താൾ:CiXIV280.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൩൯

നിക്കൊത്തതെല്ലാംവരും പാപിയായൊരപരാധിയാമെന്നൊടു കൊ
പമുണ്ടാകതനുഗ്രഹിക്കെണമെ ഇത്ഥംക്ഷമാനമസ്കാരങ്ങൾപിന്ന
യും പൃത്ഥ്വീപതിചെയ്തയച്ചാനവനെയും തക്ഷകൻവരായ്വതിന്നു
നൃപതിയുംതക്ഷപ്രവരരെയൊക്കവരുത്തിനാൻ കല്പിച്ചിതെക
സ്തംഭാഗ്രെദുരാരൊഹശില്പപ്രാസാദവൂന്തൽപ്രദെശങ്ങളിൽ കാകൊ
ദരാസഹസിദ്ധൌഷധങ്ങളും കാകൊളനാശനമന്ത്രയന്ത്രങ്ങളും മൃ
ത്യുഞ്ജയക്രിയാതല്പരന്മാരായ പൃത്ഥ്വീസുരരെയുംമാമുനിമാരെയും ചു
റ്റുമിരുത്തിയതിന്മെലിരുന്നിതു പറ്റലർകാലനാംവിഷ്ണുരാതൻനൃപ
ൻ തക്ഷകദഷ്ടനായ്മൃത്യുവരുംപ്രജാ രക്ഷാകരനായരാജാവിനെന്ന
തും തൽക്ഷണംകെട്ടുനൃപവരജീവനം രക്ഷിപ്പനെന്നുപുറപ്പെട്ടുകാ
ശ്യപൻ വൃദ്ധതപൊധനവെഷവുംകയ്ക്കൊണ്ടു പദ്ധതിമദ്ധ്യെഭുജം
ഗപ്രവരനും താതനെക്കണ്ടുചൊന്നാനെവിടെക്കിന്നു യാതനായീടു
ന്നതെന്നരുൾചെയ്യണം ശൃംഗിപാശംകൊണ്ടുതക്ഷകദഷ്ടനാം മംഗ
ലഭൂപനെരക്ഷിപ്പതിന്നുഞാൻ പൊകുന്നതെന്നതുകെട്ടൊരുതക്ഷക
ൻ ആകുന്നതല്ലതടങ്ങീടുകനല്ലു സൎവ്വവിഷഹരണത്തിനുദക്ഷൻഞാ
ൻ ദൎവ്വീകരവിഷമെന്തസാരന്തുലൊം എന്നരുൾചെയ്തൊരുകാശ്യപ
ൻ തന്നൊടുപിന്നയുമൊന്നുചൊല്ലീടിനാൻ തക്ഷകൻഎന്തുഫലം
ധരണീന്ദ്രനെ രക്ഷിച്ചാൽചിന്തിതമെന്നൊടരുൾചെയ്കയുംവെണം
ജീവനരക്ഷണത്തിന്നുസുകൃതമു ണ്ടാവൊളമൎത്ഥവുംകിട്ടുമിനിക്കെ
ന്നാൻസൎവ്വാജനത്തെയുംരക്ഷിച്ചുപൊരുന്നൊ രുൎവ്വീശ്വരന്തന്നെര
ക്ഷിച്ചുകൊള്ളുംപൊൾ സൎവ്വരക്ഷാകരമായ്വരുമെത്രയും ദിവ്യനെല്ലൊ
സവ്യസാചിസുതാത്മജൻ ദെഹികളെപ്പരിപാലിച്ചുകൊള്ളുകി ലൈ
ഹികപാരത്രികങ്ങളുംസാധിക്കാം തക്ഷകൻതാതനൊടപ്പൊളുരചെ
യ്തുരക്ഷിപ്പതിന്നുപണിയുണ്ടുനിൎണ്ണയം ബ്രാഹ്മണശാപംതടുക്കരു
താൎക്കുമെ ധാൎമ്മികന്മാരെന്നിരിക്കിലുംകെവലം ബ്രഹ്മനുംവിഷ്ണു
വിനുംമഹാദെവനും സമ്മതംഭൂദെവശാപവരാദികൾ സൎവ്വലൊക
ങ്ങൾക്കുമീശ്വരനായതു മുൎവീസുരനെന്നറികമുനിവര നിഗ്രഹാനു
ഗ്രഹാവഗ്രഹാവൃഷ്ടിക ളഗ്രകുലാഗ്രെസരാശ്രയഭൂതങ്ങൾ പിന്നെ
വിശെഷിച്ചുതക്ഷകൻതൻവിഷ മൊന്നുകൊണ്ടുംതടുക്കാവതുമല്ലെ
ല്ലൊ ആകാംക്ഷയായതെന്തുള്ളിലിവനെന്നൊ രാകാംക്ഷമാരീചനു
ണ്ടായതുനെരം ക്രുദ്ധനാംതക്ഷൻകാശ്യപന്തന്നൊടു വൃദ്ധതപൊധ
നവെഷമുപെക്ഷിച്ചു തക്ഷകനായതുഞാനെന്നറിഞ്ഞാലും പക്ഷെ
പരീക്ഷിച്ചുകൊണ്ടാലുമിപ്പൊഴെ എന്നുപറഞ്ഞുകടിച്ചിതുതക്ഷകൻ
നിന്നാമഹാവടവൃക്ഷത്തെയന്നെരം തക്ഷകക്ഷ്വെളാഗ്നിഹെതീപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/45&oldid=185334" എന്ന താളിൽനിന്ന് ശേഖരിച്ചത്