താൾ:CiXIV280.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൩൭

മെന്നറിഞ്ഞവൻ ശൊഭതെടുംപുരിപുക്കിരുന്നീടിനാൻഅന്നുവിധാ
താവിനെക്കണ്ടനുഗ്രഹം നന്നായിലഭിച്ചുസുരാലയംപുക്കൊരു ശൃം
ഗിയാകുന്നശമീകസുതനൊടു മംഗലാത്മാകൃശനായമുനിസുതൻചൊ
ന്നാൻപരിഹാസമൊടഥശൃംഗിയും തന്നുടെതാതവൃത്താന്ത മറിഞ്ഞ
പ്പൊൾ താപമൊടാചമനാദികളുംചെയ്തു ശാപമിട്ടീടിനാൻ ഭൂപതിത
ന്നെയും ഇച്ചെയ്തകശ്മലനായനൃപാധിപൻ നിശ്ചയമെഴാം ദിവസം
മരിക്കണം തക്ഷകൻവന്നുകടിച്ചെന്നരുൾ ചെയ്തു തൽക്ഷണന്താത
നെക്കണ്ടിവചൊല്ലിനാൻ അപ്പൊളാറിഞ്ഞു ശമീകനിവയെല്ലാ മുൾ
പ്പൂവിലൊൎത്തുമകനൊടരുൾചെയ്തുഉണ്ണിചെറുപ്പംനിനക്കറിവി ല്ലൊ
ട്ടും പുണ്യവാനായഗുണവാൻമഹീപതി സപ്തവ്യസനങ്ങളുണ്ടാം നൃ
പന്മാൎക്കതെപ്പെരുമൊൎക്കിൽപ്രജകൾപൊറുക്കണം ആപത്തിനായുള്ളു
സപ്തവ്യസനങ്ങൾശൊഭിക്കയില്ലനൃപൊത്തമന്മാൎക്കെതും സ്ത്രീസെ
വ ചൂതുനായാട്ടു സുരാപാനം വാക്യപാരുഷ്യവുംദണ്ഡപാരുഷ്യവുംഎ
ഴാമതാമൎത്ഥദൂഷണമായതും എന്നതിൽനായാട്ടുകൊണ്ടവൻ ബുദ്ധി
ക്കു വന്നവികല്പത്തിനിങ്ങനെ ചെയ്യാമൊ നല്ലരാജാക്കൾ ക്കൊരു
പിഴയുണ്ടാകിൽ നല്ലവരൊൎത്തുപൊറുക്കുന്നതല്ലയൊ മന്നവിനിങ്ങ
നെകൎമ്മമാകുന്നതു മെന്നുടെദൊഷമല്ലെന്നിതുശൃംഗിയും എന്നാലു
മിത്ഥംശപിക്കരുതാരെയുംവന്നുപൊമെന്നാൽതപസ്സിനുനാശവും ശി
ഷ്യനെയുംനിജപുത്രനെയുംഗുരുശിക്ഷിക്കവെണംവളൎന്നാലുമൊൎക്ക നീ
എന്നരുൾചെയ്തശമീകനനന്തരം തന്നുടെശിഷ്യനാംഗൌരമുഖനൊ
ടു തന്നെ രഹസ്യമായിവെറെയരുൾചെയ്താ നന്ന്യരായുള്ളവരാരുമാറി
യാതെ മന്നവനൊടിവ ചെന്നുനീചൊല്ലണ മെന്നയച്ചാനവൻ
വെഗെനഹസ്തിനം ചെന്നുപുക്കുന്നൃപൻ തന്നൊടുചൊന്നിനാൻ എ
ന്നൊടുമൽഗുരുചൊന്നതുകെട്ടാലും ജ്ഞാനമില്ലാതൊരു ബാലന്മമസു
തൻ ഞാനറിയാതെശപിച്ചരുളീടിനാൻ മാരണമായൊരുശാപമ
തെത്രയും ദാരുണമായൊന്നുദൈവമതമെല്ലൊ തക്ഷകനാകിയച
ക്ഷുശ്രവണനു മക്ഷമനെത്രയുംസൽക്ഷിതിപാലക ഖാണ്ഡവകാന
നദാഹകാലെ പുരാപാണ്ഡവന്മാരെക്കുറിച്ചുള്ളവൈരവും ഗാണ്ഡീ
വചാപധരാത്മജനന്ദന താണ്ഡവംചെയ്യുന്നിതുള്ളിലവനിന്നും
ആകുന്നരക്ഷകൾചെയ്തുകൊണ്ടീടുകാ ഭാഗധെയാനുരൂപംഫലംപി
ന്നെടം എന്നിവചൊന്നൊരുഗൌരമുഖനൊടു മന്നവനാംപരീക്ഷി
ത്തുചൊല്ലീടിനാൻ ക്ഷുല്പിപാസാദികൾകൊണ്ടുബുദ്ധിഭ്രമ മല്പജ്ഞ
നാമിനിക്കുണ്ടായ കാരണം ദുൎഗ്ഗതിവാരാതിരിപ്പാനനുഗ്രഹ മക്കരു
ണാനിധിക്കുണ്ടായിരിക്കണം നിൎമ്മലനാംഭരദ്വാജപുത്രാത്മജ ബ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/43&oldid=185332" എന്ന താളിൽനിന്ന് ശേഖരിച്ചത്