താൾ:CiXIV280.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം

ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു

അഥാസ്തികപൎവ്വംകഥാസംക്ഷെപമുച്യതെ ക പൻകിളിപൈത
ലെഭംഗിയിൽചൊല്ലുനീപങ്കജാക്ഷൻകഥാപംകങ്ങൾനീങ്ങുവാൻഎ
ങ്കിലൊകെൾപ്പിൻതപൊധനന്മാരൊടുസംക്ഷെപമായ്സൂതനിങ്ങിനെ
ചൊന്നപ്പൊൾനൈമിശാരണ്യനിവാസികളാകിയമാമുനിമാർശൌ
നകാദികൾചൊദിച്ചഎന്തുജനമെജയനാന്നരപതി മന്ദശൂകക്രതുചെ
യ്പാനവകാശംഅസ്തികനെങ്ങിനെമാറ്റിയതെന്നതുമസ്തികനാരുടെ
പുത്രനെന്നുംഭവാൻ വിസ്തരാൽഞങ്ങളൊടൊക്കെപറയണം"തത്വ
ബൊധത്തിനാധാരമാമസ്തികം സത്വമതെകൃഷ്ണശിഷ്യജനൊത്തമ
ചെതസികൃഷ്ണനെദ്ധ്യാനിച്ചുറപ്പിച്ചു സൂതനതിനെപ്പറഞ്ഞുതുടങ്ങി
നാൻമുന്നംജരൽക്കാരുനാമാമഹാമുനിധന്ന്യൻ ഗൃഹസ്ഥാശ്രമാശ
യില്ലായ്കയാൽനന്നാ യ്ത്തപസ്സുകൾചെയ്തുവനന്തൊറുമൊന്നിലു മാ
ശകൂടാതെനടക്കുന്നാൾപാതാളലൊകത്തുവീഴുവാനാ യ്ചിലരാധിപൂ
ണ്ടെറ്റമധൊമുഖന്മാരുമായി പുൽക്കൊടിതന്നുടെയഗ്രമാലംബമാ
യ്നിൽക്കുന്നതത്രയുമല്ലതിൻവെരുകൾ മൂഷികന്മെല്ലെക്കരണ്ടുമുറിപ്പതു
ദൊഷമില്ലാതജരൽക്കാരുകണ്ടപ്പൊൾ നിങ്ങളാരെന്നാനവരുമവ
നൊടു ഞങ്ങൾചിലമുനിമാരെന്നുചൊല്ലിനാർ പുത്രനായുണ്ടൂജരൽ
ക്കാരുഞങ്ങൾക്കു പുത്രനവനില്ലയാഞ്ഞതുകാരണം ലുപുപിണ്ഡൊ
ദകന്മാരായിതുഞങ്ങൾ തപ്തമായൊരുതപസ്സുംവൃഥാഫലം ഞങ്ങൾ
നരകത്തിൽവീഴ്വാൻതുടങ്ങുന്നു മംഗലനായനീയാരെന്നുചൊല്ലണം
എംകിൽജരൽക്കാരുവായതുഞാൻതന്നെ നിങ്ങൾമമപിതാക്കന്മാര
"റിഞ്ഞാലും സംകടംപൊക്കുവാനെന്തുഞാൻവെണ്ടതു ശംകിയാതെയ
രുൾചെയ്കെ"ന്നുചൊന്നപ്പൊൾ, ചൊന്നാർപിതാമഹന്മാരവൻത
ന്നൊടുപുണ്യതപൊവ്രതദാനധൎമ്മാദികൾ സന്തതിയില്ലായ്കിലൊ
ക്കവെനിഷ്ഫലം സന്തതികൊണ്ടെഗതിവരൂനിശ്ചയം ആകയാൽ
വെൾക്കനീവെണ്ടതുമുൻപിനാൽ പൊകവൈകാതതിനെന്നവർ
ചൊല്ലിനാർ ഭിക്ഷയായ്മൊദാലൊരുപുമാനെന്നൊടു കയ്ക്കൊൾകഭാ
ൎയ്യയാന്നുനൽകീടുകിൽ വെൾക്കാമവളെസ്സമയമിനിക്കതു കെൾ
ക്കാമഹാവ്രതംപിന്നെയ്യുമൊന്നുണ്ടു പെണ്ണിനുമെന്നുടെപെരായിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/29&oldid=185318" എന്ന താളിൽനിന്ന് ശേഖരിച്ചത്