താൾ:CiXIV280.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ ആസ്തികം

ത്യമായുംവരാഖെദം നമുക്കുവരികയുമില്ലെല്ലൊനല്ലതിതെന്നാരവരു
മൊഴിക്കരുതെല്ലൊ വിധിവിഹിതമൊരുജാതിയുംമന്ദമെടുത്തുകഴുത്തില
ണച്ചപ്പൊൾ ദന്ദശൂകാധീപനാകിയതക്ഷകൻ ചുറ്റിനാൻഭൂപ
തിതന്നുടലൊക്കവെ മറ്റുള്ളവർഭയത്തൊടുമൊടീടിനാർ ഹാലാഹ
ലാനലജ്വാലയാഭൂപതി കൊലാഹലത്തൊടുനാകലൊകംപുക്കാൻ ദുഃ
ഖിതന്മാരാമമാത്യരുമാശുശെഷക്രിയാപുത്രനെകൊണ്ടുചെയ്യിപ്പിച്ചാ
ർ രാജ്യാഭിഷെകവുംചെയ്തുനാനാജനപൂജ്യനായ്വാണാൻജനമെജയനൃ
പൻ കാശിശപുത്രീവപുഷ്ടമായൊടുഭൂമീശൻ സുഖിച്ചുവസിക്കുന്നതു
കാലംനിത്യവിരക്തൻ ജരൽക്കാരുമാമുനി ഭക്ത്യാവനാന്തരെസഞ്ചരി
ക്കും വീധൌകണ്ടിതുവാസുകിവന്ദിച്ചു താൻകൂട്ടികൊണ്ടുപൊ യ്സൊദരി
തന്നെനൽകീടിനാൻ അപ്രിയംചെയ്കതാൻ ചൊൽകതാൻചെയ്കിൽ
ഞാനപ്പൊളുപെക്ഷിക്കുമെന്നതുംചൊല്ലിനാൻഭൎത്തൃശുശ്രൂഷാരതയാ
മവളൊടുനിത്യസുഖത്തൊടിരുന്നൂമുനീന്ദ്രനും ഇത്ഥംചിലനാൾകഴി
ഞ്ഞൊരനന്തരം സത്യപരായണനായമഹാമുനിമുഗ്ദ്ധാ ക്ഷതന്മടിയിൽ
തലയുംവെച്ചുനിദ്രയും പൂണ്ടുകിടക്കുന്നതുനെരം മിത്രനുമസ്തമിപ്പാനടുത്തു
തുലൊംഭൎത്താവുണൎന്നതുമില്ലന്നുകണ്ടവൾ ചിന്തിച്ചുകണ്ടാലുൎത്തരു
തെന്നതും സന്ധ്യാവിലൊപംവരുത്തരുതെന്നതുംസന്ദെഹമുണ്ടായനെ
രത്തുതന്നുള്ളിൽ സുന്ദരീതാനെനിരൂപിച്ചുകല്പിച്ചു സന്ധ്യാലൊപത്തി
നുദൊഷമെറുംനിദ്ര യ്കന്തരംചെയ്കയത്രെപൊറുക്കാവതും എന്നുകല്പി
ച്ചുണൎത്തീടിനാൾതാപസ നന്നെരമാശുകൊപിച്ചുചൊല്ലീടിനാൻ
എന്നെയുണൎത്തുവാനെന്തുനിവല്ലഭെ നിന്നുടെഭൎത്തൃശുശ്രൂഷാഭംഗം
വന്നൂ അന്ധനെന്നെന്നെനികല്പിക്കചെയ്തതും സന്ധ്യാവരുംപൊളു
ണരുവാൻഞാനെടൊ ഞാനുണൎന്നിലെംകിലാദിത്യനുമെന്നെ മാനി
ച്ചുപാൎക്കുമതിനില്ലസംശയം അത്രമഹത്വമിനിക്കുള്ളതെതുമെ സിദ്ധ
മല്ലാഞ്ഞിന്നുണൎത്തിയകാരണം നിന്നെയുപെക്ഷിക്കയെന്നതുംവന്നി
തി നെന്നുടെസത്യലൊപംവരുമല്ലായ്കിൽഎന്നതുകെട്ടുകരഞ്ഞുതുടങ്ങി
നാൾതന്ന്വാംഗി ദുഃഖിച്ചുപിന്നെയുംചൊല്ലിനാൾ എന്നൊടിവണ്ണമ
രുൾചെയ്യരുതയ്യൊ നിന്നുടെധൎമ്മലൊപംവരുമെന്നതൊ ൎത്തൊന്ന
റിയാതഞാൻചെയ്തൊരപരാധം എന്നെക്കുറിച്ചുപൊറുത്തുകൊള്ളെ
ണമെ നിൎമ്മലതാപസന്മാർനിനവെന്തെന്നു ചെമ്മെതിരിച്ചറിവാ
ൻപണിയുണ്ടെലൊ ദുഃഖിച്ചിവണ്ണംപറഞ്ഞുകരയുന്ന മയ്ക്കണ്ണിയൊ
ടരുൾചെയ്തുമുനീന്ദ്രനും സത്യവിരൊധംവരുത്തുകയില്ലഞാ നുത്തമ
യായനീഖെദിക്കയുംവെണ്ട ഭൎത്തൃവാക്യംകെട്ടുദഭദ്രയാംപത്നിയും ചിത്ത
താപത്തൊടുചൊല്ലിനാൾപിന്നയും വഹ്നിയിൽവീഴ്കെന്നുമാതാവുതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/48&oldid=185337" എന്ന താളിൽനിന്ന് ശേഖരിച്ചത്