൪൮ ആസ്തികം
നന്നായ്സുഖിച്ചുവസിച്ചാരറിഞ്ഞാലും ധൎമ്മസ്ഥിതിപിഴയാതെജര
ൽക്കാരു തന്മകൻനാഗെന്ദ്രസൊദരിയാകിയനിൎമ്മലഗാത്രിജരൽക്കാ
രുപെറ്റുടനുണ്ടായ താപസനസ്തികനെങ്ങളെ കുണ്ഠതതീൎത്തുപാലിക്കെ
ന്നുചൊല്ലിയാൽ ഉണ്ടാകയില്ലൊരുസൎപ്പഭയമവ ൎക്കിണ്ടൽമറ്റുള്ളവ
യുംവരാനിൎണ്ണയം ആശീവിഷഭയമുണ്ടാകയില്ലെന്നു മാശീൎവ്വചന
ങ്ങൾ ചൊന്നൊരുരഗങ്ങൾ അസ്തികനിങ്ങനെനിത്യസുഖത്തൊടു പു
ത്രപൌത്രാൎത്ഥകളത്രമിത്രാദിയൊ ടുത്തമകീൎത്യാവസിച്ചുചിരകാലം മു
ക്തിയുംവന്നൂപുനരെന്നറിഞ്ഞാലും ആസ്തികമാകിയപുണ്യകഥാനി
ത്യ മാസ്തിക്ക്യമൊടുചൊന്നാലുംഗതിവരും ഉഗ്രശ്രവസ്സായസൂതവാ
ക്ക്യംകെട്ടു ഭൃഗ്വപത്യാദികൾപിന്നയുംചൊദിച്ചു: പന്നഗസത്രെജന
മെജയനായമന്നവ നൊടുമഹാമുനിചൊല്ലിയഭാരതം കൃഷ്ണകഥാമൃത
പൂരിതംപാരാതെഞങ്ങളൊടൊക്കപ്പറകെന്നു പാരംപ്രശംസിച്ചുസൂത
നെവൎണ്ണിച്ചുപാരാമാൎത്ഥ്യാത്മനാചൊദിച്ചതുനെരം സൂതനുമാദരവൊ
ടുചൊല്ലീടിനാൻ: മെദിനീകാന്തൻജനമെജയനൃപൻ വെദവ്യാസ
മുനിതന്നൊടുചൊല്ലിനാൻ പാദപത്മന്നമസ്തെനമസ്തെസദാമുന്നം
പിതാമഹന്മാർമമപാണ്ഡവർപുണ്യപുരുഷന്മാർപൂൎണ്ണഗുണവാന്മാർ
വിശ്വൈകനാഥനാംവിഷ്ണുഭഗവാനെ വിശ്വാസഭക്ത്യാസമാരാധ
നഞ്ചെയ്തു വിശ്വപവിത്രയാം കീൎത്തിപരത്തിയാർ വിശ്വമെല്ലാടവു
മെന്നാലവരുടെ സൽക്കഥയെല്ലാമരുൾചെയ്തുകെൾക്കണം ദുഃഖമക
ലുവാനെന്നതുകെട്ടൊരു വിഷ്ണുകലാഭൂതൻകൃഷ്ണദ്വൈപായനൻകൃഷ്ണ
കഥാമൃതമിശ്രമാംഭാരതം താല്പൎയ്യവാനാം ജനമെജയനെനീ കെൾപ്പി
ക്കയെന്നുവൈശംപായനനൊടു കാരുണ്യപൂൎവ്വം നിയൊഗിച്ചിരു
ന്നൊരു നെരംതൊഴുതുവൈശമ്പായനമുനി ആചാൎയ്യനാകിയവെദ
വ്യാസൻപാദ മാശയെചെൎത്തുസമാധിയുറപ്പിച്ചു നാരായണനെ
യുംപിന്നെനരനെയും ഭാരതിയാംവൎണ്ണഗാത്രിയെത്തന്നെയും സാദര
മുള്ളിത്സചരാചരംജഗ ദ്വെദവെദാംഗവെദാന്തവിദ്യയും ചെതസി
ചെൎത്തുണൎന്നൈക്യഭാവത്തൊടുമാദിയെചൊല്ലിനാനെന്നിതുസൂതനും
മൊദെനചൊന്നാളിതികിളിപ്പയ്തലും
ആസ്തികപൎവ്വം സമാപ്തം