താൾ:CiXIV280.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൨൫

ങ്ങീചതുൎദ്ദശലൊകവും അപ്പൊളനൂരുവായ്മെവുമരുണനു മഭ്രദെശം
പ്രവെശിച്ചിതുസത്വരം അംബരദെശത്തുയരുമരുണനു മംബയൊ
ടീൎഷ്യാകലൎന്നുചൊല്ലീടിനാൻ ദെഹംമുഴുവനെതീരുന്നതിൻമുൻപെ
മൊഹംവളൎന്നിതുചെയ്തതുകാരണം കദ്രുവാമമ്മയ്ക്കടിമയായ്പൊകനീ
ഭദ്രനായുണ്ടാമിനിമമസൊദരൻ മുട്ടയതുംനീയുടച്ചുകളയായ്ക്കിൽ പെ
ട്ടന്നുദാസ്യവുംതീൎക്കുമവനമ്മെ ഇന്നുമഞ്ഞൂറാണ്ടുപാൎത്തീടുഴറാതെ എ
ന്നാൽനിനക്കവനാലെഗതിവരും എന്നുപറഞ്ഞുയൎന്നാനരുണാഖ്യ
നും ഒന്നിച്ചിരുന്നുവിനതയുംകദ്രുവും മാൎത്താണ്ഡദെവനുസാരഥിയാ
യുടൻതെൎത്തടംപുക്കാനരുണന്മഹാപ്രഭൻ - ആധിയുംതീൎന്നിരിക്കുന്ന
കാലത്തിൻകൽആദിതെയാസുരന്മാരൊരുമിച്ചുകൊണ്ടാദരവൊടുപാ
ലാഴികടഞ്ഞനാൾശ്വെതവൎണ്ണത്തൊടുമാനസവെഗനായി ഉച്ചൈ
ശ്രവസ്സെന്നുലൊകപ്രസിദ്ധമായി സ്വച്ഛമായുണ്ടായൊരശ്വംപ്ര
തിതമ്മിൽ വാദമുണ്ടായ്വന്നിതെന്നുപറഞ്ഞൊരു സൂതനൊടന്നെരം
ചൊദിച്ചുശൌനകൻ ചൊല്ലുചൊല്ലെംകിലമൃതമഥനം നീ ചൊല്ലാമ
തുമെംകിലെന്നിതുസൂതനും ചൊല്ലിനാനെംകിലമൃതമഥനവും ചൊ
ല്ലുവാനിപ്പൊളിനിക്കെളുതല്ലെതും വിദ്യാധരസ്ത്രീകൾദിവ്യപുഷ്പം
കൊണ്ടു ഹൃദ്യമായുളെളാരുമാല്യംതൊടുത്തതു ശൎവാംശജാതനായൊരു
മുനീന്ദ്രനാം ദുൎവ്വാസാവിന്നുകൊടുത്തവരുംപൊയാർ സംഭൊഗസാ
ധനമായുളളമാല്യത്തെ ജംഭവൈരിക്കുകൊടുത്തുമുനീന്ദ്രനും ദന്താവ
ളെശ്വരസ്കന്ധൊപരിവെച്ചു കുന്തളംചിക്കിയുലൎത്തുന്നനേരത്തുന്നതുനെരം ഹ
സ്നീന്ദ്രമസ്തകന്യസ്തമാല്യാമൊദമത്തഭൃംഗസ്തൊമവിത്രസ്തനെത്രനാം
മത്തദ്വിപെന്ദ്രനെടുത്തുമൎദ്ദിക്കയാൽ ക്രൂ ദ്ധനായ്മാമുനിശാപവുംനൽ
കിനാൻ വൃത്രാരിമുഖ്യത്രിദശകുലത്തെയും വൃദ്ധന്മാരായ്വിരൂപന്മാര
യ്പൊകെന്നു ഇന്നുതുടങ്ങീജരാനരയുണ്ടാക എന്നതുകെട്ടു ഭയെനമഹെ
ന്ദ്രനും വന്ദിച്ചുശാപമൊക്ഷത്തെയപെക്ഷിച്ചാൻനന്ദിച്ചുതാപസെ
ന്ദ്രൻ വരവും നൽകി ക്ഷീരാൎണ്ണവംമഥനംചെയ്തുപീയൂഷ സാരംനു
കൎന്നാൽ ജരാനരത്തീൎന്നുപൊംഇന്ദ്രാദിവൃന്ദാരകന്മാരരവിന്ദ മന്ദിരനൊ
ടറിയിച്ചിതുസംകടം ചന്ദ്രക്കലാധരൻതന്നൊടുണൎത്തിക്ക മന്ദെതരം
ചെന്നുനാമെന്നുനാന്മുഖൻ കൈലാസവാസിയെച്ചെന്നുപുകണ്ണി
തു ശൈലാത്മജാപതിതാനുമതുനെരം നിൎജ്ജരന്മാരുടെസംകടംകണ്ടാ
ശു സജ്വരമാനസനായിപ്പുറപ്പെട്ടു നാരായണനൊടുണൎത്തിക്ക
വൈകാതെ സാരസലൊചനൻതാപംകളഞ്ഞീടും എന്നുകല്പിച്ചവ
രൊന്നിച്ചുചെന്നുടൻനന്നായ്സ്തുതിച്ചാർ മുകുന്ദനെയന്നെരം പളളി
ക്കുറു‌പ്പുണൎന്നാശുമുകുന്ദനും അല്ലൽപൊമ്മാറുതെളിഞ്ഞരുളിച്ചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/31&oldid=185320" എന്ന താളിൽനിന്ന് ശേഖരിച്ചത്