താൾ:CiXIV280.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ ആസ്തികം

മിച്ചുമ്പരുമായ്ഗുരു തൻപദാംഭൊരുഹംകുമ്പിട്ടുചൊദിച്ചാൻ ദാരുണ
ദുൎന്നിമിത്തങ്ങൾകാണായതിൻ കാരണമെന്തെന്നരുൾചെയ്കഗീഷ്പ
തെ കെൾക്കമഹെന്ദ്രതവാപരാധത്തിനാ ലൊൎക്കമരീചിപതാപ
സന്മാരുടെ വാച്ചതപൊബലംകൊണ്ടുളനാകിയ കാശ്യപപുത്രൻ
വിനതാത്മജനിപ്പൊൾ വന്നിവിടെക്കലഹിച്ചുനമ്മെജ്ജയി ച്ചെ
ന്നുമമൃതവൻകൊണ്ടുപൊംനിശ്ചയം എന്നാലവനൊടുയുദ്ധത്തിനാ
യിട്ടു നിന്നീടുവിൻനിങ്ങളെല്ലാരുമൊന്നിച്ചു ദണ്ഡമെന്നാലുംജയി
പ്പതിനെന്നതു പണ്ഡിതനായഗുരുവരുൾചെയ്തപ്പൊൾ ഇന്ദ്രനമൃ
തുംകലശവുംകാക്കുന്ന വൃന്ദാരകാധിപന്മാരൊടുചൊല്ലിനാൻ പണ്ടു
കെട്ടിട്ടില്ലയാതവിശെഷങ്ങ ളുണ്ടുകെൾക്കുന്നിതറിവിനെല്ലാവരും
ലൊകത്രയത്തിന്നുനായകനാകിയൊരാഖണ്ഡലനാകുമെന്നൊടുപൊ
രിനായി ഇന്നൊരുപക്ഷിവരുമെന്നുകെൾക്കുന്നു നിന്നുകൊൾവാൻ
പണിയെന്നുംപറയുന്നു വഹ്നിയുംകാലനുംവീരൻനിരൃതിയും ധന്ന്യ
ൻവരുണൻജഗൽപ്രാണദെവനും ൟശസഖിതാനുമീശനുഞ്ചന്ദ്ര
നു മീശാത്മജനായസെനാപതിയുമായി നിൽക്കണമാശുപുറമതിൽ
ക്കപ്പുറം ഭാസ്കരന്മാരൊടുരുദ്രസമൂഹവും പാൎക്കെണമൊടരുതാരുമൊ
രുത്തരും അഷ്ടവസുക്കൾമരുത്തുകൾതമ്മൊടു ന്തട്ടുകെടുണ്ടാമിടത്തടു
ത്തീടണം അശ്വിനീദെവന്മാർവിശ്വദെവന്മാരും പശ്ചാൽഭയന്തീ
ൎത്തുറപ്പിച്ചുനൃത്തണം വ്യുഹമിളകുന്നതാശുസൂക്ഷിക്കണം ഹൂഹൂസ
മന്ന്വിതംഹാഹാനിരന്തരം പത്തുനൂറായിരംകൊടിഗന്ധൎവ്വൻമാർ ചി
ത്രരഥനൊടുമുൻപിലെതൃക്കണം യക്ഷവീരന്മാരൊരുമിച്ചുനിൽക്ക
ണം പക്ഷഭാഗങ്ങളെരക്ഷിച്ചിളകാതെ മാണിഭദ്രൻധൃതരാഷ്ട്രൻ
സുവീരനും ത്രാണനിപുണനാകുംപൂൎണ്ണഭദ്രനും ചാഞ്ചല്യമെതുമില്ലാ
തവിരൂപാക്ഷൻ വാഞ്ചികനായപടയാളിവീരനും ചണ്ഡപരാക്രമ
നായവിഭണ്ഡകൻ ഭിണ്ഡിപാലായുധൻദണ്ഡവരായുധൻ സിദ്ധ
വിദ്യാധരഗന്ധൎവ്വകിന്നര മൃത്യുരക്ഷൊഗണയക്ഷഭൂതാദിയും ഗുഹ്യ
കവീരപിശാചപ്രവരരും യുദ്ധത്തിന്നെതുമൊരുകുറവെന്നിയെ ബ
ദ്ധരൊഷെണനിൽക്കെണംജയിപ്പൊളം ഇത്ഥംപെരുംപടകൂട്ടിമഹെ
ന്ദ്രനും പത്രിപ്രവരൻവരുന്നതിന്മുന്നമെ എല്ലാമൊരുപക്ഷിതാനെ
വരുന്നതിനെല്ലാവരും ഭയപ്പെട്ടുസുരജനം എന്നുസൂതൻപറഞ്ഞീടു
ന്നനെരത്തു മന്ദസ്മിതംചെയ്തുചൊദിച്ചുശൌനകൻ എന്തുമരീചിപ
താപസെന്ദ്രന്മാരൊ ടിന്ദ്രൻപിഴചെയ്തതെന്നുപറയണം ഇന്ദ്രാപ
രാധംപറഞ്ഞുതരാമെന്നു വന്ദിച്ചുസൂതനുംചൊല്ലിത്തുടങ്ങിനാൻ അം
ഭൊജസംഭവപുത്രന്മരീചിക്കു സംഭൂതനായൊരുകാശ്യപതാപസൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/36&oldid=185325" എന്ന താളിൽനിന്ന് ശേഖരിച്ചത്