താൾ:CiXIV280.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ ആസ്തികം

ഇന്ദ്രാദിദിക്പാലകന്മാരുടെഗുണ മൊന്നൊഴിയാതെനൃപനുണ്ടുനിൎണ്ണ
യം ശ്രീരാമനുസമനെന്നെപറയാവൂ പാരിതുപാലനംചെയ്തതൊ
ൎക്കുംവിധൌ വിഷ്ണുരാതാഖ്യനാംവിശ്വംഭരാവരൻ വിഷ്ണുഭക്താഗ്ര
ഗണ്യൊത്തമൻസത്തമൻ ജിഷ്ണുജനന്ദനപുത്രൻപരീക്ഷിത്തു കൃ
ഷ്ണലീലാനന്ദസിന്ധുമഗ്നാത്മകൻ വിശ്വംഭരാപതി വിശ്വംഭരപ്രി
യൻ വിശ്വരക്ഷാകരൻവിശ്വനാഥൊപമൻ വൎണ്ണാശ്രമശ്രെണി
ധൎമ്മസ്ഥിതിചെയ്തു നന്നായ്പരിപാലനംചെയ്തുഭൂതലം വന്നകലിയെ
യുമാട്ടിക്കളഞ്ഞിതു പിന്നെയാരുള്ളതുമറ്റൊരുവൈരികൾ എകാതപ
ത്രയായ്വന്നുധരണിയും എകാന്തസൌഖ്യെനനിന്നിതുലക്ഷ്മിയും ചെ
ന്നുവയസ്സുമറുപതുകാലം മന്നവൻപള്ളിവെട്ടയ്ക്കെഴുന്നള്ളീനാൻ
അന്നുപൈദാഹങ്ങൾകൊണ്ടുവികല്പവും വന്നിതുബുദ്ധിക്കതുനിമി
ത്തന്തദാ ശൃംഗിശാപംകൊണ്ടുതക്ഷകൻതന്നുടെ സംഗതിനീക്കരുതാ
തെചമഞ്ഞിതു പിന്നെയുണ്ടായവൃത്താന്തങ്ങളൊഭവാ നൊന്നൊഴി
യാതെയറിഞ്ഞെല്ലൊമെവുന്നു എന്നിതമാത്യന്മാർചൊന്നതുകെട്ടൊരു
മന്നവൻപന്നഗസത്രമാരംഭിച്ചാൻ ചൊന്നാനുദംകനതിനുപായ
ങ്ങളും വന്നമുനികളുമാമെന്നുചൊല്ലിനാർ ശില്പിയെക്കൊണ്ടന്നുശാ
ലനിൎമ്മിപ്പതി ന്നപ്പൊളവനൊരുലക്ഷണംചൊല്ലിനാൻ അഗ്നിസ
മാനനാംബ്രാഹ്മണനാലൊരു വിഘ്നമിതിന്നുവരുമെന്നുനിൎണ്ണയം
വാസ്തുസംസ്ഥാനക്രിയാന്തരെതൊന്നിച്ച വാസ്തവലക്ഷണമെന്ന
വൻചൊൽകയാൽ ദ്വാസ്ഥന്മാർഗൊപുരത്തിൻകൽനിന്നീടുക പാ
ൎത്താരുമിങ്ങുവരായ്വതിന്നെന്നതും ധാത്രീശനാംജനമെജയൻകല്പി
ച്ചൊ രാസ്ഥാകലൎന്നുയാഗന്തുടങ്ങീടിനാർ സംഭാരമൊക്കവെസംഭ
രിച്ചീടിനാർ സംഭ്രമത്തൊടുമമാത്യജനങ്ങളും ധാത്രീസുരന്മാരുപകര
ണങ്ങളുംതീൎത്തുഘൊഷിച്ചുതുടങ്ങിമഹാക്രതു നീലാംശുകധരന്മാരാ
ദ്വിജെന്ദ്രന്മാർ കൊലാഹലെനവെദങ്ങളുമൊതിനാർ നാലാംശ്രുതി
ക്രിയചെയ്തുതുടങ്ങിനാർ ഭൂലൊകവുംമറഞ്ഞുപുകതന്നിലെ ഹൊതാമു
നിതിലകൻചണ്ഡഭാൎഗ്ഗവൻ ചെതസിചിന്തിച്ചുചൊന്നതൊരുക്കു
വാൻപുക്കാർപാരാശൎയ്യഹൊതാദികളെല്ലാം ഒക്കെപ്പരികൎമ്മവുന്തുട
ങ്ങീടിനാർ ഹസ്തിഹസ്തൊപന്മാരായസൎപ്പങ്ങ ളസ്ത്രമന്ത്രപ്രയൊഗാ
ജ്യാഹുതികൊണ്ടു കത്തിയെഴുന്നൊരുപാവകജ്വാലയാ ദഗ്ദ്ധഗാത്രാത്മ
നാഗൎത്താന്തരങ്ങളിൽ എങ്ങുമിരിക്കരുതാതെതളൎന്നവർ തങ്ങളിൽചു
റ്റിഞെളിഞ്ഞുപിരിഞ്ഞവ ന്നഗ്നിയിൽവീണുപൊരിഞ്ഞുതുടങ്ങിനാ
രഗ്നിയുമെറ്റംന്തെളിഞ്ഞുവിളങ്ങിനാൻ അഞ്ചുമെഴുംമൂന്നുമസ്തകമുള്ള
വ രഞ്ചുമാറുംതമ്മിലൊന്നിച്ചുവീഴ്കയും വാതാശനകുലഹാഹാനിനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/50&oldid=185339" എന്ന താളിൽനിന്ന് ശേഖരിച്ചത്