താൾ:CiXIV280.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ ആസ്തികം

നമ്മെശപിച്ചനാൾ നിൎമ്മലന്മാരായദെവകളെല്ലാരുംഅംഭൊജസംഭ
വൻ തന്നൊടുചൊദിച്ചാർ തം‌പുരാനെതിരുവുള്ളത്തിലെറീലെകദ്രുശാ
പംകൊണ്ടു നാഗകുലമെല്ലാം അഗ്നിയിൽവീണൊടുങ്ങിടുംദയാനിധെ
സൃഷ്ടിച്ച ജന്തുക്കളിൽച്ചിലതിങ്ങനെ നഷ്ടമായ്പൊവതൊഴിച്ചരുളെ
ണമെ എന്നതുകെട്ടരുൾചെയ്തുകമലജൻ ഇന്നറിയാഞ്ഞടുങ്ങീടുകയ
ല്ല ഞാൻദുഷ്ടർകടിച്ചു കൊന്നീടുംപലരെയുമൊട്ടൊടുങ്ങെണമെന്നിട്ടുത
ന്നെയതും ശിഷ്ടരായുള്ളൊർമരിക്കയുമില്ലതിൽ ദിഷ്ടമെന്തെന്നുചൊ
ല്ലം വിബുധന്മാരെ ആൎയ്യവരകുലജാതൻജരൽക്കാരു ഭാൎയ്യയവനുജ
രൽക്കാരുവായ്വരും അറ്റമില്ലാതഗുണങ്ങളൊടുമവൾ പെറ്റുടനുണ്ടാകു
മസ്തികനാംമുനി അക്ഷികൎണ്ണന്ന്വയരക്ഷവരുത്തുവാൻദക്ഷനവനെ
ന്നറികമരന്മാരെ വാനവരൊടജനിങ്ങനെചൊന്നതു ഞാനറിഞ്ഞെ
നിനിവെണ്ടതുവെയ്കാതെ സൊദരിയായജരൽക്കാരുനാരിയെ സ്സാ
ദരംനൽകുജരൽക്കാരുവിന്നെടൊ എന്നിതെലാപത്രവാക്യങ്ങൾ കെ
ൾക്കയാൽ നന്ദിതന്മാരായ്ചമഞ്ഞിതുനാഗങ്ങൾ വാസുകിപണ്ടുപാ
ലാഴികടഞ്ഞനാൾ പാശമായനെന്നബന്ധുത്വമൊൎത്തിട്ടു നാശമവ
നുവരായ്വാനമരന്മാരാശുവിധിമതംചൊന്നാരവനൊടു ശൌനകൻ
സൂതനൊടപ്പൊളരുൾചെയ്തു ആനന്ദമുണ്ടുനിൻവാക്കുകെൾക്കുംതൊ
റും എന്തുജരൽക്കാരുനാമത്തിനൎത്ഥമെ ന്നന്തൎമ്മുദാപറഞ്ഞീടുകസൂത
നീ ഭീഷണമായ ശരീരംദിനംപ്രതി ശൊഷണംചെയ്യുന്തപസാപുന
രവൻ കാരണംപെരതിനെന്നു വരുമെന്നു സാരനാംസൂതൻ പറ
ഞ്ഞൊരനന്തരം ചൊല്ലുശെഷംകഥാഎന്നിതു ശൌനകൻചൊല്ലിനാ
നാനന്ദമുൾക്കൊണ്ടുസൂതനും ഭാൎയ്യാപരിഗ്രഹണാഗ്രഹംകൂടാതെപാ
രിൽജരൽക്കാരുസഞ്ചരിക്കുംകാലം ഇന്ദ്രാത്മജാത്മജനന്ദനൻഭൂപതി
ചന്ദ്രാന്ന്വയൊത്ഭവൻനായാട്ടിനുപൊയാൻ ദുഷ്ടമൃഗങ്ങളെ നഷ്ട
മാക്കിത്തനി ക്കിഷ്ടരൊടുംവിളയാടുന്നതുനെരം അംപുകൊണ്ടൊടും
മൃഗത്തെത്തിരഞ്ഞതിൻ പിമ്പെനടന്നിതുസത്വരംഭൂപതികാണാഞ്ഞു
നീളെത്തിരഞ്ഞുഴുന്നെത്രയും ക്ഷീണനായ്വന്നിതു പൈദാഹപീഡയാ
കാണായിതപ്പൊളവിടെയൊരുമുനി താനെയിരിക്കുന്നതെതുമിളകാ
തെ ഗൊവത്സവക്ത്രഫെനാശനശീലനാം താപസനായശമീകൻ
മൌനവ്രതൻ ചൊദിച്ചാനമ്മുനിയൊടുതൊനൈതം പു വെധിച്ചു
പൊയമൃഗത്തെയുണ്ടൊകണ്ടു താപസനൊന്നുമുരിയാടീലന്നെരംഭൂപ
തി വീരനഭിമന്ന്യുനന്ദനൻ കൊപെനസൎപ്പശവത്തെവിൽകൊണ്ടെടു
ത്താപത്തിതിനാൽവരുമെന്നതൊരാതെതാപസശ്രെഷ്ഠൻ കഴിത്തിലി
ട്ടീടിനാൻ താപവുംപിന്നെനരപതിക്കുണ്ടായി പാപമിതിനാൽവരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/42&oldid=185331" എന്ന താളിൽനിന്ന് ശേഖരിച്ചത്