്മാരായിതുഞങ്ങൾ തപ്തമായൊരുതപസ്സുംവൃഥാഫലം ഞങ്ങൾ
നരകത്തിൽവീഴ്വാൻതുടങ്ങുന്നു മംഗലനായനീയാരെന്നുചൊല്ലണം
എംകിൽജരൽക്കാരുവായതുഞാൻതന്നെ നിങ്ങൾമമപിതാക്കന്മാര
"റിഞ്ഞാലും സംകടംപൊക്കുവാനെന്തുഞാൻവെണ്ടതു ശംകിയാതെയ
രുൾചെയ്കെ"ന്നുചൊന്നപ്പൊൾ, ചൊന്നാർപിതാമഹന്മാരവൻത
ന്നൊടുപുണ്യതപൊവ്രതദാനധൎമ്മാദികൾ സന്തതിയില്ലായ്കിലൊ
ക്കവെനിഷ്ഫലം സന്തതികൊണ്ടെഗതിവരൂനിശ്ചയം ആകയാൽ
വെൾക്കനീവെണ്ടതുമുൻപിനാൽ പൊകവൈകാതതിനെന്നവർ
ചൊല്ലിനാർ ഭിക്ഷയായ്മൊദാലൊരുപുമാനെന്നൊടു കയ്ക്കൊൾകഭാ
ൎയ്യയാന്നുനൽകീടുകിൽ വെൾക്കാമവളെസ്സമയമിനിക്കതു കെൾ
ക്കാമഹാവ്രതംപിന്നെയ്യുമൊന്നുണ്ടു പെണ്ണിനുമെന്നുടെപെരായിരി [ 30 ] ക്കെണ മെന്നുജരൽക്കാരുചൊന്നൊരനന്തരം ചൊല്ലിയവണ്ണമെ
യൊഗവരികെന്നു നല്ലൊരനുഗ്രഹം നൽകീപിതൃക്കളും നന്നായൊ
രുവനദെശെവസിക്കുംപൊൾ പന്നഗനാഥനാംവാസുകിയുംകണ്ടു
എന്നുടെസൊദരിയാകിയകന്യക തന്നെവരിച്ചുകൊൾകെന്നിതുവാ
സുകി നാമമവൾക്കെന്തുചൊല്ലുകെന്നുമുനി നാമംജരൽക്കാരുവെ
ന്നിതുവാസുകി പണ്ടെഭവാനുതരുവാനായുണ്ടാക്കി പുണ്ഡരീകൊത്ഭ
വനെന്നുമറിഞ്ഞാലും വഹ്നിയിൽവീഴ്കെന്നുമാതൃശാപംകൊണ്ട പ
ന്നഗവംശവുംസന്നമാമെന്നതും ചെന്നുവിധാതാവിനൊടുവിബുധ
ന്മാർ ചൊന്നതുകെട്ടരുൾചെയ്തുവിരിഞ്ചനും മംഗലയായജരൽക്കാരു
നാരിയെ യങ്ങുജരൽക്കാരുവിന്നുകൊടുക്കണം ഉണ്ടാമവൾപെറ്റ
വന്നൊരുനന്ദന നുണ്ടായശാപഭയമൊഴിച്ചീടുവാൻ ഇത്ഥംവിധാ
തൃനിയൊ ഗമെന്നാൽപ്രമ ദൊത്തമയാമിവൾതന്നെവെട്ടീടുക ദീൎഗ്ഘ
പൃഷ്ഠാധിപനിങ്ങനെചൊന്നപ്പൊൾ ദീഗ്ഘവിലോകനമുളളജരൽ
ക്കാരു ദീൎഗ്ഘവിലോചനയാംജരൽക്കാരുവെ ശീഘ്രംവിധിവിധി
യാൽവിവാഹംചെയ്തു മൊക്ഷപരായണൻ വാഴുന്നകാലത്തു സൌ
ഖ്യംവരിവസ്യയാവളൎത്താളവൾ ചൊൽപ്പൊങ്ങുമസ്തികനുണ്ടാകയും
ചെയ്തു സൎപ്പസത്രത്തെയൊഴിച്ചതവനെല്ലൊ സൂതവാക്ക്യംകെട്ടുമൊ
ദെനശൌനകൻ ആദരവൊടുനാഗൊല്പത്തിചൊൽകെന്നാൻ ആ
ശ്ചൎയ്യമക്കഥാകെൾപ്പിൻചുരുക്കമാ യ്ക്കാശ്യപനാകുംപ്രജാപതിസാ
ദരം ഭദ്രശീലാംഗിമാരായുളള ഭാൎയ്യമാർ കദ്രുവിനൊടുംവിനതയൊടും
ചൊന്നാൻ ഭൎത്തൃശുശ്രൂഷണശിക്ഷയുശീലവും ചിത്തവിശുദ്ധിയും
കണ്ടുതെളിഞ്ഞുഞാൻ വാഞ്ഛിതമായതു ചൊല്ലുവിൻനിങ്ങൾക്കു ചാ
ഞ്ചല്യമെന്ന്യെവരന്തരുന്നുണ്ടുഞാൻ അന്തമില്ലാതൊരുവീൎയ്യബലമു
ളള സന്തതിനാശസഹസ്രമുണ്ടാകണം എന്നു വരിച്ചിതുകദ്രുവിനത
യും പിന്നെമരീചിസുതനൊടുചൊല്ലിനാൾ എത്രയുന്തെജൊബല
വീൎയ്യവെഗങ്ങൾ കദ്രുസുതന്മാരിലെറ്റമുണ്ടാംവണ്ണം രണ്ടു തനയന്മാ
രുത്തമന്മാരായി ട്ടുണ്ടാകവെണമിനിക്കുദയാനിധെ മുട്ടയായുണ്ടുമി
നിയതുനിങ്ങൾക്കു പൊട്ടിപ്പൊകാതവണ്ണംഭരിച്ചീടുവിൻ ഇത്ഥമ
നുഗ്രഹംചെയ്തുമഹാമുനി സത്വരംകാനനംപുക്കുതപസ്സിനായി അ
ണ്ഡസഹസ്രംപ്രസവിച്ചാൾകദ്രുവു മാണ്ഡദ്വയംപ്രസവിച്ചുവിന
തയും അണ്ഡങ്ങളെപ്പരിചാരകന്മാരെല്ലാം ദണ്ഡമൊഴിഞ്ഞു പരിപാ
ലനംചെയ്താർ അഞ്ഞൂറുസംവത്സരംചെന്നകാലമീ രഞ്ഞൂറുനാഗപ്ര
വരന്മാരുണ്ടായി തന്നുടെമുട്ടകൾരണ്ടുംവിരിയാഞ്ഞു വന്നൊരുതാപാ
ൽവിനതയുമക്കാലം ഒന്നിനെ ക്കൊട്ടിയുടച്ചാളതുനെരം നന്നായ്വിള [ 31 ] ങ്ങീചതുൎദ്ദശലൊകവും അപ്പൊളനൂരുവായ്മെവുമരുണനു മഭ്രദെശം
പ്രവെശിച്ചിതുസത്വരം അംബരദെശത്തുയരുമരുണനു മംബയൊ
ടീൎഷ്യാകലൎന്നുചൊല്ലീടിനാൻ ദെഹംമുഴുവനെതീരുന്നതിൻമുൻപെ
മൊഹംവളൎന്നിതുചെയ്തതുകാരണം കദ്രുവാമമ്മയ്ക്കടിമയായ്പൊകനീ
ഭദ്രനായുണ്ടാമിനിമമസൊദരൻ മുട്ടയതുംനീയുടച്ചുകളയായ്ക്കിൽ പെ
ട്ടന്നുദാസ്യവുംതീൎക്കുമവനമ്മെ ഇന്നുമഞ്ഞൂറാണ്ടുപാൎത്തീടുഴറാതെ എ
ന്നാൽനിനക്കവനാലെഗതിവരും എന്നുപറഞ്ഞുയൎന്നാനരുണാഖ്യ
നും ഒന്നിച്ചിരുന്നുവിനതയുംകദ്രുവും മാൎത്താണ്ഡദെവനുസാരഥിയാ
യുടൻതെൎത്തടംപുക്കാനരുണന്മഹാപ്രഭൻ - ആധിയുംതീൎന്നിരിക്കുന്ന
കാലത്തിൻകൽആദിതെയാസുരന്മാരൊരുമിച്ചുകൊണ്ടാദരവൊടുപാ
ലാഴികടഞ്ഞനാൾശ്വെതവൎണ്ണത്തൊടുമാനസവെഗനായി ഉച്ചൈ
ശ്രവസ്സെന്നുലൊകപ്രസിദ്ധമായി സ്വച്ഛമായുണ്ടായൊരശ്വംപ്ര
തിതമ്മിൽ വാദമുണ്ടായ്വന്നിതെന്നുപറഞ്ഞൊരു സൂതനൊടന്നെരം
ചൊദിച്ചുശൌനകൻ ചൊല്ലുചൊല്ലെംകിലമൃതമഥനം നീ ചൊല്ലാമ
തുമെംകിലെന്നിതുസൂതനും ചൊല്ലിനാനെംകിലമൃതമഥനവും ചൊ
ല്ലുവാനിപ്പൊളിനിക്കെളുതല്ലെതും വിദ്യാധരസ്ത്രീകൾദിവ്യപുഷ്പം
കൊണ്ടു ഹൃദ്യമായുളെളാരുമാല്യംതൊടുത്തതു ശൎവാംശജാതനായൊരു
മുനീന്ദ്രനാം ദുൎവ്വാസാവിന്നുകൊടുത്തവരുംപൊയാർ സംഭൊഗസാ
ധനമായുളളമാല്യത്തെ ജംഭവൈരിക്കുകൊടുത്തുമുനീന്ദ്രനും ദന്താവ
ളെശ്വരസ്കന്ധൊപരിവെച്ചു കുന്തളംചിക്കിയുലൎത്തുന്നനേരത്തുന്നതുനെരം ഹ
സ്നീന്ദ്രമസ്തകന്യസ്തമാല്യാമൊദമത്തഭൃംഗസ്തൊമവിത്രസ്തനെത്രനാം
മത്തദ്വിപെന്ദ്രനെടുത്തുമൎദ്ദിക്കയാൽ ക്രൂ ദ്ധനായ്മാമുനിശാപവുംനൽ
കിനാൻ വൃത്രാരിമുഖ്യത്രിദശകുലത്തെയും വൃദ്ധന്മാരായ്വിരൂപന്മാര
യ്പൊകെന്നു ഇന്നുതുടങ്ങീജരാനരയുണ്ടാക എന്നതുകെട്ടു ഭയെനമഹെ
ന്ദ്രനും വന്ദിച്ചുശാപമൊക്ഷത്തെയപെക്ഷിച്ചാൻനന്ദിച്ചുതാപസെ
ന്ദ്രൻ വരവും നൽകി ക്ഷീരാൎണ്ണവംമഥനംചെയ്തുപീയൂഷ സാരംനു
കൎന്നാൽ ജരാനരത്തീൎന്നുപൊംഇന്ദ്രാദിവൃന്ദാരകന്മാരരവിന്ദ മന്ദിരനൊ
ടറിയിച്ചിതുസംകടം ചന്ദ്രക്കലാധരൻതന്നൊടുണൎത്തിക്ക മന്ദെതരം
ചെന്നുനാമെന്നുനാന്മുഖൻ കൈലാസവാസിയെച്ചെന്നുപുകണ്ണി
തു ശൈലാത്മജാപതിതാനുമതുനെരം നിൎജ്ജരന്മാരുടെസംകടംകണ്ടാ
ശു സജ്വരമാനസനായിപ്പുറപ്പെട്ടു നാരായണനൊടുണൎത്തിക്ക
വൈകാതെ സാരസലൊചനൻതാപംകളഞ്ഞീടും എന്നുകല്പിച്ചവ
രൊന്നിച്ചുചെന്നുടൻനന്നായ്സ്തുതിച്ചാർ മുകുന്ദനെയന്നെരം പളളി
ക്കുറു‌പ്പുണൎന്നാശുമുകുന്ദനും അല്ലൽപൊമ്മാറുതെളിഞ്ഞരുളിച്ചെയ്തു [ 32 ] ദെവാസുരന്മാരൊരുമിക്കവൈകാതെ കെവലംമത്തനുിമന്ദരപൎവതം
പാശമാക്കിക്കൊൾക വാസുകിതന്നെയുംആശുമഥന ന്തുടങ്ങുകയെ
ന്നപ്പൊൾ നാഥനരുൾചെയ്തവണ്ണമൊരുമിച്ചു പാഥൊനിധിമഥ
നംചെയ്തനന്തരം ജാതങ്ങളായുളളദിവ്യപദാൎത്ഥങ്ങ ളാദരവൊടുയ
ഥൊചിതംകയ്ക്കൊണ്ടാർ എന്നതിലുച്ചൈശ്രവസ്സാംകുതിരയെ വൃ
ന്ദാരകെന്ദ്രൻപരിഗ്രഹിച്ചീടിനാൻ ക്ഷീരാംബുരാശിയിൽനിന്നു
ജനിച്ചൊരു ചാരുതുരഗമാമുച്ചൈശ്രവസ്സിനു നെരെനിറമെന്തു
ചൊല്ലുകെന്നാൾകദ്രു പാരംവെളുത്തെന്നു ചൊന്നാൾവിനത
യും എന്നാലൊരുമറുവില്ലെന്നതുംവരാ നിൎണ്ണയംബാലധിക്കെ
ന്നിതുകദ്രുവും ഇല്ലാമറുവതിനെന്നുവിനതയും ചൊല്ലിനാളെതുമെ
ശംകയുംകൂടാതെ എംകിൽഞാൻനിന്നുടെ ദാസിയായ്വാഴുവൻ ശംക
യൊഴിഞ്ഞെന്നു ചൊല്ലിനാൾകദ്രുവും ഉണ്ടുകളംകമെന്നാകിൽ നി
ൻ ദാസിയാ യ്ക്കൊണ്ടാലുമെന്നെയുമെന്നുവിനതയും കൊളെവി
വാദമൊഴിഞ്ഞിന്നടങ്ങുക നാളെനൊക്കാമെന്നു ചൊല്ലിനാൾകദ്രു
വും പിന്നെസുതരൊടുവെവ്വെറെചൊല്ലിനാൾ ഒന്നുണ്ടുചെയ്യെണ്ടു
നിങ്ങളെന്മക്കളെ ഉച്ചൈശ്രവസ്സാംകുതിരതൻവായൂടെ നിഞ്ചലമാ
യൊരുരൊമമായുൾപ്പുക്കു നിങ്ങളിലെകനൊരഞ്ജനവൎണ്ണത്തെ ത്തി
ങ്ങിവിളങ്ങിവാലിന്മെൽകിടക്കണം ഞങ്ങൾക്കരുതെന്നുചൊന്നാ
രവർകളുംമംഗലമല്ലചതിക്കരുതാരെയുംഞങ്ങൾക്കുവെറില്ലനിങ്ങളിരു
വരുംനിങ്ങൾതീയിൽവീണുചാകെന്നാളമ്മയും ശാപഭയംകൊണ്ട
തിലൊരുവൻചെന്നുശൊഭതെടീടുംകളംകമായ്മെവിനാൻ പിറ്റെനാ
ൾ ചെന്നവർ നൊക്കുന്നനെരത്തു കുറ്റമുള്ളൊരുകളംകമുണ്ടാകയാൽ
ഹാസ്യഭാവെനനിന്നീടിനാൾകദ്രുവുംദാസഭാവംപൂണ്ടുവാണൂവിന
തയും ആസുരമാനസയാകിയകദ്രുവാലാതുരമാനസയായാൾ വിന
തയും മാതുരാഗസ്സുന്തെളിഞ്ഞതില്ലെതുമെ മാതരിശ്വാശനെന്ദ്രൊത്ത
മന്മാക്കുള്ളിൽമാധുൎയ്യശീലയായുളളവിനതയും ചാതുൎയ്യമുളെളാരുകാദ്ര
വെയന്മാരെ സാദരഭാവംവളൎത്താരവർകളും ഭെദഹീനംവസിച്ചാർ
പലകാലവും അഞ്ഞൂറുവത്സരമിങ്ങനെചെന്നനാ ളഞ്ജസാഭിന്ന
മായിവിനതാണ്ഡവും കല്പാന്തപാവകനെന്നമരൌഘവും കല്പിച്ചു
ഭീത്യാമുനിവരന്മാരുമായി ആശ്രയമെന്തുലൊകത്തിനെന്നൊൎത്തവ
രാശ്രയാശസ്തുതിചെയ്താർപലതരം മൽപ്രഭയല്ലഭയപ്പെടായ്വിൻഗ
രുഡപ്രഭയെന്നരുൾചെയ്തിതുവഹ്നിയും അപ്പൊൾമുനികളുംദെവ
സമൂഹവും അത്ഭുതംപൂണ്ടുഗരുഡസ്തുതിചെയ്താർ വെദത്രയമൊടുദെ
വത്രയമതുംപാദത്രയവുംപദത്രയവുംനീയെ നാദത്രയവുംവൎണ്ണത്രയ [ 33 ] വുന്നീയെജ്യൊതിസ്ത്രയവു മഗ്നിത്രയവുംനീയെശക്തിത്രയവുംഗുണ
ത്രയവുംനീയെ ഭുക്തിമുക്തിപ്രദായുക്തഭക്തപ്രിയ ലൊകത്രയത്തിന
ശൊകത്രയന്തീൎക്കവെഗപ്രഭാനിധെപക്ഷികുലൊത്തമ വിശ്വംദഹി
ച്ചുപൊകുന്നതിന്മുന്നമെനിശ്ശെഷതെജസ്സുമൊട്ടടക്കെണമെ ദാനവ
നാശനന്മാരുംമുനിമാരും ദീനതയൊടുമീവണ്ണംപുകണ്ണപ്പൊൾ പ
ക്ഷികുലാധിപൻഭക്തപരായണൻ തൽക്ഷണെതെജസ്സുമൊട്ടുചുരു
ക്കിനാൻ വന്നിതുസന്തൊഷവുംഭുവനത്തിനു പിന്നെമാതാവിനെ
ക്കാണ്മാൻഗരുഡനും പന്നഗമാതാവിരിക്കുംഗൃഹത്തിനു ചെന്നുമാ
താവിനെക്കണ്ടുവണങ്ങിനാൻ ഒന്നിച്ചവിടെയിരുന്നുചിലദിന മ
ന്നൊരുനാളുരചെയ്തിതുകദ്രുവുംഎന്നുടെഗെഹത്തിനാമ്മാറുപൊവതി
നെന്നെയെടുത്തുകൊള്ളെണംവിനതെനി അന്നതുഞ്ചെയ്താൾവിനത
യുന്നന്ദനൻ തന്നൊടുചൊന്നാൾമകനെമടിയാതെ പന്നഗന്മാരെ
എടുത്തുകൊള്ളെണംനീ എന്നമ്മചൊന്നതിളയ്ക്കരുതെന്നൊൎത്തു നാഗ
ങ്ങളെയുമെടുത്തുപറന്നിതു വെഗനസൂൎയ്യന്നഭിമുഖമാംവണ്ണം വ്യഗ്ര
ങ്ങൾ ചൊല്ലുവാൻവെഗെനപൊകുന്നി തഗ്രജനൊടെന്നുതൊന്നുമ
തുകണ്ടാൽ ആദിത്യരശ്മികളെറ്റുഭുജഗങ്ങ ളാധിപൂണ്ടെറ്റംതളൎന്നുചമ
ഞ്ഞപ്പൊൾ ആദിതെയൊത്തമനായദെവെന്ദ്രനെ ആദരപൂൎവ്വംപുക
ണ്ണിതുകദ്രുവും ആധാരമില്ലമറ്റെന്നവൾകെഴുംപൊ ളാസാരവുംതുട
ങ്ങീടിനാൻവാസവൻ താപവുന്തിൎന്നവരാശുരമണക ദ്വീപവുംപു
ക്കുസുഖിച്ചുവാണീടിനാർ അക്ഷികൎണ്ണന്മാരൊരുനാളതുകാലം പ
ക്ഷികുലാധിപനൊടുചൊല്ലീടിനാർ സ്വൎഗ്ഗസമാനമാം ദ്വീപാന്തര
ങ്ങളിലൊക്കെനടന്നുകളിപ്പതിന്നെങ്ങളെ ഒക്കയെടുത്തുപറക്കണം
നീയെന്നു ചക്രീശ്വരന്മാർപറഞ്ഞതുകെട്ടുരു ദുഃഖംകലൎന്നുമാതാവൊ
ടുചൊദിച്ചാൻ പക്ഷീശ്വരൻപരമാൎത്ഥമറിവാനായി കാരണമെന്തി
വർചൊല്ലുന്നതുചെയ്വാൻ നെരെപറയണമെന്നൊടുമാതാവെ ആ
ത്മജനിങ്ങനെചൊദിച്ചനെരമാത്മഖെദത്തൊടുചൊന്നാൾവിന
തയും കദ്രുചതിച്ചുതൻദാസിയാക്കിക്കൊണ്ടാൾ എത്രയുംപീഡയായ്വ
ന്നിതതുമൂലം അക്കഥയൊക്കെപ്പറഞ്ഞുകെൾപ്പിച്ചപ്പൊൾ ദുഃഖമു
ൾക്കൊണ്ടുവിനതാതനയനും ദന്ദശൂകൊത്തമന്മാരൊടുചൊദിച്ചാൻ
എന്തുഞാൻവെണ്ടുതടിമയൊഴിപ്പതി ന്നന്തരമില്ലസാധിപ്പതിനിന്നി
നി ചിന്തിതംചൊല്ലുവിനെന്നതുകെട്ടപ്പൊൾ നീയിനിവൈകാതെ
ചെന്നുവരുത്തുക പീയൂഷമെന്നാലടിമയൊഴിഞ്ഞീടുംഎന്നവർചൊ
ന്നതുകെട്ടുഗരുഡനും ചെന്നുമാതാവിനൊടാശുചൊല്ലീടിനാൻ പൈ
ദാഹവുംതീൎന്നമരലൊകത്തിനു ചെയ്തന്ന്യമുൾക്കൊണ്ടമൃതിനുപൊക [ 34 ] ണംആഹാരംവെണമിനിക്കെന്നുമാതരി ശ്വാഹാരനാശനൻചൊ
ന്നൊരനന്തരം മാതാവുമന്ദസ്മിതംപൂണ്ടുചൊല്ലിനാൾ മാധവൻവാഴു
ന്നപാലാഴിതൻകരെ വാഴുംനിഷാദന്മാരെത്തിന്നുകൊൾകനീ ദൊ
ഷമതിനില്ലപിന്നെയുമൊന്നുകെൾ ബ്രാഹ്മണരെത്തിന്നുപൊകാതി
രിക്കണം ധാൎമ്മികന്മാരെദ്ദഹിക്കരുതഗ്നിക്കും സൃഷ്ടിസ്ഥിതിലയങ്ങ
ൾക്കുകൎത്താക്കളാം സ്രഷ്ടാവുമംബുജനെത്രനുംരുദ്രനും ദെവെന്ദ്രനാ
ദിയാംദെവസമൂഹവും ഭൂവാതതൊയാഗ്നിഖാദിഭൂതങ്ങളും വെദങ്ങ
ളൊടുസമങ്ങളല്ലായ്കയാൽ വെദജ്ഞന്മാരായഭൂദെവന്മാരത്രെ ആധാര
മീരെഴുലൊകത്തിനുമവ ൎക്കാധാരമായാരുമില്ലെന്നറിയണം ബ്രാഹ്മ
ണരൊളം മഹത്വമില്ലാൎക്കുമെസാമ്യംദ്വിജന്മാൎക്കുമറ്റൊന്നുമില്ലെല്ലൊ
വന്ദ്യന്മാരാകുന്നതുംദ്വിജന്മാരത്രെ നിന്ദിച്ചുപൊകായ്കവരെയൊരിക്ക
ലും ദെവാദികൾക്കുംപ്രപഞ്ചത്തിനുംപര ന്ദൈവതമാകുന്നതുംദ്വിജ
ന്മാരത്രെ ശാശ്വതമാകിയധൎമ്മമാകുന്നതുമീശ്വരനാകുന്നതുംദ്വിജന്മാ
രത്രെ എന്തടയാളംദ്വിജന്മാൎക്കുമാതാവെ സന്തതംയജ്ഞൊപവീതാദി
ലക്ഷണംസന്തുഷ്ടരാംദ്വിജന്മാരെവിഴുങ്ങുകിൽ കന്ധരാവെന്തുപൊ
മന്തരമില്ലെതും ദ്രഷ്ടനെന്നാകിലുംദുഷ്ടനെന്നാകിലും പുഷ്ടഭക്ത്യാവ
ണങ്ങെണംദ്വിജകുലം ഇത്ഥമുപദെശവുംചെയ്തനുഗ്രഹി ച്ചത്യാദരെ
ണപുണൎന്നു മുകുൎന്നവ നുത്തമാംഗത്തിൽ ബാഷ്പാഭിഷെകംചെയ്തു ചി
ത്തപ്രമൊദംകലൎന്നവൾചൊല്ലിനാൾ നീനിരൂപിച്ചതുസാധിച്ചി
വിടെയ്ക്കു മാനമിയന്നുവിരയവരികനി മാതുരനുജ്ഞാംശിരസിവഹി
ച്ചുകൊ ണ്ടാദരവൊടുപറന്നുഗരുഡനും ഉൎവ്വിധരങ്ങൾകുലുക്കി പ്പൊ
ടിയാൎപ്പി ച്ചുൎവ്വിയുമാകാശവുമൊരുമിപ്പിച്ചുഗൎവ്വം കലൎന്നനിഷാദന്മാർ
വാഴുന്ന നിൎവ്വികാരാലയമെല്ലാമിളക്കിനാൻ വിത്രസ്തമായനിഷാദ
കുലമെല്ലാം വിസൃതമായൊരുവക്ത്രത്തിലാക്കിനാൻ എത്രയുംചുട്ടുതുട
ങ്ങിഗളതലം ചിത്തെനിരൂപിച്ചുമാതൃവചനവും വിപ്രനുംകൂടെയക
പ്പെട്ടിതെന്നതു കല്പിച്ചുചൊന്നാൻഗരുഡനുമന്നെരംബുദ്ധിപൂൎവ്വംനി
ന്നെക്കൊത്തുകയല്ലഞാ നത്തൽകൂടാതെപുറത്തുപൊന്നീടുക സത്യധ
ൎമ്മാദികൾക്കാധാരഭൂതന്മാ രുത്തമന്മാരായഭൂദെവന്മാരെല്ലൊ ഇത്ഥം ഗ
രുഡൻപറഞ്ഞതുകെട്ടൊരു പൃത്ഥ്വീസുരൊത്തമനുത്തരംചൊല്ലിനാൻ
നിൎമ്മലപക്ഷീന്ദ്രധൎമ്മപരായണ മന്മനൊവാഞ്ഛിതംചൊല്ലുവൻ കെ
ൾക്കനീ ഉണ്ടൊരുഭാൎയ്യാനിഷാദിയവളെയും കൊണ്ടുപൊകെണമിനി
ക്കെന്നറികനീകൊണ്ടുപൊയാലുമെന്നാനനത്തൂടെനീ യുണ്ടാകയില്ല
വിഷമമതിന്നെതും ആശുപുറത്തവളൊടുംപുറപ്പെട്ടാ നാശീൎവ്വാദങ്ങ
ളുംചെയ്തുഗരുഡനുംപൊയാൻദ്വിജവരൻപിന്നെദ്വിജവരൻപൊയാ [ 35 ] ൻപിതാവിനെക്കണ്ടുവണങ്ങുവാൻ പൈദാഹമെതുമടങ്ങീലനിന്നു
ടെ പയ്തലാ യ്മെവുമിനിക്കുദയാനിധെ കാശ്യപനൊടവനിങ്ങനെ
ചൊന്നപൊ താശ്ചൎയ്യമുൾക്കൊണ്ടവനുമരുൾചെയ്താൻ മുന്നംവിഭാ
വസുവായമുനിയൊടുതന്നുടെസൊദരൻമത്സരിച്ചാനെല്ലൊജ്യെഷ്ഠാം
ശമെഭാവനുളളുപകുത്തുക നിഷ്ഠാംശമിങ്ങുതരെണമെന്നാനവൻ ന
ന്നല്ലനീഗൃഹച്ശിദ്രന്തുടങ്ങുന്ന തെന്നാൽനശിച്ചുപൊ മിന്നടങ്ങീടുനീ
എന്നുവിഭാവസുചൊന്നതുകെളാതെ പിന്നെയുമെറെനിബ്ബന്ധന്തുടങ്ങി
നാൻ അന്നുശപിച്ചതുനീഗജമായ്പൊക യെന്നുവിഭാവസുസൊദ
രൻതന്നെയും ജ്യെഷ്ഠനെക്കൂടെശ്ശപിച്ചാനനുജനും ദുഷ്ടഭാവാലൊ
രുകൂൎമ്മമായ്പൊകനീസുപ്രതീകൻ ഗജമായ്ചമഞ്ഞീടിനാനപ്പൊൾവിഭാ
വസുകൂൎമ്മവുമായ്പന്നൂഅന്ന്യൊന്യശാപവുമെറ്റിട്ടിരുവരുംഇന്നുംസര
സ്സിൻകലുണ്ടുകിടക്കുന്നൂ ചെന്നുകൊത്തികൊണ്ടുപൊന്നുനീ വൈകാ
തെ തിന്നാലുമങ്ങൊരുദെശത്തുകൊണ്ടുപൊയി വാനൊർപുരംപൂക്കു
പീയൂഷവുംകൊണ്ടു മാനമൊടെവരികെന്നാൻജനകനും വന്ദിച്ചതി
നുനടന്നുഗരുഡനും മന്ദെതരംചെന്നനെരത്തുകാണായി ആമതൻവ
ട്ടമൊരുദശയൊജന യാമതിൻപൊക്കവുംയൊജനമൂന്നെല്ലൊ ദ്വാദ
ശയൊജനനീളമുണ്ടാനയും മെദൂരമായിടംപാതിയുമുണ്ടല്ലൊരണ്ടുമെ
ടുത്തുപറന്നൊരുദിക്കിനു കുണ്ഠതയെന്നിയെചെന്നൊരുനെരത്തു ക
ണ്ടാനമരാമരങ്ങൾനിൽക്കുന്നതും ഉണ്ടതിൽനല്ലവടമരമുന്നതം വി
സ്താരമുണ്ടുശതയൊജനവഴി പത്രപ്രവാളശാഖാഢ്യംമനൊഹരം
വൃക്ഷപ്രവരശാഖാന്തരെവെച്ചിതു ഭക്ഷിക്കാമെന്നു നിനച്ചുതെളി
വൊടെ പക്ഷപുടങ്ങൾകുലുക്കിക്കുതംകൊണ്ട പക്ഷീശ്വരൻ ചെ
ന്നിരുന്നൊരുനെരത്തു കൊടരപാടനമുണ്ടായതുമൂല മാടൽതെടീടിനാ
നുണ്ടതിന്മെൽച്ചിലർതാപസെന്ദ്രന്മാരറുപതിനായിരംതാപ മവൎക്കുവ
രുമതു വീഴുകിൽകൊപവുംമാംപ്രതിവൎദ്ധിക്കുമന്നെരശാപവു മെറ്റീടു
മെന്നുഭയപ്പെട്ടാൻ പത്രിപ്രവരനുപായന്നിരൂപിച്ചുകൊത്തിയെ ടു
ത്തങ്ങടന്നൊരുകൊപതുംകൊണ്ടുജനകനിരിക്കുമിടംപുക്കാൻകണ്ടിതു
നന്ദനൻസംകടംകാശ്യപൻ ദണ്ഡമെന്തുണ്ണി പരിശ്രമന്തീക്കെൎന്നുപ
ണ്ഡിതന്താപസന്മാരെയിറക്കിനാൻജന്തുക്കളില്ലാതദെശമരുൾചെയ്ക
ചിന്തിച്ചിതിന്റെപതനംവരുത്തുവാൻ നൂറായിരംയൊജനവഴി
ചെല്ലുംപൊ ളാരുമില്ലാതഗിരിയുണ്ടവിടയാം തത്രകൊണ്ടക്കളഞ്ഞാ
നയുമാമയും ക്ഷുത്തടങ്ങീടുവാൻഭക്ഷിച്ചനന്തരം ദെവലൊകംപുക്ക
മൃതെടുത്തീടുവാൻ ഭാവിച്ചിതുപവനാശനനാശനൻ അപ്പൊളമര
ലൊകത്തുകാണായ്വന്നു മുല്പാടു ദുൎന്നിമിത്തങ്ങൾപലതരം ജംഭാരിസംഭ്ര [ 36 ] മിച്ചുമ്പരുമായ്ഗുരു തൻപദാംഭൊരുഹംകുമ്പിട്ടുചൊദിച്ചാൻ ദാരുണ
ദുൎന്നിമിത്തങ്ങൾകാണായതിൻ കാരണമെന്തെന്നരുൾചെയ്കഗീഷ്പ
തെ കെൾക്കമഹെന്ദ്രതവാപരാധത്തിനാ ലൊൎക്കമരീചിപതാപ
സന്മാരുടെ വാച്ചതപൊബലംകൊണ്ടുളനാകിയ കാശ്യപപുത്രൻ
വിനതാത്മജനിപ്പൊൾ വന്നിവിടെക്കലഹിച്ചുനമ്മെജ്ജയി ച്ചെ
ന്നുമമൃതവൻകൊണ്ടുപൊംനിശ്ചയം എന്നാലവനൊടുയുദ്ധത്തിനാ
യിട്ടു നിന്നീടുവിൻനിങ്ങളെല്ലാരുമൊന്നിച്ചു ദണ്ഡമെന്നാലുംജയി
പ്പതിനെന്നതു പണ്ഡിതനായഗുരുവരുൾചെയ്തപ്പൊൾ ഇന്ദ്രനമൃ
തുംകലശവുംകാക്കുന്ന വൃന്ദാരകാധിപന്മാരൊടുചൊല്ലിനാൻ പണ്ടു
കെട്ടിട്ടില്ലയാതവിശെഷങ്ങ ളുണ്ടുകെൾക്കുന്നിതറിവിനെല്ലാവരും
ലൊകത്രയത്തിന്നുനായകനാകിയൊരാഖണ്ഡലനാകുമെന്നൊടുപൊ
രിനായി ഇന്നൊരുപക്ഷിവരുമെന്നുകെൾക്കുന്നു നിന്നുകൊൾവാൻ
പണിയെന്നുംപറയുന്നു വഹ്നിയുംകാലനുംവീരൻനിരൃതിയും ധന്ന്യ
ൻവരുണൻജഗൽപ്രാണദെവനും ൟശസഖിതാനുമീശനുഞ്ചന്ദ്ര
നു മീശാത്മജനായസെനാപതിയുമായി നിൽക്കണമാശുപുറമതിൽ
ക്കപ്പുറം ഭാസ്കരന്മാരൊടുരുദ്രസമൂഹവും പാൎക്കെണമൊടരുതാരുമൊ
രുത്തരും അഷ്ടവസുക്കൾമരുത്തുകൾതമ്മൊടു ന്തട്ടുകെടുണ്ടാമിടത്തടു
ത്തീടണം അശ്വിനീദെവന്മാർവിശ്വദെവന്മാരും പശ്ചാൽഭയന്തീ
ൎത്തുറപ്പിച്ചുനൃത്തണം വ്യുഹമിളകുന്നതാശുസൂക്ഷിക്കണം ഹൂഹൂസ
മന്ന്വിതംഹാഹാനിരന്തരം പത്തുനൂറായിരംകൊടിഗന്ധൎവ്വൻമാർ ചി
ത്രരഥനൊടുമുൻപിലെതൃക്കണം യക്ഷവീരന്മാരൊരുമിച്ചുനിൽക്ക
ണം പക്ഷഭാഗങ്ങളെരക്ഷിച്ചിളകാതെ മാണിഭദ്രൻധൃതരാഷ്ട്രൻ
സുവീരനും ത്രാണനിപുണനാകുംപൂൎണ്ണഭദ്രനും ചാഞ്ചല്യമെതുമില്ലാ
തവിരൂപാക്ഷൻ വാഞ്ചികനായപടയാളിവീരനും ചണ്ഡപരാക്രമ
നായവിഭണ്ഡകൻ ഭിണ്ഡിപാലായുധൻദണ്ഡവരായുധൻ സിദ്ധ
വിദ്യാധരഗന്ധൎവ്വകിന്നര മൃത്യുരക്ഷൊഗണയക്ഷഭൂതാദിയും ഗുഹ്യ
കവീരപിശാചപ്രവരരും യുദ്ധത്തിന്നെതുമൊരുകുറവെന്നിയെ ബ
ദ്ധരൊഷെണനിൽക്കെണംജയിപ്പൊളം ഇത്ഥംപെരുംപടകൂട്ടിമഹെ
ന്ദ്രനും പത്രിപ്രവരൻവരുന്നതിന്മുന്നമെ എല്ലാമൊരുപക്ഷിതാനെ
വരുന്നതിനെല്ലാവരും ഭയപ്പെട്ടുസുരജനം എന്നുസൂതൻപറഞ്ഞീടു
ന്നനെരത്തു മന്ദസ്മിതംചെയ്തുചൊദിച്ചുശൌനകൻ എന്തുമരീചിപ
താപസെന്ദ്രന്മാരൊ ടിന്ദ്രൻപിഴചെയ്തതെന്നുപറയണം ഇന്ദ്രാപ
രാധംപറഞ്ഞുതരാമെന്നു വന്ദിച്ചുസൂതനുംചൊല്ലിത്തുടങ്ങിനാൻ അം
ഭൊജസംഭവപുത്രന്മരീചിക്കു സംഭൂതനായൊരുകാശ്യപതാപസൻ [ 37 ] മുൻപൊരുയാഗന്തുടങ്ങിയതിന്നായിട്ടുമ്പരെല്ലാരുന്തുണച്ചാർവഴിപൊ
ലെ ജംഭാരിതന്നെസമിദാഹരണാൎത്ഥം മുൻപിൽനടന്നുവഴിയെനി
ലിമ്പരും ഉമ്പരിൽ മുൻപനാം വൻപൻശതമഖൻ മുൻപിൽച്ചമത
യുംകൊണ്ടുവരുന്നെരം അംഗുഷ്ഠമാത്രശരീരികളാകിയ മംഗലന്മാരാം
മരീചിപതാപസർ എല്ലാരുമായ്ചെറിയൊരുചമതക്കൊൽ അല്ലൽമുഴു
ത്തുപൂണെല്ലു നുറുങ്ങുമാ റെത്രയുംവീൎത്തുചീൎത്താൎത്യാവരുന്നെരം ഉത്ത
മന്മാൎക്കൊരുസംകടമുണ്ടായി പദ്ധതിതന്നുടെമദ്ധ്യൊഭവിച്ചിതൊ ര
ബ്ധീയതായതെന്തെന്നു ചൊല്ലെണമൊ കറ്റുകുളമ്പിലെവെളളമതിൽ
വീണൂ പറ്റിപ്പിടിച്ചുഴന്നാഴുന്നതുനെരം ചെറ്റുപരിഹസിച്ചൊടി
ക്കടന്നുപൊയി കുറ്റമുണ്ടെന്നതൊരാതെമഹെന്ദ്രനും പാരംപരിഹ
സിച്ചിടുന്നവർകൾക്കു ഘൊരനരകമെന്നുണ്ടുവെദൊക്തികൾ എന്ന
തീലുന്ദ്വിജന്മാരെപരിഹസി ക്കുന്നതിന്നെത്രനരകം ഭുജിക്കണം ആ
കയാലിന്ദ്രനിവനല്ലിനിയെന്നു ഭാഗവതന്മാർതപസ്സുതുടങ്ങിനാർ
ഭീതിപൂണ്ടിന്ദ്രനും കാശ്യപന്തന്നൊടു ഖെദംകലൎന്നുപറഞ്ഞതുകെൾക്ക
യാൽ താപസന്മാരെവിളിച്ചരുളിച്ചെയ്തു താപംമഹെന്ദ്രനുപൊക്കു
വാൻ കാശ്യപൻ നീക്കംവരുത്തരുതിന്ദ്രനെനിൎണ്ണയം നീക്കംവരാ
നിങ്ങൾചിന്തിച്ചതുമൊൎത്താൽ പക്ഷീന്ദ്രനായിട്ടൊരുവനുണ്ടാമവ
ൻ ശക്രപ്രതാപംകെടുക്കുമറിഞ്ഞാലും പാരംപ്രഭുത്വമുണ്ടെന്നങ്ങി
രിക്കിലു മാരുംകൃശന്മാരെനിന്ദിയായ്കെന്നതും കാശ്യപൻവാസവ
നൊടുചൊല്ലീടിനാൻ കാശ്യപപുത്രചരിത്രമിനിച്ചൊല്ലാം കൊടിദി
വാകരസംവൎത്തകാഗ്നിക ളാടൽതെടീടുന്നദീപ്തികലൎന്നവൻ ചണ്ഡ
തുണ്ഡൊജ്വലവിഗ്രഹമൊടുമാ ഖണ്ഡലൻതൻപുരംപുക്കതിവെഗ
ത്താൽ ചെയ്തപരാക്രമംചൊൽവാൻപണിപണി കൈതവമല്ലപ
റയുന്നതെതുമെ. എകൻനിരായുധനായഗരുഡനു മെകിഭവിച്ചൊരു
ദെവസമൂഹവും തമ്മിലുണ്ടായൊരുയുദ്ധകൊലാഹലം ബ്രഹ്മാദിക
ൾക്കുംഭയപ്രദം നിൎണ്ണയം വജ്രവും ശക്തിയുംദണ്ഡവുംഖഡ്ഗവും പാ
ശവുമംകുശവുംഗദാശൂലവും ബ്രഹ്മാസ്ത്രമാദിയാമസ്ത്രസമൂഹവും ചെ
മ്മെവൃഥാ ഫലമെന്നായ്ചമഞ്ഞുതെ സാക്ഷാൽജഗന്മയനായനാരായ
ണൻ താൎക്ഷ്യനാകുന്നതതിനില്ല സംശയം തുണ്ഡപതത്രനഖാദിക
ളെറ്റൊ രാഖണ്ഡലനാദികൾമൊഹിച്ചുവീണുതെ പീയൂഷകുംഭപാ
ൎശ്വം പ്രവെശിച്ചപ്പൊൾ തീയെരിയുന്നതുകാണായിതെറ്റവും ആ
യിരംകൊടിമുഖങ്ങളുണ്ടാക്കീട്ടു വായിൽനദികളെക്കൊണ്ടുചെന്നിടി
നാൻ തിയുംപൊലിച്ചങ്ങണഞ്ഞൊരുനെര മൊരായിരമായിരമശ്ര
ങ്ങളുളെളാരു ചക്രംഭയംകരമായ്ക്കണ്ടനെരത്തു പൂക്കാനതികൃശനായ [ 38 ] വറ്റിന്മദ്ധ്യെ പിന്നയുമങ്ങണഞ്ഞീടുന്നനെരത്തു പന്നഗെന്ദ്രന്മാരി
രുവരെക്കാണായി ആശീവിഷവരന്മാരവർനോക്കുകി ലാശുദഹി
ച്ചുപൊമെവരുംനിശ്ചയം ധൂളിജാലംവരിഷിച്ചുഗരുഡനും കാളസ
ൎപ്പങ്ങൾക്കുനെത്രങ്ങൾമൂടിനാൻ യന്ത്രവുംഭെദിച്ചുപീയൂഷവുംകൊ
ണ്ടൊ രന്തരമെന്നിയെപൊകുന്നതുനെരം കണ്ടുവഴിയിൽനിന്നപ്പൊ
ൾമുകുന്ദൻവൈ കുണ്ഠനസുരാരിനാരായണൻപരൻ കൊണ്ടാടി
ക്കൊണ്ടരുൾചെയ്തുവരങ്ങൾനീ കൊണ്ടുകൊള്ളെന്നൊടുവെണ്ടതുന
ൽകുവൻ എന്നരുൾചെയ്തൊരുനാഥനെവന്ദിച്ചു നന്നയ്സ്തുതിച്ചു
പറഞ്ഞുഗരുഡനും സൎവ്വലോകെശ്വരകാരുണ്യവാരിധെ ഗൎവ്വവിനാ
ശനലക്ഷ്മീപതെഹരെ എന്നുംജരാമരണാദികൾകൂടാതെ വന്നീട
വെണംസുധാപാനംചെയ്യാതെ എല്ലാംനിനക്കൊത്തവണ്ണംവരി
കെന്നു കല്യാണമൂൎത്തിയനുഗ്രഹിച്ചീടിനാൻ എന്തടിയനൊന്നുവെ
ണ്ടതരുൾചെയ്കി ലന്തരമെന്നിയെചെയ്വനെന്നാനവൻ എം‌കിലിനി
ക്കുനീവാഹനമാകണം എൻകൊടിക്കുംകവുംനീയായിരിക്കണം ത
മ്പുരാനെനിൻതിരുവടികല്പിച്ചാ ലെൻപെരുമാനെയിളക്കമില്ലൊ
ന്നിനും ശംഭുവിരിഞ്ചാദ്യഖിലപ്രപഞ്ചവും കംപിതഭ്രൂവിലാസൊ
ത്ഭവന്തെപ്രഭൊ നാരായണനുംഗരുഡനുന്തങ്ങളി ലൊരൊന്നിവ
ണ്ണം പറഞ്ഞുനിൽക്കുന്നെരം ൟൎഷ്യാവശാലമരെന്ദ്രൻഗരുഡനെദ്വെ
ഷ്യംകലൎന്നുതൻവജ്രംപ്രയൊഗിച്ചാൻ താൎക്ഷ്യനുമപ്പൊളവനൊടു
ചൊല്ലിനാൻ ദാക്ഷ്യംപെരികെയുണ്ടെത്രയുംനന്നുനീ നന്നെക്കണ
ക്കെമഹതാമതിക്രമ മീന്നിനിക്കില്ലെന്നറികമരെശ്വര അന്തമില്ലാത
ദധീചൻതപസ്സിനൊ രന്തരംഞാൻവരുത്തീടുകയില്ലെടോ തൂവലാ
ലൊന്നുപറിച്ചെറിഞ്ഞീടിനാൻ ദെവെന്ദ്രനായ്ക്കൊണ്ടുപക്ഷികുലെ
ശ്വരൻ ഇന്ദ്രൻപവനാശനാശനൻതന്നൊടു മന്ദസ്മിതംചെയ്തുചൊ
ല്ലിനാനന്നെരംസഖ്യമിനിനമ്മിലുണ്ടായിരിക്കണം വിക്രമന്താവകം
കെൾപ്പിക്കയുംവെണം അപ്പൊളമരാധിപനൊടുചൊല്ലിനാ നല്പ
സാരജ്ഞാജള പ്രഭൊകെൾക്കനീആത്മപ്രശംസമരണാല്പരമെന്നതാ
ത്മാവിലുണ്ടെന്നിരിക്കിലുംചൊല്ലുവൻ സഖ്യമുണ്ടാകയാലല്ലായ്കിൽ
നിന്നുടെ ധിക്കാരവുംപൊകയില്ലെന്നുനിൎണ്ണയം ദുൎബ്ബൊധമുള്ളവ
രൊടുചൊല്ലായ്കിലൊ സൽബൊധമുണ്ടാകയില്ലവൎക്കെന്നുമെ സ
പ്താചലങ്ങളുംസപ്താംബുധികളും സപ്തദ്വീപാന്ന്വിതസപ്തലൊക
ങ്ങളുംപക്ഷപുടംകൊണ്ടടുത്തുപറപ്പൊരുപക്ഷിപ്രവരനെന്നെന്നെ
യറികനീ അപ്പൊളനുനയമൊടുശതക്രതു സല്പക്ഷിയെപ്രതിമാനി
ച്ചു ചൊല്ലിനാൻ ഇത്രയെല്ലാംമഹത്വംവളരുംഭവാ ന്നബ്ധിജമാമൃ [ 39 ] തംകൊണ്ടുകിംഫലം മാതാവിനുള്ളൊരുദാസ്യമൊഴിക്കെന്നി എതുമി
നിക്കില്ലിതിലൊരുകാംക്ഷിതം മാതൃദാസ്യമിതുകൊണ്ടുവീണ്ടാല്പുനരാ
ദാരവൊടു മിനിക്കുതരെണംനീ വെണ്ടുംവരംതരുന്നുണ്ടുഞാനെന്നൊ
ടുവെണ്ടാവിരോധവുമിന്നുതൊട്ടിന്നിമെൽ ഇത്തരംവാക്കുകൾകെട്ടു
ഗരുഡനും ചിത്തമോദാൽമരുത്വാനൊടുചൊല്ലിനാൻ ശക്രശതക്ര
തൊവിക്രമവാരിധെ ചക്രായുധപദഭക്തജനൊത്തമ ചക്രികളാകിയ
ദുഷ്കൃതജന്തുക്കൾവക്രശീലാകൃതിയുള്ളവർമിക്കതും ദുഃഖംജഗദ്വാസി
കൾക്കുവരുത്തുവൊരക്ഷമന്മാരായചക്ഷുശ്രവണന്മാർപക്ഷീശനാം
മമഭക്ഷണമാകണം എല്ലാംനിനക്കൊത്തവണ്ണംവരികെന്നുനല്ലവര
ങ്ങൾകൊടുത്തരുളീടിനാൻ ജംഭാരിയുംകൂടെപ്പിമ്പെനടകൊണ്ടാൻവ
മ്പനാംതാൎക്ഷ്യനുംനാഗാലയംപുക്കാൻ കണ്ടുകൊണ്ടാലുമമൃതംകലശ
വുംകൊണ്ടുവന്നെനമരന്മാരെവെന്നുഞാൻ ശാസ്യമായുള്ളതിനിയുമു
ണ്ടൊബഹുലാസ്യൊത്തമന്മാരെസാദ്ധ്യമിനിക്കെല്ലാം ദാസ്യമൊഴിപ്പ
തിനെന്തിനി വെണ്ട്വതുഹാസ്യമല്ലപറയുന്നതറിഞ്ഞാലും എതുമിതില്പ
രമൊന്നില്ലവെണ്ടതുസാധിച്ചിതുഞങ്ങൾചിന്തിച്ചതെല്ലാമെഇപ്പൊ
ൾത്തുടങ്ങിട്ടൊഴിഞ്ഞിതുദാസ്യവുമത്ഭുതവിക്രമപക്ഷികുലൊത്തമദൎഭാ
ചമനാദ്യനുഷ്ഠാനങ്ങളുംകഴി ച്ചാശീവിഷന്മാർവരുന്നതി ന്മുന്നമെ
ആശുപീയൂഷകലശമെടുത്തുകൊ ണ്ടാശുഗവെഗാൽമറഞ്ഞുമഹെന്ദ്ര
നുംവഞ്ചിതന്മാരായനാഗങ്ങളുമമൃതാഞ്ചിതമായധരാതലംനൊക്കിനാ
ർകുഞ്ചിതഗ്രീന്മാരായവരൊക്കവെ സഞ്ചിതദൎഭാന്വിതസ്ഥലംനക്കി
നാർദൎഭാസിധാരയാരണ്ടായ്ചമഞ്ഞിതുസൎപ്പകുലത്തിനുജിഹ്വയുമക്കാ
ലംഇക്കഥാകെൾക്കയുംചൊൽകയുംചെയ്വൊൎക്കുദുഃഖമകന്നുഗതിവരി
കെന്നതുപക്ഷികുലൊത്തമൻതാനരുളിച്ചെയ്തുപക്ഷഭെദമിതിനില്ലൊ
രുവൎക്കുമെ സൂതനീവണ്ണംപറഞ്ഞതുകെട്ടതി മൊദംകലൎന്നൊരുശൌ
നകൻചൊദിച്ചുകദ്രുവിനാദിയിലുണ്ടായപുത്രന്മാ രെത്രയുണ്ടെന്നുമ
വരുടെനാമവും ഭദ്രമതെസൂതകെൾക്കായിലാഗ്രഹ മെത്രയുണ്ടെന്നതു
ചൊല്ലുകിൽനന്നെടൊ ചൊല്ലുവാനാവതല്ലെതുമെസംഖ്യയുമില്ലവ
ൎക്കാകയാലൊന്നുകെട്ടീടുവിൻ നൂറുനൂറായിരത്തില്പുറംപിന്നെയുമെറയു
ണ്ടുള്ളതതിൽപ്രധാനന്മാരിൽ ആറെഴുപെരുടെനാമങ്ങൽ ചൊല്ലുവൻ
കൂറീടുവാൻപണിയുണ്ടുമറ്റൊക്കവെമുൻപിലനന്തനുംവാസുകിതക്ഷ
കൻവമ്പനാം കാൎക്കൊടകൻമഹാപത്മനും പത്മനുംശംഖപാലാഖ്യ
ൻനഹുഷനും കാളിയനൈരാവതന്മണിനാഗനും പിംഗലൻഹെമ
ഗുഹൻശിഖിമുൽഗരൻനലദധിമുഖൻതാനുംമനൊമുഖൻനിൎമ്മലൻ [ 40 ] പിണ്ഡകനുംകുമുദാക്ഷനും സംവൃത്തനുംവൃത്തനുംഗജപാദനും ശംഖ
ണഖനജനെശ്വരൻപാണ്ഡരൻപുഷ്കരൻ ഭീഷണൻകൌരവ്യൻ
ശമ്യകൻശ്രീവഹൻ പുഷ്കലനുംധൃതരാഷ്ട്രനുംമൂഷികഭക്ഷൻ സുബാ
ഹുഹരിദ്രകൻശംഖശിരസ്സുംമഹാപുഷ്പദംഷ്ട്രനുംകുഞ്ജരൻപീഠരകൻഗ
ജഭദ്രനുംകുണ്ഡൊദരൻകൊണനാസൻമഹൊദരൻ വീരൻപ്രഭാക
രൻചാരുവിഷായുധൻഘൊരമുഖരെന്നിത്യാദിനാഗങ്ങൾ അറ്റമി
ല്ലാതൊളമുണ്ടിവർസന്തതി കുറ്റമില്ലാതവരുംചിലരുണ്ടതിൽ ആയിര
മെണ്ണൂറുമഞ്ഞൂറുംമുന്നൂറുമെഴഞ്ചുമൂന്നൊന്നുന്തലയുള്ളൊർആയുസ്സിനും
ഭെദമുണ്ടിവൎക്കെല്ലാൎക്കുമായതനങ്ങളുംവെറുണ്ടുനിൎണ്ണയം അന്തരിക്ഷ
സ്വൎഗ്ഗഭൂമിപാതാളങ്ങൾസിന്ധുവനഗിരിവൃക്ഷാദികളിലും നിത്യസു
ഖത്തൊടിരിക്കുന്നവൎകളിൽതത്വബൊധാദിയുമുണ്ടുചിലൎക്കെല്ലാംഎ
ന്നിതുസൂതൻപറഞ്ഞാരനന്തരംപിന്നെയുംശൌനകമാമുനിചൊദി
ച്ചുഅഗ്നിയിൽ വീണുചാകെന്നുനാഗങ്ങളെകദ്രുശപിച്ചൊരനന്തര
മെന്തവർ ചെയ്തതെന്നമ്മുനിചൊദിച്ചതുകെട്ടു കൈതൊഴുതാദരവൊ
ടുചൊല്ലീടിനാൻ ശാന്തനായുള്ളരനന്തനനന്തരം ശാന്തതയൊട്ടുമി
ല്ലാതമാതാവിനെചിന്തിച്ചുപൊയി തപസ്സുതുടങ്ങിനാൻ ബന്ധമൊ
ക്ഷപ്രഭെദാവലൊകാത്മനാപുണ്യദെശംഗന്ധമാദനംപ്രാപിച്ചുനി
ന്നുതപസ്സൊടനെകായിരത്താണ്ടുപിന്നെയവ്വണ്ണംബദൎയ്യാശ്രമത്തി
ങ്കൽചെന്നു സുഖെന തപസ്സുചെയ്താൻ ചിരം പുക്കിതു ഗൊകൎണ്ണമൊ
ട്ടുനാൾപിന്നയും പുഷ്കരാരണ്യം പ്രവെശിച്ചിതു പിന്നെ ദുഃഖമാകുന്നു
ഹിമാചലത്തിങ്കലും ഉൾക്കാമ്പുറച്ചുതപസ്സുചെയ്താൻതുലൊം നന്ദി
ച്ചെഴുന്നരുളി ചതുരാസ്യനും വന്ദിച്ചുകൂപ്പിസ്തുതിച്ചാനനന്തനുംവ്യഗ്രി
ക്കവെണ്ടവരംതരുന്നുണ്ടുഞാനുഗ്രമായുള്ള തപസ്സിനിനിൎത്തുകലൊകത്ര
യത്തിനുചൂടുപിടിച്ചിതുഭൊഗിപ്രവരതപൊബലംകൊണ്ടുതെനിൎമ്മല
നാകുമനന്തനതുനെരം ബ്രഹ്മാവിനെതൊഴുതാശു ചൊല്ലീടിനാൻ
വൈരംവിനതയൊടുംഗരുത്മാനൊടും പാരമുണ്ടമ്മയ്ക്കുംഭ്രാതൃജനങ്ങ
ൾക്കും അമ്മയ്ക്കുമെന്നനുജന്മാൎക്കുമുള്ളൊരു ദുൎമ്മതികണ്ടുസഹിയാഞ്ഞ
വരൊടും ഒന്നിച്ചിരിപ്പാനരുതെന്നുകല്പിച്ചു നിന്നതപസ്സൊടുംദെ
ഹത്യാ ചെയ്വാൻ എല്ലാമറിഞ്ഞിരിക്കുന്നിതുഞാനെടൊചെല്ലാനി
നക്കധൎമ്മത്തിൻകൽമാനസം ഭൂതലമൊക്കവെനിധരിച്ചീടുക ഭൂധ
രനുംപ്രിയനായ്വരികാശുനീപക്ഷിന്ദ്രനും നീയുമൊന്നിച്ചിരിക്കണം
ലക്ഷ്മീപതി കലാംശൊത്ഭവന്മാർനിങ്ങൾ ശെഷിയാതെ മമാണ്ഡംദ
ഹിക്കും‌പൊഴും ശെഷിക്കനീയെന്നനുഗ്രഹിച്ചീടിനാൻ ശെഷനും
പാതാളലൊകമകംപുക്ക ശെഷന്തെളിഞ്ഞിതുലൊകങ്ങളുമെല്ലാം അ [ 41 ] ഗ്രജൻപൊയതറിഞ്ഞൊരുവാസുകി വ്യഗ്രിച്ചവരജന്മാരൊടുചൊ
ല്ലിനാൻ മാതൃശാപന്തടുക്കാവല്ലൊരുത്തനും ഭ്രാതാക്കളെയതെല്ലൊന
മുക്കായതും എന്നാലുമാപത്തുവന്നാൽനിരൂപണ മെന്നിയെമറ്റൊ
ന്നുമാവതുമില്ലല്ലൊ ആൎക്കുമസാദ്ധ്യമായില്ലൊരുകാൎയ്യവും ഒൎക്കവി
വെകമുണ്ടെന്നുവരുന്നാകിൽ നല്ലതിനിയെന്തിതിനെന്നുസന്തതംഎ
ല്ലാവരുമൊരുമിച്ചുചിന്തിക്കണം ശാപബലംകൊണ്ടുവംശംമുടിച്ചി
ടും ഭൂപൻജനമെജയൻതന്മഹാക്രതു നാമതുചെന്നുമുടക്കണമെംകി
ലെ കാമംവരൂനമുക്കെന്നതുനിൎണ്ണയം അന്തണരായ്ചെന്നപെക്ഷി
ച്ചുയാഗത്തിനന്തരന്നാംവരുത്തീടുകെന്നുചിലർ മന്ത്രികളായ്ചെന്നു
സെവിച്ചുപുക്കുനാ ഞ്ചിന്തിച്ചരുതെന്നുചൊല്ലുകെന്നുചിലർ ബ്രാഹ്മ
ണരിക്രിയാചെയ്യുന്നതാകയാൽ ബ്രാഹ്മണരായ്ചെന്നുശാലയില്പുക്കു
നാം ധാൎമ്മികന്മാരായ്ക്രിയക്കുകൂടെക്കൂടി ബ്രാഹ്മണരെക്കടിച്ചാശുകൊ
ന്നീടുകാ മന്നവൻതന്നെയുംപിന്നെക്കടിച്ചുകൊ ന്നെന്നെസുഖമെവ
സിക്കനാമെല്ലാരും ഭൂദെവന്മാരെവധിക്കരുതെന്നുമെഖെദമെന്നാലൊ
രുനാളുമൊടുങ്ങുമൊ ശാപഭയപരിഹാരംവരുത്തുവാൻ പാപകരങ്ങ
ളായുള്ളവനന്നല്ല അഗ്നിശമനത്തിനഗ്നിനന്നെല്ലെല്ലൊമഗ്നമാക്കെ
ണംജലത്തിനതെനല്ലൂ എംകിൽജനമെജയനാംനരപതി ശംകാവി
ഹീനംജലക്രീഡചെയ്യും‌പൊൾ കൊണ്ടുപൊകെണംനാംപാതാളലൊ
കത്തു കണ്ടുകൊള്ളാംപിന്നെയാഗവുമന്നെരം വെർപറിഞ്ഞാൽമരംകാ
യ്കയില്ലെന്നതി കൊപികളാഞ്ചിലഭൊഗികൾചൊല്ലിനാർ കല്പാന്ത
ജീമൂതകല്പവപുസ്സൊടു മബ്ധികളെഴുമലറുന്നതുപൊലെ ദിഗ്ഭൂമമാംവ
ണ്ണമദ്രംനിറഞ്ഞുനാമഭ്രനാദഭ്രമമുത്ഭവിപ്പിച്ചുകൊ ണ്ടത്ഭുതാകാരംവരി
ഷിച്ചുപാവകൻദീപ്തികെടുത്തുടൻതൽപ്രദെശം വിഷവ്യാപ്തമാക്കെ
ണമെന്നാൽമുടങ്ങും‌മഖം സൎപ്പപ്രവർന്മാർനാനാവിധംമതമിപ്രകാര
ങ്ങൾപറഞ്ഞൊരനന്തരം വാസുകിയാകിയനാഗാധിപൻചൊന്നാ
ൻ ആസുരമായമത‌മിവയൊക്കവെഎല്ലാവരുമൊത്തിനിയുംനിരൂപി
ക്ക നല്ലതൊന്നിടുവൊളമെന്നെവെണ്ടു ചെൎന്നീലിനിക്കിവയൊ
ന്നുമാപത്തിൻകൽ തൊന്നുകയില്ലല്ലൊനല്ലതൊരുവനും കാലാനുരൂ
പമായുള്ളവിവെകവും കാലരിയൊടുപൊളിപറഞ്ഞാൻവിധി വെ
ലയത്രെവിവെകംവിനാശത്തിൻകൽ മാലൊഴിപ്പാൻനിരൂപിപ്പി
നിന്നുംനിങ്ങൾ ഇങ്ങനെവാസുകിചൊന്നൊരുവാക്കുകൾ മംഗല
മമ്മാറുകെട്ടൊരനന്തരം എലപത്രൻതൊഴുതൊന്നുചൊല്ലീടിനാ നെ
ലാപലൎക്കുമിതെംകിലുംകെൾക്കണം വ്യാധിയറിഞ്ഞുവെണംചികി
ത്സിപ്പതി നെതൊരുവൈദ്യനുമെന്നുധരിക്കെണം അമ്മകൊപംപൂണ്ടു [ 42 ] നമ്മെശപിച്ചനാൾ നിൎമ്മലന്മാരായദെവകളെല്ലാരുംഅംഭൊജസംഭ
വൻ തന്നൊടുചൊദിച്ചാർ തം‌പുരാനെതിരുവുള്ളത്തിലെറീലെകദ്രുശാ
പംകൊണ്ടു നാഗകുലമെല്ലാം അഗ്നിയിൽവീണൊടുങ്ങിടുംദയാനിധെ
സൃഷ്ടിച്ച ജന്തുക്കളിൽച്ചിലതിങ്ങനെ നഷ്ടമായ്പൊവതൊഴിച്ചരുളെ
ണമെ എന്നതുകെട്ടരുൾചെയ്തുകമലജൻ ഇന്നറിയാഞ്ഞടുങ്ങീടുകയ
ല്ല ഞാൻദുഷ്ടർകടിച്ചു കൊന്നീടുംപലരെയുമൊട്ടൊടുങ്ങെണമെന്നിട്ടുത
ന്നെയതും ശിഷ്ടരായുള്ളൊർമരിക്കയുമില്ലതിൽ ദിഷ്ടമെന്തെന്നുചൊ
ല്ലം വിബുധന്മാരെ ആൎയ്യവരകുലജാതൻജരൽക്കാരു ഭാൎയ്യയവനുജ
രൽക്കാരുവായ്വരും അറ്റമില്ലാതഗുണങ്ങളൊടുമവൾ പെറ്റുടനുണ്ടാകു
മസ്തികനാംമുനി അക്ഷികൎണ്ണന്ന്വയരക്ഷവരുത്തുവാൻദക്ഷനവനെ
ന്നറികമരന്മാരെ വാനവരൊടജനിങ്ങനെചൊന്നതു ഞാനറിഞ്ഞെ
നിനിവെണ്ടതുവെയ്കാതെ സൊദരിയായജരൽക്കാരുനാരിയെ സ്സാ
ദരംനൽകുജരൽക്കാരുവിന്നെടൊ എന്നിതെലാപത്രവാക്യങ്ങൾ കെ
ൾക്കയാൽ നന്ദിതന്മാരായ്ചമഞ്ഞിതുനാഗങ്ങൾ വാസുകിപണ്ടുപാ
ലാഴികടഞ്ഞനാൾ പാശമായനെന്നബന്ധുത്വമൊൎത്തിട്ടു നാശമവ
നുവരായ്വാനമരന്മാരാശുവിധിമതംചൊന്നാരവനൊടു ശൌനകൻ
സൂതനൊടപ്പൊളരുൾചെയ്തു ആനന്ദമുണ്ടുനിൻവാക്കുകെൾക്കുംതൊ
റും എന്തുജരൽക്കാരുനാമത്തിനൎത്ഥമെ ന്നന്തൎമ്മുദാപറഞ്ഞീടുകസൂത
നീ ഭീഷണമായ ശരീരംദിനംപ്രതി ശൊഷണംചെയ്യുന്തപസാപുന
രവൻ കാരണംപെരതിനെന്നു വരുമെന്നു സാരനാംസൂതൻ പറ
ഞ്ഞൊരനന്തരം ചൊല്ലുശെഷംകഥാഎന്നിതു ശൌനകൻചൊല്ലിനാ
നാനന്ദമുൾക്കൊണ്ടുസൂതനും ഭാൎയ്യാപരിഗ്രഹണാഗ്രഹംകൂടാതെപാ
രിൽജരൽക്കാരുസഞ്ചരിക്കുംകാലം ഇന്ദ്രാത്മജാത്മജനന്ദനൻഭൂപതി
ചന്ദ്രാന്ന്വയൊത്ഭവൻനായാട്ടിനുപൊയാൻ ദുഷ്ടമൃഗങ്ങളെ നഷ്ട
മാക്കിത്തനി ക്കിഷ്ടരൊടുംവിളയാടുന്നതുനെരം അംപുകൊണ്ടൊടും
മൃഗത്തെത്തിരഞ്ഞതിൻ പിമ്പെനടന്നിതുസത്വരംഭൂപതികാണാഞ്ഞു
നീളെത്തിരഞ്ഞുഴുന്നെത്രയും ക്ഷീണനായ്വന്നിതു പൈദാഹപീഡയാ
കാണായിതപ്പൊളവിടെയൊരുമുനി താനെയിരിക്കുന്നതെതുമിളകാ
തെ ഗൊവത്സവക്ത്രഫെനാശനശീലനാം താപസനായശമീകൻ
മൌനവ്രതൻ ചൊദിച്ചാനമ്മുനിയൊടുതൊനൈതം പു വെധിച്ചു
പൊയമൃഗത്തെയുണ്ടൊകണ്ടു താപസനൊന്നുമുരിയാടീലന്നെരംഭൂപ
തി വീരനഭിമന്ന്യുനന്ദനൻ കൊപെനസൎപ്പശവത്തെവിൽകൊണ്ടെടു
ത്താപത്തിതിനാൽവരുമെന്നതൊരാതെതാപസശ്രെഷ്ഠൻ കഴിത്തിലി
ട്ടീടിനാൻ താപവുംപിന്നെനരപതിക്കുണ്ടായി പാപമിതിനാൽവരു [ 43 ] മെന്നറിഞ്ഞവൻ ശൊഭതെടുംപുരിപുക്കിരുന്നീടിനാൻഅന്നുവിധാ
താവിനെക്കണ്ടനുഗ്രഹം നന്നായിലഭിച്ചുസുരാലയംപുക്കൊരു ശൃം
ഗിയാകുന്നശമീകസുതനൊടു മംഗലാത്മാകൃശനായമുനിസുതൻചൊ
ന്നാൻപരിഹാസമൊടഥശൃംഗിയും തന്നുടെതാതവൃത്താന്ത മറിഞ്ഞ
പ്പൊൾ താപമൊടാചമനാദികളുംചെയ്തു ശാപമിട്ടീടിനാൻ ഭൂപതിത
ന്നെയും ഇച്ചെയ്തകശ്മലനായനൃപാധിപൻ നിശ്ചയമെഴാം ദിവസം
മരിക്കണം തക്ഷകൻവന്നുകടിച്ചെന്നരുൾ ചെയ്തു തൽക്ഷണന്താത
നെക്കണ്ടിവചൊല്ലിനാൻ അപ്പൊളാറിഞ്ഞു ശമീകനിവയെല്ലാ മുൾ
പ്പൂവിലൊൎത്തുമകനൊടരുൾചെയ്തുഉണ്ണിചെറുപ്പംനിനക്കറിവി ല്ലൊ
ട്ടും പുണ്യവാനായഗുണവാൻമഹീപതി സപ്തവ്യസനങ്ങളുണ്ടാം നൃ
പന്മാൎക്കതെപ്പെരുമൊൎക്കിൽപ്രജകൾപൊറുക്കണം ആപത്തിനായുള്ളു
സപ്തവ്യസനങ്ങൾശൊഭിക്കയില്ലനൃപൊത്തമന്മാൎക്കെതും സ്ത്രീസെ
വ ചൂതുനായാട്ടു സുരാപാനം വാക്യപാരുഷ്യവുംദണ്ഡപാരുഷ്യവുംഎ
ഴാമതാമൎത്ഥദൂഷണമായതും എന്നതിൽനായാട്ടുകൊണ്ടവൻ ബുദ്ധി
ക്കു വന്നവികല്പത്തിനിങ്ങനെ ചെയ്യാമൊ നല്ലരാജാക്കൾ ക്കൊരു
പിഴയുണ്ടാകിൽ നല്ലവരൊൎത്തുപൊറുക്കുന്നതല്ലയൊ മന്നവിനിങ്ങ
നെകൎമ്മമാകുന്നതു മെന്നുടെദൊഷമല്ലെന്നിതുശൃംഗിയും എന്നാലു
മിത്ഥംശപിക്കരുതാരെയുംവന്നുപൊമെന്നാൽതപസ്സിനുനാശവും ശി
ഷ്യനെയുംനിജപുത്രനെയുംഗുരുശിക്ഷിക്കവെണംവളൎന്നാലുമൊൎക്ക നീ
എന്നരുൾചെയ്തശമീകനനന്തരം തന്നുടെശിഷ്യനാംഗൌരമുഖനൊ
ടു തന്നെ രഹസ്യമായിവെറെയരുൾചെയ്താ നന്ന്യരായുള്ളവരാരുമാറി
യാതെ മന്നവനൊടിവ ചെന്നുനീചൊല്ലണ മെന്നയച്ചാനവൻ
വെഗെനഹസ്തിനം ചെന്നുപുക്കുന്നൃപൻ തന്നൊടുചൊന്നിനാൻ എ
ന്നൊടുമൽഗുരുചൊന്നതുകെട്ടാലും ജ്ഞാനമില്ലാതൊരു ബാലന്മമസു
തൻ ഞാനറിയാതെശപിച്ചരുളീടിനാൻ മാരണമായൊരുശാപമ
തെത്രയും ദാരുണമായൊന്നുദൈവമതമെല്ലൊ തക്ഷകനാകിയച
ക്ഷുശ്രവണനു മക്ഷമനെത്രയുംസൽക്ഷിതിപാലക ഖാണ്ഡവകാന
നദാഹകാലെ പുരാപാണ്ഡവന്മാരെക്കുറിച്ചുള്ളവൈരവും ഗാണ്ഡീ
വചാപധരാത്മജനന്ദന താണ്ഡവംചെയ്യുന്നിതുള്ളിലവനിന്നും
ആകുന്നരക്ഷകൾചെയ്തുകൊണ്ടീടുകാ ഭാഗധെയാനുരൂപംഫലംപി
ന്നെടം എന്നിവചൊന്നൊരുഗൌരമുഖനൊടു മന്നവനാംപരീക്ഷി
ത്തുചൊല്ലീടിനാൻ ക്ഷുല്പിപാസാദികൾകൊണ്ടുബുദ്ധിഭ്രമ മല്പജ്ഞ
നാമിനിക്കുണ്ടായ കാരണം ദുൎഗ്ഗതിവാരാതിരിപ്പാനനുഗ്രഹ മക്കരു
ണാനിധിക്കുണ്ടായിരിക്കണം നിൎമ്മലനാംഭരദ്വാജപുത്രാത്മജ ബ്ര [ 44 ] ഹ്മാസ്ത്രശക്ത്യാമരിച്ചിതുമുന്നമെ മാതാവുതന്നുടെഗൎഭപാത്രംതന്നിൽ
മാധവൻതൃച്ചക്രമൊടുമകംപുക്കു പയ്താമഹാസ്ത്രംതടുത്തുരക്ഷിച്ചുടൻ
പയ്തലാമെന്നെജനിപ്പിക്കയുംചെയ്താൻ ദ്രൊണപുത്രബ്രഹ്മാസ്ത്ര
ത്തിൻകൽനിന്നു മല്പ്രാണനെരക്ഷിച്ചനാരായണൻ ജഗൽക്കാര
ണൻകാരുണ്യപീയൂഷവാരിധി ചാരുചരണാംബുജംശരണംമമ
നാരായണഹരെനാരായണഹരെ നാരായണഹരെനാരായണഹരെ
ഭക്തപരായണമൃത്യുനിവാരണ ഭുക്തിമുക്തിപ്രദശക്തിയുക്തപ്രഭൊ
സച്ചില്പരബ്രഹ്മമൂൎത്തെപരമാത്മ നച്യുതാനന്തഗൊവിന്ദമുകുന്ദ മ
ച്ചിത്താലയാനന്ദകൃഷ്ണവിഷ്ണൊഹരെ വിപ്രശാപന്തടുക്കാവല്ലനിൎണ്ണ
യം ചിൽപ്പുമാനാന്തന്തിരുവടിക്കുമതൊ മുല്പാടുവൃഷ്ണികുലവിനാശം
കൊ ണ്ടെന്നുൾപ്പൂവിലുണ്ടതുംവൈഭവന്താവകം പണ്ടെമരിച്ചൊരി
നിക്കുമരണത്തി നുണ്ടൊഭയമിന്നുനന്നായിതെത്രയും മുൻപെമര
ണമറിയിച്ചതുമിനി ക്കെൻപെരുമാൻതന്നനുഗ്രഹം നിശ്ചയം ആ
നന്ദബാഷ്പമൊടുംഗല്ഗദാക്ഷര വാണികളൊടുരൊമാഞ്ചവുംപൂണ്ടവ
ൻ സച്ചില്പരബ്രഹ്മണിലയിച്ചാനന്ദ നിശ്ചലനായ്മുഹൂൎത്തംനിന്നരു
ളിനാൻ ബുദ്ധിയുംബ്രഹ്മപൂൎണ്ണാബ്ധിയിൽനിന്നുട നുദ്ധരിപ്പിച്ചു
ലൊകാത്മനാചൊല്ലിനാൻ സൎപ്പംകടിച്ചുമരിച്ചാൽഗതി യില്ലെ
ന്നിഭൂതലത്തിൻകലുണ്ടുജനശ്രുതി വിപ്രശാപത്തിനു പിൽപ്പാടുന
ല്ലതെ ന്നല്പെതരജ്ഞന്മാർചൊല്ലിയുംകെൾപ്പുണ്ടു ദുഃഗവുംസൌഖ്യ
വുംമൃത്യുവുംജന്മവും സ്വൎഗ്ഗനരകജരാനരാശീതൊഷ്ണം ഇത്യാദ്യനെക
വിധംദ്വന്ദ്വജാലങ്ങൾ മിത്ഥ്യയത്രെമഹാമായാഗുണവശാൽ അദ്വ
യനവ്യയൻപൂൎണ്ണനെകൻപരൻ നിത്യൻനിരുപമൻ നിഗ്ഗുണൻ
നിഷ്കളങ്കൻ നിശ്ചലൻനിൎമ്മലൻനിസ്പൃഹൻനിൎമ്മമൻ അച്യുതനാദ്യ
നനന്തനാനന്ദാത്മാ നിൎവികാരൻനിരാകാരൻനിരാധാരൻ നിൎവ്വി
കല്പൻനിരാഖ്യാനൻനിരാമയൻ സത്യജ്ഞാനാനന്താനന്ദാമൃതന്മായാ
കൃത്യകൎത്താഭൎത്താഹൎത്താജഗല്പിതാ വെദസ്വരൂപൻവെദാൎത്ഥസാരാ
ത്മകൻ വെദവെദാംഗവെദാന്തവെദ്യൻപരൻ ഗൂഢൻപരമൻപ
രാപരനീശ്വരൻ കൂടസ്ഥനവ്യക്തനാദിനാഥൻശിവൻ ശാന്തനാ
ത്മാരാമനാത്മപ്രിയൻജഗൽ ക്കാന്തനാത്മപ്രദൻവിശ്വപതിഹരി
കൃഷ്ണൻയദുപതിസല്പതിമല്പതി വൃഷ്ണികുലപതി പത്മാലയാപതി വി
ഷ്ണുധരാപതിവൃന്ദാരകാപതി ജിഷ്ണുപതിശൌരിധൎമ്മപതിവിഭു യ
ജ്ഞപതിപാണ്ഡുപുത്രഗതിപതി സുജ്ഞാനിനാംപതിദെവൻപശു
പതി ഗൊപതിഗൊപീജനപതിഗൊപതി ഗൊപകുലപതിപത്മ
വിലൊചനൻ ദെവകീനന്ദനനെന്നുള്ളിൽവാഴുന്ന ദെവദെവൻത [ 45 ] നിക്കൊത്തതെല്ലാംവരും പാപിയായൊരപരാധിയാമെന്നൊടു കൊ
പമുണ്ടാകതനുഗ്രഹിക്കെണമെ ഇത്ഥംക്ഷമാനമസ്കാരങ്ങൾപിന്ന
യും പൃത്ഥ്വീപതിചെയ്തയച്ചാനവനെയും തക്ഷകൻവരായ്വതിന്നു
നൃപതിയുംതക്ഷപ്രവരരെയൊക്കവരുത്തിനാൻ കല്പിച്ചിതെക
സ്തംഭാഗ്രെദുരാരൊഹശില്പപ്രാസാദവൂന്തൽപ്രദെശങ്ങളിൽ കാകൊ
ദരാസഹസിദ്ധൌഷധങ്ങളും കാകൊളനാശനമന്ത്രയന്ത്രങ്ങളും മൃ
ത്യുഞ്ജയക്രിയാതല്പരന്മാരായ പൃത്ഥ്വീസുരരെയുംമാമുനിമാരെയും ചു
റ്റുമിരുത്തിയതിന്മെലിരുന്നിതു പറ്റലർകാലനാംവിഷ്ണുരാതൻനൃപ
ൻ തക്ഷകദഷ്ടനായ്മൃത്യുവരുംപ്രജാ രക്ഷാകരനായരാജാവിനെന്ന
തും തൽക്ഷണംകെട്ടുനൃപവരജീവനം രക്ഷിപ്പനെന്നുപുറപ്പെട്ടുകാ
ശ്യപൻ വൃദ്ധതപൊധനവെഷവുംകയ്ക്കൊണ്ടു പദ്ധതിമദ്ധ്യെഭുജം
ഗപ്രവരനും താതനെക്കണ്ടുചൊന്നാനെവിടെക്കിന്നു യാതനായീടു
ന്നതെന്നരുൾചെയ്യണം ശൃംഗിപാശംകൊണ്ടുതക്ഷകദഷ്ടനാം മംഗ
ലഭൂപനെരക്ഷിപ്പതിന്നുഞാൻ പൊകുന്നതെന്നതുകെട്ടൊരുതക്ഷക
ൻ ആകുന്നതല്ലതടങ്ങീടുകനല്ലു സൎവ്വവിഷഹരണത്തിനുദക്ഷൻഞാ
ൻ ദൎവ്വീകരവിഷമെന്തസാരന്തുലൊം എന്നരുൾചെയ്തൊരുകാശ്യപ
ൻ തന്നൊടുപിന്നയുമൊന്നുചൊല്ലീടിനാൻ തക്ഷകൻഎന്തുഫലം
ധരണീന്ദ്രനെ രക്ഷിച്ചാൽചിന്തിതമെന്നൊടരുൾചെയ്കയുംവെണം
ജീവനരക്ഷണത്തിന്നുസുകൃതമു ണ്ടാവൊളമൎത്ഥവുംകിട്ടുമിനിക്കെ
ന്നാൻസൎവ്വാജനത്തെയുംരക്ഷിച്ചുപൊരുന്നൊ രുൎവ്വീശ്വരന്തന്നെര
ക്ഷിച്ചുകൊള്ളുംപൊൾ സൎവ്വരക്ഷാകരമായ്വരുമെത്രയും ദിവ്യനെല്ലൊ
സവ്യസാചിസുതാത്മജൻ ദെഹികളെപ്പരിപാലിച്ചുകൊള്ളുകി ലൈ
ഹികപാരത്രികങ്ങളുംസാധിക്കാം തക്ഷകൻതാതനൊടപ്പൊളുരചെ
യ്തുരക്ഷിപ്പതിന്നുപണിയുണ്ടുനിൎണ്ണയം ബ്രാഹ്മണശാപംതടുക്കരു
താൎക്കുമെ ധാൎമ്മികന്മാരെന്നിരിക്കിലുംകെവലം ബ്രഹ്മനുംവിഷ്ണു
വിനുംമഹാദെവനും സമ്മതംഭൂദെവശാപവരാദികൾ സൎവ്വലൊക
ങ്ങൾക്കുമീശ്വരനായതു മുൎവീസുരനെന്നറികമുനിവര നിഗ്രഹാനു
ഗ്രഹാവഗ്രഹാവൃഷ്ടിക ളഗ്രകുലാഗ്രെസരാശ്രയഭൂതങ്ങൾ പിന്നെ
വിശെഷിച്ചുതക്ഷകൻതൻവിഷ മൊന്നുകൊണ്ടുംതടുക്കാവതുമല്ലെ
ല്ലൊ ആകാംക്ഷയായതെന്തുള്ളിലിവനെന്നൊ രാകാംക്ഷമാരീചനു
ണ്ടായതുനെരം ക്രുദ്ധനാംതക്ഷൻകാശ്യപന്തന്നൊടു വൃദ്ധതപൊധ
നവെഷമുപെക്ഷിച്ചു തക്ഷകനായതുഞാനെന്നറിഞ്ഞാലും പക്ഷെ
പരീക്ഷിച്ചുകൊണ്ടാലുമിപ്പൊഴെ എന്നുപറഞ്ഞുകടിച്ചിതുതക്ഷകൻ
നിന്നാമഹാവടവൃക്ഷത്തെയന്നെരം തക്ഷകക്ഷ്വെളാഗ്നിഹെതീപി [ 46 ] ടിപെട്ടു വൃക്ഷപ്രവരനുംഭസ്മമായ്ധളിച്ചു നിന്നനിലംതൊട്ടുതന്നെജ
പിച്ചിതു പന്നഗാധീശ്വരൻമുന്നിലെമാമുനി നന്നായ്മുളച്ചുതളിൎത്തി
തുപെരാലും മുന്നെതിലെറ്റവുംനന്നായിതന്നെരം ഇപ്പരീക്ഷിച്ചതു
നന്നെറ്റമെംകിലും ഇപ്പരീക്ഷിത്തുജീവിക്കെന്നതില്ലെല്ലൊ ബ്ര
ഹ്മവചൊവിഷമ്മദ്വിഷസംയുതം ബ്രഹ്മപ്രളയക്ഷമന്തവവിദ്യയും
എന്നെവിചിത്രമെനന്നുനന്നെത്രയും എന്നുപറഞ്ഞുകൊടുത്തിതുത
ക്ഷകൻ രത്നാധനാദികളറ്റമില്ലാതൊളം യത്നമിളച്ചാൻമുനിയുമതു
നെരം കദ്രുപുരാശപിച്ചൊരുമൂലന്നിജ പത്നിവാക്യഞ്ചെറ്റുസത്യമാ
കീടുവാൻ ആശ്രമംപുക്കുമുനീശ്വരന്തക്ഷകൻ കാശ്യപൻപൊയൊ
രനന്തരംചിന്തിച്ചാൻ എന്തൊരുപായംനൃപനെക്കടിപ്പതി ന്നന്തണ
ൎക്കെപൊലടുത്തുചെല്ലാവിതം എന്നതറിഞ്ഞുസ്വജാദികളാകിയ പ
ന്നഗന്മാരൊടുചൊല്ലിനാൻതക്ഷകൻ നിങ്ങൾതപൊധനവെഷം
ധരിച്ചിനി മംഗിടാതൊരുഫലംകൊടുത്തിടണം സമ്മാനമായ്ഞാനതി
ല്പുക്കിരുന്നുകൊ ണ്ടമ്മഹീപാലനെയുംകടിച്ചീടുവൻ തക്ഷകൻചൊ
ന്നതുചെയ്താരവൎകളും മുഖ്യനാംഭൂപതിവീരനുമക്കാലംഭാൎഗ്ഗവകൌശിക
കണ്വവിശ്വാമിത്രഗാൎഗ്ഗ്യവസിഷ്ഠഭരദ്വാജഗൌതമ യാജ്ഞവക്യാ
ത്രിപുലസ്ത്യശംഖാഗസ്ത്യപ്രാജ്ഞപരാശരദ്വൈപായനാദിയാംതാപ
സശ്രെഷ്ഠന്മാരുംദ്വിജാഢ്യന്മാരും ദിവ്യന്മാരായിമറ്റുള്ളജനങ്ങളുംസ
വ്യസാചിപ്രിയപാദഭക്തന്മാരുംഒക്കെവരികെന്നയച്ചുവരുത്തിനാൻ
ഷൊഡശദാനങ്ങളുംക്രമത്താൽചെയ്തുബാഡവപ്രീതിയുംചെയ്തുമഹാ
ദാനം അറ്റമില്ലാതൊളംചെയ്തുവിശുദ്ധനായിപുത്രനെയുംപുണൎന്നെ
റമൂൎദ്ധാവിങ്കൽബദ്ധമൊദംബാഷ്പതീൎത്ഥാഭിഷെകവും ചെയ്തമാത്യാ
ചാൎയ്യഭൃത്യവൎഗ്ഗത്തിനുംകൈതവഹീനം കൊടുത്താനഭിമതംഭൂസുരന്മാ
രുംമുനീന്ദ്രന്മാരുംശിഷ്യരുംദാസവരന്മാരുമായുടൻ പ്രാസാദം ഭാഗീരഥീ
ജലമദ്ധ്യസ്ഥമെറിനാൻ മാഗധെയാംബുധി ഭാഗവതൊത്തമൻ
ശ്വെതദ്വീപൊപരിശ്വെതപത്മാസനെ ശ്വെതപതിരിവരെജെമ
ദ്ധ്യെഗംഗംചുറ്റുമിരുത്തിനാനാസനാഗ്ര്യങ്ങളിൽ മറ്റുള്ളവരെയഥാ
യൊഗ്യമുൎവ്വീശൻദൎഭവിരിച്ചുവടക്കുതിരിഞ്ഞിരു ന്നപ്പൊളനശനംദീ
ക്ഷിച്ചുശുദ്ധനായിധൃത്വാപവിത്രംപുനരുപസത്തിനെ കൃത്വാപ്രദ
ക്ഷിണംകൃത്വാമുഹുസ്ത്രയം മാമുനീന്ദ്രന്മാരെവന്ദിച്ചുചൊദിച്ചാൻ ഭൂ
മിദെവൊത്തന്മാൎക്കുനമസ്കാരംജന്മങ്ങളെറ്റമിനിയുമുണ്ടാകിലും നി
ൎമ്മലന്മാരായഭൂമിദെവന്മാരിൽ ഉണ്ടാകരുതെന്നുമാത്രമവമാനമുണ്ടാ
കവെണമിളകാതഭക്തിയും എന്നതനുഗ്രഹിക്കെണം വിശെഷിച്ചു
മൊന്നുണ്ടുഞാനപെക്ഷിക്കുന്നുപിന്നെയും മൎത്യനായാൽമരിപ്പാൻതുട [ 47 ] ങ്ങുന്നെരം കൎത്തവ്യമെന്തുമൊക്ഷത്തിനുചൊല്ലെണം എന്നുരാജാവു
ചൊദിച്ചതുകെട്ടപ്പൊളന്യൊന്യമാലൊകനംചെയ്തവൎകളും വെദവെ
ദാന്തശാസ്ത്രങ്ങളിൽത്തിര ഞ്ഞെതെതുനല്ലതെന്നൊൎത്തിരിക്കുംനെരം
കൃഷ്ണവൎത്മാ ഭയാകാണായിതന്തികെ കൃഷ്ണതനൂജനാം ശ്രീശുകൻത
ന്നെയും ഒന്നാശുമിന്നിസഭാതലമന്നെരം ഇന്ദ്രസഭാന്തെബൃഹസ്പതി
തൽഗുരുവന്നതുപൊലെ വിളങ്ങിസഭാതലം സുന്ദരരൂപൻദിഗംബ
രൻ നിൎമ്മലയൻഗൎഭപാത്രത്തിൾക്കിടന്നനാളെപുരാ മുക്തനായുത്ഭവി
ച്ചൊരുതപൊധനനൻമന്ദമന്ദമെഴുനെള്ളിയനെരത്തു മന്ദെതരംമാന്യ
സ്ഥാനവുംന്നൽകിനാർപാദ്യവുമാചനീയവുമൎഗ്ഘ്യവുമാദ്യമാമാസ
നവുമ്മധുപൎക്കവുംവെദ്യമാംവണ്ണംവിധായതെളിഞ്ഞഭിവാദ്യവുംചെ
യ്തുനിന്നുനൃപെന്ദ്രാദ്യനും ഞങ്ങളൊടിന്നുചൊദിച്ചചൊദ്യത്തെനീ മം
ഗലാത്മാവെതെളിഞ്ഞുചൊദിച്ചാലും ശ്രീശുകനായതപൊധനശ്രെ
ഷ്ഠനൊ ടാശുതീരുംബഹുസംശയമെവൎക്കും മെലിൽകലിയുഗത്തി
ങ്കലുള്ളൊൎകൾക്കുനാലാംപുരുഷാൎത്ഥസാധനമായ്വരും അന്ത്യകാലത്തി
ങ്കലെതുമനുഷ്യനാൽചിന്ത്യമെന്തെന്തൊന്നുകൎത്തവ്യമായതും ശ്രൊത
വ്യമാകുന്നതെന്തെന്നുമാദരാൽ മൊദാലരുൾചെയ്കവെണംദയാനി
ധെ സന്നമൃത്യുവായൊരടിയൻതവദാസപാദാംബുജഭക്തജനൊ
ത്തമൻ മൊക്ഷൈകസാധനമായുള്ളതിപ്പൊഴെസാക്ഷാലടിയനുപ
ദെശിച്ചീടെണം ശിഷ്യൊഹമെന്നഭിവാദ്യവുംചെയ്തുസന്തുഷ്ട്യാപവി
ത്രംധരിച്ചിരുന്നീടിനാൻ മന്ദസ്മിതാന്വിതൻ ബ്രഹ്മരാതൻഗുരുവ
ന്ദനവുംചെയ്തരുൾചെയ്തിതുത്തരം ധ്യെയനാകുന്നതുംവിഷ്ണുനാരായ
ണൻശ്രൊതവ്യമാകുന്നതുംതൽകഥാമൃതം കൎത്തവ്യമാകുന്നതുമഭിവന്ദ
നംചിത്തംതെളിഞ്ഞുകെൾക്കെന്നരുളിച്ചെയ്തു ശ്രീശുകൻചൊല്ലുന്നഭാ
ഗവതംകെട്ടൊരാശയുംകൂടാതെനാരായണന്തങ്കൽ എകീഭവിച്ചുള്ളൊ
രാത്മാവിനൊടുകൂടെകാന്തസൌഖ്യംകലൎന്നുമരുവുമ്പൊൾ എഷണ
പാശങ്ങളൊക്കവെഖണ്ഡിച്ചാനെഴാംദിവസവുമസ്തമിച്ചുതദാ ഭൂപ
തി ചൊന്നാനമാത്യരൊടന്നെരം ശാപഭയമിനിക്കില്ലെന്നതും വന്നു
താപസൻതന്നഫലമുപജീവിച്ചു താപംകെടുക്കനാമെന്നതുകെട്ടവർ
പാരായ്കപാരണ യ്കെന്നവർചൊല്ലിനാർ പാരിന്നുനാഥൻപരി
ക്ഷിത്തുമാദരാൽഎവരുമൊന്നിച്ചതിനുതുടങ്ങിനാർ സെവകന്മാൎക്കു
കൊടുത്തുനൃപതിയുംതാനുമെടുത്താനൊരുഫലംഭക്ഷിപ്പാൻകാണായി
തുചുവന്നൊരുകൃമിയതിൽബ്രാഹ്മണഭക്തനാം ഭൂപതിചൊല്ലിനാൻ
ധാൎമ്മികന്മാരാമമാത്യരൊടന്നെരം തക്ഷകനെന്നുപെരിട്ടുകൊ ണ്ടി
പ്പൊൾനാമിക്രിമിയെകൊണ്ടുതന്നെകടിപ്പിച്ചാൽ ഭൂദെവശാപമസ [ 48 ] ത്യമായുംവരാഖെദം നമുക്കുവരികയുമില്ലെല്ലൊനല്ലതിതെന്നാരവരു
മൊഴിക്കരുതെല്ലൊ വിധിവിഹിതമൊരുജാതിയുംമന്ദമെടുത്തുകഴുത്തില
ണച്ചപ്പൊൾ ദന്ദശൂകാധീപനാകിയതക്ഷകൻ ചുറ്റിനാൻഭൂപ
തിതന്നുടലൊക്കവെ മറ്റുള്ളവർഭയത്തൊടുമൊടീടിനാർ ഹാലാഹ
ലാനലജ്വാലയാഭൂപതി കൊലാഹലത്തൊടുനാകലൊകംപുക്കാൻ ദുഃ
ഖിതന്മാരാമമാത്യരുമാശുശെഷക്രിയാപുത്രനെകൊണ്ടുചെയ്യിപ്പിച്ചാ
ർ രാജ്യാഭിഷെകവുംചെയ്തുനാനാജനപൂജ്യനായ്വാണാൻജനമെജയനൃ
പൻ കാശിശപുത്രീവപുഷ്ടമായൊടുഭൂമീശൻ സുഖിച്ചുവസിക്കുന്നതു
കാലംനിത്യവിരക്തൻ ജരൽക്കാരുമാമുനി ഭക്ത്യാവനാന്തരെസഞ്ചരി
ക്കും വീധൌകണ്ടിതുവാസുകിവന്ദിച്ചു താൻകൂട്ടികൊണ്ടുപൊ യ്സൊദരി
തന്നെനൽകീടിനാൻ അപ്രിയംചെയ്കതാൻ ചൊൽകതാൻചെയ്കിൽ
ഞാനപ്പൊളുപെക്ഷിക്കുമെന്നതുംചൊല്ലിനാൻഭൎത്തൃശുശ്രൂഷാരതയാ
മവളൊടുനിത്യസുഖത്തൊടിരുന്നൂമുനീന്ദ്രനും ഇത്ഥംചിലനാൾകഴി
ഞ്ഞൊരനന്തരം സത്യപരായണനായമഹാമുനിമുഗ്ദ്ധാ ക്ഷതന്മടിയിൽ
തലയുംവെച്ചുനിദ്രയും പൂണ്ടുകിടക്കുന്നതുനെരം മിത്രനുമസ്തമിപ്പാനടുത്തു
തുലൊംഭൎത്താവുണൎന്നതുമില്ലന്നുകണ്ടവൾ ചിന്തിച്ചുകണ്ടാലുൎത്തരു
തെന്നതും സന്ധ്യാവിലൊപംവരുത്തരുതെന്നതുംസന്ദെഹമുണ്ടായനെ
രത്തുതന്നുള്ളിൽ സുന്ദരീതാനെനിരൂപിച്ചുകല്പിച്ചു സന്ധ്യാലൊപത്തി
നുദൊഷമെറുംനിദ്ര യ്കന്തരംചെയ്കയത്രെപൊറുക്കാവതും എന്നുകല്പി
ച്ചുണൎത്തീടിനാൾതാപസ നന്നെരമാശുകൊപിച്ചുചൊല്ലീടിനാൻ
എന്നെയുണൎത്തുവാനെന്തുനിവല്ലഭെ നിന്നുടെഭൎത്തൃശുശ്രൂഷാഭംഗം
വന്നൂ അന്ധനെന്നെന്നെനികല്പിക്കചെയ്തതും സന്ധ്യാവരുംപൊളു
ണരുവാൻഞാനെടൊ ഞാനുണൎന്നിലെംകിലാദിത്യനുമെന്നെ മാനി
ച്ചുപാൎക്കുമതിനില്ലസംശയം അത്രമഹത്വമിനിക്കുള്ളതെതുമെ സിദ്ധ
മല്ലാഞ്ഞിന്നുണൎത്തിയകാരണം നിന്നെയുപെക്ഷിക്കയെന്നതുംവന്നി
തി നെന്നുടെസത്യലൊപംവരുമല്ലായ്കിൽഎന്നതുകെട്ടുകരഞ്ഞുതുടങ്ങി
നാൾതന്ന്വാംഗി ദുഃഖിച്ചുപിന്നെയുംചൊല്ലിനാൾ എന്നൊടിവണ്ണമ
രുൾചെയ്യരുതയ്യൊ നിന്നുടെധൎമ്മലൊപംവരുമെന്നതൊ ൎത്തൊന്ന
റിയാതഞാൻചെയ്തൊരപരാധം എന്നെക്കുറിച്ചുപൊറുത്തുകൊള്ളെ
ണമെ നിൎമ്മലതാപസന്മാർനിനവെന്തെന്നു ചെമ്മെതിരിച്ചറിവാ
ൻപണിയുണ്ടെലൊ ദുഃഖിച്ചിവണ്ണംപറഞ്ഞുകരയുന്ന മയ്ക്കണ്ണിയൊ
ടരുൾചെയ്തുമുനീന്ദ്രനും സത്യവിരൊധംവരുത്തുകയില്ലഞാ നുത്തമ
യായനീഖെദിക്കയുംവെണ്ട ഭൎത്തൃവാക്യംകെട്ടുദഭദ്രയാംപത്നിയും ചിത്ത
താപത്തൊടുചൊല്ലിനാൾപിന്നയും വഹ്നിയിൽവീഴ്കെന്നുമാതാവുതാ [ 49 ] ൻ പണ്ടുപന്നഗന്മാരെശ്ശപിച്ചൊരുകാരണം അന്വയനാശമൊഴിപ്പ
തിന്നായൊരു നന്ദനനുണ്ടാമിനിക്കെന്നുകല്പിച്ചു പന്നഗെന്ദ്രന്മമ
സൊദരൻവാസുകി എന്നെഭവാനു നൽകീടിനാൻനിൎണ്ണയം മുന്നെ
വിരിഞ്ചനിയൊഗവുമുണ്ടുപൊ ലെന്നുടെഗൎഭംമുതൃന്നതുമില്ലെല്ലൊ
ഇത്യാദികൾപറഞ്ഞെറ്റംകരയുന്നമുഗ്ദ്ധാംഗിയിൽകൃപയൊടുചൊല്ലീ
ടിനാൻ ഭൎത്തൃപരായണെഭദ്രെകരയായ്ക ഭക്തിവിശ്വാസങ്ങൾകൊ
ണ്ടുതെളിഞ്ഞുഞാൻ അത്ഭുതനാകിരൊരൎഭകൻനിന്നുടെ ഗൎഭഗനായു
ണ്ടവൻ നല്ലനെരംകൊ ണ്ടുത്ഭവിച്ചീടുംഗുണവാനവൻതന്നെ സ
ൎപ്പന്വയമൊക്കെരക്ഷിക്കയുംചെയ്യും ദുൎഭഗനല്ലവനൊട്ടുമവനൊളം
സത്ഭാവമില്ലമറ്റാൎക്കുമറികനീ ത്വൽഭ്രാതൃമുഖ്യനാംസൽഭൊഗിനായ
കൻ നിൎഭാഗ്യനല്ലെടൊവാസുകിവീരനും നിത്യംതപസ്സിനെകാംക്ഷ
യുള്ളൂമമ പുത്രനുണ്ടായാൽമതി ഗൃഹസ്ഥാശ്രമം നിന്നെക്കുറിച്ചുവിര
ക്തനായിട്ടല്ല ധന്യെസമസ്തവിഷയവിരക്തൻഞാൻ സത്യവിരൊ
ധംവരുത്തുകയുംവെണ്ടാ സത്യമത്രെഞാൻപറഞ്ഞതറിഞ്ഞാലും നി
ങ്ങളുടെകുലത്തിന്നുസൌഖ്യംവരും മംഗലനായമമാത്മജനാലിനി
എന്നിവചെന്നുനീവാസുകിയൊടുചൊൽ കെന്നരുൾചെയ്തെഴുന്ന
ള്ളിമുനീന്ദ്രനും വാസുകിയെക്കണ്ടവളിവയുംചൊല്ലി വാസവുംചെ
യ്തിതുനാഗപുരന്തന്നിൽ നല്ലമുഹൂൎത്തെപുറന്നുകുമാരനുമെല്ലാവരുന്തെ
ളിഞ്ഞാരഹിവീരരും അസ്തിഗൎഭെസുതനെന്നുതപൊധനൻ സത്യമാ
യ്ചൊന്നതുകാരണമാകയാൽ അസ്തികനെന്നുപെരിട്ടിതുവാസുകി
നിത്യമൊദെനവളൎന്നതുബാലനും വെദവെദാംഗവെദാന്താദിവിദ്യ
കൾ ചെതൊഹരബാലനദ്ധ്യയനംചെയ്താൻ ആചാൎയ്യനാകുംച്യ
വനമുനീന്ദ്രനൊ ടാശീൎവ്വാദംവാങ്ങിദക്ഷിണയുംചെയ്താൻ നാനാ
രത്നങ്ങൾധനധാന്ന്യരാശികൾ ഭൊഗീശ്വരാജ്ഞയാനൽകിനാനാ
വൊളം ദിവ്യനായീടുംച്യവനൻപ്രസാദിച്ചു സൎവ്വജ്ഞനായ്വരികെ
ന്നുചൊല്ലീടിനാൻ സൂതനീവണ്ണംപറഞ്ഞൊരനന്തരം സാദരഞ്ചൊ
ദിച്ചുപിന്നയുംശൌനകൻ ഹാലാഹലജ്വാലയാമുനിശാപത്താൽ
കാലവശഗതനായതാതൻകഥാ മൂലമറിഞ്ഞവാറെങ്ങിനെചൊല്ലുനീ
ബാലകനായജനമെജയനൃപൻ—ചൊന്നാനതുസൂതനെംകിലതുംകെ
ൾപ്പിൻ മുന്നമുദംകൻപറഞ്ഞൊട്ടറിഞ്ഞിതു പിന്നയുംമന്നവൻത
ന്നമാത്യന്മാരെ മുന്നിൽവരുത്തീമുഴുവൻവിചാരിച്ചാൻ എന്നുടെതാ
തനുണ്ടായവൃത്താന്തങ്ങളെന്നൊടു നിങ്ങൾമുഴുവൻപറയണംഎന്നതു
കെട്ടു തൊഴുതവർചൊല്ലിനാർ നിന്നുടെതാതനുടെഗുണംചൊല്ലുവാൻ
പന്നഗനാഥനനന്തനുമാവതല്ല ന്ന്യരായുള്ളവരെങ്ങിനെചൊല്ലുന്നൂ [ 50 ] ഇന്ദ്രാദിദിക്പാലകന്മാരുടെഗുണ മൊന്നൊഴിയാതെനൃപനുണ്ടുനിൎണ്ണ
യം ശ്രീരാമനുസമനെന്നെപറയാവൂ പാരിതുപാലനംചെയ്തതൊ
ൎക്കുംവിധൌ വിഷ്ണുരാതാഖ്യനാംവിശ്വംഭരാവരൻ വിഷ്ണുഭക്താഗ്ര
ഗണ്യൊത്തമൻസത്തമൻ ജിഷ്ണുജനന്ദനപുത്രൻപരീക്ഷിത്തു കൃ
ഷ്ണലീലാനന്ദസിന്ധുമഗ്നാത്മകൻ വിശ്വംഭരാപതി വിശ്വംഭരപ്രി
യൻ വിശ്വരക്ഷാകരൻവിശ്വനാഥൊപമൻ വൎണ്ണാശ്രമശ്രെണി
ധൎമ്മസ്ഥിതിചെയ്തു നന്നായ്പരിപാലനംചെയ്തുഭൂതലം വന്നകലിയെ
യുമാട്ടിക്കളഞ്ഞിതു പിന്നെയാരുള്ളതുമറ്റൊരുവൈരികൾ എകാതപ
ത്രയായ്വന്നുധരണിയും എകാന്തസൌഖ്യെനനിന്നിതുലക്ഷ്മിയും ചെ
ന്നുവയസ്സുമറുപതുകാലം മന്നവൻപള്ളിവെട്ടയ്ക്കെഴുന്നള്ളീനാൻ
അന്നുപൈദാഹങ്ങൾകൊണ്ടുവികല്പവും വന്നിതുബുദ്ധിക്കതുനിമി
ത്തന്തദാ ശൃംഗിശാപംകൊണ്ടുതക്ഷകൻതന്നുടെ സംഗതിനീക്കരുതാ
തെചമഞ്ഞിതു പിന്നെയുണ്ടായവൃത്താന്തങ്ങളൊഭവാ നൊന്നൊഴി
യാതെയറിഞ്ഞെല്ലൊമെവുന്നു എന്നിതമാത്യന്മാർചൊന്നതുകെട്ടൊരു
മന്നവൻപന്നഗസത്രമാരംഭിച്ചാൻ ചൊന്നാനുദംകനതിനുപായ
ങ്ങളും വന്നമുനികളുമാമെന്നുചൊല്ലിനാർ ശില്പിയെക്കൊണ്ടന്നുശാ
ലനിൎമ്മിപ്പതി ന്നപ്പൊളവനൊരുലക്ഷണംചൊല്ലിനാൻ അഗ്നിസ
മാനനാംബ്രാഹ്മണനാലൊരു വിഘ്നമിതിന്നുവരുമെന്നുനിൎണ്ണയം
വാസ്തുസംസ്ഥാനക്രിയാന്തരെതൊന്നിച്ച വാസ്തവലക്ഷണമെന്ന
വൻചൊൽകയാൽ ദ്വാസ്ഥന്മാർഗൊപുരത്തിൻകൽനിന്നീടുക പാ
ൎത്താരുമിങ്ങുവരായ്വതിന്നെന്നതും ധാത്രീശനാംജനമെജയൻകല്പി
ച്ചൊ രാസ്ഥാകലൎന്നുയാഗന്തുടങ്ങീടിനാർ സംഭാരമൊക്കവെസംഭ
രിച്ചീടിനാർ സംഭ്രമത്തൊടുമമാത്യജനങ്ങളും ധാത്രീസുരന്മാരുപകര
ണങ്ങളുംതീൎത്തുഘൊഷിച്ചുതുടങ്ങിമഹാക്രതു നീലാംശുകധരന്മാരാ
ദ്വിജെന്ദ്രന്മാർ കൊലാഹലെനവെദങ്ങളുമൊതിനാർ നാലാംശ്രുതി
ക്രിയചെയ്തുതുടങ്ങിനാർ ഭൂലൊകവുംമറഞ്ഞുപുകതന്നിലെ ഹൊതാമു
നിതിലകൻചണ്ഡഭാൎഗ്ഗവൻ ചെതസിചിന്തിച്ചുചൊന്നതൊരുക്കു
വാൻപുക്കാർപാരാശൎയ്യഹൊതാദികളെല്ലാം ഒക്കെപ്പരികൎമ്മവുന്തുട
ങ്ങീടിനാർ ഹസ്തിഹസ്തൊപന്മാരായസൎപ്പങ്ങ ളസ്ത്രമന്ത്രപ്രയൊഗാ
ജ്യാഹുതികൊണ്ടു കത്തിയെഴുന്നൊരുപാവകജ്വാലയാ ദഗ്ദ്ധഗാത്രാത്മ
നാഗൎത്താന്തരങ്ങളിൽ എങ്ങുമിരിക്കരുതാതെതളൎന്നവർ തങ്ങളിൽചു
റ്റിഞെളിഞ്ഞുപിരിഞ്ഞവ ന്നഗ്നിയിൽവീണുപൊരിഞ്ഞുതുടങ്ങിനാ
രഗ്നിയുമെറ്റംന്തെളിഞ്ഞുവിളങ്ങിനാൻ അഞ്ചുമെഴുംമൂന്നുമസ്തകമുള്ള
വ രഞ്ചുമാറുംതമ്മിലൊന്നിച്ചുവീഴ്കയും വാതാശനകുലഹാഹാനിനാ [ 51 ] ദവും വാതസഖിഹെതിഹൂഹൂനിനാദവും ഭൂദെവസത്തമവെദനി
നാദവും ഒദനതെമനസ്വാദുനിനാദവും ദിവ്യഗവ്യദ്രവ്യഹവ്യദാഹ
ക്രിയാ സവ്യചാരാഗ്നികീലാഗ്രധൂമാഭയും സൎവ്വലൊകംപരന്നൊരു
സൌരഭ്യവും ഗൎവദൎവീകരന്മാർവിലാപങ്ങളും പാൎത്ഥിവെന്ദ്രന്മാർച
തുരംഗസെനയൊ ടൊത്തുവരുംപൊൾനടത്തുന്നഘൊഷവും ഭൊ
ക്തുകാമന്മാർഭുജിച്ചുനൃപെന്ദ്രനെ വാഴ്ത്തിസ്തുതിച്ചുപാടീടുംനിനാദവും
വാദ്യഘൊഷങ്ങളും നാനാജനസ്തൊമ ചൊദ്യൊത്തരംകൊണ്ടുവാ
യ്ക്കുന്നിനാദവും ഘൊരഘൊരംകെട്ടുവാരാന്നിധികളും പാരമിളകിമ
റിഞ്ഞുകലങ്ങുന്നു ധാരാധരങ്ങളുമെന്തെന്നറിയാഞ്ഞു ധീരതരമിടി
വെട്ടിമുഴങ്ങുന്നു സാരതചെരുംഗിരികൾകുലുങ്ങുന്നു ശൂരനാംസിംഹി
കാസൂനുമുറുകുന്നു സ്വൎഗ്ഗനിവാസികൾകണ്ണുകലങ്ങുന്നു ദിഗ്ഗജെന്ദ്ര
ന്മാർഭയെനനടുങ്ങുന്നു സന്താപമുൾക്കൊണ്ടനന്തനുംചിന്തിച്ചു സ
ന്തതംമാധവൻതന്നെവണങ്ങുന്നു ശംകരൻഭൂഷണനാശംവരുമെ
ന്നു ശംകിച്ചുഴന്നുഭവാനിയെനൊക്കുന്നു പാരെഴുരണ്ടുമമന്ദംമുഴങ്ങു
ന്നു വാരിജസംഭവനുംചെവിപാൎക്കുന്നു നാരായണനുമുറക്കമുണരു
ന്നു നാരായണഹരെവിസ്മയമെത്രയും സൎപ്പസത്രപ്രയൊഗപ്രഭാ
വംകണ്ടൊ രത്ഭുതംപൂണ്ടുജഗദ്വാസികളെല്ലാം അന്തമില്ലാതൊരുഭൊ
ഗികൾതീയിൽവീ ണന്തമായ്വന്നിതെന്നെപറയാവിതും വെന്തുപൊ
രാഞ്ഞുടൻതൽക്ഷണംതക്ഷകൻ ബന്ധുവാമിന്ദ്രനെച്ചെന്നുകണ്ടീ
ടിനാൻ പെടിയായ്കെതുമിവിടെപ്പൊറുക്കനീ ചൂടിവടെയ്ക്കുവരിക
യുമില്ലെതും നീചസൎപ്പങ്ങളൊടുങ്ങുമൊട്ടാവൊളം നീചരല്ലാതനിങ്ങ
ൾക്കിടരില്ലെതും തക്ഷകനുംസഹസ്രാക്ഷനെക്കണ്ടാശു ശുക്ഷണി
ഭീതികൂടാതെമരുവിനാൻ നാസികാന്തെപുക്കധൂമാകുലനായ വാസു
കി സൊദരിയൊടുചൊല്ലീടിനാൻ മൃത്യുവടുത്തജനത്തിന്റെലക്ഷ
ണം ഭദ്രെഭഗിനിഭവിച്ചതിനിക്കിപ്പൊൾ ഭാഗധെയംപൂണ്ടഭാഗി
നെയന്മമ ശൊകമൊഴിക്കമവനെയയയ്ക്കനീ സൊദരനെവംപറ
ഞ്ഞതുകെട്ടഥ സാദരമാശുജരൽക്കാരുചൊല്ലിനാൾ മാതുലന്മാരെല്ലാ
മാതുരന്മാരായ തെതുമറിഞ്ഞുതില്ലെനീമമാത്മജ ചെന്നുനീസൎപ്പ
സത്രംമുടക്കിടായ്ക്കി ലിന്നുതന്നെമുടിഞ്ഞീടുംകുലമെല്ലാം മാതാ
വിവണ്ണംപറഞ്ഞതുകെട്ടപ്പൊൾ മാതുലനൊടുപറഞ്ഞു നടകൊ
ണ്ടാൻ യാഗവിഭൂതികണ്ടത്ഭുതംപൂണ്ടവൻ വെഗെനഗൊപുരദ്വാ
രമകംപുക്കാൻ ആൎക്കുംകടുക്കരുതിങ്ങതിനെങ്ങളെ യാക്കിക്കിടക്കുന്നി
തുനൃപതീശ്വരൻപാൎക്കകുറഞ്ഞൊരുനെരന്തപൊനിധെകാൽക്ഷണം
കൊണ്ടുണൎത്തിച്ചുവരാഞ്ഞങ്ങൾ എന്നിവണ്ണംദ്വാരപാലന്മാർചൊൽ [ 52 ] കയാൽ തന്നുള്ളിലൊൎത്തുകല്പിച്ചിതസ്തികനും വൻപുകൊണ്ടന്ന്യഗൃ
ഹമകംപൂവതി നുംപർകൊനുംപണിനല്ലതനുനയം ഇത്ഥംവിനിശ്ചി
ത്യസത്വരമസ്തികൻ പൃത്ഥ്വീശനെസ്തുതിചെയ്തുതുടങ്ങിനാൻ യജ്ഞ
ത്തെയുംമുനീന്ദ്രന്മാരെയും പുനരഗ്നിയെയുംനൃപഭൃത്യജനത്തെയും ഒ
ക്കെവെവ്വെറെകനക്കെ സ്തുതിക്കയാ ലുൾക്കമലന്തെളിഞ്ഞാരവരെവ
രും ഭൂപൻസദസ്യാദികളൊടുചൊദിച്ചു താപസബാലകൻ തെജൊ
നിധിതുലൊം ഇങ്ങുവരുത്തെണമൊപുനരെന്നതു നിങ്ങൾചൊല്ലീ
ടെണമെന്നതുകെട്ടവർ നല്ലനത്രെകടത്തിക്കൊണ്ടുപൊരിക ന്നെ
ല്ലാവരുമൊരുപൊലെയപെക്ഷിച്ചാർചെന്നുക്കൂട്ടിക്കൊണ്ടുപൊന്നാന്മു
നീന്ദ്രനെ മന്നവൻപാദ്യാസനാൎഗ്ഘ്യാദിനൽകിനാൻ എന്തൊന്ന
ഭിമതമെന്നുനരപതി സന്തൊഷമൊടുചൊദിച്ചരനന്തരം അസ്തി
കനുത്തരംചൊല്ലുന്നതിന്മുമ്പെ സത്വരംചൊല്ലീടിനാൻ ചണ്ഡഭാൎഗ്ഗ
വൻ തക്ഷകനിഗ്രഹംസാദ്ധ്യമനപരാ ധാക്ഷികൎണ്ണന്മാരെ ക്കൊ
ന്നെന്തൊരുഫലം എന്തൊരുകാരണന്തക്ഷകൻവാരായ്വാൻ ചിന്തി
ക്കനാമെന്നതുകെട്ടനന്തരം ചൊന്നാർസദസ്യാദികളവ നിന്ദ്രനെ
ച്ചെന്നാശ്രയിച്ചാനതിനില്ലസംശയം തക്ഷകൻ തന്നെയുമിന്ദ്രനെ
യുംകൂടെ തൽക്ഷണമാവാഹിച്ചുചണ്ഡഭാൎഗ്ഗവൻ ആദിത്യരുദ്രവസു
പ്രമുഖന്മാരാ മാദിതെയന്മാരുമായ്വന്നുവാസവൻ വിഷ്ണുപദത്തിൻ
കലാമ്മാറുറച്ചിതു ജിഷ്ണുതന്നുത്തരിയംപുക്കുതക്ഷകൻ വിസ്മയംക
യ്ക്കൊണ്ടുചൊന്നാൻനൃപതിയും ഭസ്മമാക്കീടുകാസെന്ദ്രമിത്തക്ഷകം
എന്നതുകെട്ടരുൾചെയ്തുമുനികളും മന്നവനൽകീടുകസ്തിക വാഞ്ഛിതം
സൊമശ്രവസ്സാകുമാചാൎയ്യനുന്ദ്വിജ കാമപ്രദാനംചെയ്കെന്നുഴറിടി
നാൻ ചൊൽകഭിവാഞ്ഛിതമെന്നാൻനൃപതിയും നൽകുവൻവെണ്ടു
ന്നതെന്നു പറഞ്ഞപ്പൊൾ ആതുരമാനസന്മാരാംമുനിജനം മെദിനീ
പാലകനൊടുചൊല്ലീടിനാർ ഭീതിപൂണ്ടിന്ദ്രനയച്ചാനറിഞ്ഞാലുംഖെദ
മിയന്നൊരുതക്ഷകൻതന്നെയും ദുഷ്ടാശ്രിതപരിപാലനം നന്നല്ലാ
ശിഷ്ടജനത്തിനെന്നുംവരുംനിൎണ്ണയം തക്ഷകനഗ്നിയിൽവീണുദഹി
ച്ചീടു മിക്കൎമ്മസാദ്ധ്യവുംവന്നിതെന്നാരവർ— അസ്തികനന്നെരമാശു
ചൊല്ലീടിനാൻ പൃത്ഥ്വീപതെവരംനൽകീടുകമമ ചൊല്ലീടുകെന്നുര
ചെയ്തുനൃപതിയും ചൊല്ലിനാനസ്തികനുമഭിവാഞ്ഛിതം എംകിലിപ്പ
ന്നഗസത്രംമുടക്കണം സംകടമുണ്ടുജഗദ്വാസികൾക്കെല്ലാം കല്പിതഭം
ഗമപെക്ഷിച്ചതുകെട്ടി ട്ടപ്പൊളനുതാപമൊടുചൊന്നാൻനൃപൻഗ്രാ
മധനധാന്ന്യരത്നങ്ങൾനൽകുവൻകാമമവറ്റിലെനെന്തെന്നതരുൾചെ
യ്കാ കാമമവറ്റിൻകലെതുമില്ലിനിക്കഭൂമീപതെഞാൻപറയുന്നതുകെ [ 53 ] ൾക്കാ മാതാവിനുംമമമാതുലന്മാൎക്കുമു ള്ളാധിയുന്തീൎത്തവർ ജീവനംര
ക്ഷിക്കാ പന്നഗസത്രത്തെയിന്നുമാറ്റീടുകിൽ നന്നതല്ലായ്കിൽപ്ര
പഞ്ചംമുടിഞ്ഞുപൊം അസ്തികവാഞ്ഛിതംനൽകുകെന്നുഗുരു സത്യപ
രായണന്മാരാംമുനികളും മൌനാനുവാദമൊടെജനമെജയൻ താനും
മഖവരദക്ഷിണയുംചെയ്താൻ വഹ്നിയില്വീഴായ്കതക്ഷകനെന്നതു
മന്നെരം മൂന്നുരുചൊല്ലിനാനസ്തികൻ സത്യപരനായൊരസ്തികവാക്കി
നാൽ അത്തൽതീൎന്നൊന്നുവിൎത്തിടിനാൻതക്ഷകൻ മറ്റുള്ളദുഷ്ടനാ
ഗങ്ങൾദഹിച്ചതുമറ്റമില്ലാതൊളമുണ്ടെന്നതെവെണ്ടു ഭൂപനവഭൃഥസ്നാ
നവുഞ്ചെയ്തിതു താപവുംതീൎന്നുജഗദ്വാസികൾക്കെല്ലാം അസ്തികനെ
പ്പിന്നെസ്സൽക്കാരവുംചെയ്തു പൃത്ഥ്വീപതികനിവുറ്റുചൊല്ലീടിനാൻ
അച്യുതപ്രീതിവരുത്തീടുവാനിനി ക്കശ്വമെധംവെണമന്നെഴുന്നള്ള
ണം എന്നുപറഞ്ഞു സുവൎണ്ണരത്നാദികൾ മന്നവൻവെണ്ടുവൊളം
കൊടുത്തീടിനാൻ. കൌന്തെയന്മാരായപാണ്ഡവന്മാരുടെശാന്തഗു
ണമെല്ലാംചൊല്ലാവതല്ലെല്ലൊ തല്പുത്രപൌത്രനായുണ്ടായ നിന്നുടെ
സൽബൊധമെതുമൊരത്ഭുതമല്ലെല്ലൊ തൽക്കുലത്തിൻക ലുണ്ടാകുന്ന
മന്നവർ സൽഗുണന്മാരെന്നിയെവരുമാറില്ലാ ഭക്തിവിശ്വാസങ്ങ
ൾ കണ്ടുനാരായണൻ മുക്തിപ്രദനാംമുകുന്ദൻതിരുവടി ദൌത്യസാര
ത്ഥ്യാദിഭൃത്യകൎമ്മഞ്ചെയ്ത തൊൎത്താൽവിചിത്രമതാൎക്കുമറ്റുണ്ടാവൂ അസ്തി
കനിത്ഥംപറഞ്ഞതുകെട്ടപ്പൊ ളുത്തമനാംജനമെജയൻചൊല്ലിനാൻ;
എംകിൽപ്രപിതാമഹന്മാരുടെഗുണംമംഗലമാമ്മാറിനിക്കറിയിക്കണം
കെൾക്കണമെംകിൽവെദവ്യാസനെന്നിമ റ്റാൎക്കുംപറയാവതല്ലെ
ന്നുനിൎണ്ണയം സത്യവതിസുതനൊടുചൊദിക്കാതെസ്വസ്ത്യസ്തുസാം
പ്രതമെന്നെഴുന്നള്ളിനാൻ മാതുലഗെഹമകംപുക്കിതസ്തികവൻവാസു
കിമുൻപായനാഗപ്രവരന്മാർ അസ്തികനെ കനിഞ്ഞാശ്ലെഷവും ചെ
യ്തു മസ്തകത്തിൻകൽമുതൎന്നുചൊല്ലീടിനാർസൎപ്പകുലത്തെ രക്ഷിച്ച
തുപാൎക്കുംപൊ ളത്ഭുതമെത്രയുമെന്നെപറയാവു എന്തുഭവാനൊന്നുഞ
ങ്ങൾചെയ്യെണ്ടുന്ന തന്തൎഗ്ഗതമരുൾചെയ്താലതുതരാം ചിന്തിതമൊന്നു
ണ്ടതുപറായാമെംകി ലന്തരംപിന്നെവരാതെയിരിക്കണം സന്ധ്യാകാ
ലത്തിൻകലെന്റെചരിത്രങ്ങൾചിന്തിക്കയുംചൊൽകയുംകെൾക്കയും
ചെയ്കിൽ പന്നഗജാതികളാലവൎക്കാൎക്കുമെ പിന്നെയൊരുഭയംകൂടാ
തിരിക്കണം എന്നിതസ്തികൻപറഞ്ഞതുകെട്ടൊരു ദന്ദശൂകൊത്തന്മാ
രുമുരചെയ്താർ ഇക്കഥാചൊൽകയുംകെൾക്കയുംചെയ്വൊൎക്കു ദുഃഖംവ
രാവിഷമൊന്നുമകപ്പെടാ അന്ധരായ്ഞങ്ങളിലെകൻകടിക്കിലും അ
ന്തൎഭവിക്കയില്ലെന്നുംവിഷമെടൊ എന്നുരഗന്മാർകൊടുത്തുവരങ്ങളും [ 54 ] നന്നായ്സുഖിച്ചുവസിച്ചാരറിഞ്ഞാലും ധൎമ്മസ്ഥിതിപിഴയാതെജര
ൽക്കാരു തന്മകൻനാഗെന്ദ്രസൊദരിയാകിയനിൎമ്മലഗാത്രിജരൽക്കാ
രുപെറ്റുടനുണ്ടായ താപസനസ്തികനെങ്ങളെ കുണ്ഠതതീൎത്തുപാലിക്കെ
ന്നുചൊല്ലിയാൽ ഉണ്ടാകയില്ലൊരുസൎപ്പഭയമവ ൎക്കിണ്ടൽമറ്റുള്ളവ
യുംവരാനിൎണ്ണയം ആശീവിഷഭയമുണ്ടാകയില്ലെന്നു മാശീൎവ്വചന
ങ്ങൾ ചൊന്നൊരുരഗങ്ങൾ അസ്തികനിങ്ങനെനിത്യസുഖത്തൊടു പു
ത്രപൌത്രാൎത്ഥകളത്രമിത്രാദിയൊ ടുത്തമകീൎത്യാവസിച്ചുചിരകാലം മു
ക്തിയുംവന്നൂപുനരെന്നറിഞ്ഞാലും ആസ്തികമാകിയപുണ്യകഥാനി
ത്യ മാസ്തിക്ക്യമൊടുചൊന്നാലുംഗതിവരും ഉഗ്രശ്രവസ്സായസൂതവാ
ക്ക്യംകെട്ടു ഭൃഗ്വപത്യാദികൾപിന്നയുംചൊദിച്ചു: പന്നഗസത്രെജന
മെജയനായമന്നവ നൊടുമഹാമുനിചൊല്ലിയഭാരതം കൃഷ്ണകഥാമൃത
പൂരിതംപാരാതെഞങ്ങളൊടൊക്കപ്പറകെന്നു പാരംപ്രശംസിച്ചുസൂത
നെവൎണ്ണിച്ചുപാരാമാൎത്ഥ്യാത്മനാചൊദിച്ചതുനെരം സൂതനുമാദരവൊ
ടുചൊല്ലീടിനാൻ: മെദിനീകാന്തൻജനമെജയനൃപൻ വെദവ്യാസ
മുനിതന്നൊടുചൊല്ലിനാൻ പാദപത്മന്നമസ്തെനമസ്തെസദാമുന്നം
പിതാമഹന്മാർമമപാണ്ഡവർപുണ്യപുരുഷന്മാർപൂൎണ്ണഗുണവാന്മാർ
വിശ്വൈകനാഥനാംവിഷ്ണുഭഗവാനെ വിശ്വാസഭക്ത്യാസമാരാധ
നഞ്ചെയ്തു വിശ്വപവിത്രയാം കീൎത്തിപരത്തിയാർ വിശ്വമെല്ലാടവു
മെന്നാലവരുടെ സൽക്കഥയെല്ലാമരുൾചെയ്തുകെൾക്കണം ദുഃഖമക
ലുവാനെന്നതുകെട്ടൊരു വിഷ്ണുകലാഭൂതൻകൃഷ്ണദ്വൈപായനൻകൃഷ്ണ
കഥാമൃതമിശ്രമാംഭാരതം താല്പൎയ്യവാനാം ജനമെജയനെനീ കെൾപ്പി
ക്കയെന്നുവൈശംപായനനൊടു കാരുണ്യപൂൎവ്വം നിയൊഗിച്ചിരു
ന്നൊരു നെരംതൊഴുതുവൈശമ്പായനമുനി ആചാൎയ്യനാകിയവെദ
വ്യാസൻപാദ മാശയെചെൎത്തുസമാധിയുറപ്പിച്ചു നാരായണനെ
യുംപിന്നെനരനെയും ഭാരതിയാംവൎണ്ണഗാത്രിയെത്തന്നെയും സാദര
മുള്ളിത്സചരാചരംജഗ ദ്വെദവെദാംഗവെദാന്തവിദ്യയും ചെതസി
ചെൎത്തുണൎന്നൈക്യഭാവത്തൊടുമാദിയെചൊല്ലിനാനെന്നിതുസൂതനും
മൊദെനചൊന്നാളിതികിളിപ്പയ്തലും


ആസ്തികപൎവ്വം സമാപ്തം