താൾ:CiXIV280.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ ആസ്തികം

ഹ്മാസ്ത്രശക്ത്യാമരിച്ചിതുമുന്നമെ മാതാവുതന്നുടെഗൎഭപാത്രംതന്നിൽ
മാധവൻതൃച്ചക്രമൊടുമകംപുക്കു പയ്താമഹാസ്ത്രംതടുത്തുരക്ഷിച്ചുടൻ
പയ്തലാമെന്നെജനിപ്പിക്കയുംചെയ്താൻ ദ്രൊണപുത്രബ്രഹ്മാസ്ത്ര
ത്തിൻകൽനിന്നു മല്പ്രാണനെരക്ഷിച്ചനാരായണൻ ജഗൽക്കാര
ണൻകാരുണ്യപീയൂഷവാരിധി ചാരുചരണാംബുജംശരണംമമ
നാരായണഹരെനാരായണഹരെ നാരായണഹരെനാരായണഹരെ
ഭക്തപരായണമൃത്യുനിവാരണ ഭുക്തിമുക്തിപ്രദശക്തിയുക്തപ്രഭൊ
സച്ചില്പരബ്രഹ്മമൂൎത്തെപരമാത്മ നച്യുതാനന്തഗൊവിന്ദമുകുന്ദ മ
ച്ചിത്താലയാനന്ദകൃഷ്ണവിഷ്ണൊഹരെ വിപ്രശാപന്തടുക്കാവല്ലനിൎണ്ണ
യം ചിൽപ്പുമാനാന്തന്തിരുവടിക്കുമതൊ മുല്പാടുവൃഷ്ണികുലവിനാശം
കൊ ണ്ടെന്നുൾപ്പൂവിലുണ്ടതുംവൈഭവന്താവകം പണ്ടെമരിച്ചൊരി
നിക്കുമരണത്തി നുണ്ടൊഭയമിന്നുനന്നായിതെത്രയും മുൻപെമര
ണമറിയിച്ചതുമിനി ക്കെൻപെരുമാൻതന്നനുഗ്രഹം നിശ്ചയം ആ
നന്ദബാഷ്പമൊടുംഗല്ഗദാക്ഷര വാണികളൊടുരൊമാഞ്ചവുംപൂണ്ടവ
ൻ സച്ചില്പരബ്രഹ്മണിലയിച്ചാനന്ദ നിശ്ചലനായ്മുഹൂൎത്തംനിന്നരു
ളിനാൻ ബുദ്ധിയുംബ്രഹ്മപൂൎണ്ണാബ്ധിയിൽനിന്നുട നുദ്ധരിപ്പിച്ചു
ലൊകാത്മനാചൊല്ലിനാൻ സൎപ്പംകടിച്ചുമരിച്ചാൽഗതി യില്ലെ
ന്നിഭൂതലത്തിൻകലുണ്ടുജനശ്രുതി വിപ്രശാപത്തിനു പിൽപ്പാടുന
ല്ലതെ ന്നല്പെതരജ്ഞന്മാർചൊല്ലിയുംകെൾപ്പുണ്ടു ദുഃഗവുംസൌഖ്യ
വുംമൃത്യുവുംജന്മവും സ്വൎഗ്ഗനരകജരാനരാശീതൊഷ്ണം ഇത്യാദ്യനെക
വിധംദ്വന്ദ്വജാലങ്ങൾ മിത്ഥ്യയത്രെമഹാമായാഗുണവശാൽ അദ്വ
യനവ്യയൻപൂൎണ്ണനെകൻപരൻ നിത്യൻനിരുപമൻ നിഗ്ഗുണൻ
നിഷ്കളങ്കൻ നിശ്ചലൻനിൎമ്മലൻനിസ്പൃഹൻനിൎമ്മമൻ അച്യുതനാദ്യ
നനന്തനാനന്ദാത്മാ നിൎവികാരൻനിരാകാരൻനിരാധാരൻ നിൎവ്വി
കല്പൻനിരാഖ്യാനൻനിരാമയൻ സത്യജ്ഞാനാനന്താനന്ദാമൃതന്മായാ
കൃത്യകൎത്താഭൎത്താഹൎത്താജഗല്പിതാ വെദസ്വരൂപൻവെദാൎത്ഥസാരാ
ത്മകൻ വെദവെദാംഗവെദാന്തവെദ്യൻപരൻ ഗൂഢൻപരമൻപ
രാപരനീശ്വരൻ കൂടസ്ഥനവ്യക്തനാദിനാഥൻശിവൻ ശാന്തനാ
ത്മാരാമനാത്മപ്രിയൻജഗൽ ക്കാന്തനാത്മപ്രദൻവിശ്വപതിഹരി
കൃഷ്ണൻയദുപതിസല്പതിമല്പതി വൃഷ്ണികുലപതി പത്മാലയാപതി വി
ഷ്ണുധരാപതിവൃന്ദാരകാപതി ജിഷ്ണുപതിശൌരിധൎമ്മപതിവിഭു യ
ജ്ഞപതിപാണ്ഡുപുത്രഗതിപതി സുജ്ഞാനിനാംപതിദെവൻപശു
പതി ഗൊപതിഗൊപീജനപതിഗൊപതി ഗൊപകുലപതിപത്മ
വിലൊചനൻ ദെവകീനന്ദനനെന്നുള്ളിൽവാഴുന്ന ദെവദെവൻത

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/44&oldid=185333" എന്ന താളിൽനിന്ന് ശേഖരിച്ചത്