താൾ:CiXIV280.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൪൫

ദവും വാതസഖിഹെതിഹൂഹൂനിനാദവും ഭൂദെവസത്തമവെദനി
നാദവും ഒദനതെമനസ്വാദുനിനാദവും ദിവ്യഗവ്യദ്രവ്യഹവ്യദാഹ
ക്രിയാ സവ്യചാരാഗ്നികീലാഗ്രധൂമാഭയും സൎവ്വലൊകംപരന്നൊരു
സൌരഭ്യവും ഗൎവദൎവീകരന്മാർവിലാപങ്ങളും പാൎത്ഥിവെന്ദ്രന്മാർച
തുരംഗസെനയൊ ടൊത്തുവരുംപൊൾനടത്തുന്നഘൊഷവും ഭൊ
ക്തുകാമന്മാർഭുജിച്ചുനൃപെന്ദ്രനെ വാഴ്ത്തിസ്തുതിച്ചുപാടീടുംനിനാദവും
വാദ്യഘൊഷങ്ങളും നാനാജനസ്തൊമ ചൊദ്യൊത്തരംകൊണ്ടുവാ
യ്ക്കുന്നിനാദവും ഘൊരഘൊരംകെട്ടുവാരാന്നിധികളും പാരമിളകിമ
റിഞ്ഞുകലങ്ങുന്നു ധാരാധരങ്ങളുമെന്തെന്നറിയാഞ്ഞു ധീരതരമിടി
വെട്ടിമുഴങ്ങുന്നു സാരതചെരുംഗിരികൾകുലുങ്ങുന്നു ശൂരനാംസിംഹി
കാസൂനുമുറുകുന്നു സ്വൎഗ്ഗനിവാസികൾകണ്ണുകലങ്ങുന്നു ദിഗ്ഗജെന്ദ്ര
ന്മാർഭയെനനടുങ്ങുന്നു സന്താപമുൾക്കൊണ്ടനന്തനുംചിന്തിച്ചു സ
ന്തതംമാധവൻതന്നെവണങ്ങുന്നു ശംകരൻഭൂഷണനാശംവരുമെ
ന്നു ശംകിച്ചുഴന്നുഭവാനിയെനൊക്കുന്നു പാരെഴുരണ്ടുമമന്ദംമുഴങ്ങു
ന്നു വാരിജസംഭവനുംചെവിപാൎക്കുന്നു നാരായണനുമുറക്കമുണരു
ന്നു നാരായണഹരെവിസ്മയമെത്രയും സൎപ്പസത്രപ്രയൊഗപ്രഭാ
വംകണ്ടൊ രത്ഭുതംപൂണ്ടുജഗദ്വാസികളെല്ലാം അന്തമില്ലാതൊരുഭൊ
ഗികൾതീയിൽവീ ണന്തമായ്വന്നിതെന്നെപറയാവിതും വെന്തുപൊ
രാഞ്ഞുടൻതൽക്ഷണംതക്ഷകൻ ബന്ധുവാമിന്ദ്രനെച്ചെന്നുകണ്ടീ
ടിനാൻ പെടിയായ്കെതുമിവിടെപ്പൊറുക്കനീ ചൂടിവടെയ്ക്കുവരിക
യുമില്ലെതും നീചസൎപ്പങ്ങളൊടുങ്ങുമൊട്ടാവൊളം നീചരല്ലാതനിങ്ങ
ൾക്കിടരില്ലെതും തക്ഷകനുംസഹസ്രാക്ഷനെക്കണ്ടാശു ശുക്ഷണി
ഭീതികൂടാതെമരുവിനാൻ നാസികാന്തെപുക്കധൂമാകുലനായ വാസു
കി സൊദരിയൊടുചൊല്ലീടിനാൻ മൃത്യുവടുത്തജനത്തിന്റെലക്ഷ
ണം ഭദ്രെഭഗിനിഭവിച്ചതിനിക്കിപ്പൊൾ ഭാഗധെയംപൂണ്ടഭാഗി
നെയന്മമ ശൊകമൊഴിക്കമവനെയയയ്ക്കനീ സൊദരനെവംപറ
ഞ്ഞതുകെട്ടഥ സാദരമാശുജരൽക്കാരുചൊല്ലിനാൾ മാതുലന്മാരെല്ലാ
മാതുരന്മാരായ തെതുമറിഞ്ഞുതില്ലെനീമമാത്മജ ചെന്നുനീസൎപ്പ
സത്രംമുടക്കിടായ്ക്കി ലിന്നുതന്നെമുടിഞ്ഞീടുംകുലമെല്ലാം മാതാ
വിവണ്ണംപറഞ്ഞതുകെട്ടപ്പൊൾ മാതുലനൊടുപറഞ്ഞു നടകൊ
ണ്ടാൻ യാഗവിഭൂതികണ്ടത്ഭുതംപൂണ്ടവൻ വെഗെനഗൊപുരദ്വാ
രമകംപുക്കാൻ ആൎക്കുംകടുക്കരുതിങ്ങതിനെങ്ങളെ യാക്കിക്കിടക്കുന്നി
തുനൃപതീശ്വരൻപാൎക്കകുറഞ്ഞൊരുനെരന്തപൊനിധെകാൽക്ഷണം
കൊണ്ടുണൎത്തിച്ചുവരാഞ്ഞങ്ങൾ എന്നിവണ്ണംദ്വാരപാലന്മാർചൊൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/51&oldid=185340" എന്ന താളിൽനിന്ന് ശേഖരിച്ചത്