താൾ:CiXIV280.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൩൫

ഗ്രജൻപൊയതറിഞ്ഞൊരുവാസുകി വ്യഗ്രിച്ചവരജന്മാരൊടുചൊ
ല്ലിനാൻ മാതൃശാപന്തടുക്കാവല്ലൊരുത്തനും ഭ്രാതാക്കളെയതെല്ലൊന
മുക്കായതും എന്നാലുമാപത്തുവന്നാൽനിരൂപണ മെന്നിയെമറ്റൊ
ന്നുമാവതുമില്ലല്ലൊ ആൎക്കുമസാദ്ധ്യമായില്ലൊരുകാൎയ്യവും ഒൎക്കവി
വെകമുണ്ടെന്നുവരുന്നാകിൽ നല്ലതിനിയെന്തിതിനെന്നുസന്തതംഎ
ല്ലാവരുമൊരുമിച്ചുചിന്തിക്കണം ശാപബലംകൊണ്ടുവംശംമുടിച്ചി
ടും ഭൂപൻജനമെജയൻതന്മഹാക്രതു നാമതുചെന്നുമുടക്കണമെംകി
ലെ കാമംവരൂനമുക്കെന്നതുനിൎണ്ണയം അന്തണരായ്ചെന്നപെക്ഷി
ച്ചുയാഗത്തിനന്തരന്നാംവരുത്തീടുകെന്നുചിലർ മന്ത്രികളായ്ചെന്നു
സെവിച്ചുപുക്കുനാ ഞ്ചിന്തിച്ചരുതെന്നുചൊല്ലുകെന്നുചിലർ ബ്രാഹ്മ
ണരിക്രിയാചെയ്യുന്നതാകയാൽ ബ്രാഹ്മണരായ്ചെന്നുശാലയില്പുക്കു
നാം ധാൎമ്മികന്മാരായ്ക്രിയക്കുകൂടെക്കൂടി ബ്രാഹ്മണരെക്കടിച്ചാശുകൊ
ന്നീടുകാ മന്നവൻതന്നെയുംപിന്നെക്കടിച്ചുകൊ ന്നെന്നെസുഖമെവ
സിക്കനാമെല്ലാരും ഭൂദെവന്മാരെവധിക്കരുതെന്നുമെഖെദമെന്നാലൊ
രുനാളുമൊടുങ്ങുമൊ ശാപഭയപരിഹാരംവരുത്തുവാൻ പാപകരങ്ങ
ളായുള്ളവനന്നല്ല അഗ്നിശമനത്തിനഗ്നിനന്നെല്ലെല്ലൊമഗ്നമാക്കെ
ണംജലത്തിനതെനല്ലൂ എംകിൽജനമെജയനാംനരപതി ശംകാവി
ഹീനംജലക്രീഡചെയ്യും‌പൊൾ കൊണ്ടുപൊകെണംനാംപാതാളലൊ
കത്തു കണ്ടുകൊള്ളാംപിന്നെയാഗവുമന്നെരം വെർപറിഞ്ഞാൽമരംകാ
യ്കയില്ലെന്നതി കൊപികളാഞ്ചിലഭൊഗികൾചൊല്ലിനാർ കല്പാന്ത
ജീമൂതകല്പവപുസ്സൊടു മബ്ധികളെഴുമലറുന്നതുപൊലെ ദിഗ്ഭൂമമാംവ
ണ്ണമദ്രംനിറഞ്ഞുനാമഭ്രനാദഭ്രമമുത്ഭവിപ്പിച്ചുകൊ ണ്ടത്ഭുതാകാരംവരി
ഷിച്ചുപാവകൻദീപ്തികെടുത്തുടൻതൽപ്രദെശം വിഷവ്യാപ്തമാക്കെ
ണമെന്നാൽമുടങ്ങും‌മഖം സൎപ്പപ്രവർന്മാർനാനാവിധംമതമിപ്രകാര
ങ്ങൾപറഞ്ഞൊരനന്തരം വാസുകിയാകിയനാഗാധിപൻചൊന്നാ
ൻ ആസുരമായമത‌മിവയൊക്കവെഎല്ലാവരുമൊത്തിനിയുംനിരൂപി
ക്ക നല്ലതൊന്നിടുവൊളമെന്നെവെണ്ടു ചെൎന്നീലിനിക്കിവയൊ
ന്നുമാപത്തിൻകൽ തൊന്നുകയില്ലല്ലൊനല്ലതൊരുവനും കാലാനുരൂ
പമായുള്ളവിവെകവും കാലരിയൊടുപൊളിപറഞ്ഞാൻവിധി വെ
ലയത്രെവിവെകംവിനാശത്തിൻകൽ മാലൊഴിപ്പാൻനിരൂപിപ്പി
നിന്നുംനിങ്ങൾ ഇങ്ങനെവാസുകിചൊന്നൊരുവാക്കുകൾ മംഗല
മമ്മാറുകെട്ടൊരനന്തരം എലപത്രൻതൊഴുതൊന്നുചൊല്ലീടിനാ നെ
ലാപലൎക്കുമിതെംകിലുംകെൾക്കണം വ്യാധിയറിഞ്ഞുവെണംചികി
ത്സിപ്പതി നെതൊരുവൈദ്യനുമെന്നുധരിക്കെണം അമ്മകൊപംപൂണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/41&oldid=185330" എന്ന താളിൽനിന്ന് ശേഖരിച്ചത്