താൾ:CiXIV280.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൩൧

മുൻപൊരുയാഗന്തുടങ്ങിയതിന്നായിട്ടുമ്പരെല്ലാരുന്തുണച്ചാർവഴിപൊ
ലെ ജംഭാരിതന്നെസമിദാഹരണാൎത്ഥം മുൻപിൽനടന്നുവഴിയെനി
ലിമ്പരും ഉമ്പരിൽ മുൻപനാം വൻപൻശതമഖൻ മുൻപിൽച്ചമത
യുംകൊണ്ടുവരുന്നെരം അംഗുഷ്ഠമാത്രശരീരികളാകിയ മംഗലന്മാരാം
മരീചിപതാപസർ എല്ലാരുമായ്ചെറിയൊരുചമതക്കൊൽ അല്ലൽമുഴു
ത്തുപൂണെല്ലു നുറുങ്ങുമാ റെത്രയുംവീൎത്തുചീൎത്താൎത്യാവരുന്നെരം ഉത്ത
മന്മാൎക്കൊരുസംകടമുണ്ടായി പദ്ധതിതന്നുടെമദ്ധ്യൊഭവിച്ചിതൊ ര
ബ്ധീയതായതെന്തെന്നു ചൊല്ലെണമൊ കറ്റുകുളമ്പിലെവെളളമതിൽ
വീണൂ പറ്റിപ്പിടിച്ചുഴന്നാഴുന്നതുനെരം ചെറ്റുപരിഹസിച്ചൊടി
ക്കടന്നുപൊയി കുറ്റമുണ്ടെന്നതൊരാതെമഹെന്ദ്രനും പാരംപരിഹ
സിച്ചിടുന്നവർകൾക്കു ഘൊരനരകമെന്നുണ്ടുവെദൊക്തികൾ എന്ന
തീലുന്ദ്വിജന്മാരെപരിഹസി ക്കുന്നതിന്നെത്രനരകം ഭുജിക്കണം ആ
കയാലിന്ദ്രനിവനല്ലിനിയെന്നു ഭാഗവതന്മാർതപസ്സുതുടങ്ങിനാർ
ഭീതിപൂണ്ടിന്ദ്രനും കാശ്യപന്തന്നൊടു ഖെദംകലൎന്നുപറഞ്ഞതുകെൾക്ക
യാൽ താപസന്മാരെവിളിച്ചരുളിച്ചെയ്തു താപംമഹെന്ദ്രനുപൊക്കു
വാൻ കാശ്യപൻ നീക്കംവരുത്തരുതിന്ദ്രനെനിൎണ്ണയം നീക്കംവരാ
നിങ്ങൾചിന്തിച്ചതുമൊൎത്താൽ പക്ഷീന്ദ്രനായിട്ടൊരുവനുണ്ടാമവ
ൻ ശക്രപ്രതാപംകെടുക്കുമറിഞ്ഞാലും പാരംപ്രഭുത്വമുണ്ടെന്നങ്ങി
രിക്കിലു മാരുംകൃശന്മാരെനിന്ദിയായ്കെന്നതും കാശ്യപൻവാസവ
നൊടുചൊല്ലീടിനാൻ കാശ്യപപുത്രചരിത്രമിനിച്ചൊല്ലാം കൊടിദി
വാകരസംവൎത്തകാഗ്നിക ളാടൽതെടീടുന്നദീപ്തികലൎന്നവൻ ചണ്ഡ
തുണ്ഡൊജ്വലവിഗ്രഹമൊടുമാ ഖണ്ഡലൻതൻപുരംപുക്കതിവെഗ
ത്താൽ ചെയ്തപരാക്രമംചൊൽവാൻപണിപണി കൈതവമല്ലപ
റയുന്നതെതുമെ. എകൻനിരായുധനായഗരുഡനു മെകിഭവിച്ചൊരു
ദെവസമൂഹവും തമ്മിലുണ്ടായൊരുയുദ്ധകൊലാഹലം ബ്രഹ്മാദിക
ൾക്കുംഭയപ്രദം നിൎണ്ണയം വജ്രവും ശക്തിയുംദണ്ഡവുംഖഡ്ഗവും പാ
ശവുമംകുശവുംഗദാശൂലവും ബ്രഹ്മാസ്ത്രമാദിയാമസ്ത്രസമൂഹവും ചെ
മ്മെവൃഥാ ഫലമെന്നായ്ചമഞ്ഞുതെ സാക്ഷാൽജഗന്മയനായനാരായ
ണൻ താൎക്ഷ്യനാകുന്നതതിനില്ല സംശയം തുണ്ഡപതത്രനഖാദിക
ളെറ്റൊ രാഖണ്ഡലനാദികൾമൊഹിച്ചുവീണുതെ പീയൂഷകുംഭപാ
ൎശ്വം പ്രവെശിച്ചപ്പൊൾ തീയെരിയുന്നതുകാണായിതെറ്റവും ആ
യിരംകൊടിമുഖങ്ങളുണ്ടാക്കീട്ടു വായിൽനദികളെക്കൊണ്ടുചെന്നിടി
നാൻ തിയുംപൊലിച്ചങ്ങണഞ്ഞൊരുനെര മൊരായിരമായിരമശ്ര
ങ്ങളുളെളാരു ചക്രംഭയംകരമായ്ക്കണ്ടനെരത്തു പൂക്കാനതികൃശനായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/37&oldid=185326" എന്ന താളിൽനിന്ന് ശേഖരിച്ചത്