താൾ:CiXIV280.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ ആസ്തികം

കയാൽ തന്നുള്ളിലൊൎത്തുകല്പിച്ചിതസ്തികനും വൻപുകൊണ്ടന്ന്യഗൃ
ഹമകംപൂവതി നുംപർകൊനുംപണിനല്ലതനുനയം ഇത്ഥംവിനിശ്ചി
ത്യസത്വരമസ്തികൻ പൃത്ഥ്വീശനെസ്തുതിചെയ്തുതുടങ്ങിനാൻ യജ്ഞ
ത്തെയുംമുനീന്ദ്രന്മാരെയും പുനരഗ്നിയെയുംനൃപഭൃത്യജനത്തെയും ഒ
ക്കെവെവ്വെറെകനക്കെ സ്തുതിക്കയാ ലുൾക്കമലന്തെളിഞ്ഞാരവരെവ
രും ഭൂപൻസദസ്യാദികളൊടുചൊദിച്ചു താപസബാലകൻ തെജൊ
നിധിതുലൊം ഇങ്ങുവരുത്തെണമൊപുനരെന്നതു നിങ്ങൾചൊല്ലീ
ടെണമെന്നതുകെട്ടവർ നല്ലനത്രെകടത്തിക്കൊണ്ടുപൊരിക ന്നെ
ല്ലാവരുമൊരുപൊലെയപെക്ഷിച്ചാർചെന്നുക്കൂട്ടിക്കൊണ്ടുപൊന്നാന്മു
നീന്ദ്രനെ മന്നവൻപാദ്യാസനാൎഗ്ഘ്യാദിനൽകിനാൻ എന്തൊന്ന
ഭിമതമെന്നുനരപതി സന്തൊഷമൊടുചൊദിച്ചരനന്തരം അസ്തി
കനുത്തരംചൊല്ലുന്നതിന്മുമ്പെ സത്വരംചൊല്ലീടിനാൻ ചണ്ഡഭാൎഗ്ഗ
വൻ തക്ഷകനിഗ്രഹംസാദ്ധ്യമനപരാ ധാക്ഷികൎണ്ണന്മാരെ ക്കൊ
ന്നെന്തൊരുഫലം എന്തൊരുകാരണന്തക്ഷകൻവാരായ്വാൻ ചിന്തി
ക്കനാമെന്നതുകെട്ടനന്തരം ചൊന്നാർസദസ്യാദികളവ നിന്ദ്രനെ
ച്ചെന്നാശ്രയിച്ചാനതിനില്ലസംശയം തക്ഷകൻ തന്നെയുമിന്ദ്രനെ
യുംകൂടെ തൽക്ഷണമാവാഹിച്ചുചണ്ഡഭാൎഗ്ഗവൻ ആദിത്യരുദ്രവസു
പ്രമുഖന്മാരാ മാദിതെയന്മാരുമായ്വന്നുവാസവൻ വിഷ്ണുപദത്തിൻ
കലാമ്മാറുറച്ചിതു ജിഷ്ണുതന്നുത്തരിയംപുക്കുതക്ഷകൻ വിസ്മയംക
യ്ക്കൊണ്ടുചൊന്നാൻനൃപതിയും ഭസ്മമാക്കീടുകാസെന്ദ്രമിത്തക്ഷകം
എന്നതുകെട്ടരുൾചെയ്തുമുനികളും മന്നവനൽകീടുകസ്തിക വാഞ്ഛിതം
സൊമശ്രവസ്സാകുമാചാൎയ്യനുന്ദ്വിജ കാമപ്രദാനംചെയ്കെന്നുഴറിടി
നാൻ ചൊൽകഭിവാഞ്ഛിതമെന്നാൻനൃപതിയും നൽകുവൻവെണ്ടു
ന്നതെന്നു പറഞ്ഞപ്പൊൾ ആതുരമാനസന്മാരാംമുനിജനം മെദിനീ
പാലകനൊടുചൊല്ലീടിനാർ ഭീതിപൂണ്ടിന്ദ്രനയച്ചാനറിഞ്ഞാലുംഖെദ
മിയന്നൊരുതക്ഷകൻതന്നെയും ദുഷ്ടാശ്രിതപരിപാലനം നന്നല്ലാ
ശിഷ്ടജനത്തിനെന്നുംവരുംനിൎണ്ണയം തക്ഷകനഗ്നിയിൽവീണുദഹി
ച്ചീടു മിക്കൎമ്മസാദ്ധ്യവുംവന്നിതെന്നാരവർ— അസ്തികനന്നെരമാശു
ചൊല്ലീടിനാൻ പൃത്ഥ്വീപതെവരംനൽകീടുകമമ ചൊല്ലീടുകെന്നുര
ചെയ്തുനൃപതിയും ചൊല്ലിനാനസ്തികനുമഭിവാഞ്ഛിതം എംകിലിപ്പ
ന്നഗസത്രംമുടക്കണം സംകടമുണ്ടുജഗദ്വാസികൾക്കെല്ലാം കല്പിതഭം
ഗമപെക്ഷിച്ചതുകെട്ടി ട്ടപ്പൊളനുതാപമൊടുചൊന്നാൻനൃപൻഗ്രാ
മധനധാന്ന്യരത്നങ്ങൾനൽകുവൻകാമമവറ്റിലെനെന്തെന്നതരുൾചെ
യ്കാ കാമമവറ്റിൻകലെതുമില്ലിനിക്കഭൂമീപതെഞാൻപറയുന്നതുകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/52&oldid=185341" എന്ന താളിൽനിന്ന് ശേഖരിച്ചത്