താൾ:CiXIV280.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൪൩

ൻ പണ്ടുപന്നഗന്മാരെശ്ശപിച്ചൊരുകാരണം അന്വയനാശമൊഴിപ്പ
തിന്നായൊരു നന്ദനനുണ്ടാമിനിക്കെന്നുകല്പിച്ചു പന്നഗെന്ദ്രന്മമ
സൊദരൻവാസുകി എന്നെഭവാനു നൽകീടിനാൻനിൎണ്ണയം മുന്നെ
വിരിഞ്ചനിയൊഗവുമുണ്ടുപൊ ലെന്നുടെഗൎഭംമുതൃന്നതുമില്ലെല്ലൊ
ഇത്യാദികൾപറഞ്ഞെറ്റംകരയുന്നമുഗ്ദ്ധാംഗിയിൽകൃപയൊടുചൊല്ലീ
ടിനാൻ ഭൎത്തൃപരായണെഭദ്രെകരയായ്ക ഭക്തിവിശ്വാസങ്ങൾകൊ
ണ്ടുതെളിഞ്ഞുഞാൻ അത്ഭുതനാകിരൊരൎഭകൻനിന്നുടെ ഗൎഭഗനായു
ണ്ടവൻ നല്ലനെരംകൊ ണ്ടുത്ഭവിച്ചീടുംഗുണവാനവൻതന്നെ സ
ൎപ്പന്വയമൊക്കെരക്ഷിക്കയുംചെയ്യും ദുൎഭഗനല്ലവനൊട്ടുമവനൊളം
സത്ഭാവമില്ലമറ്റാൎക്കുമറികനീ ത്വൽഭ്രാതൃമുഖ്യനാംസൽഭൊഗിനായ
കൻ നിൎഭാഗ്യനല്ലെടൊവാസുകിവീരനും നിത്യംതപസ്സിനെകാംക്ഷ
യുള്ളൂമമ പുത്രനുണ്ടായാൽമതി ഗൃഹസ്ഥാശ്രമം നിന്നെക്കുറിച്ചുവിര
ക്തനായിട്ടല്ല ധന്യെസമസ്തവിഷയവിരക്തൻഞാൻ സത്യവിരൊ
ധംവരുത്തുകയുംവെണ്ടാ സത്യമത്രെഞാൻപറഞ്ഞതറിഞ്ഞാലും നി
ങ്ങളുടെകുലത്തിന്നുസൌഖ്യംവരും മംഗലനായമമാത്മജനാലിനി
എന്നിവചെന്നുനീവാസുകിയൊടുചൊൽ കെന്നരുൾചെയ്തെഴുന്ന
ള്ളിമുനീന്ദ്രനും വാസുകിയെക്കണ്ടവളിവയുംചൊല്ലി വാസവുംചെ
യ്തിതുനാഗപുരന്തന്നിൽ നല്ലമുഹൂൎത്തെപുറന്നുകുമാരനുമെല്ലാവരുന്തെ
ളിഞ്ഞാരഹിവീരരും അസ്തിഗൎഭെസുതനെന്നുതപൊധനൻ സത്യമാ
യ്ചൊന്നതുകാരണമാകയാൽ അസ്തികനെന്നുപെരിട്ടിതുവാസുകി
നിത്യമൊദെനവളൎന്നതുബാലനും വെദവെദാംഗവെദാന്താദിവിദ്യ
കൾ ചെതൊഹരബാലനദ്ധ്യയനംചെയ്താൻ ആചാൎയ്യനാകുംച്യ
വനമുനീന്ദ്രനൊ ടാശീൎവ്വാദംവാങ്ങിദക്ഷിണയുംചെയ്താൻ നാനാ
രത്നങ്ങൾധനധാന്ന്യരാശികൾ ഭൊഗീശ്വരാജ്ഞയാനൽകിനാനാ
വൊളം ദിവ്യനായീടുംച്യവനൻപ്രസാദിച്ചു സൎവ്വജ്ഞനായ്വരികെ
ന്നുചൊല്ലീടിനാൻ സൂതനീവണ്ണംപറഞ്ഞൊരനന്തരം സാദരഞ്ചൊ
ദിച്ചുപിന്നയുംശൌനകൻ ഹാലാഹലജ്വാലയാമുനിശാപത്താൽ
കാലവശഗതനായതാതൻകഥാ മൂലമറിഞ്ഞവാറെങ്ങിനെചൊല്ലുനീ
ബാലകനായജനമെജയനൃപൻ—ചൊന്നാനതുസൂതനെംകിലതുംകെ
ൾപ്പിൻ മുന്നമുദംകൻപറഞ്ഞൊട്ടറിഞ്ഞിതു പിന്നയുംമന്നവൻത
ന്നമാത്യന്മാരെ മുന്നിൽവരുത്തീമുഴുവൻവിചാരിച്ചാൻ എന്നുടെതാ
തനുണ്ടായവൃത്താന്തങ്ങളെന്നൊടു നിങ്ങൾമുഴുവൻപറയണംഎന്നതു
കെട്ടു തൊഴുതവർചൊല്ലിനാർ നിന്നുടെതാതനുടെഗുണംചൊല്ലുവാൻ
പന്നഗനാഥനനന്തനുമാവതല്ല ന്ന്യരായുള്ളവരെങ്ങിനെചൊല്ലുന്നൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/49&oldid=185338" എന്ന താളിൽനിന്ന് ശേഖരിച്ചത്