താൾ:CiXIV280.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪ ആസ്തികം

ക്കെണ മെന്നുജരൽക്കാരുചൊന്നൊരനന്തരം ചൊല്ലിയവണ്ണമെ
യൊഗവരികെന്നു നല്ലൊരനുഗ്രഹം നൽകീപിതൃക്കളും നന്നായൊ
രുവനദെശെവസിക്കുംപൊൾ പന്നഗനാഥനാംവാസുകിയുംകണ്ടു
എന്നുടെസൊദരിയാകിയകന്യക തന്നെവരിച്ചുകൊൾകെന്നിതുവാ
സുകി നാമമവൾക്കെന്തുചൊല്ലുകെന്നുമുനി നാമംജരൽക്കാരുവെ
ന്നിതുവാസുകി പണ്ടെഭവാനുതരുവാനായുണ്ടാക്കി പുണ്ഡരീകൊത്ഭ
വനെന്നുമറിഞ്ഞാലും വഹ്നിയിൽവീഴ്കെന്നുമാതൃശാപംകൊണ്ട പ
ന്നഗവംശവുംസന്നമാമെന്നതും ചെന്നുവിധാതാവിനൊടുവിബുധ
ന്മാർ ചൊന്നതുകെട്ടരുൾചെയ്തുവിരിഞ്ചനും മംഗലയായജരൽക്കാരു
നാരിയെ യങ്ങുജരൽക്കാരുവിന്നുകൊടുക്കണം ഉണ്ടാമവൾപെറ്റ
വന്നൊരുനന്ദന നുണ്ടായശാപഭയമൊഴിച്ചീടുവാൻ ഇത്ഥംവിധാ
തൃനിയൊ ഗമെന്നാൽപ്രമ ദൊത്തമയാമിവൾതന്നെവെട്ടീടുക ദീൎഗ്ഘ
പൃഷ്ഠാധിപനിങ്ങനെചൊന്നപ്പൊൾ ദീഗ്ഘവിലോകനമുളളജരൽ
ക്കാരു ദീൎഗ്ഘവിലോചനയാംജരൽക്കാരുവെ ശീഘ്രംവിധിവിധി
യാൽവിവാഹംചെയ്തു മൊക്ഷപരായണൻ വാഴുന്നകാലത്തു സൌ
ഖ്യംവരിവസ്യയാവളൎത്താളവൾ ചൊൽപ്പൊങ്ങുമസ്തികനുണ്ടാകയും
ചെയ്തു സൎപ്പസത്രത്തെയൊഴിച്ചതവനെല്ലൊ സൂതവാക്ക്യംകെട്ടുമൊ
ദെനശൌനകൻ ആദരവൊടുനാഗൊല്പത്തിചൊൽകെന്നാൻ ആ
ശ്ചൎയ്യമക്കഥാകെൾപ്പിൻചുരുക്കമാ യ്ക്കാശ്യപനാകുംപ്രജാപതിസാ
ദരം ഭദ്രശീലാംഗിമാരായുളള ഭാൎയ്യമാർ കദ്രുവിനൊടുംവിനതയൊടും
ചൊന്നാൻ ഭൎത്തൃശുശ്രൂഷണശിക്ഷയുശീലവും ചിത്തവിശുദ്ധിയും
കണ്ടുതെളിഞ്ഞുഞാൻ വാഞ്ഛിതമായതു ചൊല്ലുവിൻനിങ്ങൾക്കു ചാ
ഞ്ചല്യമെന്ന്യെവരന്തരുന്നുണ്ടുഞാൻ അന്തമില്ലാതൊരുവീൎയ്യബലമു
ളള സന്തതിനാശസഹസ്രമുണ്ടാകണം എന്നു വരിച്ചിതുകദ്രുവിനത
യും പിന്നെമരീചിസുതനൊടുചൊല്ലിനാൾ എത്രയുന്തെജൊബല
വീൎയ്യവെഗങ്ങൾ കദ്രുസുതന്മാരിലെറ്റമുണ്ടാംവണ്ണം രണ്ടു തനയന്മാ
രുത്തമന്മാരായി ട്ടുണ്ടാകവെണമിനിക്കുദയാനിധെ മുട്ടയായുണ്ടുമി
നിയതുനിങ്ങൾക്കു പൊട്ടിപ്പൊകാതവണ്ണംഭരിച്ചീടുവിൻ ഇത്ഥമ
നുഗ്രഹംചെയ്തുമഹാമുനി സത്വരംകാനനംപുക്കുതപസ്സിനായി അ
ണ്ഡസഹസ്രംപ്രസവിച്ചാൾകദ്രുവു മാണ്ഡദ്വയംപ്രസവിച്ചുവിന
തയും അണ്ഡങ്ങളെപ്പരിചാരകന്മാരെല്ലാം ദണ്ഡമൊഴിഞ്ഞു പരിപാ
ലനംചെയ്താർ അഞ്ഞൂറുസംവത്സരംചെന്നകാലമീ രഞ്ഞൂറുനാഗപ്ര
വരന്മാരുണ്ടായി തന്നുടെമുട്ടകൾരണ്ടുംവിരിയാഞ്ഞു വന്നൊരുതാപാ
ൽവിനതയുമക്കാലം ഒന്നിനെ ക്കൊട്ടിയുടച്ചാളതുനെരം നന്നായ്വിള

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/30&oldid=185319" എന്ന താളിൽനിന്ന് ശേഖരിച്ചത്