താൾ:CiXIV280.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ ആസ്തികം

പിണ്ഡകനുംകുമുദാക്ഷനും സംവൃത്തനുംവൃത്തനുംഗജപാദനും ശംഖ
ണഖനജനെശ്വരൻപാണ്ഡരൻപുഷ്കരൻ ഭീഷണൻകൌരവ്യൻ
ശമ്യകൻശ്രീവഹൻ പുഷ്കലനുംധൃതരാഷ്ട്രനുംമൂഷികഭക്ഷൻ സുബാ
ഹുഹരിദ്രകൻശംഖശിരസ്സുംമഹാപുഷ്പദംഷ്ട്രനുംകുഞ്ജരൻപീഠരകൻഗ
ജഭദ്രനുംകുണ്ഡൊദരൻകൊണനാസൻമഹൊദരൻ വീരൻപ്രഭാക
രൻചാരുവിഷായുധൻഘൊരമുഖരെന്നിത്യാദിനാഗങ്ങൾ അറ്റമി
ല്ലാതൊളമുണ്ടിവർസന്തതി കുറ്റമില്ലാതവരുംചിലരുണ്ടതിൽ ആയിര
മെണ്ണൂറുമഞ്ഞൂറുംമുന്നൂറുമെഴഞ്ചുമൂന്നൊന്നുന്തലയുള്ളൊർആയുസ്സിനും
ഭെദമുണ്ടിവൎക്കെല്ലാൎക്കുമായതനങ്ങളുംവെറുണ്ടുനിൎണ്ണയം അന്തരിക്ഷ
സ്വൎഗ്ഗഭൂമിപാതാളങ്ങൾസിന്ധുവനഗിരിവൃക്ഷാദികളിലും നിത്യസു
ഖത്തൊടിരിക്കുന്നവൎകളിൽതത്വബൊധാദിയുമുണ്ടുചിലൎക്കെല്ലാംഎ
ന്നിതുസൂതൻപറഞ്ഞാരനന്തരംപിന്നെയുംശൌനകമാമുനിചൊദി
ച്ചുഅഗ്നിയിൽ വീണുചാകെന്നുനാഗങ്ങളെകദ്രുശപിച്ചൊരനന്തര
മെന്തവർ ചെയ്തതെന്നമ്മുനിചൊദിച്ചതുകെട്ടു കൈതൊഴുതാദരവൊ
ടുചൊല്ലീടിനാൻ ശാന്തനായുള്ളരനന്തനനന്തരം ശാന്തതയൊട്ടുമി
ല്ലാതമാതാവിനെചിന്തിച്ചുപൊയി തപസ്സുതുടങ്ങിനാൻ ബന്ധമൊ
ക്ഷപ്രഭെദാവലൊകാത്മനാപുണ്യദെശംഗന്ധമാദനംപ്രാപിച്ചുനി
ന്നുതപസ്സൊടനെകായിരത്താണ്ടുപിന്നെയവ്വണ്ണംബദൎയ്യാശ്രമത്തി
ങ്കൽചെന്നു സുഖെന തപസ്സുചെയ്താൻ ചിരം പുക്കിതു ഗൊകൎണ്ണമൊ
ട്ടുനാൾപിന്നയും പുഷ്കരാരണ്യം പ്രവെശിച്ചിതു പിന്നെ ദുഃഖമാകുന്നു
ഹിമാചലത്തിങ്കലും ഉൾക്കാമ്പുറച്ചുതപസ്സുചെയ്താൻതുലൊം നന്ദി
ച്ചെഴുന്നരുളി ചതുരാസ്യനും വന്ദിച്ചുകൂപ്പിസ്തുതിച്ചാനനന്തനുംവ്യഗ്രി
ക്കവെണ്ടവരംതരുന്നുണ്ടുഞാനുഗ്രമായുള്ള തപസ്സിനിനിൎത്തുകലൊകത്ര
യത്തിനുചൂടുപിടിച്ചിതുഭൊഗിപ്രവരതപൊബലംകൊണ്ടുതെനിൎമ്മല
നാകുമനന്തനതുനെരം ബ്രഹ്മാവിനെതൊഴുതാശു ചൊല്ലീടിനാൻ
വൈരംവിനതയൊടുംഗരുത്മാനൊടും പാരമുണ്ടമ്മയ്ക്കുംഭ്രാതൃജനങ്ങ
ൾക്കും അമ്മയ്ക്കുമെന്നനുജന്മാൎക്കുമുള്ളൊരു ദുൎമ്മതികണ്ടുസഹിയാഞ്ഞ
വരൊടും ഒന്നിച്ചിരിപ്പാനരുതെന്നുകല്പിച്ചു നിന്നതപസ്സൊടുംദെ
ഹത്യാ ചെയ്വാൻ എല്ലാമറിഞ്ഞിരിക്കുന്നിതുഞാനെടൊചെല്ലാനി
നക്കധൎമ്മത്തിൻകൽമാനസം ഭൂതലമൊക്കവെനിധരിച്ചീടുക ഭൂധ
രനുംപ്രിയനായ്വരികാശുനീപക്ഷിന്ദ്രനും നീയുമൊന്നിച്ചിരിക്കണം
ലക്ഷ്മീപതി കലാംശൊത്ഭവന്മാർനിങ്ങൾ ശെഷിയാതെ മമാണ്ഡംദ
ഹിക്കും‌പൊഴും ശെഷിക്കനീയെന്നനുഗ്രഹിച്ചീടിനാൻ ശെഷനും
പാതാളലൊകമകംപുക്ക ശെഷന്തെളിഞ്ഞിതുലൊകങ്ങളുമെല്ലാം അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/40&oldid=185329" എന്ന താളിൽനിന്ന് ശേഖരിച്ചത്