താൾ:CiXIV280.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬ ആസ്തികം

ദെവാസുരന്മാരൊരുമിക്കവൈകാതെ കെവലംമത്തനുിമന്ദരപൎവതം
പാശമാക്കിക്കൊൾക വാസുകിതന്നെയുംആശുമഥന ന്തുടങ്ങുകയെ
ന്നപ്പൊൾ നാഥനരുൾചെയ്തവണ്ണമൊരുമിച്ചു പാഥൊനിധിമഥ
നംചെയ്തനന്തരം ജാതങ്ങളായുളളദിവ്യപദാൎത്ഥങ്ങ ളാദരവൊടുയ
ഥൊചിതംകയ്ക്കൊണ്ടാർ എന്നതിലുച്ചൈശ്രവസ്സാംകുതിരയെ വൃ
ന്ദാരകെന്ദ്രൻപരിഗ്രഹിച്ചീടിനാൻ ക്ഷീരാംബുരാശിയിൽനിന്നു
ജനിച്ചൊരു ചാരുതുരഗമാമുച്ചൈശ്രവസ്സിനു നെരെനിറമെന്തു
ചൊല്ലുകെന്നാൾകദ്രു പാരംവെളുത്തെന്നു ചൊന്നാൾവിനത
യും എന്നാലൊരുമറുവില്ലെന്നതുംവരാ നിൎണ്ണയംബാലധിക്കെ
ന്നിതുകദ്രുവും ഇല്ലാമറുവതിനെന്നുവിനതയും ചൊല്ലിനാളെതുമെ
ശംകയുംകൂടാതെ എംകിൽഞാൻനിന്നുടെ ദാസിയായ്വാഴുവൻ ശംക
യൊഴിഞ്ഞെന്നു ചൊല്ലിനാൾകദ്രുവും ഉണ്ടുകളംകമെന്നാകിൽ നി
ൻ ദാസിയാ യ്ക്കൊണ്ടാലുമെന്നെയുമെന്നുവിനതയും കൊളെവി
വാദമൊഴിഞ്ഞിന്നടങ്ങുക നാളെനൊക്കാമെന്നു ചൊല്ലിനാൾകദ്രു
വും പിന്നെസുതരൊടുവെവ്വെറെചൊല്ലിനാൾ ഒന്നുണ്ടുചെയ്യെണ്ടു
നിങ്ങളെന്മക്കളെ ഉച്ചൈശ്രവസ്സാംകുതിരതൻവായൂടെ നിഞ്ചലമാ
യൊരുരൊമമായുൾപ്പുക്കു നിങ്ങളിലെകനൊരഞ്ജനവൎണ്ണത്തെ ത്തി
ങ്ങിവിളങ്ങിവാലിന്മെൽകിടക്കണം ഞങ്ങൾക്കരുതെന്നുചൊന്നാ
രവർകളുംമംഗലമല്ലചതിക്കരുതാരെയുംഞങ്ങൾക്കുവെറില്ലനിങ്ങളിരു
വരുംനിങ്ങൾതീയിൽവീണുചാകെന്നാളമ്മയും ശാപഭയംകൊണ്ട
തിലൊരുവൻചെന്നുശൊഭതെടീടുംകളംകമായ്മെവിനാൻ പിറ്റെനാ
ൾ ചെന്നവർ നൊക്കുന്നനെരത്തു കുറ്റമുള്ളൊരുകളംകമുണ്ടാകയാൽ
ഹാസ്യഭാവെനനിന്നീടിനാൾകദ്രുവുംദാസഭാവംപൂണ്ടുവാണൂവിന
തയും ആസുരമാനസയാകിയകദ്രുവാലാതുരമാനസയായാൾ വിന
തയും മാതുരാഗസ്സുന്തെളിഞ്ഞതില്ലെതുമെ മാതരിശ്വാശനെന്ദ്രൊത്ത
മന്മാക്കുള്ളിൽമാധുൎയ്യശീലയായുളളവിനതയും ചാതുൎയ്യമുളെളാരുകാദ്ര
വെയന്മാരെ സാദരഭാവംവളൎത്താരവർകളും ഭെദഹീനംവസിച്ചാർ
പലകാലവും അഞ്ഞൂറുവത്സരമിങ്ങനെചെന്നനാ ളഞ്ജസാഭിന്ന
മായിവിനതാണ്ഡവും കല്പാന്തപാവകനെന്നമരൌഘവും കല്പിച്ചു
ഭീത്യാമുനിവരന്മാരുമായി ആശ്രയമെന്തുലൊകത്തിനെന്നൊൎത്തവ
രാശ്രയാശസ്തുതിചെയ്താർപലതരം മൽപ്രഭയല്ലഭയപ്പെടായ്വിൻഗ
രുഡപ്രഭയെന്നരുൾചെയ്തിതുവഹ്നിയും അപ്പൊൾമുനികളുംദെവ
സമൂഹവും അത്ഭുതംപൂണ്ടുഗരുഡസ്തുതിചെയ്താർ വെദത്രയമൊടുദെ
വത്രയമതുംപാദത്രയവുംപദത്രയവുംനീയെ നാദത്രയവുംവൎണ്ണത്രയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/32&oldid=185321" എന്ന താളിൽനിന്ന് ശേഖരിച്ചത്