Jump to content

മൃഗചരിതം/൧–ം പൎവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മൃഗചരിതം
രചന:ജെ.ജി. ബ്യൂട്ട്‌ലർ
൧–ം പൎവ്വം

[ 19 ] ൧–ം പൎവ്വം

മുലകുടിപ്പിക്കുന്ന ജന്തുക്കൾ.

ഇവ ജീവനുള്ളകുട്ടികളെ പ്രസവിച്ച മുലകൊടുക്കുന്നു— ഉഷ്ണമുള്ള ചൊര, മൂടലായിട്ട രൊമം, ഗതിക്ക നാലകാൽ ഇങ്ങിനെ ഭെദമുള്ളതിനാൽ വിശെഷ ലക്ഷണങ്ങൾ ചുരുക്കി വൎണ്ണിക്കുന്നു– വിദ്വാന്മാർ ൎൟ ഇടയിൽ ആയിരത്തിരുന്നൂറ ജാതികളെ അറിഞ്ഞിട്ടുണ്ട.

൧ –ം അദ്ധ്യായം.

രണ്ടുകയ്യുള്ള ജീവജാലങ്ങൾ — ഭൂതലത്തിൽ എല്ലാവടവും കുടിയിരിപ്പാനായിട്ട ദൈവം ഒരു രക്തത്തിൽനിന്ന മനുഷ്യരുടെ സകല ജാതികളെയും ഉണ്ടാക്കി മനുഷ്യന്റെ ശരീര പ്രകൃതി വിചാരിച്ചിട്ട അവന്ന മറ്റ ജീവജാലങ്ങളെ പൊലെ ഭക്ഷണം ഉറക്കം മുതലായതും ആവശ്യമാകയാൽ ദുഃഖക്ഷയമരണങ്ങൾ സംഭവിക്കകൊണ്ട മൃഗജാതികളൊട സമമായി വൎണ്ണിക്കാം. എങ്കിലും അവന്റെ ഉള്ളിലുള്ള ദൈവാത്മാവും വിശെഷ ജ്ഞാനവുംകൊണ്ട ചുമതലഉള്ള ജീവിയാവുന്നു—അവൻ നിത്യ രക്ഷക്കായിട്ടൊ അനന്ത നരകത്തിനായിട്ടൊ പാത്രമായി തീരുവാൻ യുക്തനാകകൊണ്ട എല്ലാ ജീവജാലങ്ങളെക്കാൾ മഹാശ്രെഷ്ഠനാകുന്നു — അവൻ ദൈവ നിയോഗത്താൽ എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കും അവരവരുടെ സ്വഭാവത്തിന്ന തക്കതായുള്ള പെരിടുകയാൽ അവരുടെ കൎത്താവെന്നപൊലെ ചമഞ്ഞു.

൨—ം അദ്ധ്യായം.

നാല കയ്യുള്ള മൃഗങ്ങൾ.

തങ്ങളുടെ കളി ചാട്ടം സാമൎത്ഥ്യങ്ങൾകൊണ്ട കുരങ്ങുകൾ മനുഷ്യൎക്ക എത്രയും പ്രീതികരന്മാർ. ഒരുവക മനുഷ്യരൂപത്ത [ 20 ] ന്നടുക്കുന്നു — മുമ്പും പിമ്പുമുള്ള കൈകളിൽ മനുഷ്യന്റെ പൊലെ നാല വിരലുകൾ ഉണ്ട. തള്ളവിരൽ ഉണ്ടെങ്കിലും ഒരു കൊണിലെത്രെ. വാലിന്ന അഞ്ചാമത ഒരു കൈയിന്റ സ്വാധീനം ഉണ്ട — മറ്റൊരു വകക്ക ഭക്ഷിപ്പാനുള്ളത കരുതുന്നതിന്ന താടിക്ക താഴെ ഇരുപുറവും സഞ്ചികൾ ഉണ്ട.

ഉറങ്കുടങ്ങ. ഇവക്ക വാലും സഞ്ചിയും ഇരിക്കത്തഴമ്പും ഇല്ല. വലിപ്പത്തിലും ബുദ്ധിയിലും ഭംഗിയിലും എല്ലാകുരങ്ങിലും മുമ്പൻ. ഇവയുടെ രൊമം നീണ്ട കറുത്തുള്ളു — സുമദ്ര തുടങ്ങിയ ദ്വീപുകളിൽ അധികമായി കാണും. കാപ്രിയിൽ ധൂസര നിറമുള്ള ഒന്നിനെ ഒരു കപ്പിത്താൻ നാട്ടുകാരൊട വാങ്ങിച്ച കപ്പലിൽ കയറ്റിയപ്പോൾ അവൻ രണ്ടു പേരെ ഒഴിച്ച ശെഷം എല്ലാവരുടെയും കൈ പിടിച്ച കുലുക്കി. ചില സമയത്ത കപ്പിത്താന്റെ തൊപ്പി എടുത്തുകൊണ്ട അഹങ്കാരത്തൊടെ സഞ്ചരിക്കയും മെശസമയത്തഅടുക്കൽ ചെന്ന കൊടുക്കുന്നതിനെ ഒക്കെയും വാങ്ങിച്ച തിന്നുകയും അധികം ഇഷ്ടമുള്ളത കിട്ടിയാൽ ആലിംഗനവും ചുംബനവും ചെയ്കയും: ചിലപ്പൊൾ ഒരു സായ്പിനെ പൊലെ കത്തിയും മുള്ളും എടുത്ത മെശ കഴിച്ചും ഒരു ഗ്ളാസിൽ വെള്ളം ഒഴിച്ച കുടിക്കയും മുഖം തുവ്വാല കൊണ്ട തുടക്കയും ചെയ്യുന്നു. അപ്പം ചുടുന്ന അടുപ്പിൽ തീയ്യിടുകയും കരി വീഴാതെ സൂക്ഷിക്കയും അപ്പകാരനെ വിളിച്ച അപ്പം ചുടുവാൻ വരെണമെന്ന ആഗ്യം കൊണ്ടറിയുക്കയും അവന്റ സ്വന്ത വെലയായിരുന്നു. ശീമയിലെ വൎഷകാലം അവന്ന അനുകൂലമല്ലായ്കകൊണ്ട അപായം വന്നു പോയി.

നീലക്കുരങ്ങിന്ന വട്ടമുഖവും ഇരിക്കത്തഴമ്പും മുഖത്ത ചുറ്റും വെളുത്ത മീശയും മുണ്ടുവാലും നില നിറത്തിൽ നീണ്ടുള്ള രൊമങ്ങളും ഉണ്ട. കൂട്ടത്തൊടെ പാടത്തിറങ്ങി മനുഷ്യരെ പൊലെകൊയ്ത കാട്ടുവള്ളികൾ കടിച്ച മുറിച്ച കൊണ്ടുവന്ന നീട്ടി ഇട്ട അതിന്മെൽനിരത്തിവച്ചഒരുത്തന്ന എടുക്കച്ചുമടായാൽ വള്ളി ഒരു തല കടിച്ച ഉരുളുന്ന സമയം ഒരു കെട്ടാകും അവൻ അത കൊണ്ടു പൊയി മനുഷ്യർ കുറഞ്ഞ സ്ഥലത്ത വച്ചതിന്നും. കുട്ടിയുടെ നെരെയുള്ള വാത്സല്യത്താൽ അതിനെ പല പ്രാവശ്യം നക്കിചുംബനംചൈകയുംമുലകുടിമാറിയാൽ പുല്ല കടിച്ച ചവച്ച കൊടുക്കയും ചളിപിരണ്ടാൽ കരച്ചിൽ കൂട്ടാക്കാതെ പച്ച വെള്ളത്തിൽ നന്നെ തെച്ച കഴുകുകയും ചെയ്യും.

ശിങ്കളത്തിന്റെ നിറം കറുപ്പ — കുണ്ടു കണ്ണും ഒതുക്കുപൊലെ ചാഞ്ഞ നെറ്റിയും മുഖത്ത പരിവെഷം പൊലെ വെളുത്ത മിശയും മനുഷ്യനെ പൊലെ ചിരിക്കയും കൊപഭാവം [ 23 ] നടിക്കുകയും പുഴയിൽനിന്നകൈകൊണ്ടവെള്ളം മുക്കി കുടിക്ക യും സ്വഭാവം — ഒരു ദിക്കിൽ തിന്മാൻ വളരെ ഉണ്ടെന്നറിഞ്ഞാൽകൂട്ടത്തോടെചെന്നചിലർകാവൽകാരായി നിന്ന ഒരുവൻ ഫലങ്ങൾപറിക്കുമ്പൊൾശെഷമുള്ളവർ അണിയായിനിന്ന അവയെ കൈമാറി കൈമാറി കുടിയിരിപ്പിൽ എത്തിക്കും ശത്രു വരുമ്പൊൾ മണൽ പൊടി ൟ വക വാരി കണ്ണിൽഎറിയും കണ്ണ തുടയ്ക്കുന്നെരംകൊണ്ട ഒടിക്കളയും.

കരിങ്കുരങ്ങ. അവന്റെ മുഖം കരി തെച്ചതുപൊലെ ശെഷം ശരീരം വെളുത്ത നിറത്തിലും ആകുന്നു. കൈ കാലുകൾക്കും വാലിന്നും അധികം നീളം ഉണ്ട വെടിവെയ്ക്കയൊ മറ്റ കഠിന ദണ്ഡങ്ങളെ ചെയ്താൽ മനുഷ്യനെ പൊലെ തലയിലും മാറത്തും രണ്ടു കൈകളെകൊണ്ടും അടിച്ച ദുഃഖഭാവം കാട്ടി കരയും, ഹിന്ദുക്കാർ ൟ ജാതിയിൽ ഹനൂമാനെന്നൊരു കുരങ്ങിനെ വളരെ മാനിച്ച പൂജിക്കയും കഥകളിയിൽ ഇവന്റെ വെഷം കെട്ടി ആടുകയും ചൈതുപൊരുന്നുണ്ട.

മനുഷ്യക്കുരങ്ങ. ഇവൻ എറ്റം വിരുതുള്ളവൻ മനുഷ്യരൊട അടുത്ത സഞ്ചരിക്കയും ബലഹീനന്മാരുടെ കയ്യിൽ വല്ലതും കണ്ടാൽ പിടിച്ച പറിച്ച തിന്നുകയും ചെയ്യും ശീലിപ്പിക്കുന്നതിനെ വശമാക്കുവാൻ ബുദ്ധിയും കൌശലങ്ങളും ഉണ്ട. മുഖം കൂൎത്തുള്ള — താടിക്കിരുപുറവും തിന്മാൻ കരുതുന്ന രണ്ടു സഞ്ചി ഉള്ളവനും ധൂസര നിറമുള്ളവനുമാകുന്നു.

ബാബൂൻ. തലയിൽ കുടുമയും കവിൾ രണ്ടും നീല നിറമായും മൂക്ക കടുഞ്ചുവപ്പുള്ളതായും കാണുന്നതിനാൽ അവൻ നാട്യ വിദ്യ അഭ്യസിച്ചിരിക്കുന്നു എന്ന തൊന്നും ദുശ്ശിലംകൊണ്ട അവനെ ഇണക്കുവാൻ ശ്രമിക്കുന്നില്ല എലിയെ പൊലെ കക്കും ഒരു സായ്പ ഒന്നിനെ കപ്പലിൽ കയറ്റി പാൎപ്പിച്ചു ഒരു മുറിയിൽ മരുന്ന കുപ്പി കണ്ടിട്ട അതിന്റെ അകത്തുള്ളത കിട്ടുവാൻ വളരെ കൌശലങ്ങൾ പ്രയോഗിച്ചു — മൂടി കെട്ടിരുന്ന ശീലയും കയറും അഴിച്ച അടച്ചിരുന്ന മുഴു എടുത്തു കയ്യെത്തുന്നവരക്കും കുപ്പിയിൽ മുക്കിയും നക്കിയും എത്താതയായപ്പൊൾ ചെരിപ്പാനും ശ്രമിച്ചു കപ്പലിൽ ആകകൊണ്ട നല്ലവണ്ണം ഉറപ്പിരുന്നതിനാൽ കഴിയാഞ്ഞപ്പൊൾ മണൽ വാരി അകത്തിട്ട നികത്തി നികത്തി മുക്കുകയും നക്കുകയും ചെയ്തു.

കുരങ്ങുകളെ പിടിപ്പാനുള്ള ഉപായങ്ങളിൽ രണ്ടിനെ മാത്രം പറയുന്നു — ൧മത അവക്ക കണ്ടതുപൊലെ ചൈവാൻ ബുദ്ധി ഉണ്ടാകുന്നതിനാൽ അതു തന്നെ ഒരു കണിയായി തീരുന്നു നായാട്ടുകാരൻ ഒരു വലിയ പാത്രത്തിൽനിന്ന വെള്ളം [ 24 ] എടുത്ത അവയുടെ മുമ്പിൽ വെച്ച കണ്ണ കഴുകി കുരുടാക്കുവാൻ വെള്ളം ഒഴിച്ച വെച്ചിരുന്ന മറ്റൊരു പാത്രം പൊക്കാക്ക കളിക്കുന്നതുപൊലെ അറിയാതെ മാറ്റി വെച്ച നീങ്ങി നിൽകുന്ന സമയം വൃക്ഷങ്ങളിൽനിന്ന അവ ഇറങ്ങി വന്ന തങ്ങളുടെ കണ്ണ കഴുകും അതുകൊണ്ട കുറെ നെരം അന്ധന്മാരാകുന്നതിനാൽ പിടിക്കപ്പെടും ൨ മത കുരങ്ങ കൂട്ടത്തിന്റെ മുമ്പി ൽ വെച്ച ഒരു കൈമെശ മൂന്നു പ്രാവിശ്യം ഊരി ഇട്ട അകത്ത പശ നിറച്ച മറ്റൊന്ന പകരമായി വെച്ച പൊന്നാൽ അവ വെഗം വന്ന അപ്രകാരം ചെയ്യും കൈകൾക്കു അസ്വാധീനം വരുന്നതുകൊണ്ട പിടിപ്പാൻ വിഷമമില്ല.

൩ –ം അദ്ധ്യായം.

മുല കുടിപ്പിക്കുന്ന ചിറകുള്ള ജന്തുക്കൾ

നരിച്ചീരുകൾ. സൂൎയ്യന്റെ വെളിച്ചം ഇവക്ക അനുകൂലമല്ലായ്ക കൊണ്ട അസ്തമിച്ച ശെഷം മാത്രം വൃക്ഷങ്ങൾ പാറ പാലങ്ങൾ ൟ സ്ഥലങ്ങളിൽനിന്ന പുറപ്പെട്ട വരുന്നു. ൟ നാറുന്ന ജന്തുക്കൾക്ക ഒരു വിശെഷം ഉണ്ട മനുഷ്യന്നും കുരങ്ങിനും ആനക്കും ഉള്ളതുപൊലെ ഇവക്കും മാറത്ത പാൽപാത്രങ്ങൾ ഉണ്ട. ഭക്ഷണത്തിന്ന പുഴുക്കൾ പാറ്റകൾ. ഹിമം കഠിനമായുള്ള ദിക്കുകളിൽ ഇവ ആയിരത്തൊളം ഒന്നിച്ച തല കീഴ്പട്ട തൂങ്ങിനാലഞ്ചമാസം ഉറങ്ങുന്നു രാത്രിയിൽ പറക്കുമ്പൊൾമുട്ടാതിരിക്കുന്നത കാഴചകൊണ്ടല്ല. പരീക്ഷിപ്പാൻ മനസ്സുള്ളവൻ ഒരു മുറിയിൽ അഞ്ചാറ വടി തൂക്കിഇവയെ പത്തോപന്ത്രണ്ടൊ പിടിച്ച മെഴുകൊണ്ട കണ്ണ മൂടി ആ മുറിയിൽ ആക്കിയാൽ വടികളിൽ മുട്ടിപ്പോകാതെ മുമ്പിലത്തെ പൊലെ പറക്കും ഘ്രാണം കൊണ്ടും അല്ലാ മൂക്കിന്മെൽ കസ്തൂരിയോ കൎപ്പൂരമോ തെച്ച വിട്ടാലും തടഞ്ഞുപൊകയില്ല ഇവയുടെ സ്പൎശനശക്തി വിശെഷത്താൽ വരുന്നതത്രെ.

വമ്പൈർ. ഇവയുടെ മൂക്കിന്മെൽ വൃക്ഷത്തിന്റെ ഇല പൊലെ ഒരു തൊൽ പറ്റീട്ടുള്ളതിനാൽ ചിലപൊൾ ഇലമൂക്കൻ എന്ന പറയും നാവ നന്നെ പുറത്തെക്ക നീട്ടുമ്പോൾ അതിന്മെൽ അരിമ്പാറ നിറച്ച കാണും രാത്രികാലങ്ങളിൽ കുതിരകളുടെയും പശുക്കളുടെയും കഴുത്തിലും ഉറങ്ങുന്ന മനുഷ്യ [ 27 ] രുടെ കാൽകളിലും കടിച്ച രക്തപാനം ചെയ്യുമ്പൊൾ ഉണരാതിരിപ്പാൻ ചിറക വീശും കടിച്ച കഴിഞ്ഞിട്ടും രക്തനാഡിയിൽനിന്ന തുള്ളികൾ വീണ ചിലപ്പോൾ മൊഹാലസ്യമുണ്ടാകും അമ്രിക്കായിലുള്ളരക്തപാനികളിൽ ഇത വലിയത.

പാറ്റാട. പകൽ സമയത്ത തെങ്ങിന്മെലും വലുതായുള്ള ചില വൃക്ഷങ്ങളിലും ഒളിച്ച കിടക്കും ഒച്ച കാൎപ്പിക്കുന്നതു പൊലെ ൎആകയാൽ രാഗക്കാരുടെ കൂട്ടത്തിൽ മാനിക്കുന്നില്ല രാത്രികാലങ്ങളിൽ വൃക്ഷന്തൊറും പറന്ന വീഴ്കയും തെങ്ങിൽ കൂമ്പിന്റെ ചാറ കുടിക്കയും ശീലം ശൂദ്രർ ഇവയുടെ മാംസം ഭക്ഷിക്കുന്നു. ഒരു കിട്ടിയെ മാത്രം പ്രസവിച്ചകൂടെ കൊണ്ടപറക്കയും ചെയ്യും.

൪ –ം അദ്ധ്യായം.

സഞ്ചിമൃഗങ്ങൾ

അമ്രിക്കായും ഔസ്ത്രാലിയായും ഇവയുടെ സ്വദെശം. എലി മുതൽ ആടു വരക്കും പൊക്കം വയറ്റിനന്നുള്ള നീളത്തിൽ ഇരുപുറവും അടപ്പാനും തുറപ്പാനും ദ്വാരമുള്ള ഒരു സഞ്ചി ഉണ്ട, ചെന പിടിച്ച ഒരു മാസം കഴിഞ്ഞാൽ ജീവശവമായി കുട്ടിയെ പ്രസവിക്കുന്നെരം സഞ്ചിയിൽ ആക്കി മുലക്കണ്ണപിടിപ്പിച്ചാൽ പൂൎണ്ണത വരുന്ന അമ്പത ദിവസം വരക്കും അവിടെ പറ്റിയിരിക്കും പിന്നെ വെയിലുള്ള സമയങ്ങളിൽ പുറത്ത വരും മഴ വരുമ്പൊഴും ശത്രുക്കളുടെ ഉപദ്രവത്തിങ്കലും അകത്തെക്കും പോകും.

ഒപൊസ്സം. ഇത അമ്രിക്കായിൽ മാത്രം കാണും ധൂസര നിറവ്വും വെളൂത്ത നീണ്ട കെസരവും ഉണ്ട കറുത്ത ചെവിയുടെ തുമ്പ മാത്രം വെളുത്ത. ചെന പിടിച്ചതിന്റെ ശെഷം ഇരിപത്താറാം ദിവസം പതിനാറ കുട്ടി വരക്കും പ്രസവിക്കുമാറുണ്ട. ശരീരത്തിന്റെ പൂൎണ്ണതക്ക അമ്പത ദിവസത്തൊളം മെൽപ്രകാരം സഞ്ചിയിൽ ആക്കിയതിന്റെ ശെഷം കുട്ടിക്ക എലിയുടെ പൊക്കം ഉണ്ടാകും പിന്നെ തള്ളയൊട കൂടെ നടക്കും.

കങ്കരു. ഇത കാഴ്ചക്ക ഭംഗി ഉള്ളത പിങ്കാൽ നീളം എറിയതും മുങ്കാൽ കുറഞ്ഞതുമാകകൊണ്ട മുങ്കാലിന്റെ അപെക്ഷ കൂടാ‍തെ ചാടി സഞ്ചരിക്കുന്നു. കുത്തിരികുമ്പോൾ വാൽ സഹാ [ 28 ] യമുണ്ട, ഇത ഒപൊസ്സം പൊലെ കുട്ടിയെ സഞ്ചിയിൽ വെക്കും എങ്കിലും രണ്ട കുട്ടികളെ മാത്രം പെറും മെയുന്ന സമയം കുട്ടികൾ തലമാത്രം പുറത്ത പുറപ്പെടീച്ച ഒന്നും രണ്ടും പുല്ലുകൾ കടിച്ചെടുത്ത തിന്നും നായാട്ടിങ്കൽ നായൊ നായാട്ടുകാരനൊ അടുത്താൽ കെട്ടിപ്പിടിച്ച നഖങ്ങളെ കൊണ്ട മാന്തി കീറും സമഭൂമിയിൽ അല്ലാതെ കുന്നും കുഴിയുമായ സ്ഥലങ്ങളിൽ ചാട്ടം കൊണ്ടും ജലങ്ങളിൽ നീന്തുന്നതിനാലും പിടിപ്പാൻ വിഷമം.

ഫാലങ്ക്സർ. ഇത വൃക്ഷങ്ങളിൽ മാത്രം ഇരിക്കും, പകൽ പൊത്തുകളിൽ കിടക്കും രാത്രിയിൽ കൊമ്പുതൊറും സഞ്ചരിച്ചഫലങ്ങളും കൂമ്പും പുഴുക്കളും തിന്നും,ഏകദെശം പൂച്ചയുടെ പൊക്കം,പറക്കെണമെന്ന തൊന്നിയാൽ വാൽചിറകുപോലെ പരത്തി പറക്കുന്നു, ആപത്തു വരുമ്പൊൾ വാൽ കൊണ്ട പിടിച്ച തൂങ്ങി ക്ഷീണിച്ച വീഴുന്ന വരക്കും നില്ക്കും.

൫ –ം അദ്ധ്യായം.

പല്ലില്ലാത്ത ജന്തുക്കൾ

ൟ ജാതിക്കാർ തെക്കെ അമ്രിക്കായിലും കാപ്പ്രിയിലും ജീവിക്കുന്നു നെരെ പല്ലുകൾ ഒന്നിന്നും ഇല്ല, ചിലതിന്ന അണക്കൽ രണ്ടും മൂന്നും ഉണ്ടായിരിക്കും. എങ്കിലും പല്ലിന്റെ പ്രവൃത്തികൾ കാൽകളിലെ നീണ്ടുള്ള നഖങ്ങൾ ചിലപ്പൊൾ ചെയ്യും ഭക്ഷണത്തിങ്കലും സഞ്ചാരത്തിങ്കലും അതിമാന്ദ്യം ഉണ്ടാകുന്നതിനാൽ ഇവക്ക മടിയർ എന്നൊരു പെര കൂടെ ഉണ്ട.

കുട്ടിത്രാവ. ഇതിനെ തെക്കെ അമ്രിക്കായിൽ കാണുന്നുണ്ട വൃക്ഷങ്ങളിൽ പെറപ്പെടുകയും ജീവിക്കയും മരിക്കയും ചെയ്യുന്നു. ആദിത്യന്റെ രശ്മി പറ്റാതിരിക്കുന്ന കാട്ടിൽ പാമ്പ ഉറുമ്പ തെള ൟ വക ഇല്ലാത്ത പ്രദെശങ്ങളിൽ മിക്കവാറും ഇരിക്കും. കാറ്റടിക്കുന്ന സമയം മാത്രം നീങ്ങും. ഒരു വൃക്ഷത്തിന്മെൽ ഭക്ഷണം ഒടുങ്ങുന്ന വരക്കും മറ്റൊന്നിന്മെൽ പൊകയില്ല ഇത്ര മടിയൻ, അണ്ണാൻ കുരങ്ങ ഇവപൊലെ കൊമ്പിന്റെ മെൽപുറത്തല്ല എപ്പോഴും താഴെ ഭാഗത്ത കെട്ടിപ്പിടിച്ചിരിക്കും ആയി ആയി എന്ന ശബ്ദത്തൊടെ എപ്പൊഴും ദുഃഖഭാവം കാണിക്കും മുഖത്ത രൊമം ഇല്ലായ്കകൊണ്ട എകദെശം മനുഷ്യ മുഖം പൊലെ. [ 31 ] ഇത്തിൾപന്നി. തെക്കെ അമ്രിക്കായിലുള്ള വയലുകളിലും പടൎപ്പുകളിലും കുറുങ്കാടുകളിലും അവന്റെ ഇരിപ്പ. ഉറുമ്പ പുഴു കൃമികളിന്മെൽ മെശകഴിക്കുന്നു.തൊൽ അരക്കച്ച കെട്ടിയതു പൊലെ ഇരിക്കുന്നതിനാൽ തമ്മിലുള്ള പിണക്കത്തിങ്കൽ മുറി എൽക്കുന്നില്ല ശത്രു അടുത്താൽ തനിക്കുള്ള തുരവ ശക്തികൊണ്ട നിമിഷം ശരീരത്തിന്റെ നീളത്തിൽ കുഴി ഉണ്ടാക്കി ഒളിക്കും. തുരമുഖത്തിരിക്കുന്ന പിങ്കാൽ പിടിച്ച എത്ര വലിചാലും പൊരാതിരിപ്പാൻ ശരീരം വിരവ വരുത്തി തിങ്ങലാക്കി കൈകൊണ്ട അമർക്കുന്നതിനാൽ ഒരു മനുഷ്യനാൽ പുറത്താക്കുവാൻ കഴിയുന്നതല്ല, ഒരു പൊടു കണ്ടാൽ അതിൽ ഇത്തിൽ പന്നി ഉണ്ടെന്നറിയണമെങ്കിൽ ഒരു വലിയ കോലെടുത്ത പൊട്ടിൽ കടത്തി വളരെ ഇളക്കുമ്പൊൾ പെരുത്ത കൊതുക പുറത്ത വരുന്നെങ്കിൽ അതിൽ അവനുണ്ടെന്ന നിശ്ചയിക്കാം പ്രാണരക്ഷക്കെന്നിയെ വെള്ളത്തിൽ ചാടി നീന്തുന്നില്ല.

ഉറുമ്പതീനിക്ക. മുക്കാൽ കൊൽ പൊക്കം ഒന്നര കൊൽ നീളവും ഉണ്ട നെരെ ബഹു നീളത്തിൽ തല. വെളുത്ത രൊമം പെരുകിയ ഒന്നര കൊൽ നീളമുള്ള വാൽ മഴ പെയ്യുന്നെരം ശരീരത്തിന്മെൽ മടക്കി പരത്തി ഒരു കുട പൊലെ ആക്കും.വലിയ ഉറുമ്പുകൂട കാണുമ്പൊൾ ആനറാഞ്ചന്റെ പൊലെ ഉള്ള നഖം അതിൽ താഴ്ത്തി ആ ദ്വാരത്തിൽ കൂടി നീളമുള്ള നാക്ക കടത്തും അതിന്മെൽ ഒരു പശ ഉണ്ടാകകൊണ്ട വളരെ ഉറുമ്പ പറ്റുന്ന സമയം അകത്തു വലിച്ച ഉറുമ്പിനെ നുണച്ച തിന്നും ഇപ്രകാരം അസംഖ്യം ഉറുമ്പുകളെ അവൻ വിഴുങ്ങും.

൬ –ം അദ്ധ്യായം.

കരളുന്ന ജന്തുക്കൾ

ഉമ്മരപ്പല്ലുകൾക്ക വളരെ മൂൎച്ച ഉള്ളതിനാൽ കഠിന വസ്തുക്കളെ കരളും. കരണ്ട തെഞ്ഞലും പൊട്ടിപ്പൊയാലും കൂടെ വൎദ്ധിക്കും പിങ്കാൽകളുടെ നീളം കാരണത്താൽ ശരീരത്തിന്ന അല്പം വളവുണ്ടാകുന്നു. പറ്റിക്കെറുക ചാടുക മണ്ണ മാന്തി മറിക്കുക നീന്തുക തുടങ്ങിയ ശീലത്താൽ ഫലം വൃക്ഷത്തിന്റെ തൊൽ ഇല വെര ൟ വക കൈവശമാക്കുവാൻ പ്രയാസമി [ 32 ] ല്ല ചിലതിന്ന പുഴു മൊട്ട പക്ഷികൾ ഇവ തിന്മാൻ രസമുണ്ട അന്നന്ന പ്രയത്നത്താൽ പൊറുക്കുന്നവയും നല്ല ഗൃഹസ്ഥനെ പൊലെ ആവശ്യകാലത്തിന്ന ശെഖരിച്ച വെക്കുന്നവയും ൟ കൂട്ടത്തിലുണ്ട മുല കുടിപ്പിക്കുന്ന ജന്തുക്കളിൽ ഇവക്കെത്രെ അധികം സന്തതി. രൊമമൊ മുള്ളൊ മൂടലായിരിക്കും.

മുയൽ. ഇവനെ എല്ലാ ദെശങ്ങളിലും കാൺകകൊണ്ട നിറം പൊക്കം ശീലം ൟ വക വിസ്തരിച്ച പറയുന്നതിന്ന ഒരു അപെക്ഷ ഇല്ല എങ്കിലും കുറഞ്ഞൊന്ന പറയുന്നുണ്ട പുറമ്പൊളക്ക വലിയ കണ്ണിനെ മൂടുവാൻ വലിപ്പം പൊരായ്ക കൊണ്ട തുറന്ന കണ്ണല്ലാതെ ഉറങ്ങുവാൻ നിർവാഹമില്ല. വലിയ ഭയശീലനാകുന്നതിനാൽ ഇലയുടെയൊ എലിയുടെയൊ മാക്ക്രിയുടെയൊ ശബ്ദം അവനെ ദൂരത്ത ഒടിക്കും ശത്രുവിന്ന കൂട്ടിൽ പൊകുന്നതിനെ തൊന്നിക്കാതിരിപ്പാനായി അതിന്റെ സമീപത്ത തിരിച്ചും മറിച്ചും വളരെ ചാടി ഒടുക്കം ഒരു വലിയ ചാട്ടത്താൽ കൂട്ടിൽ വീഴുന്നു. മുമ്പിൽ തന്നെ ഉണ്ടെങ്കിൽ ചവിട്ടുവാൻ തക്കവണ്ണം അടുത്താലും ഇളകുന്നില്ല പത്ത വയസ്സൊളം ജീവിക്കും പെണ്ണ ആണ്ടിൽ നാലതവണയായിട്ട രണ്ടും നാലും കുട്ടികളെ പ്രസവിക്കും ഇവ പെറപെട്ട ദെശം ഉപെക്ഷിച്ച പൊകുന്നില്ല ചെണ്ട കൊട്ട നൃത്തം ഹുക്ക വലിക്ക വെടിവെക്ക മുതലായതും ശീലിപ്പിക്കാം. അഭ്യസിപ്പിക്കുന്ന വന്ന നന്നെ മുഷിച്ചിൽ പൊറുക്കാമെങ്കിലെ വശമാവൂ ഇരു തല കീറിയ ചെവി മുടമ്പല്ല മുച്ചുണ്ട ൟ വക വിരൂപങ്ങൾ ഇവൎക്ക അപൂൎവ്വമല്ല കൊമ്പുള്ളതും ഉണ്ടെന്ന ചിലർ പറയുന്നു ഞാൻ കണ്ടെങ്കിലെ ഇനിക്ക വിശ്വാസമുള്ളു.

മുള്ളൻപന്നി. മൂക്കും കൈകാൽകളുടെ അഗ്രവും ഒഴികെ ശെഷം ഒക്കെയും മുള്ളു കൊണ്ട മൂടിയിരിക്കും ശത്രുക്കൾ അടുക്കുമ്പൊൾ മുള്ളുകൾ അത്രെയും വിരിയിച്ച കുടയും. അത അസ്ത്രം പൊലെ വന്ന കൊള്ളുമെന്ന ഒരു കെൾവി ഉണ്ട അല്ലങ്കിൽ മൂക്കും കൈകാൽകളും വിരിയിച്ച മുള്ളിൽ ഒളിപ്പിച്ച ഉരുള പൊലെ കിടക്കും മണ്ണിലും കല്ലിലും പല ശാഖകളായി പൊടുണ്ടാക്കിയതിൽ പകൽ സമയം ഇരുന്ന രാത്രിയിൽ ഭക്ഷണം തെടി പുറത്ത പൊകും. കിഴങ്ങകൃഷിക്ക വളരെ നഷ്ടം വരുത്തും പിടിപ്പാൻ നന്നെ പ്രയാസം കിഴങ്ങ കുത്തുമ്പൊൾ യന്ത്രപ്പണിയിൽ വെച്ചിരിക്കുന്ന തൊക്കിൽനിന്ന താനെ വെടിപൊട്ടി ചത്തുപൊകുന്നുണ്ട മുള്ള ചിത്ര മെഴുതുന്ന തൂലികത്തണ്ടിന്നും മത്സ്യം ചൂണ്ടൽകൊണ്ട പിടിക്കുന്നവർക്ക പൊന്തിന്നും സൂചികൾ കുത്തി വെക്കുന്നതിന്നും കൊള്ളാം. [ 35 ] എലിപന്നി. ബ്രസീലിയുടെയും പറക്വായിയുടെയും സമഭൂമികളിൽ കാണ്മാനുണ്ട അതിന്റെ നടയും ഒച്ചയും എകദെശം പന്നിക്ക ഒക്കും കഴുത്തും തലയും വെളുത്ത, ശെഷം സ്വൎണ്ണ നിറം. തൊരപ്പന്റെ വലിപ്പവും ഉള്ളതെത്രെ പിങ്കാൽകളെക്കൊണ്ടിരുന്ന രണ്ടുകൈകൊണ്ട ഭക്ഷ്യങ്ങൾ പിടിച്ച ചപ്പി തിന്നുന്നു മുറിയിൽ ഉണ്ടായിരുന്നാൽ വാതത്തിന്നും സന്നിക്കും ശക്തി ഉണ്ടാകയില്ല എലി മൂട്ട പെനിത്യാദികൾ വരികയുമില്ലെന്ന ചിലർ പറയുന്നുണ്ട ൟരണ്ട മാസം കൂടുമ്പൊൾ രണ്ടും മൂന്നും നാലും കുട്ടികളെ പ്രസവിക്കും ബഹു സാധുസ്വഭാവം കൊപത്തിങ്കൽ പല്ല കടിച്ച ഇളിച്ച കാട്ടും സായ്പന്മാർ കാഴ്ചക്കായിട്ട ചിലപ്പൊൾ ൟ ദിക്കിൽ കൊണ്ടുവന്ന രക്ഷിക്കും.

എലി. പുരയിലും കപ്പലിലും എല്ലാറ്റിലും കെറി നല്ലതും ആകാത്തതുമായ വസ്തുക്കളെ ഒരുപൊലെതിന്നും ഇവനെ പൊലെ മൊഷണ ശീലൻ എങ്ങുമില്ല പകരുന്ന വ്യാധിപൊലെ പെരുക്കുമ്പൊൾ ചില ദെശങ്ങളിൽ കൃഷിക്കാർ ദിവസന്തൊറും ഇത്ര എലിയെ കൊണ്ടുവന്ന അധികാരിയുടെ മുമ്പാകെ എണ്ണം കൊടുക്കണമെന്ന ഒരു സൎക്കാർ കല്പന ഉണ്ടാകും പെറ്റാൽ ഒമ്പത ദിവസം കുട്ടിക്ക കാഴ്ചയില്ല.

തുരപ്പൻ. പകൽ മടയിൽ കിടക്കും രാത്രികാലങ്ങളിൽ പുറത്തപൊയി നെല്ല മുതലായത തിന്നുന്നു ഗൃഹസ്ഥനെപൊലെ തന്റെ മടയിൽ ശെഖരിച്ച വെക്കയും ചെയ്യും വലിപ്പത്തിൽ കൂടിയവൻ. കറുത്ത നീണ്ട രൊമവും മൂടലായിട്ടുണ്ട.

നൊച്ചൻ. മൂത്രക്കുഴി മുതലായ ചീത്ത ദിക്കുകളിൽ മട ഉണ്ടാക്കി പകൽ നെരം കിടക്കും രാത്രി പുരക്കകത്തെ ഭക്ഷണം തെണ്ടി കെറി വരുമ്പൊൾ അതി ദുൎഗ്ഗന്ധം ഉണ്ടാകും.

മൎമ്മൊട്ട. എന്നൊരു എലി വലിയ പൎവതങ്ങളിലും അവിടെ ഉള്ള പാറക്കുഴികളിലും ഇരിക്കും അദ്ദിക്കിൽ മൂന്നു മാസം മാത്രം വെനൽ ഉള്ളതിനാൽ ൟ അവധിക്കിടയിൽ ഭക്ഷിച്ച പുഷ്ടി വരുത്തുന്നത അവന്റെ സമ്പ്രദായം. ശെഷം ഒമ്പത മാസം ഹിമംകൊണ്ട മൂടിരിക്കുന്നതിനാൽ വലിയ തുര ഉണ്ടാക്കി വയ്ക്കോൽ ഉണങ്ങിയ പുല്ല മുതലായ മൃദു വസ്തുക്കളെ കൊണ്ടുവന്ന വിരിച്ച പത്തു പതിനഞ്ച കൂട്ടക്കാർ അകത്തുചെന്ന തുരമുഖം രണ്ടുകൊൽക്ക മാത്രം കല്ലും മണ്ണും കൊണ്ട അടച്ചുറപ്പിച്ച അതിൽ ഉറങ്ങുന്നു ഉറക്കത്തിന്നായി പൊക്കും മുമ്പെ വെള്ളം പള്ളയിൽ നിറച്ച ശുദ്ധിയാക്കും മാംസത്തിന്ന വളരെ രുചി ഉണ്ടെന്ന കെട്ടിട്ടുണ്ട. [ 36 ] മലയണ്ണാൻ. മരപ്പൊത്തുകളിൽ പുല്ല മുതലായ മൃദുവസ്തുക്കളെ സമ്പാദിച്ച കൂടുണ്ടാക്കിയതിൽ രാവ വസിക്കും പകൽ ഭക്ഷണം നിമിത്തമായി പുറത്ത സഞ്ചരിച്ച ഫലങ്ങൾ തിന്നും രണ്ട കുട്ടിയെ പെറും ബഹു രൊമമുള്ള വാലും പുറത്ത മൂന്ന വരയും ചുവന്നതൊഴികെ മൂടലായിട്ട കറുത്ത രൊമം. മനുഷ്യരിൽ വെഗം നല്ല പൊലെ ഇണങ്ങിയാൽ അകത്തും പുറത്തും ഭെദം കൂടാതെ സഞ്ചരിക്കും പായസം അരി ചൊറ ഇതൊക്കെയും അവന്ന ഇഷ്ടം മരപ്പട്ടി കുരങ്ങ പൂച്ച ശത്രുക്കൾ. ഫലങ്ങൾ തിന്നുമ്പൊൾ രണ്ടു കൈകൊണ്ട പിടിച്ച പിങ്കാൽകൊണ്ടിരുന്നകരളുകയത്രെ ശീലം. ചെറുതായൊരു വക നാട്ടിലുള്ളതിന്ന വെളുത്ത വരയും ചുവപ്പില്ലായ്കയും ഭെദം. അമ്രിക്കായിൽ ഒരിക്കൽ ചൊളക്കൃഷി മൂലനാശം വരുത്തുവാൻ തക്ക പെരുത്താറെ ഒന്നിനെ കൊന്ന കൊണ്ടുവന്നാൽ ഒരു അണ വീതം കൊടുക്കാമെന്ന സൎക്കാർ കല്പന ഉണ്ടായിട്ട ആ ആണ്ടിൽ ഒരു കൊടി ഇരുനൂറ്റെണ്പത ലക്ഷം നശിപ്പിച്ചു.


൭ - ം അദ്ധ്യായം.

മാംസം ഭക്ഷിക്കുന്ന ജന്തുക്കൾ.

പല്ലുകളിൽ ദംഷ്ട്രകൾക്ക മൂൎച്ചയും ശക്തിയും കൂടും. തൊലിയിൽ ഒളിപ്പാൻതക്ക അകവളവിൽ നാലൊ അഞ്ചൊ നഖങ്ങളും ദഹന ശ്വാസ രക്തഗമനങ്ങളുടെ എളുപ്പവും കാഴ്ചക്കും മറ്റിന്ദ്രിയങ്ങൾക്കും സാമൎത്ഥ്യവും കൂട്ടമായി നടക്കായ്കയും മല മൂത്രങ്ങളുടെ അതിദുൎഗ്ഗന്ധവും ൟ ജാതിക്കാരുടെ സാമാന്യ ലക്ഷണം.

എയ്യൻ. ശത്രു ബാധയിൽ മുള്ളനെ പൊലെ ഉരുളയായി കിടക്കുക അവന്ന ശീലം. മുള്ളുകൾക്ക ഒരു വിരൽ മാത്രം നീളം വയറ്റത്ത വെളുത്ത രൊമം. തൊട്ടങ്ങളുടെ വെലി സമീപങ്ങളിൽ ശരീരത്തിന്റെ നീളത്തിൽ മട ഉണ്ടാക്കി വയ്ക്കൊൽ ഇല ഇവ പതുപ്പിലിട്ട അവിടെ കിടക്കും എലി മാക്ക്രി പല്ലി പെക്കാന്തവള അവന്ന ഭക്ഷണം. പാഷാണം കറുപ്പ തുടങ്ങിയ വിഷങ്ങളെ ഭക്ഷിച്ചാൽ അവന്ന സൌഖ്യക്കെടുപൊലും ഇല്ല. സ്ത്രീക്ക ചെനപിടിച്ച അമ്പത ദിവസം ചെല്ലുമ്പൊൾ നാലൊ ആറൊ കുട്ടികളെ പ്രസവിച്ച ഒരു മാസം മുല കുടിപ്പിക്കും പിന്നെ അച്ച കൃമിയാദി കൊണ്ട വളൎത്തും പെറു [ 37 ] മ്പൊൾ കുട്ടികൾ മൊഴുക്കനെ, ഒരു ദിവസം കഴിഞ്ഞാൽ മുള്ളുകൾക്ക കാൽ വിരൽ പൊക്കം കാണും പതിനാറ ദിവസമായാൽ കണ്ണും ചെവിയും ഉണ്ടാകും പണ്ടെ കാലത്തെ ചണവക്ക ൟരുന്നതിന്ന അവന്റെ തൊൽ ഉപകരിച്ചിരുന്നു എലി പാമ്പ മുതലായതിനെ നശിപ്പിക്കുന്നവനാകകൊണ്ട അതിനെ ആരും ഉപദ്രവിക്കുമാറില്ല.

മൊൾ. എന്ന മെഘവൎണ്ണമായ തൊരപ്പ ജാതി മിക്കവാറും ഭൂമിക്കകത്ത ഇരിക്കുന്നു കൂൎത്ത തലയുള്ളവൻ. മൂക്കിന്മെൽ ഉള്ള തഴമ്പിനാൽ ഇളക്കിയ മണ്ണ കയ്കൊട്ടിനൊടൊക്കുന്ന കാൽകളെക്കൊണ്ട പിന്നാക്കം തള്ളും മണ്ണിൻ കീഴെയുള്ള കൃമി ഞാഞ്ഞൂള ചീടം ൟ വക ജന്തുക്കളെ തിന്നും ഉറുമ്പകണ്ണാകയാൽ അവന്ന കണ്ണില്ലെന്ന തൊന്നും ചെവി ഒട്ടുമില്ല താനും. പെറുമ്പൊൾ കുട്ടിക്ക കാപ്പിക്കുരുവിന്റെ വണ്ണം. അവൻ ഭൂമി ഒക്കെയും നിലവറ പൊലെ തുരന്ന കൃഷിക്ക വളരെ ദൊഷം വരുത്തുന്നതിനെ വിചാരിച്ച പിടിക്കെണ്ടതിന്ന ചില ഹീന ശമ്പളക്കാരെ നിൎത്തിരിക്കുന്നു.

ബെജ്ഞർ. എന്ന മൃഗത്തിന്ന ഒരുക്കൊൽ നീളം അരക്കൊൽ പൊക്കം. രൂപത്തിൽ കരടി പന്നി മുള്ളൻ എന്നിവയെ പ്രമാണിച്ചിട്ടാകുന്നു. ശീലം തുരക്കുന്നവയൊടുംചെരും. കൃഷിക്കടുത്ത കാട്ടുപ്രദെശങ്ങളിൽ ഇരിക്കകൊണ്ടും ശുദ്ധാ ശുദ്ധങ്ങളെ പ്രമാണിക്കുന്നില്ലായ്കകൊണ്ടും ഉപജീവനം എളുപ്പത്തിൽ കഴിച്ച പൊരുന്നു ഒരു തുരയിൽ കൂടി രണ്ടു കൊൽ താഴ്ച ചെല്ലുമ്പൊൾ പതുപ്പിൽ വിരിച്ചിരിക്കുന്ന വിസ്താരത്തിലുള്ള തളവും അതിന്റെ നാലു പുറവും തുരകളും ഉണ്ടായിരിക്കും ഒന്നു മാത്രം സഞ്ചാരത്തിന്നും മറ്റുള്ളത ശത്രുഭയത്തിങ്കൽ ഒളിപ്പാനുമല്ലൊ. ശൂദ്രവീടുപൊലെ വെടിപ്പ കാൺകകൊണ്ട അതിങ്കലെ അത്യാശ മൂലം മറ്റ മൃഗങ്ങൾ മലമൂത്രങ്ങളെ കൊണ്ടഅശുദ്ധമാക്കുമ്പൊൾ അവൻ താനെ ഒഴിച്ച പൊകും. മടിയനാകയാൽ ഇണക്കിയവൎക്ക പ്രയൊജനമില്ലാഞ്ഞിട്ട എറെഇണക്കുന്നില്ല ഇവന്റെ മാംസം ചിലൎക്ക പഞ്ചസാര പൊലെ ഇരിക്കുന്നു. എതു രൊമത്തെ എങ്കിലും വെളുപ്പിപ്പാൻ ഇതിന്റെ നെയ്യിന്ന ഒരു ശക്തി ഉണ്ടാക മൂലം കുതിരക്ക ചുട്ടുണ്ടാക്കുക മുതലായ ആവശ്യങ്ങളെ വിചാരിച്ച നൈവല അധികം വില കൊടുത്ത വാങ്ങിക്കും.

പന്നിക്കരടി. മൂക്കും കാലടികളും ഒഴികെ ഇവന്ന കറുത്ത നീണ്ട രൊമം മൂടലായിട്ട ഉണ്ട. വളഞ്ഞ നീളമുള്ള നഖങ്ങളും കുറ്റിവാലും പന്നിയുടെ പൊലെ മുഖവും ഉള്ളവൻ. തെൻ അതി പ്രിയമാകയാൽ അതുള്ള മരങ്ങളിൽ പറ്റിപ്പിടിച്ച കെറി നഖ [ 38 ] ങ്ങൾ കൊണ്ട മാന്തി തെൻ കുടിക്കും ഇറങ്ങുവാൻ വഹിയായ്കയാൽ അവിടെ ഇരുന്ന ലഹരിയും ഉറക്കവും കൊണ്ട താഴത്തവീക്കു എത്രെ ചെയ്തുപൊരുന്നത. വലിയ കാടുകളിൽ ഉണ്ടായിരിക്കയാൽ കുട്ടികളെ മാത്രം പിടിച്ചിണക്കി വളരെ ദണ്ഡിപ്പിച്ചിട്ട കെട്ടിപ്പിടിച്ചുരുളുക ചാട്ടം രണ്ടു കാൽമെൽ സഞ്ചാരം ഹുക്ക വലി വെടി വെക്കുക പിച്ച ചൊദിക്കുക മുതലായ കളികൾ ശീലിപ്പിച്ച കൊണ്ടുനടന്ന കാണിക്കുന്നവൻ കിട്ടുന്ന സമ്മാനങ്ങൾ വാങ്ങി ഉപജീവനം കഴിക്കുന്നു.

പൊലാർകരടി. ബഹു വടക്കുള്ള ദെശങ്ങളിലും സമുദ്രക്കരകളിലും ഉണ്ട ചിലപ്പൊൾ തിമിംഗലങ്ങളുടെ മാംസം തിന്നുന്നതിന്ന സമുദ്രത്തിൽ ഇരുനൂറ നാഴിക അകലം നീന്തുന്നു അതല്ലാതെ പക്ഷികളെയും മറ്റു മൃഗങ്ങളെയും തിന്നും വിശപ്പുള്ള സമയവും ഉപദ്രവിക്കുന്ന കാലവും ഒഴികെ ആരെയും അസഹ്യപ്പെടുത്തുകയില്ല സസ്യത്തിന്റെ ക്ഷാമത്താൽ അവിടെ ഉള്ള മനുഷ്യർ അവയെ തിന്നും എങ്കിലും കരൾ തിന്നുമ്പൊൾ രൊഗം പിടിച്ച മരിക്കയും ചെയ്യും അതിന്ന വിഷമുണ്ടെന്ന അപജയം കൊണ്ടറിഞ്ഞു. നീണ്ട വെളുത്ത രൊമത്തിന്റെ ഗുണം വിചാരിച്ചിട്ട സായ്പന്മാർ ഇതിന്റെ തൊല വണ്ടികളിലും വെങ്ക്ളാവിന്റെ മുറികളിലും വിരിപ്പായി ഇടുന്നു.

മരപ്പട്ടി. പകൽ ഉപദ്രവം എറുകയാൽ ഇല്ലിപ്പട്ടിലുകളിലും ഇരിട്ടുള്ള സ്ഥലങ്ങളിലും ഒളിച്ച കിടക്കും വെളുത്തും കറുത്തും വരിയായി രൊമം ഉണ്ട രാത്രിയിൽ ഇറങ്ങി വീടുകളിൽ സഞ്ചരിച്ച അരി ചൊറ പായസങ്ങൾക്കും പുറമെ മാംസവും കിട്ടിയത തിന്നുന്നു കൊഴിയെയും പ്രാവിനെയും പിടിച്ച തിന്നുന്നതിന്ന എറ്റം താല്പൎയ്യമുണ്ടാകയാൽ അവയുടെ കൂട കണ്ടാൽ ദൂരത്തനിന്ന തുരന്ന അതുവഴിയെ കൂട്ടിൽ കടന്ന ആവിശ്യത്തിന്ന മാത്രം കൊന്ന ഭക്ഷിക്കും ഇരിക്കുന്ന സ്ഥലം അറിയാതിരിപ്പാൻ സമീപത്തുള്ളതൊന്നും കക്കുന്നില്ല മലം ദൂരത്ത കളയും കുട്ടികളുണ്ടെങ്കിൽ അവയുടെ മലവും അകലെ കൊണ്ടുപൊകും. വീട്ടിൽ വരുമ്പൊൾ തിരി കത്തിച്ച കാട്ടിയാൽ നെരെ നൊക്കി നിൽക്കുമ്പൊൾ പിടിപ്പാൻ പ്രയാസമില്ല ഒരു മൊട്ടയുടെ അകത്ത ചൂണ്ടൽ ഒളിപ്പിച്ച വെച്ചാൽ അത തിന്നുമ്പൊൾ വായിൽ കൊളുത്തപ്പെട്ടു പൊകുന്നെരവും കൈ വശമാക്കാം.

കൊക്കാൻ. ഇത പൂച്ച തന്നെ. വീടുകളിൽ വളൎന്നിരുന്ന കാടൻ പൂച്ച ശക്തി പെരുക്കുമ്പൊൾ ഇണക്കം ഇല്ലതെ കാടുകെറി പകൽ മുടിലുകളിലും മറ്റും ഒളിച്ച പാൎത്ത കൊഴി അ [ 41 ] ണ്ണാൻ മറ്റു കിളികളെയും ചതിയിൽ പിടിച്ച കടിച്ച വിഴുങ്ങുന്നു. പൂച്ച മൂത്ത കൊക്കാൻ എന്നുള്ള പഴഞ്ചൊല്ല എല്ലവരും അറിയുമല്ലൊ.

മെരു. കറുത്തും വെളുത്തും വരിയായി രൊമം. പക്ഷികൾ ഒന്ത മത്സ്യം ൟ പ്രിയഭക്ഷണം കൂടുകളിൽനിന്ന മൊട്ട എടുത്ത തിന്നുകയും ചെയ്യുന്നു വൃക്ഷങ്ങളുടെ വെരും ഭക്ഷിക്കും ചിലപ്പൊൾ തങ്ങളുടെ വാൽ വെള്ളത്തിൽ ഇട്ട ഞണ്ടുകൾ വന്നിറുക്കുന്ന സമയം എടുത്ത പിടിക്കും അതിസൌരഭ്യമുള്ള പച്ചപ്പുഴു എന്നൊരൌഷധം അണ്ഡത്തിൽ ഉണ്ട അത ഞെക്കി തുറുപ്പിച്ചെടുത്ത കൈത്തണ്ടയിൽ തെച്ച കഴുകി ശൊധന ചെയ്ത വടിച്ചെടുത്ത അളക്കിൽ ആക്കി സൂക്ഷിച്ചു കൊണ്ടാൽ വായുവിന്റെ ഉപദ്രവത്തിന്നും ഒരു വക മുഖക്കുരുവിന്നും നന്ന. ഒരു പണത്തിന്ന രണ്ടൊ മൂന്നൊ പണത്തുക്കം കൊടുത്താൽ മതി അത്ര സാരമുള്ളത. പാൽ കുടിക്കും ചൊറും ഇഷ്ടം ഉപ്പും പുളിയും ബഹുവിരൊധം. പച്ചപ്പുഴു അധികം കൂടുമ്പൊൾ വല്ലതിന്മെലും ഉരച്ചകളയും,

യപാത വലിപ്പം. എന്നിയെ ശെഷം ഒക്കയും മെരുവിന്റെ ഛായ. കാഴ്ചയിൽ മരപ്പട്ടി ഇവനൊടൊക്കുന്നതിനാൽ വിൽക്കുന്നവർ യപാതെന്ന പറയുന്ന വാക്കിനെ പ്രമാണിച്ച വിലകൊടുക്കകൊണ്ട പലൎക്കും ചതി പറ്റിപൊകുന്നു,

കീരി. പാമ്പവെര എന്നൊരൌഷധം തിന്നുപൊരികകൊണ്ട വിഷം ഫലിക്കയില്ല എന്ന പറയുന്നത സത്യമല്ല സ്വഭാവത്താൽ പാമ്പിന്ന ശത്രു ഭാവം തൊന്നുന്നതിനാൽ കൌശലം കൊണ്ട കൊല്ലുന്നു ലാക്ക തെറ്റി പാമ്പ കടിച്ചെങ്കിൽ മരിക്കും നരെച്ചതിനൊത്ത രൊമം. ചുണ്ട ചുവപ്പിനെ അനുസരിക്കും പിടിച്ച വളൎത്തൽ നായ്ക്കളെപൊലെ ഇണങ്ങും നീളത്തിൽ കൂടി, പൊക്കം കുറഞ്ഞതുമാകുന്നു എലി തവള മുതലായ ചെറിയ ജന്തുക്കളെയും പാലും ചൊറും അഹൊ വൃത്തികഴിക്കുന്നു.

പൂച്ച. ഉരുണ്ട തല കുറ്റിച്ചെവി അരം പൊലെ പറുപറുപ്പുള്ള നഖങ്ങളിലും അല്ല നിറത്തിലെത്രെ പല ഭെദങ്ങൾ കാണുന്നത. മുൻ കാലുകളിൽ നാലും പിങ്കാൽകളിൽ അഞ്ചും വിരലുകളിലുള്ള നഖങ്ങൾ ആവശ്യങ്ങളിലല്ലാതെ പുറത്ത കാണിക്കുന്നില്ല രാത്രിയിൽ പ്രത്യെകമായിട്ട എലിയെ പിടിപ്പാൻ പൊകും കുറുങ്ങൽകൊണ്ട സന്തൊഷഭാവം ചീറൽകൊണ്ട നീരസത്തെയും തൊന്നിക്കുന്നു. ഉല്പാദനകാലം വളരെ പിണക്കമുണ്ടാകും അമ്പത്തഞ്ച ദിവസം ചെനപിടിച്ചിരിക്കും. മൂന്നു മുതൽ പന്ത്രണ്ട വരെ പ്രസവിച്ച കുട്ടികൾക്ക ഒമ്പതാം ദിവസം [ 42 ] കണ്ണും ചെവിയും തുറക്കും മാംസം ചില മനുഷ്യർതിന്നും വൃക്ഷങ്ങളുടെയും പുരകളുടെയും മുകളിൽ കെറുവാൻ വളരെ സാമൎത്ഥ്യമുണ്ട വീഴുമ്പൊൾ കാൽ കുത്തിയല്ലാതെ വരികയില്ല പൂച്ച വീണാൽ തഞ്ചത്തിൽ എന്നൊരു പഴഞ്ചൊല്ലുണ്ടല്ലൊ പലൎക്കും പൂച്ചകളിൽ വെറുപ്പുള്ള ത മണശക്തികൊണ്ടത്രെ. ഒന്നിനെ പട്ടിയിൽ പൊതിഞ്ഞ മുപ്പത നാഴിക ദൂരം കൊണ്ടുപൊയി വിട്ടാൽ തിരിച്ച വരുവാൻ ബുദ്ധി ഉണ്ട കുട്ടികളിലെ വാത്സല്യത്താൽ സ്വന്തത്തിനെ മാറ്റി ഒരു മുയലിന്റെ കുട്ടിയെ വെച്ചുകൊടുത്താലും വളൎത്തും പൂച്ചയെ എത്ര തന്നെ സ്നെഹിച്ച വളൎത്താലും വിശ്വസിച്ചുകൂടാ സ്നെഹത്തെ പ്രകാശിപ്പിപ്പാൻ അടുത്തവന്ന ഉരുമ്മുകയും വാൽകൊണ്ട തലൊടുകയും മറ്റും ചെയ്യും എങ്കിലും ഒരു സമയം കാരണം കൂടാതെ മാനൂന്നു പൂച്ചക്കും നായ്ക്കും ചിലപ്പൊൾ വളരെ സഖ്യത കാണ്മാനുണ്ട ഒരു സായ്പിന്ന രണ്ടും ഉണ്ടായിരുന്നപ്പൊൾ ഭക്ഷണവും രാത്രിയിൽ കിടപ്പും ഒരുമിച്ച തന്നെ വെറിട്ട എങ്ങും സഞ്ചരിക്കയുമില്ല ഒരു ദിവസം സഖ്യത്തെ പരീക്ഷിപ്പാനായിട്ട ആ സായ്പ നായയെ ഒരു മുറിയിലാക്കി അടച്ച പൂച്ചയെ മറ്റൊരു മുറിയിൽ കൊണ്ടുചെന്ന തിന്മാൻ വെണ്ടുവൊളം കൊടുത്തു ഒരു കൊഴിയുടെ പാതി തിന്നപ്പൊൾ തൃപ്തി വന്ന പൂച്ച പൊകയും ചെയ്തു. ശെഷം പാതി ഉള്ളതിനെ എടുത്ത ഒരു സ്ഥലത്ത സൂക്ഷിച്ചവച്ച സായ്പ തൊപ്പിയുമിട്ട പുറത്തുപൊയാറെ നായ കിടക്കുന്ന മുറിയിൽ പൂച്ച ചെന്ന എറിയ അംഗ്യങ്ങൾ കാണിച്ച കൂട്ടിക്കൊണ്ട കൊഴി വെച്ചിരിക്കുന്ന മുറി വാതിൽക്കൽ ചെന്നപ്പൊൾ വെലക്കാരൻ അകത്തുണ്ടായിരിക്കയാൽ പൊകുന്നവരക്കും സാധുത്വം ഭാവിച്ച പൂച്ചയും നായും ഉമ്മറത്ത നിന്നു അവൻ പൊയാറെ പൂച്ച അകത്ത കടന്ന കൊഴിയുടെ പാതി വെച്ചിരിക്കുന്നതിനെ നായ്ക്ക കാണിച്ചു കൊടുത്തപ്പൊൾ വലിച്ചെടുത്ത മുഴുവനും തിന്നു പൂച്ച തെല്ലുപൊലും തിന്നില്ല പിന്നത്തെതിൽ സായ്പ വരുവോളം ഒളിച്ച പാൎത്തു. വന്നപ്പൊൾ രണ്ടും ഭയത്തൊടെ അടുത്ത ചെന്ന പിഴക്ക പ്രതിശാന്തി ചെയ്യുന്നതുപൊലെ കാൽ നടുവിൽ കൂടി അങ്ങൊട്ടുമിങ്ങൊട്ടും അധികമായി സഞ്ചരിച്ചു സായ്പിന്ന നല്ലവണ്ണം വിശ്വാസം വരികയും ചെയ്തു. സകല ദെശങ്ങളിലും പൂച്ചയെ കാണും ചീനത്തിലുള്ളതിന്ന വെളുത്ത നീണ്ടുള്ള രൊമങ്ങളും ചെവികൾ നല്ല നായ്ക്കളുടെ പൊലെ വീണതുമാകുന്നു.

വരിയൻപുലി. ഇവൻ എല്ലാ മൃഗങ്ങളിലും അധികം രക്തപ്രിയൻ. പുറത്ത ചുവപ്പിന്മെൽ കറുത്തും കഴുത്തിലും മാറത്തും വെളുപ്പിന്മെൽ കറുപ്പമായ രെഖകൾ ഉണ്ട വലിയ [ 45 ] കാടുകളിൽ ജലം അടുത്തുള്ള വള്ളിക്കുടിലുകളിൽ ഒളിച്ച കിടക്കയും വെള്ളം കുടിപ്പാൻ വരുന്ന മൃഗങ്ങളെ പിടിച്ച തിന്നുന്നതുകൂടാതെ ഉഴുന്ന സമയം പൊത്തിന്റെ മേൽ ചാടി വീണ കടിച്ച കൊണ്ടുപൊകയും ചെയ്യും. എതു മൃഗമായാലും ഒരടികൊണ്ട കൊല്ലും. മനുഷ്യമാംസത്തിന്റെ രുചി അറിഞ്ഞാൽ എപ്പൊഴും അതിന്ന ശ്രമിക്കും. പിടിച്ചതിനെ വിട്ടാലും നഖങ്ങളും പല്ലുകളും എറ്റ കുഴകൾ നാൽ വിരല്ക്ക താഴ്ച വരുന്ന കാരണത്താൽ രക്ഷപ്പെടുകയില്ല. കാശി സമീപങ്ങളിൽ നല്ല മാതിരിയൊടെ കാണും ചില സമയങ്ങളിൽ എട പ്രഭുക്കന്മാർ പത്തായിരം വെടിക്കാരും ഒരുമിച്ച ആനപ്പുറത്ത കെറി നായാട്ടിനായി കാട്ടിൽ ചെന്നാൽ തൊക്കുകാർ കടവിരുന്ന മൃഗങ്ങളെ തെളികൂട്ടുമ്പോൾ ഇവ പുറപ്പെട്ട കടവിൽ പെട്ടാൽ വെടിവെച്ച കൊല്ലുന്നുണ്ട മൂന്നര മാസം ചിന. രണ്ടും അപൂൎവ്വമായി മൂന്നും നാലും കുട്ടികളെ പെറും ആദ്യം പൂച്ചയുടെ വലിപ്പം പെറ്റുകിടക്കുന്നതിന്റെ സമീപങ്ങളിൽ എതൊന്നെങ്കിലും സഞ്ചരിച്ചാൽ കുട്ടികളിലെ വാത്സല്യനിമിത്തം കൊപം കൊണ്ട തന്റെടം മറന്ന ഭ്രാന്തനെ പൊലെ ഒടിവന്ന അപ്പൊൾ തന്നെ കൊല്ലും ൟറ്റപ്പുലി പൊലെ വരുന്നതെന്തെന്ന ചൊദിക്കുമാറുണ്ടല്ലോ

ഇണങ്ങിയാൽ വിശ്വസിക്കാമെന്നുള്ളതിന ദൃഷ്ടാന്തമായിട്ട ഒരു കഥ പറയുന്നു. കുറെ കാലം മുമ്പെ ഒരു സായ്പ രാജാവിന സമ്മാനമായി ഒരു വരിയൻ പുലിയെ ശീമക്ക കൊടുത്തയച്ചു കപ്പലിൽ വെച്ച അവൻ പൂച്ചയെ പൊലെ കളിച്ച കപ്പൽക്കാർ അവനെ തലെണ്ണയായി വെക്കുന്നതിനെ സഹിച്ചു ചിലപ്പൊൾ പാമരത്തിൻമെൽ കെറി നൊക്കും ഒരിക്കൽ കപ്പലാശാരിയുടെ പാകം ചെയ്ത മാംസം കട്ടാറെ അവൻ തല്ലിയതിനെ പട്ടി പൊലെ കൊണ്ടു. പതിനഞ്ച വൎഷം ശീമയിൽ ജീവനൊടിരുന്നു. ഇതിന്നിടയിൽ ഒരുത്തനെ എങ്കിലും ഉപദ്രവിക്ക ഉണ്ടായ്തുമില്ല. കാവല്ക്കാർ ഒരു ചെറിയ പട്ടിയെ അകത്ത വെച്ചപ്പൊൾ നക്കി തലൊടി വാലിളക്കികളിപ്പിച്ചും ഒരുമിച്ചു തന്നെ തിന്നുംവന്നു. രണ്ടു മൂന്ന മാസം കഴിഞ്ഞ പട്ടി പെറ്റപ്പൊൾ പുറത്താക്കിയതിന്റെ ശെഷം പുലി തല തല്ലുക മാന്തുക അലറുക തുടങ്ങി പല കൊപഭാവങ്ങളെ കാട്ടി പിന്നെയും കൂട്ടിലാക്കിയപ്പോൾ പണ്ടത്തെപ്പൊലെ സന്തൊഷവും ആശ്വാസവും ഉണ്ടായി. രണ്ടു വൎഷം കഴിഞ്ഞ മെൽ പറഞ്ഞ ആശാരി കാണ്മാൻ ചെന്ന കൂട്ടിന്നകത്ത കടന്നപ്പൊൾ പുലി അവനെ അറിഞ്ഞ കാൽ നടുവിൽ സഞ്ചരിക്കുക തലൊടുക ഉരുമ്മുക ഇങ്ങിനെ അതി സ്നെ [ 46 ] ഹപ്രവൃത്തികളെ കാണിച്ച എട്ടു നാഴിക നെരം താമസിപ്പിച്ചു

കരിമ്പുലി പുള്ളിപ്പുലി പട്ടിപ്പുലി എന്നിവയെ സ്വഭാവ തുല്യത കൊണ്ട വിസ്തരിക്കുന്നില്ല.

സിംഹം എല്ലാ മൃഗങ്ങളുടെയും രാജാവ തന്നെ. മഞ്ഞനിറമുള്ള രൊമങ്ങൾ പ്രഭുത്വം ശൊഭിപ്പിക്കുന്നുഇവന്റെവാല്ക്കുടത്തിൽ ഒരു മുള്ളുണ്ട നാലാം വയസ്സിൽ പുരുഷന സ്കന്ധ രൊമങ്ങൾ ഉണ്ടാകുമ്പൊൾ പൂൎണ്ണ ശരീരനായി വീൎയ്യമുള്ള ഒരു മനുഷ്യനെ തന്റെ ഒരു വാലടികൊണ്ട നിലത്തവീഴിക്കുന്നതും പുഷ്ടിയുള്ള കാളയെ പിടിച്ച ദൂരത്ത കൊണ്ടുപൊകുന്നതും അവന്ന ഒരു കളി പൊലെ. ഇര പിടുത്തത്തിൽ സ്കന്ധ രൊമങ്ങൾ കുടഞ്ഞ വാൽ ഉയൎത്തി മിന്നുന്ന കണ്ണ ഉരുട്ടി മിഴിച്ച നാലു കാൽ മെൽ കുനിഞ്ഞുനിന്നലറി നാലഞ്ച കൊൽ ദൂരം ചാടും. ലാക്ക തെറ്റിപൊയാൽ നാണിച്ച പിൻവാങ്ങും പുലിയെപൊലെ ഇവൻ രക്തപ്രിയം കൊണ്ട കാള കുതിര മാൻ കാട്ടുപന്നി മുതലായ്മിനെ വളരെ കൊല്ലാതെ വിശപ്പടക്കാൻ മാത്രം ഹിംസിച്ചതിന്നും.നാറുന്ന വസ്തുക്കൾ അവന്ന വെറുപ്പ രാത്രിയിൽ കാഴ്ച അധികമാകയാൽ പകൽ ഏറെസഞ്ചരിക്കുന്നില്ല കുതിരയെക്കാൾ അധികം ഒടുന്നതിനാൽ അതിലല്ല ദൃഷ്ടിയൊടെ ദൃഷ്ടിപതിച്ച ഒരു തൂണു പൊലെ നിൽക്കുന്നതിൽ മാത്രം രക്ഷകിട്ടും സിംഹിക്ക ചിന പിടിച്ച ൧൦൮ ദിവസം ചെല്ലുമ്പൊൾ ഒന്നു മുതൽ ആറൊളും പെറും പാതിവ്രത്യവുമുണ്ട. സ്കന്ധരൊമം കറുത്തും ശെഷം പാടലവൎണ്ണമായും ഒരു ജാതി പാൎസിയിലും നന്നെ കറുത്ത എല്ലാസിംഹങ്ങളിലും പൊക്കം എറിയ വെറൊരു വക കാപ്രിയിലുംകാണ്മാനുണ്ട.

പണ്ടെക്കാലങ്ങളിൽ സിംഹങ്ങളെ സ്വാധീനമാക്കി യുദ്ധത്തിന കൊണ്ടു പൊയിട്ടുണ്ട അജ്ഞാനികളായ രാജാക്കന്മാർകളിക്കായിട്ട ചിലപ്പൊൾ അറുനൂറൊളം ഒരു രംഗ സ്ഥലത്ത കൂട്ടിവിട്ട തങ്ങളിൽ യുദ്ധം കൊണ്ട കൊല്ലിച്ച വന്നിരുന്നു കാഴ്ചക്കയിട്ട ലൊൻദൊനിലെ തൌരെന്ന ആയുധശാലയിൽ മുമ്പെ സിംഹങ്ങളെ വരുത്തി രക്ഷിച്ച പൊന്നിരുന്നു കാണുന്നവരിൽനിന്ന കാക്കുന്നവർ വല്ലതും മെടിക്കുംവകയില്ലാത്തവർ പൂച്ചയോ നായൊ കൊണ്ടുവന്ന കൊടുത്ത കാണും ഒരു ദിവസം ഒരു കറുത്ത പൂച്ചയെ കൂട്ടിൽ എറിഞ്ഞപ്പോൾ അതിനെ നക്കി സിംഹം ശൊധന കഴിച്ച ഘ്രാണിച്ച തിരിച്ചും മറിച്ചും ലഹനം ചെയ്തു. ഭക്ഷണം കൊടുത്തപ്പൊൾ സിംഹം അതിനെ തൊടാതെ ദൂരത്ത വാങ്ങി കണ്ണുകൊണ്ടപുച്ചയെ ക്ഷണിച്ചു പൊടി നീങ്ങിയപ്പൊൾ മാംസത്തിന്നടുപ്പിക്കയും തൊടുകയും മറ്റും സിംഹപ്രവൃത്തികൾ കൊണ്ട വള [ 51 ] രെ ദിവസം കഴിയുന്നതിന മുമ്പെ അവർ തമ്മിൽ അധികംസ്നെഹിച്ചു എപ്പൊഴും കളിക്കയും ഒരുമിച്ച ഭക്ഷിക്കയും ഉറങ്ങുകയും ചെയ്ത പൊന്നു. ഒരു വൎഷം ചെന്നപ്പൊൾ പൂച്ചക്ക ദീനം പിടിച്ച വൎദ്ധിച്ച ചത്തുപൊയി. സിംഹം അതിന്ന ഉറക്കം മാത്രമെന്ന വിചാരിച്ചിട്ടലാളിച്ച മാറ്റി കിടത്തീട്ടും ഇളക്കമില്ലായ്കയാൽ ചത്ത അവസ്ഥ അറിഞ്ഞാറെ ഭക്ഷിക്കാതെയും കുടിക്കാതെയും ഉറങ്ങാതെയും കരഞ്ഞ വലഞ്ഞ അഞ്ചാം പക്കം തന്റെ തല പൂച്ചയുടെ മെൽ വെച്ച മരിച്ചു.

സന്തതിയുടെ നെരെ ഇവക്കുള്ള വാത്സല്യം പ്രാകാശിപ്പിക്കുന്നതിന്ന ഒരു കഥയെ മാത്രം പറയുന്നു.

ഗുജരാത്തെന്ന രാജ്യത്ത എതാനും മരം വെട്ടുന്നതിന ഒരു കപ്പല്ക്കാരൻ കപ്പലിൽനിന്ന ഇറങ്ങി പൊയി കാട്ടിൽ ചെന്ന കുറെ സഞ്ചരിച്ചപ്പൊൾ അവൻ ഒരു സിംഹിയെ കണ്ടു. ഒടി പൊകുന്നതിനും പിണങ്ങി തടുപ്പാനും തരമില്ലാതെ ചമഞ്ഞ ശെഷം വെറുതെ നിന്നു സിംഹിഅവന്റെ അടുക്കൽ വന്ന ഉരുമി കാല്ക്കൽ വീണ കുറെ ദൂരത്ത നില്ക്കുന്ന വൃക്ഷത്തിന്മെൽ നൊക്കുവാൻ ആംഗ്യം കാട്ടി അവളുടെ മനസ്സറിഞ്ഞ കപ്പല്ക്കാരൻ വൃക്ഷത്തിന്നടുത്ത ചെന്നനൊക്കുന്നെരംഒരുകുരങ്ങരണ്ടുസിംഹക്കുട്ടികളെ കയിൽ പിടിച്ചു കൊണ്ടിരിക്കുന്നതിനെ കണ്ടു ഇരഅന്വെഷിപ്പാൻ സിംഹം പൊയതക്കത്തിൽ കളിപ്പാനായിട്ട കുട്ടികളെ കുരങ്ങ എടുത്തിരിക്കുന്നതിനെ കപ്പല്ക്കാരൻ അറിഞ്ഞിട്ട തന്റെ കൊടാലി കൊണ്ട മരം വെട്ടി വീഴിച്ച ഉടനെ സിംഹി ഒരുചാട്ടത്താൽ കുരങ്ങിനെപിടിച്ച തുണ്ടങ്ങളാക്കി പിന്നെ കപ്പല്ക്കാരന്റെ മെൽ പൂച്ചയുടെസമ്പ്രദായപ്രകാരം നന്ദി കാണിച്ച കുട്ടികളെ കടിച്ചെടുത്ത കൊണ്ടുപൊയാറെ അവൻ തിരിച്ച കപ്പലിൽ വന്ന കൂട്ടക്കാരൊട തനിക്കുണ്ടായ പരിഭ്രമത്തെയും ആശ്വാസത്തെയും അറിയിച്ചു.

കഴുതപ്പുലി എകദെശം ചെന്നായ്ക്കൊക്കുന്നുവെറുപ്പതൊന്നിക്കുന്ന ജന്തുക്കളിലിവന്നതുല്യൻചുരുക്കം.എപ്പൊഴും അഴുക്കൊടു കൂടിയ കൂർത്ത മുഖം. ജാത്യാഉള്ള ദുൎമ്മണം ചെറിയ വാല്ക്കീഴിലിലെ മാംസക്കട്ടിയിൽനിന്ന പുറപ്പെടുന്നതത്രെ. ശബ്ദംമനുഷ്യന്റെ ചിരിയെ അനുസരിക്കും പകൽ നെരത്തെ ഗുഹകളിലും കുഴികളിലും എകനായി വസിച്ച രാത്രിയിൽ കഴുത നായ ആട എന്നിവയെ ഇരക്കായിട്ട പിടിച്ച ഒടിപൊകാതിരിപ്പാൻ ആദ്യം കാൽ ഒടിക്കുന്നു ചത്തുചീഞ്ഞ നാറുന്ന ജന്തുക്കളിൽ അവന്ന തെനിന്റെ രുചി ഉണ്ടാകും കുഴിച്ചിട്ട ശവങ്ങളെ മാന്തി എടുത്ത തിന്നും പിടിച്ചതിനെ പിന്നെ വിടുന്നില്ല വരിയുള്ള ജാതിയെ കാപ്രിയിലും പാൎസിയിലും കാണും. [ 52 ] നായ മനുഷ്യനെയും മുതലിനെയും പറമ്പുകളെയും ആട്ടിൻ കൂട്ടത്തെയും കാക്കുന്നതിന ഇവൻ സമൎത്ഥൻ നായ്ക്കളില്ലാഞ്ഞാൽ നായാട്ടിന്റെ ഉല്ലാസം എതുമില്ല കാട്ടുമൃഗങ്ങളെയും പക്ഷികളെയും മീനുകളെയും പിടിപ്പാൻ അഭ്യസിപ്പിക്കാം കാണാതെപൊയെ വസ്തുക്കളും കുലപാതകം ദ്രൊഹം കവൎച്ചമുതലായ്മ ചെയ്ത ഒളിച്ചു കിടക്കുന്ന കള്ളന്മാരെ തിരക്കി പിടിക്കുന്നതിനും പുറമെ, വണ്ടി വലിപ്പാനും ചാണക്കല്ല മുതലായത തിരിപ്പാനും കൌശലം ഉണ്ടാക്കാം ക്ഷയരൊഗത്തിന്നശ്വമാംസം വിശെഷമുള്ള ഔഷധം. രൊമം തൊപ്പിയെയും തൊൽ ചെരിപ്പിനെയും ഉണ്ടാക്കുന്നതിന കൊള്ളാം പ്രസവിച്ച സ്ത്രീക്ക മുലക്കണ്ണ പൊരാതെ വന്നാലും കുടി കുടിച്ച മുലപ്പാൽ ഒഴിയാതെ വരുമ്പൊഴും നായ്ക്കുട്ടിയെക്കൊണ്ട കുടിപ്പിക്കുന്നത വിശെഷം ജാതി ഭെദങ്ങൾ അസംഖ്യമാകകൊണ്ട പ്ര ത്യെകം വൎണ്ണിപ്പാൻ പാടുള്ളതല്ല എങ്കിലും പ്രധാനികളുടെ സമ്പ്രദായങ്ങളെ വിസ്തരിച്ച പറയാം നായാട്ടിന്ന അഭ്യസിപ്പിച്ചിരിക്കുന്നതിൽ ചിലർ കാട്ടുമൃഗങ്ങളുടെ ഇരിപ്പിനെ അന്വെഷിച്ചറിയും വെടി കൊണ്ട ഒടിയ മൃഗത്തിന്റെ ഒരു തുള്ളി രക്തം മാത്രം കാണിച്ച കൊടുത്താൽ തിരഞ്ഞ കണ്ടെത്തും ചുവട്ടാലെ പൊയറിയുന്നവരുമുണ്ട മറ്റൊരു വക പുല്ലിലും കൃഷിപഞ്ചകളിലും ഇരിക്കുന്ന പക്ഷികളെയും മുയലുകളെയും അന്വെഷിച്ച കണ്ടെത്തിയാൽ മുൻകാൽ പൊക്കിപ്പിടിച്ച നിന്നറിയിക്കും ഒരു വകയെ വെള്ളത്തിൽ വീണ താണുകിടക്കുന്ന മനുഷ്യരെ എടുപ്പാൻ ശീലിപ്പിച്ചിരിക്കുന്നു ഇടയരുടെ നായ ആടുകളെ അന്യന്റെ പറമ്പിൽ കെറാതെയും ഒന്നെങ്കിലും തെറ്റിപൊകാതെയും സൂക്ഷിക്കും സ്വിത്ത്സൎല്ലാണ്ടിൽ ഇരിക്കുന്ന സന്തബെൻഹാൎഡ എന്ന പൎവ്വതത്തിലെ സന്യാസി മഠത്തിൽ ഇരിക്കുന്ന സന്യാസികൾക്ക വലിപ്പത്തിലും ബുദ്ധിയിലും കീൎത്തിപ്പെട്ട ഒരു തരം നായ്ക്കളുണ്ട എപ്പൊഴും ഹിമം ഉള്ള ആ പൎവ്വതത്തിൽ കൂടി മറുരാജ്യങ്ങളിലെക്ക പൊകുവാൻ ആവശ്യമുണ്ടാകയാൽ പൊകുമ്പൊൾ മൂടൽമഞ്ഞു കൊണ്ട വഴി കാണാതെയും കുഴിയിൽ വീണിട്ടെങ്കിലും വഴി പൊക്കൎക്ക കുടുക്കം പറ്റിയാൽ എപ്പൊഴും അങ്ങുമിങ്ങുംസഞ്ചരിക്കുന്ന നായഇവരുടെ ശബ്ദം കെട്ടഅവിടെ ചെന്ന കണ്ട തിരികെ സന്യാസിമഠത്തിൽ വന്ന ആംഗ്യം കൊണ്ടറിയിക്കും അപ്പവും വീഞ്ഞും കഴുത്തിൽ കെട്ടി വിട്ടാൽ ആപത്തിൽ അകപ്പെട്ടിരിക്കുന്നവൎക്ക കൊണ്ടുപൊയി കൊടുക്കുംഅതിൽ ഒരു നായ പന്ത്രണ്ട വൎഷത്തിന്നകം നാല്പത ജീവനെ രക്ഷിച്ചു. [ 53 ] പറമ്പനായ. ശീമയിലെ യന്ത്രശാലപ്പറമ്പുകളിൽ ആയിരം പെർ വെലക്കരുണ്ടായിരുന്നാൽ അവരല്ലാതെ അന്യൻ കട‌ക്കുമ്പോൾ ഇവൻ തടുത്ത നിൎത്തും. നായ്ക്കൾക്ക അനെകംകൌശലങ്ങളെ അഭ്യസിപ്പിക്കുന്നുണ്ട കുറെ മുമ്പെ ധാൻസിക്ക ആണ്ടിൽ ഒരിക്കലുള്ള ചന്തയിൽ ഒരുത്തൻ നല്ല മിടുക്കുള്ള നായെ കാണിച്ചു നൂറ്റിരിപത ചൊദ്യങ്ങൾക്ക ഉത്തരം പറവാൻ അതിന്ന അറിവുണ്ട. ഒന്നാമത ചൊദ്യം റൊമ എന്ന പട്ടണത്തെ ആര പണി ചെയ്യിച്ചു എന്ന ചൊദിച്ചപ്പൊൾ നായഒരു പെട്ടിയിൽനിന്ന പല അക്ഷരങ്ങളും എടുത്ത റൊമലൂസ എന്ന വാക്ക കൂട്ടി ചെൎത്തു. റൊമരുടെ ഒന്നാം കൈസർ ആരെന്ന ചൊദ്യത്തിന യൂലിയുസകൈസർ എന്ന കൂട്ടിചെൎത്തു ഇങ്ങിനെതന്നെ എത്ര മണി ആകുന്നെന്നും മുറിയിലിരിക്കുന്ന മനുഷ്യരുടെ ആക തുക ഇത്രഎന്നും സ്ത്രീകൾ എത്ര പുരുഷന്മാരെത്ര ഉടുപ്പുകളുടെ മാതിരി ഭെദം എന്തന്നും ചൊദിച്ചതിനൊക്കക്കും തെറ്റാതെ ഉത്തരം പറഞ്ഞ വന്നിരുന്നു കീഴ്ക്കണക്കിന്ന മാത്രം അവന്റെ ബുദ്ധി എത്തിട്ടില്ല.

പറീസ എന്ന പട്ടണത്തിലെക്ക ഒരു സായ്പ കാഴ്ച കാണ്മാൻ പോയപ്പൊൾ അതിപുരുഷാരത്തിൽ നായ കാണാതയാകുമെന്ന വിചാരിച്ച ഒരാളെ എല്പിച്ചു. കാഴ്ച കണ്ട നില്ക്കുമ്പൊൾ തന്റെ കുപ്പായൊറയിൽ ഇട്ടിരുന്ന മണി പൊയതറിഞ്ഞിട്ട തിരികെ വന്ന ആംഗ്യം കൊണ്ട നായെ അറിയിച്ചപ്പൊൾ കൂടെ പൊയി അങ്ങുമിങ്ങും സഞ്ചരിച്ച നല്ല ഉടുപ്പിട്ടിരിക്കുന്ന ഒരാളുടെ മുമ്പിൽ ചെന്ന മുരണ്ട കൊപഭാവം കാട്ടിയനെരം പെടിച്ചതിനെ കണ്ട ഒരു ശിപായിയെ കൂട്ടി അവനെ പൊലീസ്സ കച്ചെരിയിൽ കൊണ്ടു ചെന്ന ശോധന ചെയ്യിച്ചാറെ അവന്റെ പറ്റിൽ എട്ടു മണി കാണുക കൊണ്ട കള്ളനെന്ന നിശ്ചയിച്ച നല്ലവണ്ണം ശിക്ഷിക്കയും ചെയ്തു.

നായുടെ വിശ്വസ്തതെക്ക ഒരു ദൃഷ്ടാന്തം ഒരു സായ്പ ഒരു നായയെ സ്വന്തക്കുട്ടിയെ പൊലെ വളൎത്ത വരുമ്പോൾ സായ്പിന്ന ഒരു ദീഗ്ൎഘരൊഗം പിടിപെട്ട മരിച്ചു അതുവരക്കും തിന്മാനല്ലാതെ കിടക്കുന്ന കട്ടിലിൽ നിന്നും പിരിഞ്ഞിട്ടില്ല ശവം പെട്ടിയിൽ വച്ച കൊണ്ടുപൊകുമ്പൊൾ കൂടെ പൊയി. മറച്ചതിന്റെ ശെഷം ശവക്കുഴിക്കടുത്ത ഒരു പൊത്തുണ്ടാക്കി അതിൽ കിടന്നു തിന്മാൻ മാത്രം സായ്പിന്റെ വെങ്ക്ലാവിൽ ചെല്ലുന്നതല്ലതെ മറ്റൊരു ദിക്കിന്നും പൊകയില്ല ഇങ്ങിനെ പത്തവൎഷം കഴിഞ്ഞു രണ്ട മൂന്നതവണ തിന്മാൻ വരാതെ ഇരിക്കയാൽ നൊക്കിയപ്പൊൾ കുഴിയിൽ ചത്തു കിടന്നിരുന്നു. [ 54 ] പക പൊക്കുന്നതിന്ന ഒരു ദൃഷ്ടാന്തം ഒരു അഞ്ചലൊട്ടക്കാരൻ പൊകുന്ന സമയം അവന്റെ നായും കൂടി പൊയ്ക്കൊണ്ടിരുന്നു ഒരു ദിവസം നെരം വൈകിയതിന്റെ ശെഷം തപാല്ക്കാരനെ കൂടാതെ നായ തന്നെ ചെന്ന ഭ്രാന്തനെ പൊലെ ഒരൊന്ന കാട്ടി അഞ്ചല്ക്കാരനെ അപായം വരുത്തിരിക്കുന്നതറിയിച്ചപ്പൊൾ അഞ്ചൽ പ്രമാണി ഒരു കുതിരപ്പുറത്ത കെറി നായ ഒരുമിച്ച പതിനഞ്ച നാഴിക ദൂരം ചെന്നതിന്റെ ശെഷം വഴിവിട്ട കാട്ടിൽ ഒരു മരത്തിന്റെ ചുവട്ടിൽ മാന്തി അഞ്ചല്ക്കാരന്റെ ശവം കാണിച്ച കൊടുത്തു പൊലീസ്സൂകാർ വളരെ തിരക്കീട്ടും കുലപാതകനെ അറിഞ്ഞില്ല ഒരു ദിവസം അഞ്ചൽപ്രമാണി ഒരു ഗ്രാമത്തിലെക്ക പൊകുമ്പൊൾ നായ കൂടെ ചെന്ന ഒരു വീട്ടിന്റെ ഉമ്മറത്തിരിക്കുന്നവന്റെ നെരെ പെരുത്ത കൊപഭാവം കാട്ടി ശംഖിൽ കടിച്ച വലിച്ച താഴത്തിട്ട പിന്നയും കടിക്കുമ്പൊൾ അയൽക്കാർ വന്ന നായയെ നീക്കിയാറെ അവൻ പശുത്തൊഴുത്തിന്നരികെ കൂട്ടിയിരിക്കുന്ന വയ്ക്കൊൽ മാന്തി കട്ടുപൊയിരുന്ന സാമാനങ്ങളെ കാണിച്ച കൊടുത്തു അപ്പൊൾ കുലപാതകന്റെ നിശ്ചയം വരികയാൽ അവനെ ശിക്ഷിക്കുകയും ചെയ്തു.

നായ്ക്കൾക്കു വരുന്ന രൊഗങ്ങളിൽ പെയ അതിനാശകരം ഇതിന്റെ ലക്ഷണം ആവിത യജമാനന്റെ നെരെ നിമിഷത്തിൽ മുരണ്ട കൊപഭാവം കാട്ടുകയും സ്നെഹത്തെ നടിക്കയും ശിക്ഷിക്കുന്ന സമയം ഒടിപ്പൊകയും തണുപ്പുള്ള വസ്തുക്കളെ നക്കുകയും വാൽ തറ്റിരിക്കയും ശബ്ദഭെദവും അസ്വസ്ഥതയും തന്നെ. പത്തുദിവസത്തിന്നപ്പുറം ജീവിക്കുമാറില്ല കടിച്ച മുറിയിൽ പഴുപ്പിച്ച വെക്കുന്നതും ഉപ്പുവെള്ളം കൊണ്ട നനക്കുന്നതും നല്ല ഔഷധം.

കുറുക്കൻ എത്രയും ഉപായമുള്ള ജന്തു. പശുക്കുട്ടി കൊഴി താറാവ തുടങ്ങിയ ജന്തുക്കളെ ചതിയിൽ പിടിച്ച തിന്നുകയും കരുതുകയും ചെയ്യുന്നു. കൊപ്പ്രക്കൂടിന്നകലെ കൂടി പൊടുണ്ടാക്കിയതിൽ കൂടി ആരും അറിയാതെ അകത്ത ചെന്ന കൊപ്പ്ര കൊണ്ടുപൊയി സൂക്ഷിക്കും മനുഷ്യരുടെ ചെറിയ കുട്ടികളെയും തക്കം കിട്ടിയാൽ കടിച്ച തിന്നും.

ഒന്നായ നായാട്ടിന്ന മനുഷ്യൎക്ക തുല്യൻതന്നെ അമ്പൊതൊനൂറൊ കൂട്ടത്തൊടെ സഞ്ചരിക്കയും ചില സമയം കാട വളഞ്ഞ കടവിരുന്ന ചിലർ കാട്ടിൽ കെറി കൂകുകയും മറ്റും ശബ്ദങ്ങളെക്കൊണ്ട മൃഗങ്ങളെ ഇളക്കി ഒടുന്നെരം ഒപ്പം പാഞ്ഞ കടിച്ചതിന്നും പതിനെട്ടാണ്ടൊളം അയുസ്സ പെണ്ണിന പതിന്നാലാഴ്ചവട്ടം ചിന നിന്ന മൂന്ന ആറ ഒമ്പത ഇങ്ങിനെ പെ [ 55 ] റ്റാൽ കുട്ടികൾക്ക പതിന്നാല ദിവസം കാഴ്ചയില്ല രൊമത്തൊട കൂടിയ തൊൽ കച്ചൊടത്തിന്ന കൊള്ളാം ദംഷ്ട്രപ്പല്ലുകൾ പൊന്നു കൊണ്ട കെട്ടി കുട്ടികൾക്ക പല്ല വരുന്ന സമയം കുടിപ്പാൻ കൊടുക്കുന്നുണ്ട.

൮ ാംഅദ്ധ്യായം

ഒറ്റക്കുളമ്പുള്ള ജന്തുക്കൾ

ൟവക ജന്തുക്കൾ ചുരുക്കമെങ്കിലും ഇവയുടെ രൂപഗുണവും പാൽ വിശെഷവും പ്രസിദ്ധമാകുന്നു. കടിഞ്ഞാണ വെക്കുന്നതിന്ന കൊന്നിയിൽ ഇരട്ടപ്പല്ല തുടങ്ങുന്നതിന്നമുമ്പ ഒരു ഇടമുണ്ട.

കുതിര കെസരകെശം പൊക്കം സൗന്ദൎയ്യമുള്ള രൂപം ശക്തി വെഗം ധൈൎയ്യം ഇന്ദ്രിയബലം അനുസരണം വിശ്വസ്തത എന്നീവക വിചാരിച്ചാൽ വിസ്മയം തൊന്നും. ദെശഭെദം പൊലെയും തീറ്റൂന്നതുപൊലെയും ഗുണം. നിറങ്ങൾ വെളുപ്പ ചുവപ്പ കറുപ്പ പുള്ളി പാണ്ട പിംഗലം. ചൂടുള്ളതിന്ന അധികം പ്രിയമുണ്ട. അച്ചമട്ടംഒരു ജാതി കാട്ടിൽ ഇണക്കം കൂടാതെ പെറ്റുണ്ടാകയും ബഹുശക്തന്മാരും നടക്കെ എതിരില്ലാതവയുമാകുന്നു തെക്കെ അമ്രിക്കായിൽ പതിന്നാലായിരത്തൊളം കൂട്ടമായി കാണും നായാട്ടിങ്കലും യുദ്ധത്തിങ്കലും കുതിരകളുടെ വിശെഷം പ്രത്യെകം ശൊഭിക്കും കാഹളത്തിന്റെയും ബീരങ്കിയുടെയും ശബ്ദം കെൾക്കുമ്പൊൾ ഉത്സാഹവും ധൈൎയ്യവും കൂടും സലാം പറെവാനും മുട്ടു കുത്തുവാനും അഭ്യസിപ്പിക്കാം പെട്ടകുതിരക്ക പന്ത്രണ്ടു മാസം ചിന ഉണ്ട കുട്ടി ആറുമാസത്തൊളം പാൽ കുടിക്കും മൂന്നും നാലും വയസ്സിൽ അണ്ഡം കീറി തരി എടുക്കും പൂർണ്ണ ലക്ഷണമുള്ള കുതിരക്ക നെഞ്ഞിന്റെ വിസ്താരവും മാനിനൊത്ത തലയും കാൽകളും ചെറിയ രൊമങ്ങളും കാളയുടെ പൊലെ കണ്ണുകളും നാസാദ്വാരങ്ങളും സിംഹത്തിന്റെ ഗതി ധൈൎയ്യങ്ങളും പാമ്പിനെപ്പൊലെ സൂക്ഷ്മ ദൃഷ്ടിയും കൊവരകഴുതയുടെ ശക്തിയും ക്ഷണമില്ലായ്മയും മുയലിനെ പൊലെയുള്ള ചാട്ടവും ആവശ്യമുണ്ടെന്ന കുതിരപ്പരിചയമുള്ളവർ പറയുന്നുണ്ട ൟ വക കുതിരകൾ അറബിദെശത്തിലെ ഉള്ളു. മഹമ്മതകാർ പണ്ടെ തന്നെ കുതിരപ്പാരംപൎയ്യം ഉള്ളവരാകുന്നു. ചിലത രണ്ടായിരം വൎഷത്തൊളം എത്തിരിക്കു [ 56 ] ന്നു മഹമ്മത നാലുകൂട്ടുകാരും ഒരുമിച്ച മക്കത്തനിന്നും രാത്രിയിൽ ഒടിപ്പൊകുമ്പൊൾ ഉണ്ടായിരുന്ന കുതിരകളുടെ സന്തതി ൟ ദിവസം വരക്കും അറിയുന്നു രണ്ടാംതരത്തിൽ ഫാൎശിക്കാരുടെയും തുൎക്കിക്കാരുടെയും ഇംഗ്ലീഷകാരുടെയും കുതിരകളെ സംഗ്രഹിക്കാം മനുഷ്യരെപ്പൊലെയും പുരകളെ പൊലെയും പെരുണ്ട ഇവക്കുണ്ടാകുന്ന രൊഗങ്ങൾ എണ്പത്തെട്ട. അതിനുള്ള ചികിത്സകളും കുതിരശാസ്ത്രങ്ങളും പ്രത്യെകം ഗ്രഹിച്ചിരിക്കുന്ന സായ്പ്പന്മാരുണ്ട ശീമയിൽ ഒരു വക അതിവെഗകുതിരകൾ കാൽനാഴികകൊണ്ട ആറ നാഴിക ദൂരം ഒടും അവയിലൊന്നിനെ ഒന്നരലക്ഷം രൂപായ്ക്ക കിട്ടുവാൻ പ്രയാസം കുതിരകൾ മുപ്പതും നാല്പ്പതും വയസ്സ ജീവിക്കും

കഴുതക്ക പാളച്ചെവികളും ചുമലിൽ ഒരു കുരിശുപൊലെ ഉള്ളതും ധൂസരവൎണ്ണവും പ്രത്യെകം ലക്ഷണം. ഇത ഒരു നിന്ദ്യമൃഗമാകകൊണ്ട മനുഷ്യർ നീ എന്തൊരു കഴുത എന്ന പറഞ്ഞു പൊരുന്നു മാനമുള്ള ജനങ്ങൾ നിന്ദ്യകൎമ്മങ്ങൾ ചെയ്താൽ തലയിൽ അഞ്ചുകുടുമവെച്ച ചുരച്ച കഴുതപ്പുറത്ത പൃഷ്ഠഭാഗത്തെക്ക മുഖമാക്കി ഇരുത്തി നഗരികളിൽ വാദ്യത്തൊടെ കൊണ്ടുനടത്തി നാടുകടത്തുന്ന വലിയ ശിക്ഷ ഉണ്ട എങ്കിലും വളരെ ഉപകാരമുള്ള ജന്തു തന്നെ ക്ഷയരൊഗക്കാൎക്കും ബാലന്മാൎക്കും അതിന്റെ പാൽ വിശെഷം പത്തുതുലാം ഭാരം ചുമക്കുന്നു മറ്റു ജന്തുക്കൾ കെറാതുള്ള വഴുക്കപ്പാറകളിലും മറ്റും കാൽ തെറ്റാതെ കയറുന്നതകകൊണ്ട മലകളിലും മറ്റും കൊണ്ടുനടപ്പാൻ ഏറ്റം നല്ല മൃഗം ഒരിക്കൽ നടന്ന വഴി പിന്നെ തെറ്റാതെ ചെല്ലുവാൻ നിശ്ചയം ഉണ്ട കഴുതയും കുതിരയും തമ്മിൽ ചെൎന്നുണ്ടാകുന്ന സന്തതി കൊവര കഴുത. ഇതിന്ന എകദെശം ഒക്കുന്ന ജന്തുക്കൾ സെബ്രായും ക്വാക്കയും തെക്കെ അപ്രിക്കയിൽ ഉണ്ട ചുവന്ന നിറത്തുമ്മൽ കറുത്ത രെഖകൾ ഇവക്ക വിശെഷലക്ഷണം,

൯-ം അദ്ധ്യായം

ഇരട്ടക്കുളമ്പുള്ള അയവൎക്കുന്ന ജന്തുക്കൾ.

ൟ അദ്ധ്യായത്തിൽ പറയുന്ന ജന്തുക്കൾ മനുഷ്യൎക്ക വളരെ ആവശ്യമുള്ളതാകുന്നു. ചുമക്കുന്നതിന്നും ഉഴുന്നതിന്നും വലിക്കുന്നതിന്നും പുറത്തു കെറുന്നതിന്നും പുറമെ പാല മാം [ 59 ] സം വെണ്ണ കൊഴുപ്പ എല്ല തൊല കൊമ്പ രൊമം എന്നിവ കൊണ്ട പലരും ഉപജീവനം കഴിക്കുന്നു. സാമാന്യമായി രണ്ടും അപൂൎവ്വമായി നാലും കൊമ്പുള്ള ഇവയിൽ ചനച്ചം പൊട്ടി ആണ്ടുതൊറും വീഴുന്ന കൊമ്പുകൾ പുരുഷന്ന മാത്രം ഉണ്ട. ഇവ സാധുക്കളത്രെ. പുല്ലും മരങ്ങളും മാത്രം ഭക്ഷിക്കുന്ന തുകൊണ്ട അതിന്റെ സാരാംശം വലിച്ചെടുക്കുന്നതിന്ന നാല പള്ളകളുണ്ട. തിന്നുന്ന വസ്തു മുമ്പിൽ ഒന്നാം പള്ളയിൽ ചെല്ലും കുറെ നെരം കഴിഞ്ഞ രണ്ടാം പള്ളയിൽ ഇറങ്ങിയാൽ പങ്ക പങ്കായി തെട്ടി അയവൎക്കുന്നത മൂന്നാം പള്ളയിൽ ഇറങ്ങും ആടിന്ന നാല്പതും പശുവിന്ന നൂറും അറകളുള്ള ആ പള്ളയിൽ കുറെ നെരം കിടക്കും പിന്നെ നാലാം പള്ളയിൽ ഇറങ്ങിയതിന്റെ ശെഷം ദഹനം തീരും കുട്ടികൾ പാൽ മാത്രം കുടിക്കകൊണ്ട അത അപ്പൊൾ തന്നെ നാലാം പള്ളയിൽ ചെല്ലുന്നതാകയാൽ അയവൎക്കുന്നതിന ആവശ്യമില്ല.

ഒട്ടകം ഇവന്ന മൂന്ന കൊൽ പൊക്കവും കാളക്കുള്ളതിൽ വലിപ്പം കൂടിയ പൂഞ്ഞയുമുണ്ട. കുതിരയുടെ വെഗവും കഴുതയുടെ ക്ഷമയും ഇവയിൽ യൊജിച്ചിരിക്കുന്നു പശുവിനെപ്പൊലെ കൊഴുത്ത പാൽ വളരെ ഉണ്ട. ചില ജാതിക്കാൎക്ക ൟ മൃഗങ്ങളെക്കൊണ്ട ആവശ്യം അത്രെയും തീരുന്നുണ്ട അ വർ ഇതിനെ ഒരു സ്വൎഗ്ഗീയനിക്ഷെപം പൊലെ സൂക്ഷിച്ച രക്ഷിക്കുന്നു വൃക്ഷവും ജലവുമില്ലാത്ത മരുഭൂമികളിൽ കച്ചവടക്കാർ ഇവയെ വാഹനമായി കൊണ്ടുപൊകുന്നതുകൊണ്ട മരുഭൂമിക്കപ്പൽ എന്നപെരിടുന്നു മുപ്പതുതുലാം ഉള്ള ഭാരം അമ്പതും തലെന്നാൾ വെല ഇല്ലാതെ സ്വസ്ഥത ഉണ്ടായിരു ന്നാൽ നൂറും നാഴീകദൂരം ചുമക്കും പണി ഇല്ലത്ത സമയം മുള്ളുള്ളവ ഒക്കെയും തിന്നും ഉള്ളപ്പൊൾ യവം ൟന്തപ്പഴം കൊതമ്പിന്റെ മാവ കുഴച്ചുരുട്ടിയതും കൊടുക്കുന്നു ചില സമയം ആനയെപ്പൊലെ മദമ്പാടുണ്ടാകയും പകപൊക്കുകയും ചെയ്യും കൊപം ശമിപ്പിപ്പാൻ പാട്ടും കുഴൽനാദവും ഒരു മ ന്ത്രം പൊലെ അല്ലൊ ആറാം വയസ്സിൽ വളൎച്ച നിലക്കും അമ്പതു വയസ്സു വരെക്കും ആയുസ്സുണ്ടു.

ലാമ ഇതിന്ന ഒന്നെമുക്കാൽ കൊൽ പൊക്കം രണ്ടു കൊൽ നീളം ഉണ്ട. രൂപവും ഗതവും എകദെശം നല്ല മാനിനൊടൊക്കുന്നു നെഞ്ചിലും മുട്ടിലും തഴമ്പ കാണും സാമാന്യമായിട്ട ചെമ്പ നിറമെങ്കിലും വെളുത്തിട്ടും കറുത്തിട്ടും അപൂൎവ്വമില്ല തെക്കെ അമ്രിക്കായിൽ വെള്ളി എടുക്കുന്ന സ്ഥലങ്ങളിൽനിന്ന കടവുകളിലെക്കെങ്കിലും തുറമുഖങ്ങളിലെക്കെങ്കിലും ആണ്ടുതൊറും ആറനൂറായിരത്തൊളം വെള്ളിയെ എട്ട തൂലാം വീതം ചു [ 60 ] മക്കുന്നു ഒന്ന ഒന്നിന്റെ പിന്നാലെ ഇങ്ങിനെ നടക്കും കൂട്ടത്തിൽ മുമ്പന്ന ഒരു മണിയും കൊടിയും അലങ്കാരമായിട്ട കെട്ടുന്നുണ്ട. മലം കളയുന്നതിന്ന എല്ലാവരും ഒരുമിച്ച ഒരറ്റത്ത പൊകുന്നത ചട്ടം. കൊപിച്ചാൽ അവർ തുപ്പലനെ നാലുകൊൽ ദൂരം വരെക്കും തെറിപ്പിക്കും മെൽ പറ്റിയാൽ നന്നാ ചൊറിയും

അൽപ്പക ഇതിന്റെ ശീലം വെലകൾ ലാമയൊട തുല്യം തന്നെ. എങ്കിലും ഇണക്കം കുറുവാകകൊണ്ട ചെവി തുളച്ച തൊൽവാറ ഇട്ട നടത്തിക്കും രൊമം കൊണ്ട സായ്പന്മാർ ഉടുക്കുന്ന അൽപ്പക എന്ന വിശെഷമുള്ള ഉടുപ്പ തീൎപ്പിക്കുന്നു കറുത്ത കാങ്കി പൊലെ നിറവും പട്ടിനൊടൊത്ത മയവും ഉണ്ട.

കസ്തൂരിമൃഗം ഹിമവാന്റെ അപ്പുറമുള്ള തീബെത്ത താൎത്തറി എന്ന രാജ്യങ്ങളിൽ കൂടുവെച്ച പിടിക്കും പുള്ളിമാനിന്റെ വലിപ്പം. പുരുഷന്ന പൊക്കിൾ സമീപത്തിങ്കൽ കസ്തൂരി എന്ന മഹൌഷധമുള്ള ഒരു സഞ്ചി ഉണ്ട രൊഗശമനത്തിന്ന ഏറ്റവും നല്ലതാകയാൽ അതമുറിച്ചെടുത്ത കച്ചൊടം ചെയ്യുന്നു ഉണങ്ങിയ അപ്പം ഗൊമാംസം മെഴുക ൟ വക വഞ്ചനമായിട്ട കൂട്ടി കലൎന്ന വില്ക്കുന്നതിനാൽ വെള്ളത്തിൽ ഇടുമ്പൊൾ ചുവന്ന ഒരു നൂൽ പൊലെ കാണുകയും ഒടികിതപ്പും തളൎച്ചയും വന്നവൻ ഘ്രാണിച്ചാൽ അപ്പൊൾ ശമിക്കുന്നതും കൂടാതെ വായുമുട്ടൽ തീൎക്കയും കടലാസിൽ പരത്തി നൊക്കുമ്പൊൾ നന്നാ മയമുണ്ടായിയും ഇരിക്കുന്നഗുണങ്ങളെ പരീക്ഷിച്ചെ മെടിക്കാവൂ ഒരു മനുഷ്യന്റെ ശരീരത്തിൽ അല്പം സ്പർശിച്ചാൽ ബഹുദൂരത്തിങ്കൽ വാസന ഉണ്ടാകും

ഒട്ടകപ്പുള്ളിമാൻ ഇതിന്ന മഞ്ഞ നിറത്തിന്മെൽ ചുവന്ന പുള്ളിയും നെറ്റിമെൽ തൊൽ കൊണ്ട മൂടി ആറുവിരൽ നീളത്തിൽ രണ്ടു കൊമ്പും മൂക്കിന്മെൽ മുഴയും കാണും. മുൻകുളമ്പ മുതൽ തല വരക്കും എകദെശം എട്ടുകൊലും പിങ്കുളമ്പമുതൽ വാൽ വരക്കും അതിൽ പാതിയും പൊക്കം. സഞ്ചരിക്കുമ്പൊൾ മുങ്കാലും പിങ്കാലും ഒരു വശം തന്നെ നീക്കുന്നു ശെഷം മൃഗങ്ങളെ പൊലെ വിപരീതമയീട്ടല്ല. കാപ്പ്രിദെശത്തിൽ മാത്രം കാണും ശത്രുവായിട്ട സിംഹമെത്ര അവൻ ഇതിന്റെ പുറത്ത ചാടി വീണ ആലസ്യം പറ്റുന്നവരക്കും കടിക്കും എങ്കിലും സ്രഷ്ടാവ ഇതിന്ന നാലു പുറവും കാണ്മാൻ തക്കവണ്ണം അല്പം പിൻ വാങ്ങിയ കണ്ണുകളെ കൊടുത്തതിനാൽ ശത്രുവിനെ ബഹു ദൂരത്ത കണ്ടറിഞ്ഞ ഒടിഒളിച്ച പൊവാൻ അവസരമുണ്ട മിമ്മൊസ എന്നമുള്ളു വൃക്ഷത്തിന്റെ ചില്ലകൾ തിന്നും മാംസം ബഹു രുചി ഉള്ളതെന്ന ചില നായാട്ടുകാർ പറഞ്ഞു കെൾക്കുന്നു. [ 65 ] മ്ലാവ ൟ മാനിന്ന കുതിരയുടെ പൊക്കവും ചുവന്ന നിറവുമെത്രെ പടൎച്ചയുള്ള വൃക്ഷശാഖകൾ പൊലെ നാല്പത റാത്തൽ തൂക്കം കാണുന്ന പുരുഷന്റെ കൊമ്പ ആണ്ടുതൊറും മകരമാസത്തിൽ വീഴും മൂന്നാം വയസ്സിൽ ആണിന്ന കഴുത്തി ൽ നാൽ വിരൽ നീളമുള്ള രൊമങ്ങളെ കൊണ്ട മൂടിയിരിക്കുന്ന ഒരു സഞ്ചി കാണും ബഹു വടക്കുള്ള പ്രദെശങ്ങളിൽ ഒരു മുള്ള നീരാപ്പൊറ്റകളിൽ വാസം ചെയ്യും ചിന പിടിച്ച ഒമ്പതാം മാസത്തിൽ സ്ത്രീ രണ്ടു കിടാക്കളെ പെറും വെഗം വളരുകയാൽ മുട്ടുകുത്തിയും മലൎന്ന കിടന്നും മുല കുടിക്കും സാധുസ്വഭാ വമെങ്കിലും വെളികൂടുന്ന സമയം ശത്രുവിനെ കണ്ടാൽ രൊമാഞ്ചത്തൊടെ വന്ന കുത്തിനിലത്തു വിഴീക്കുന്നു. തൊല തൊല്പണിക്കാരെക്കൊണ്ട കൂറക്കിടുവിച്ച ചില ദിക്കുകളിൽ കൃഷിപ്പണിക്കാർ അതിൽ നിന്ന കാൽച്ചെട്ട തീൎപ്പിച്ച ഉടുക്കുന്നു. കൊമ്പും കൊഴുപ്പും ഔഷധത്തിന്ന വിശെഷം പണ്ടെകാലങ്ങളിൽ ബുദ്ധിഹീനന്മാർ സന്നി വരാതിരിക്കുമെന്നൊൎത്ത ഇവറ്റിന്റെ കുളമ്പുകൊണ്ട മൊതിരങ്ങളും പാനീയപാത്രങ്ങളും തീൎപ്പിച്ച വെച്ച പൊന്നിരുന്നു.

ഒടൽമാൻ ഇവനെ കൂടാതെ ലപ്ലിന്തർ മറ്റും വടക്കു ദെശക്കാൎക്ക ജീവിപ്പാൻ പാടില്ല നായാട്ടിൽ പിടിച്ചിണക്കി പശുക്കളെപ്പൊലെ ദിവസവും രണ്ടുനെരം കറന്ന വെണ്ണയും മൊരുമുണ്ടാക്കി ഉപജീവനം കഴിക്കുന്നു അകിട്ടിൽ മുല നാലുണ്ട. നായാട്ടിങ്കൽ ഒന്നിനെ കൊന്നാൽ അതിന്റെ ചൊരയും തൃണാദിയും കൂടി വെച്ചുണ്ടാക്കുന്നത അവൎക്ക എത്രെയും സ്വാദുള്ള പായസം ഇതല്ലാതെ പള്ളയിൽ ഇരിക്കുന്നതൊക്കെയും നൈവലയും ചൊരയും കൂടി ഒരു വെപ്പായി വെച്ചതിന്നും അവിടെ ഉള്ള ഭൂമി ആണ്ടിൽ പത്തു മാസവും ഹിമം കൊണ്ട മൂടിരിക്കുന്നതിനാൽ നടക്കാവും മറ്റും ഇല്ല എങ്കിലും മരം കൊണ്ട ഇഴയുന്ന ഒരു വക വഞ്ചിവണ്ടി ഉണ്ടാക്കി ൟ മൃഗങ്ങളെ പൂട്ടി അവിടെ ഉള്ള ജനങ്ങൾ ഒരു ദിവസം നൂറും നൂറ്റമ്പതും നാഴിക വഴി എളുപ്പത്തിൽ സഞ്ചരിക്കുന്നുണ്ട ചെന്നായും മനുഷ്യനും ഒഴികെ ഇവക്ക ശത്രുക്കളില്ല.

കടമാൻ ലക്ഷണ യുക്തനും കാടുകളുടെ അലങ്കാരവും നായാട്ടുകാൎക്ക ഉല്ലാസം കൊടുക്കുന്നവനുമായ മൃഗം. ഇവന്റെ കണ്ണിന്ന സമീപത്തിങ്കൽ അരവിരൽ താഴ്ചയിൽ ഒരു കുഴി ഉണ്ട അതിൽനിന്ന ആദ്യം ഒരു തൈലം പൊലെ ഒഴുകി പിന്നെത്തെതിൽ ഉറെക്കുമ്പൊൾ മാൻ ഗൊരൊചനമെന്ന ഔഷധം ചെമ്പിച്ച നിറവും വെളുത്ത നിറവും പിന്നെയും പലവക നിറങ്ങൾ ഇടകലൎന്നിട്ടും കാണും തണുപ്പ പറ്റാ [ 66 ] തിരിപ്പാൻ തമ്മിൽ ചാരി ചാരി കിടന്നുറങ്ങും ആണ്ടുതൊറും കൊമ്പ വീഴും വീണതിന്റെ ശെഷം പതിന്നാലാം ദിവസം പുതിയ കൊമ്പിന്ന കാല്ക്കൊൽ നീളം പിന്നത്തെ പതിന്നാലാം ദിവസത്തിന്ന കാല്ക്കൊൽ കൂടും ഇങ്ങിനെ പതിന്നാല ആഴ്ചവട്ടം കൊണ്ട കൊമ്പിന്റെ വളൎച്ച പൂൎണ്ണമാകും ആദ്യം കൊമ്പിന്ന ഉറപ്പില്ലായ്കകൊണ്ട തടയുന്നതിനെ ഭയപ്പെട്ട മുടിലുകളിൽ ഏറെ സഞ്ചരിക്കയില്ല. അറുപത്താറ ശാഖകളൊട കൂടിയിരിക്കുന്ന കൊമ്പ കണ്ടിട്ടുണ്ട. വരുണ്ട ഇല തളിര തൃണാദി തിന്നും വെനൽക്കാലത്തു വെള്ളം തെടി ബഹുദൂരം പൊകും. ൟ വാസനയെ പ്രമാണിച്ച ദാവീദ നാല്പത്തുരണ്ടാം സങ്കീൎത്തനത്തിൽ ഒന്നാം വാക്യത്തിൽ ദൈവമെ മാൻ വെള്ളമുള്ള പുഴകളെ കുറിച്ച വാഞ്ചിക്കുന്നതുപൊലെ തന്നെ എന്റെ ആത്മാവ നിന്നെക്കുറിച്ച വാഞ്ചിക്കുന്നു എന്ന പറയുന്നു. മാങ്കുട്ടി പശുവിന്റെ മുല കുടിക്കുന്നതുകൊണ്ട ഇണക്കുവാൻ പ്രയാസമില്ല പണ്ടെകാലത്തിൽ വെളുത്ത ഇവയെ ആറും എട്ടും ഒരുമിച്ച ഒരു വണ്ടിക്ക പൂട്ടി സപാരി പൊകുന്നത ഒരു രാജചിഹ്നമായിരുന്നു നായാട്ടിന്ന താല്പര്യമുള്ള സായ്പന്മാർ തങ്ങളുടെ നായാട്ട വെങ്ക്ലാവ മാനിന്റെ കൊമ്പ തല കാൽ തുടങ്ങിയ അവയവങ്ങളെ കൊണ്ട അലങ്കരിക്കുന്നു ഇങ്ങിനെ നസാവിന്റെ എടപ്രഭു തന്റെ നായാട്ട വെങ്ക്ലാവിൽ ഇരിക്കുന്ന മെശ കസെര കട്ടില പാനീയ പാത്രങ്ങൾ ൟ വക ഒക്കെയും കലങ്കൊമ്പുകൊണ്ട തീൎപ്പിച്ചിട്ടുണ്ടായിരുന്നു.

കൃഷ്ണമൃഗം വെളുപ്പിന്മെൽ കറുത്ത രെഖകൾ നിറം, ഇതിന്റെ തൊൽ എകദെശം രണ്ടുവിരൽ വീതിയിൽ ഒരു വാറായി എടുത്ത ബ്രാഹ്മണബാലന്മാൎക്ക ഉപനയനം കഴിച്ച ബ്രഹ്മചാരി ആകുമ്പൊൾ മൂന്ന സംവത്സരം വരക്കും കഴുത്തിൽ ഇട്ട മെഖലപ്പുല്ലുകൊണ്ട ചരട പിരിച്ച മൂന്നിഴയിൽ അരയിലും കെട്ടി കയ്യിൽ ഒരു ചമതക്കൊലും പിടിക്കണം പിരിവുള്ള കൊമ്പിന്ന വളരെ വില കൊടുക്കാറുണ്ട, കൊമ്പ വീഴുന്നില്ല.

പുള്ളിമാൻ കാട്ടുമൃഗങ്ങളിൽ ഏറ്റവും സാധുശീലൻ. കഴുത്തും തലയും എകദെശം ആടിന്റെ പൊലെ. ചുവപ്പിന്മെൽ വെളുത്ത പുള്ളിനിറം. പൂൎണ്ണലക്ഷണമുള്ള കണ്ണ ഇതിന്നെത്രെ ചാട്ടത്തിങ്കൽ അതിപ്രസിദ്ധി. ഇവിടെ പറഞ്ഞ ജാതികൾ കൂടാതെ തെക്കെ കാപ്പ്രിയിൽ സിത്ത്സൎല്ലാണ്ടിൽ എട്ടുപത്തു ജാതികൾ ഉണ്ടെങ്കിലും ഇവയൊട എകദെശം അനുസരിക്കുന്നതാകകൊണ്ട ഇപ്പൊൾ വെവ്വെറെ വിസ്തരിക്കുന്നില്ല.

ഗ്നൂ ഇവന്റെ രൂപവികൃതികൾ കണ്ടാൽ പരിഭ്രമിച്ചപൊകും കാട്ടുപൊത്തിന്റെ തലയും കുതിരയുടെ ഉടൽ വാൽ കെ [ 67 ] സരരൊമങ്ങളും പൂച്ചയുടെ മീശയും കണ്ണിന്ന ചുററും താമരപ്പൂ ഭാഷയിൽ രൊമവും കഴുതയുടെ പൊക്കവും സമ്പ്രദായം തെക്കെ കാപ്പ്രിക്കാർ നായാട്ട ചെയ്ത മാംസരുചി നിമിത്തമായി കൊന്ന തിന്നും.

കൊലാട ഇവിടങ്ങളിൽ പാലിന്നായിട്ടും മറ്റുചില ദെശങ്ങളിൽ രൊമത്തിന്ന വെണ്ടിയും വളൎത്തുന്നു വാതം അരൊചകം ചുമ ൟ വക രൊഗങ്ങൾക്കും അമ്മ ഇല്ലാത്ത കുട്ടികൾക്ക കൊടുപ്പാനും പാൽ എറ്റം നല്ലത എന്തെങ്കിലും തിന്നുന്നതിനാൽ രക്ഷിപ്പാൻ പ്രയാസമില്ലാത്തതുകൊണ്ട ദരിദ്രക്കാർ ഇവയെ വാങ്ങിച്ച സൂക്ഷിച്ച ഉപജീവനം കഴിക്കുന്നു ചെവി വീണിരിക്കുന്ന ഒരു വിശെഷ ജാതി കാശ്മീര ദെശത്തുണ്ട അവയുടെ രൊമം കൊണ്ട ശീലതരങ്ങളിൽ പ്രസിദ്ധിഉള്ള സാല്വ ഉണ്ടാക്കുന്നു കാശ്മീരത്തലപട്ടണത്തിൽ പതിനാറായിരം തറിയിന്മെൽ ആണ്ടുതൊറും എണ്പതിനായിരം സാല്വ ഉണ്ടാക്കി മറ്റുരാജ്യങ്ങളിൽ കച്ചവടത്തിന്നായി കൊടുത്തയച്ചവരുന്നു ഒരു നല്ല മാതിരി ഉള്ളതിന്ന ശീമയിൽ ൫൦൦൦ രൂപായൊളം വില കൊടുക്കും ഒരു തറിക്ക മൂന്ന പെര വീതം ഉള്ളവർ ഒരു ദിവസം കൊണ്ട കാൽ വിരൽ നെയ്യും. പുരുഷന്ന ഊശന്താടിയും സ്ത്രീക്ക കഴുത്തിൽ രണ്ടു മുലകളും ഉണ്ടായിരിക്കും ചിന പിടിച്ച ഇരിവതൊന്നാം ആഴ്ചവട്ടത്തിൽ രണ്ടു കൂട്ടികളെ പെറും.

ബ്രാഹ്മമണർ അജമെധയാഗം ചെയ്യുമ്പൊൾ ആടിന്റെ മന്ത്രശുദ്ധി വരുത്തി കൊന്ന മാംസം നെയ്യിൽ വറുത്ത ഹൊമിക്കയും ഹൊമശെഷമായി അല്പം ഭക്ഷിക്കയും ചെയ്യും.

ചെ1മരിയാട പഴയനിയമത്തിലെ വിശ്വാസിക ഇതിനെ ദൈവത്തിന്ന ബലികഴിച്ചതിനാലും മനുഷ്യരുടെ പാപങ്ങളെ നീക്കികളവാനായി കൊല്ലപ്പെട്ടിരിക്കുന്ന ക്രിസ്തുവാകുന്ന കുഞ്ഞാടിന്ന സദൃശമാകുന്നതിനാലും ഇത എല്ലാകാലങ്ങളിലും മനുഷ്യരാൽ വാത്സല്യത്തൊടെ രക്ഷിക്കപ്പെടുന്നു ഒരു ഇടയനും നായും കൂടി ഇരുനൂറിനെ പുല്ലുള്ള സ്ഥലത്ത കൊണ്ടുപൊയി തീറ്റാൻ വിഷമമില്ല എങ്കിലും ഒരു ഒച്ച കെട്ടാൽ പെടിച്ച ഒടിപൊകുന്നതകൊണ്ട ഇടിമുഴക്കമുള്ള രാത്രികളിൽ എത്ര മഴ പെയ്താലും ഇടയൻ അവയുടെ ഇടയിൽ നിന്ന നല്ല വാക്ക പറയാതിരുന്നെങ്കിൽ ഇരിവത മുപ്പത നാഴിക ദൂരം പാഞ്ഞുപൊകും ഇവയുടെ സാധുത്വം പ്രമാണിച്ചിട്ട യശായ നമ്മുടെ രക്ഷിതാവിനെ കുറിച്ച മുൻ പറഞ്ഞ വാക്കാവിത ആട തന്റെ വാ കത്രിക്കുന്നവരുടെ മുമ്പാകെ ശബ്ദിക്കാതിരുന്ന പ്രകാരം തന്റെ അവൻ തന്റെ വാ തുറ [ 68 ] ക്കുന്നില്ല. എട്ടൊ പത്തൊ വയസ്സത്രെ ജീവകാലം ആണ്ടുതൊറും വെട്ടുന്ന രൊമം കൊണ്ട ഉടുപ്പ തീൎക്കുന്നു അപ്പവും ആട്ടിന്മാംസവും പല മനുഷ്യരുടെ ഉപജീവനം ഇസ്ലാണ്ടിലുള്ള ജാതിക്ക മൂന്നും ചിലതിന്ന ആറും കൊമ്പുകളുണ്ട. ദെശഗുണം പൊലെ ഇതിന്റെ ആകൃതി മാംസരൊമങ്ങൾ

പശു എത്രയും ഗുണമുള്ള ഒരു ജന്തു. ദിവസത്തിൽ ഒരു നെരം സാമാന്യമായി കറക്കുമ്പൊൾ പന്ത്രണ്ട നാഴി പാലൊളവും ശീമയിൽ രണ്ടു നെരത്തെക്ക ഇരിപതിടങ്ങഴി പാലും അതിൽനിന്ന രണ്ടു റാത്തൽ വെണ്ണയും കിട്ടും പാല്പാത്രത്തിന്ന അകിട എന്ന പെർ പറയുന്നു പാൽ കറന്ന കാച്ചുന്നു എങ്കിൽ പാതി എങ്കിലും പാലൊളമെങ്കിലും വെള്ളം ഒഴിച്ച അതു പറ്റുന്ന വരെക്കും തിളപ്പിച്ചാൽ പിന്നത്തതിൽ തീക്കത്തിക്കാതെ ഉമി ഇട്ട പുക എല്പിച്ച കുറെ കഴിയുമ്പൊൾ പാലിന്റെ മീതെ പാട എന്ന ഒന്നുണ്ടാകുന്നെരം വാങ്ങി വെച്ച ആറിയാൽ നനാഴി പാലിന ഉരി വീതം നല്ല മൊർ ഒഴിച്ച എകദെശം മുപ്പത നാഴിക ചെല്ലുമ്പൊൾ തൈരാകുന്നതിന്ന ഉറ കൂടുക എന്ന പറയുന്നു അത കലക്കി നൈ തരിച്ചാൽ കുറെ വെള്ളം ഒഴിച്ച വെണ്ണ ഉരുട്ടി എടുക്കും പാൽ കുറുക്കി പഞ്ചസാര ചെൎത്ത കുടിക്കുന്നതിന്ന രുചിയുള്ളത കൂടാതെ ശക്തിയും പുഷ്ടിയും ഉണ്ടാകും കറന്ന ചൂടൊടെ കുടിക്കുന്നതും ഗുണം തന്നെ. മൊർ ചൊറ്റിൽ കൂട്ടി ഉണ്ണുന്നതിന്നും കൂട്ടുവാൻ വെപ്പാന്നും വെണ്ണ അപ്പത്തിൽ പിരട്ടി തിന്നുന്നതിന്നും നന്ന നാനാഴി പാലിന്ന ഒരു പലം വീതം വെണ്ണ ചിലതിന്ന കാണും പാലും തൈരും നെയ്യും മൂത്രവും ചാണകവും കൂടിയത പഞ്ചഗവ്യം ഇത സെവിച്ചാൽ മനശ്ശുദ്ധി വന്നബുദ്ധിവൎദ്ധനയുണ്ടാകുമെന്ന ബ്രാഹ്മണർ പറയുന്നു ൟശ്വരന്മാൎക്ക ആടുവാനും മരിച്ച ശവം ദഹിപ്പിക്കുന്നെരവും ഇത വെണം. നായും ബ്രാഹ്മണനുമല്ലാതെ ചാണകം തിന്നുന്നില്ലായ്കകൊണ്ട രണ്ടുപെരുടെയും ശുദ്ധി ഒരു പൊലെ നിശ്ചയിക്കാം. കൊമ്പും കുളമ്പും മഷിക്കുപ്പി ചീപ്പ വെടിമരുന്നിൻ പാത്രം നാസികാ ചൂൎണ്ണപെട്ടി കുഴൽ തുടങ്ങിയ പണികൾക്ക കൊള്ളാം ചെറിയ എല്ലു ചുട്ട ഇതിന്റെ ഭസ്മം പൊന്നും വെള്ളിയും പണിയുന്ന തട്ടാന്മാൎക്ക ആവശ്യമുണ്ട. പശുപിത്തം ഔഷധത്തിനും ചായം ഇടുന്നതിനും ചൊര പഞ്ചസാര ഉണ്ടാക്കുന്നതിനും കൊഴുപ്പ വെക്കുന്നതിന്നും മെഴുത്തിരിക്കും കൊള്ളാം. പ്രായം അറിയുന്നതിന കൊമ്പിന്റെ തുമ്പ മുതൽ വര തുടങ്ങുന്ന വരക്കും മൂന്നും പിന്നെ ഒരൊ വരെക്ക ഒരൊന്നും ഇങ്ങിനെ പതിനാറു വയസ്സ വരെക്കും എകദെശം നിശ്ചയിക്കാം. [ 69 ] കാട്ടുപൊത്ത. ഇത ശക്തി എറിയ ഒരു പക മൃഗംതന്നെ. കാളക്കൊമ്പിന്നൊത്ത കൊമ്പുകൊണ്ട മനുഷ്യരെയും മൃഗങ്ങളെയും കൊരിയും വെട്ടിയും കൊല്ലും സാമാന്യം മരങ്ങളും തകൎക്കും കുഴിഞ്ഞ നെറ്റിക്ക താഴെ മുഴയുള്ള മുഖത്തിന്ന കറുത്തും വെളുത്തും നിറമുണ്ട. മാംസം ചിലർ തിന്നും കൊമ്പ അളക്ക പിശാക്കത്തിപിടി തുടങ്ങിയ പണികൾക്ക എത്രയും ഗുണമുളളത. പൊത്തും പുലിയും മുറിയെറ്റ ഒടിപ്പൊയാൽ ആവഴി തന്നെ നൊക്കി കിടക്കുന്ന കാരണത്താൽ ചുവട്ടാലെ ചെല്ലുന്നവരെ കൊല്ലും എന്ന അറിഞ്ഞിട്ട നായാട്ടുകാർ രണ്ടു വകക്കാരുടെയും ചുവട നൊക്കി ചെല്ലുമാറില്ല കുട്ടികാലത്ത പിടിച്ചിണക്കാം കഴുത്തിൽ ഉരമില്ലാത്തതുകൊണ്ട വണ്ടിവലിപ്പാനും ഉഴവിന്നും ഉപകാരമില്ലെങ്കിലും ചുമപ്പിക്കാം നാട്ടുപൊത്ത കൃഷിപ്പണിക്കും വണ്ടിവലിപ്പാനും ഉപകരിക്കുന്നു പാലല്ലാതെ മാംസം ആരും തിന്നുകയില്ല നൊഴമ്പുകളെ തടുപ്പാനും തണുപ്പിന്നായിട്ടും വെള്ളത്തിൽ കിടക്കുന്നു കൊമ്പും തൊലും ഒരൊ പണികൾക്ക ആവശ്യമുണ്ടാകയാൽ കച്ചവടക്കാർ വിലക്ക വാങ്ങിക്കും.

൧൦ അദ്ധ്യായം.

പല കുളമ്പുകളും ഘനത്വക്കുകളുമായ മൃഗങ്ങൾ.

ൟ അദ്ധ്യായത്തിൽ ഭൂമിയിലെ സകല ജന്തുക്കളിലും അധികം ശക്തിയും പൊക്കവും ആയുസ്സുമെറിയ ജന്തുക്കളെ എത്രെ പറയുന്നത.സസ്യങ്ങളെ മാത്രം തിന്നുന്നെങ്കിലും അയവൎക്കുന്നില്ല. രൊമം നന്നാ ചുരുക്കം വെദത്തിങ്കലിരിക്കുന്ന ഇവയെ കുറിച്ചുള്ള വൎണ്ണനങ്ങൾ അറിവാൻ ആഗ്രഹമുള്ളവർ യൊപ്പപുസ്തകത്തിലെ നാല്പതും നാല്പത്തൊന്നും അദ്ധ്യായങ്ങൾ വായിച്ച ഗ്രഹിച്ചാലും.

ആന. ഇത മൃഗജാതിയിൽ വലിപ്പം കൂടിയതാകുന്നു നാലുകാലിന്മെൽ കൂടി ഇരിപത നഖവും അഞ്ചുകൊൽ ഉയരവും പൂൎണ്ണലക്ഷണം കറുത്തനിറം. വായിൽ വെളുത്ത നിറത്തിൽ രണ്ടു വലിയ കൊമ്പുള്ളതിനാൽ പുരുഷനെ കൊമ്പനെന്നും ചെറുതായി രണ്ടു തെറ്റ ഉള്ളതിനെ പിടി എന്നും പറയുന്നു. മസ്തകം എന്ന പറയുന്ന നെറ്റിമെൽ മൂന്ന മുഴകളുണ്ട മൂക്കിന്റെ സ്ഥാനത്തുള്ള തുമ്പിക്കയ്യിൽ വെള്ളം നിറച്ച കുടിക്കയും മെൽ ഒഴിക്കയും ചെയ്യും ഒടുന്ന സമയം ചെവി വട്ടം പിടിച്ച തുമ്പിക്കയ്യും ചുരുട്ടും. കൂൎത്ത നീണ്ടുളള ഒരു ചു [ 70 ] ണ്ടു മാത്രം ഉണ്ട. നാവ വിപരീതമായി ചുവട്ടിൽനിന്ന മെല്പട്ടനീങ്ങുന്നുള്ളു വിയൎപ്പും വൃഷണവും ഉള്ളിലെത്രെ.വിയൎപ്പ തുമ്പിക്കയ്യിൽ കൂടി പുറത്തകളയും, അഭ്യസിപ്പിക്കുന്നതിനെ ഗ്രഹിക്കയും ഇണങ്ങുകയും ചെയ്യുമെങ്കിലും അധികം ഉപദ്രവിച്ചാൽ പക പൊക്കും നൂറ്റിരിപത വൎഷം ആയുസ്സൊളം ജീവിക്കും വൃക്ഷങ്ങളുടെഇലയും കൊമ്പും ചൊറ മുതലായതും തിന്നുന്നു മദമ്പാടുണ്ടായൽ സകലവും നശിപ്പിച്ചു കൊണ്ട എപ്പൊഴും ഒടി നടക്കുന്നതാകകൊണ്ടും ഉറങ്ങുവാനും തിന്മാനും കൂടി താല്പൎയ്യമില്ലാത്തതിനാലും മാറുന്നവരെക്കും ചങ്ങല കൊണ്ട തളച്ച നല്ലവണ്ണം സൂക്ഷിക്കണം കൊമ്പും എല്ലും പല വക പണികൾക്കും പല്ലഔഷധത്തിന്നും നന്ന.ആനയെ പിടിപ്പാൻ മൂന്ന ഉപായങ്ങളുണ്ട. ൧മത ആന സഞ്ചരിക്കുന്ന മലകളിൽ ആഴത്തിലും വിസ്താരത്തിലും കൂടിയ കുഴികൾ കുത്തി മെലെ കൊലുകളും ഇലകളും പരത്തി മണ്ണിട്ടമൂടി പുൽക്കട്ടകളും കുത്തിവെച്ചപൊന്നാൽ ആന സഞ്ചരിക്കുമ്പൊൾ അതിൽ ചാടും. മലയർ അപ്പൊൾ തന്നെഉടയവനെ ഗ്രഹിപ്പിച്ച ആനകളെയും ആൾക്കാരെയും കൂട്ടികൊണ്ട ചെന്ന കുഴിക്ക ചുറ്റും വലിയ തടികൾവെട്ടി ഇട്ട കാവലും വെക്കും ശക്തിയുടെ അവസ്ഥ പൊലെ പാകം വരുത്തി പിന്നത്തതിൽ കുഴിയിൽനിന്ന കയറ്റുവാൻ ശീലമുള്ള ആളുകളും ആനയും ചെന്ന വക്ക ഇട്ട പിടിക്കുന്നതിന്ന പാകത്തിൽ മണ്ണിട്ട നികത്തി രണ്ടു വക്ക കഴുത്തിലിട്ട ആനകളെ കൊണ്ട രണ്ടുപുറത്തും പിടിപ്പിച്ചതിന്റെ ശെഷം കുഴി മുഴുവനും തൂൎത്ത കയറ്റിയാൽ നാട്ടാനകൾ രണ്ടും ഇരുപുറവും തിരക്കികൊണ്ട വക്കയും പിടിച്ച ആനക്കൊട്ടലിൽ ആക്കും അല്പമായ തീനും കൊടുത്ത ആനക്കാർതൊട്ടി വളര കുന്തം ഇവ കൊണ്ട ദണ്ഡിപ്പിച്ച ഭാഷ പഠിപ്പിക്കുന്നു. ൨മത കൂട്ടത്തൊടെ പിടിക്കുന്നതിന്ന ഇറങ്ങുന്ന ദിക്ക നൊക്കി കടന്നാൽ പുറത്തു പൊകാതിരിപ്പാൻ തക്കവണ്ണം ചുറ്റും കുറ്റികൾ നാട്ടി എതിൎത്ത രണ്ട ദ്വാരങ്ങളും അതിന്റെ വാതിലുകൾ കൌശലത്തിൽ പൊക്കി കയറിട്ട നടുവിൽ ഒരു യന്ത്രമരത്തിന്മെൽ കെട്ടും ആന കടന്നാൽ ആ മരം മുട്ടി യന്ത്രം തെറ്റി കതകുകൾ രണ്ടിന്റെയും ഒപ്പം വീഴുമ്പൊൾ ആനകൾ കുടുങ്ങും ഇത കൊപ്പത്തിൽ പിടിക്കുന്ന ഉപായം. ൩മത ചില ദുഷ്ടന്മാർ മത്ത വെച്ച പിടിക്കുന്നുണ്ട ആനകൾ നടക്കുന്ന സ്ഥലങ്ങളിൽ പലെക നിരത്തി മരം കൊണ്ട ആണികൾ നിരക്കെ തറക്കും അതിന്മെൽ ചവിട്ടുമ്പൊൾ ആണി കെറി ഇളക്കുവാൻ പാടില്ലാതെ നി‌ല്ക്കുന്ന സമയം പാട്ടിലാക്കാം ൟ ഉപായത്തിൽ ചാകുന്നത എറൂ. ഇണ [ 73 ] ക്കം വന്നാൽ മരങ്ങൾ മലകളിൽനിന്നും ചാൽപണി ചെയൂ കൊണ്ടുപൊരുന്നതിന്നും ഉയരത്തനിന്ന കീഴ്പെട്ട വീഴുന്നദിക്ക പാറയായിരുന്നാൽ അതിന്മെൽ വീണ മരം തകൎന്നുപൊകതിരിപ്പാൻ താഴത്ത നിന്ന ഒഴുക്കിൽ തൊട്ടു തൊട്ടു വരുന്ന മരങ്ങൾ അത്രെയും തട്ടി വെള്ളത്തിൽ വീഴിപ്പാനുമുള്ള ബുദ്ധി കൌശലങ്ങൾക്കും പുറമെ കടവാരങ്ങളിലുള്ള മരങ്ങൾ കയറ്റി തരം‌പൊലെ വെക്കുന്നതിന്നും കാമരം കയറ്റുന്നതിന്നും വലിയ തൂണുകൾ നീൎത്തുവാനും ചിറകൾക്ക ചാരുകാല ചാരുന്നതിന്നും പാലം വെപ്പാനും ഇവക്ക നല്ല സാമൎത്ഥ്യമുണ്ട.

താപ്പീര ഇതിന്റെ സ്വരൂപവും ശീലവും പന്നിയെപൊലെ തന്നെ എങ്കിലും നീളം കുറഞ്ഞ ഒരു തുമ്പിക്കയ്യുള്ളതുകൊണ്ട ആനയെപ്പൊലെ പുല്ലും വെരുകളും വലിച്ച തിന്നും. പൊക്കം ഒരു നല്ല കഴുതക്ക തുല്യം പെടിയുള്ളതുകൊണ്ട രാത്രിയിൽ മാത്രം ഭക്ഷണത്തിന്നായി പുറത്ത സഞ്ചരിക്കും ശത്രുഅടുത്താൽ വെള്ളത്തിൽ ചാടിനീന്തുകയും ആവശ്യം പൊലെമുങ്ങുകയും ചെയ്യും മൂന്നു ജാതിയുള്ളതിൽ രണ്ട തെക്കെ അമ്രിക്കയിലും ഒന്ന ഇവിടങ്ങളിലുമുണ്ട

കാട്ടുപന്നി ഇതിന്ന ഒന്നരക്കൊൽ വരക്കും ഉയരം കാണും ചെറ്റിൽ കിടക്കയും കിഴങ്ങുകൾ കുത്തി തിന്നുകയും വിതച്ച വിത്ത വെള്ളത്തൊടു കൂടി ഇളകിയിരിക്കുമ്പൊൾ ഒരറ്റത്ത വാ വെച്ച വലിച്ച അടുത്തിട്ടുള്ള വിത്ത അത്രയും വായിലാക്കി ചപ്പുകയും സ്വഭാവം.ചെരയും ഞാഞ്ഞൂളും അധികം ഇഷ്ടം പുരുഷന്ന വായിൽ എകദെശം ആറു വിരൽ നീളംഒരു വിരൽ വീതിയിൽ മുക്കൊണായി തെറ്റുകളുണ്ട അതുകൊണ്ട മനുഷ്യരെയും മൃഗങ്ങളെയും കീറും ഇതന്റെ മാംസം നല്ലതാകകൊണ്ട ശ്രൂദ്രർ മുതലായി എല്ലാവരും തിന്നും മുറിച്ചുണക്കി പല ദിക്കുകളിലെക്കും കൊടുത്തയക്കുന്നതുമുണ്ടനല്ല ഒറ്റപ്പന്നിക്ക പത്തു രൂപാ വില കിട്ടും പെടക്ക തെറ്റയില്ല വയറ അധികം തൂങ്ങിയിരിക്കും മനുഷ്യരിൽ ഇണങ്ങുമെങ്കിലും യൌവനം വന്നാൽ വിശ്വസിച്ചു കൂടാ. നാട്ടുപന്നിക്ക പൊൎക്കെന്ന പെരുണ്ട ആണ്ടിൽ രണ്ടുതവണയായിട്ട നാല്പതു കുട്ടി വരെക്കും പ്രസവിക്കും യഹൂദന്മാൎക്കും മഹന്മതുകാൎക്കും ഇവയുടെ മാംസം ശാസ്ത്രത്താൽ വിരൊധിക്കപ്പെട്ടിരിക്കുന്നെങ്കിലും ചീനക്കാർ ഒരു വിരുന്ന കഴിക്കുമ്പൊൾ പൊൎക്കിന്റെ മാംസം പ്രധാനം

കാണ്ടാമൃഗം മൂക്കിന്മെൽ അഞ്ചു വിരൽ വണ്ണവും മുക്കാൽ കൊൽ നീളവും ആയുധമായുമുള്ള ഒരു കൊമ്പുള്ളതു കൊണ്ട [ 74 ] കുത്തി ഒരു കാളയെ കളിപ്പന്തുപൊലെ മെല്പെട്ടെറിവാൻ പ്രയാസമില്ലെങ്കിലും കൊപിപ്പിക്കാതെ ആരെയും ഉപദ്രവിക്കയില്ല ഒന്നര കനമുള്ള തൊൽ ഒക്കെയും ചുളിവായിരിക്കുന്നുകാൽകളിൽ മുമൂന്ന നഖം മാത്രം. പുല്ലും വെള്ളവുമുള്ള സ്ഥലങ്ങളിൽ ആനക്കൂട്ടത്തിൽ കാണും ഇര തെണ്ടി നടക്കുന്ന സിംഹം ഇവനെയും ആനയെയും കൂടി കണ്ടാൽ ആനയെ മാത്രംപിടിക്കും പന്നിയെപൊലെ ചളിയിൽ കിടക്കയും മുരളുകയുംചെയ്യുന്നു ചിലപ്പൊൾ മദം പിടിക്കും ൧൫൧൩ മാണ്ടിൽ പൊൎട്ടഗളിലെ രാജാവായ ഇമാനുവെൽ റൊമിലെ പാപ്പക്ക അയച്ചിരുന്ന കാണ്ടാമൃഗങ്ങൾ കപ്പലിൽനിന്ന മദം പിടിച്ച അതിനെ നശിപ്പിച്ചു കാപ്പ്രിയിൽ കാണുന്ന ഒരു ജാതിക്ക കണ്ണിന്റെനെരെ മുകളിൽ ചെറുതായൊരു കൊമ്പു കൂടി ഉണ്ട തൊലിന്ന ചുളിവുമില്ല.

പുഴക്കുതിര ശക്തിയിലും വലിപ്പത്തിലും ആനക്ക തുല്യം കാഴ്ചക്ക വികൃതി തന്നെ. വളരെ കനത്ത തലയും കാൽകളും വാലും നീളം കുറഞ്ഞും സമ്പ്രദായം. നീഗർ എന്ന നദിയിൽ ഇവയെ അസംഖ്യമായി കാണാം രാത്രിയിൽ പുഴയിൽ നിന്ന കെറി കരിമ്പ മുതലായ കൃഷികളെ നശിപ്പിച്ച പകൽ പുഴക്കടുത്ത കരയിലുള്ള വെഴൽ പുല്ലുകളിൽ ഒളിച്ച കിടക്കും വെടിക്കാരുടെ ഉണ്ട എത്ര ശക്തി ഉള്ളതായാലും പറ്റുകയില്ല എല്ലാ മൃഗങ്ങൾക്കും ഇവയൊട മടക്കം ഇതിനെ പിടിക്കുന്നതിന്ന ഒരു കൂട്ടക്കാർ വഞ്ചിയിൽ കെറി അടുത്ത ചെന്ന തരം നൊക്കി ഒടക്കൊളി കുന്തം ചാട്ടി അഞ്ചൊ ആറൊ എല്പിച്ചശെഷം പൊന്തും കെട്ടിയ ചരടുകൾ പിടിച്ചു വലിച്ച കൊപിപ്പിക്കുമ്പൊൾ മെല്പെട്ട ചാടും ഇങ്ങിനെ ക്ഷീണിപ്പിച്ച ഒടുക്കം തല തച്ച തകൎക്കും ശവം അഞ്ച കാളയുടെ കനമുണ്ടാകയാൽ കരയിൽ വലിച്ച കയറ്റുവാൻ പാടില്ലായ്തകൊണ്ട കഷണങ്ങളായി മുറിച്ച കയറ്റുന്നു. മാംസം ബഹു രുചി ഉള്ളതും കാലും നാക്കും നാട്ടുകാൎക്ക പഞ്ചസാരപൊലെയുള്ളതുമാകുന്നു.

൧൧ അദ്ധ്യായം.

ജലസ്ഥലങ്ങളിൽ ജീവിക്കുന്ന സ്തനപന്മാർ

ൟ ജാതികൾക്കത്രെക്കും കാൽ വിരലിടകളിൽ നെൎത്ത തൊലുണ്ട ചിലൎക്ക പുളി വെള്ളത്തിലും മറ്റു ചിലൎക്ക ശുദ്ധജ [ 75 ] ലത്തിലും സഞ്ചാരം. ഒരൊ വകക്കാർ സസ്യ മാംസങ്ങളിൽ വെച്ച ഒരൊന്നിനെ മാത്രം തിന്നും

കൊക്കമൃഗം ഇതിനെ ഒസ്ത്രാലിയായിൽ മാത്രം കാണും വായുടെ സ്ഥാനത്ത കൊക്കാകകൊണ്ട താറാവിനെ പൊലെപുഴകളിലും കുളങ്ങളിലുമുള്ള ചെറ്റിൽ ഭക്ഷണം സാധിക്കുന്നു ശ്വാസം കളെവാന്മാത്രം പൊങ്ങും. ഇതിന്ന കാലിന്റെ പിമ്പുറത്തുള്ള മുള്ളിന്നകത്ത ഒരു വിഷ പാത്രമുണ്ടാകകൊണ്ട ശത്രു വരുമ്പൊൾ മുള്ളു കൊണ്ട കീറി വിഷം എല്പിച്ച ഭ്രാന്ത പിടിപ്പിക്കും കഴുനാ പൊലെ കൂടുണ്ടാക്കുന്നു.

ബീവർ യൂറൊപ്പ ആസ്സിയാ വടക്കെ അമ്രിക്കാ എന്ന രാജ്യങ്ങളുടെ വടക്കു ഭാഗങ്ങളിലിരിക്കുന്ന ഇത ഒരു വക വലിയനീർതുരപ്പൻ.ഒട്ടു പരന്ന വാലിന്റെ അറ്റത്തെ രൊമമൊഴികെ ശെഷം മീൻചെതുമ്പൽ പൊലെ വരഞ്ഞും വില്ലൂസ പൊലെ മിനുത്ത രൊമവുമുള്ള ഇതിന്റെ ശരീരം മൂന്നടിയും വാൽ ഒരടിയുംനീളമുള്ളതാകുന്നു ഇരിപ്പിടങ്ങൾ മനുഷ്യരില്ലാതുള്ള നീർസ്ഥലങ്ങളെ പറ്റിയും മരക്കൂട്ടങ്ങളെ പറ്റിയുമെല്ലൊ കൂടെ കൂടെ ഒരുമിക്കുന്ന ഇവയുടെ കൂടുപണികൾ നൊക്കുമ്പൊൾ വിസ്മയം തൊന്നും പലർ കൂടി പുഴയരുകിൽ സ്ഥലം നിശ്ചയിച്ച മരങ്ങൾ കടിച്ച മുറിച്ച ആറ്റിൽ വിലങ്ങി വീഴിച്ച ചെറുമരം നാട്ടി നിൎത്തി ചില്ലകൾ കൊണ്ട മടയുമ്പൊൾ പഴുതിൽമണ്ണും തെക്കുന്നതു കൂടാതെ താഴത്തെ ഭാഗങ്ങളിൽ കൊമ്പുകൾ നാട്ടി മറുവശങ്ങളിൽ എരി പൊലെയും ഉണ്ടാക്കുന്നു.നിരന്ന ദിക്കിൽ കരക്ക കെറുന്നതിന്നും വെള്ളത്തിൽ ചാടുവാനും തരത്തിൽ രണ്ടു വാതിലുകളും വെച്ചിരിക്കുന്ന കൂടിന്റെ ഭാഷ മെൽവശം ഉരുണ്ടും അടിയിൽ പരന്നുമിരിക്കുന്നു ഇതിൽ ചിലതിന്ന എട്ടും പത്തും അടി ഉയരവും മൂന്നും നാലും നിലകളുമുണ്ട എകദെശം ഒരുക്കൊൽ കനവും നല്ല ഉറപ്പുമുള്ള ഭിത്തിയുടെ അകവും പുറവും കാൽകൊണ്ട ചളി കുത്തി കുലെരിന്ന പകരം വാൽകൊണ്ട മിനുസം വരുത്തിരിക്കുന്ന കൂട്ടിൽ ഇവക്ക പ്രിയഭക്ഷണമാകുന്ന ഇളന്തൈകളും തൊലികളും ശെഖരിക്കുന്നതിന്ന പ്രത്യെകം സ്ഥലമുണ്ട ചില ദിക്കുകളിൽ ഇരുപതും ഇരുപത്തഞ്ചും കൂടുകൾ കാണുന്നതിൽ രണ്ടുംനാലും ആറും വലിയതുള്ളതിൽ മുപ്പതൊളം ബീവിൎകൾ പാൎക്കുക പതിവാകുന്നു എണ്ണത്തിൽ ആണും പെണ്ണും ശരി ആപത്തിങ്കൽ വെള്ളത്തിൽ വാൽകൊട്ടി തമ്മിൽ അറിയിക്കുന്നെരം ചിലത വെള്ളത്തിൽ താഴ്കയും മറ്റെവ കൂട്ടിൽ ഒളിക്കയും ചെയ്യും കുരങ്ങുപൊലെ ഇരിക്കയും മുൻകാൽകളെക്കൊണ്ടപിടിച്ച തിന്നുകയും ശീലം ഒട്ടത്തിൽ എറെ സാമൎത്ഥ്യമില്ലെങ്കി [ 76 ] ലും ഒരു കടിക്ക നായുടെ കാൽ രണ്ടു മുറിയാക്കുവാൻ പ്രയാസമില്ല സസ്യങ്ങൾ അല്ലാതെ മറ്റു മീനൊ മൃഗങ്ങളൊ തൊടുകയില്ല വെനല്ക്കാലത്ത ശെഖരിച്ചതിനെ മുട്ടുമ്പൊൾ എടുക്കും.ഇതിന്റെ തൊലും കസ്തൂരിയും കച്ചവടക്കാൎക്ക ഒരു ലാഭമുള്ള ചരക്കാകകൊണ്ട അമ്രിക്കായിൽ ആണ്ടിൽ പതിനയ്യായിരത്തൊളം പിടിക്കും

കഴുനാ മുണ്ടൻ മുഖവും കുറ്റിച്ചെവിയും ഉരുണ്ടു നിണ്ട വാലും ചുവപ്പ നിറമുള്ള ജന്തു. കൂട്ടത്തൊട ഇണയായും സഞ്ചരിച്ച മുതലയെയും മത്സ്യങ്ങളെയും രണ്ടു കൂടി വാലും തലയും പിടിച്ച കരയിൽ കെറ്റി കടിച്ച തിന്നും മൂളിച്ചപൊലെയുള്ള ഇവയുടെ ശബ്ദം കെട്ടാൽ കൂട്ടുക്കാർ അവിടെ വരും തീരത്തിങ്കലുള്ള പൊടുകളിലുമിരിക്കും വല വീശുന്നതുപൊലെ ഒഴുക്കിന്ന വിപരീതമായി നീന്തി വെള്ളത്തിൽ ജീവിക്കുന്ന ജന്തുക്കളെ മാത്രം പിടിക്കുന്നു കുടിയിൽ എച്ചിൽ മീൻ എപ്പൊഴുമുണ്ടാകകൊണ്ട വളരെ ദുൎഗ്ഗന്ധമുണ്ടായിരിക്കും മലത്തിന്റെ മണം നിമിത്തമായി ശത്രു സമിപത്തിങ്കലുണ്ടെന്നൊൎത്ത ഒടിക്കളയുമെന്ന വിചാരിച്ച കരയിൽ കെറി പാറയുടെ മുകളിൽ മലം കളയുന്നതല്ലാതെ ഒരിക്കലും വെള്ളത്തിൽ ചെയ്യുന്നില്ല പെണ്ണിന്ന ഒമ്പത മാസം ചിന ഉണ്ടായിരണ്ടും നാലും കുട്ടികളെ പെറും ഒമ്പത ദിവസത്തിന്ന കാഴ്ചയില്ല.കുട്ടി കാലത്ത പിടിച്ചിണക്കിയാൽ മീൻ പിടുത്തം അഭ്യസിപ്പിക്കാം ആദ്യം തൊൽകൊണ്ടൊ മറ്റൊ മീൻപൊലെ ഉണ്ടാക്കി കടിപ്പാൻ കൊടുക്കയും വെപ്പിക്കയും പിന്നത്തെതിൽ ദൂരത്തെറിഞ്ഞ എടുപ്പിക്കയും ഇങ്ങനെ ശീലിപ്പിച്ച മീൻ പിടിപ്പാൻ കൊണ്ടുപൊയാൽ പിടിച്ച കൊണ്ടുവന്ന തരും ചെറുപ്പം മുതൽ അപ്പം പായസം തുടങ്ങിയതിനെ തീറ്റി ശീലിക്കകൊണ്ട മീനിന്റെ രുചി പറ്റായ്കയാൽ തിന്നുന്നില്ല.

സമുദ്രക്കഴുനാ ആകൃതി മെൽ പറഞ്ഞ കഴുനായ്ക്കൊക്കുന്നെങ്കിലും ഇവ വടക്കുള്ള വെള്ളങ്ങളിൽ മാത്രം കാണും. എല്ലാ മൃഗങ്ങളുടെ തൊലിനെക്കാൾ ഇവയുടെ തൊലിന്ന മൃദുത്വവും ശൊഭയും എറെ ഉണ്ടാകകൊണ്ട അറുപതും ചിലപ്പൊൾ നൂറും രൂപാ വില പിടിക്കും കറുപ്പ കൂടുന്നെടത്തൊളം വില കെറും വടക്കെ അമ്രിക്കായിൽനിന്ന ചീനത്തെക്കും ചാപ്പാണത്തെക്കും ഒരാണ്ടിൽ എകദെശം നാലയ്യായിരത്തൊളം അയക്കുന്നുണ്ട ഒരു തൊലിന്ന നാല റാത്തൽ തൂക്കം.

കടൽനായ നെയ്യും തൊലും നിമിത്തമായി ഇവയെ പിടിക്കുന്നു ശീമയിൽനിന്നും അമ്രിക്കായിൽനിന്നും വടക്കുള്ളകായലിലെക്ക മകര മാസത്തിൽ വളരെ കപ്പലുകൾ പൊകും അ [ 77 ] വിടങ്ങളിലുള്ള വെള്ളം എപ്പൊഴും ഉറച്ച മഞ്ഞുകൊണ്ട മൂടിയിരിക്കുന്നതിനാൽ തെക്കെ അറ്റത്ത മാത്രം കട്ടയായി പൊട്ടി നൂറും ഇരുനൂറും നാഴിക ദൂരം തെക്കൊട്ട ഒഴുകുന്നു ഉറച്ച മഞ്ഞിൻകട്ടെക്ക എകദെശം ഒരു പുരയുടെയൊ പൎവ്വതത്തിന്റെയൊ പൊക്കം ഉണ്ടായിരിക്കും അതിന്റെ ഇടയിൽ ൟ വക നായ്ക്കൾ പത്തും ഇരുവതും ദിവസമായി പെറ്റിട്ടുള്ള കുട്ടികളൊടും കൂടി അസംഖ്യമായി കാണാം ഇവ മഞ്ഞിൻകട്ട മെൽ പെറുന്നു തള്ള മാത്രം ഭക്ഷണം കൊണ്ടുവരുവാൻ വെള്ളത്തിലറങ്ങുംകുട്ടികൾക്ക പെറുന്ന സമയമുള്ള വെളുത്ത രൊമങ്ങൾ ഒരു മാസത്തിന്നപ്പുറം കൊഴിഞ്ഞ പുതിയ രൊമം വരുന്നെരം ധൂസര വൎണ്ണം. കപ്പക്കാർ കയ്യിൽ കനത്ത വടി പിടിച്ച കുട്ടികളെ പ്രത്യെകമായി അടിച്ചു കൊല്ലും ഉടനെ കഴുത്ത വട്ടത്തിൽ മുറിച്ച ഉടൽ മൂന്നു വിരൽ കനമുള്ള നൈവലയൊടു കൂടി നീളത്തിൽ കിറി അഞ്ചും ആറും ഒന്നിച്ച കെട്ടി മഞ്ഞിൻ കട്ടമെൽ കൂടി വലിച്ച കപ്പലിൽ കയറ്റി നിറഞ്ഞാൽ തിരികെ സ്വദെശത്തെക്ക പൊകും അവിടെ എത്തി ഇറക്കിയതിൽ പിന്നെ നൈവല തിരിച്ചെടുക്കും ആയിരം തൊലിന്നഅഞ്ഞൂറും നൂറു തുലാം നെയ്യിന്ന അമ്പതും രൂപാ വില. ൟ വെല മൂന്നു മാസം കൊണ്ട തീരുന്നതിനാൽ ഒരു കപ്പലിൽ ൫൲ പിടിച്ചു കൊണ്ടുവരും ആകെ കൂടുമ്പൊൾ പതിനാറായിരത്ത ഇരുനൂറ്റ അമ്പത രൂപാ വില കിട്ടും.

കടലാന പന്ത്രണ്ടുകൊൽനീളം എഴുവണ്ണം. കൊപത്തിങ്കൽ മൂക്കിനെ അരക്കൊലൊളം നീട്ടും പെറുന്നതിന്ന കരയിൽ പൊയി പെറ്റാൽ എട്ട ആഴ്ചവട്ടം മുല കുടിപ്പിക്കുന്നതിനിടയിൽ വെള്ളത്തിൽ ഇറങ്ങുന്നില്ല പുരുഷന്റെഒച്ചകാൎപ്പിക്കുന്നതുപൊലെ.സൌഖ്യക്കെട വന്നാൽ കണ്ണുനീർ ഒഴുക്കിക്കൊണ്ട കരയിൽ കെറിഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ഭെദം വരുന്നവരെക്കെങ്കിലും മരിക്കുവൊളമെങ്കിലും കിടക്കും മനുഷ്യൎക്ക ഉപദ്രവംകൂടാതെ ഇവയുടെഇടയിൽനടക്കാം നൈവല ഒന്നിനൊട കൂടിവെപ്പാനും കത്തിക്കുന്നതിന്നും എറ്റം ഗുണമുള്ളതാകകൊണ്ട കൊല്ലുന്നുചിലപ്പൊൾ ഒന്നിന്ന മുന്നൂറതുലാം നൈവല കാണും.

കടൽസിംഹം വലിപ്പത്തിൽ കടലാനക്കൊക്കുന്നെങ്കിലും സിംഹതിന്റെനിറവും സ്കന്ധരൊമവും ഇവന്നുണ്ട മൂന്നു പുരുഷന്മാരൊട ചെൎച്ചയുള്ള സ്ത്രീക്ക കുട്ടികളിൽ വാത്സല്യമില്ല പുഷ്ടിയുണ്ടാകകൊണ്ട കുട്ടികൾക്ക നീന്തുവാൻ ബഹുമടിയുണ്ടെങ്കിലും സ്ത്രീ കഴുത്തിൽവെച്ച കൊണ്ടുപൊയി വെള്ളത്തിൽ മുക്കിനീന്തൽ പഠിപ്പിക്കുന്നു വെളി സമയം പുരുഷന്മാർ തമ്മിലുള്ള കടികൊണ്ടസ മുദ്രത്തെ ചുവപ്പിപ്പാൻ തക്കവണ്ണം രക്തനാശം വരും. [ 78 ] കടൽകുതിര ഇതിന്റെ ചില ഭാഗം കാളക്കും ചില ഭാഗം തിമിംഗിലത്തിന്നുമൊക്കും ചെവിപ്പാളയും വാലും ഇല്ല എകദെശം മുക്കാൽ കൊൽ നീളത്തിൽ കൂട്ടുകൊമ്പായി ആനക്കൊമ്പിനെക്കാൾ വില എറിയതുമായ രണ്ടു കൊമ്പുകൾ ഇവക്കുള്ളതിൽനിന്ന ശീമയിലെ ദന്ത വൈദ്യന്മാർ പല്ലുപൊയവൎക്ക കള്ളപ്പല്ലുണ്ടാക്കി പൊന്നിൻ ശ്ലാഖകളെകൊണ്ട നില്പുള്ള പല്ലിനൊട കൂട്ടിക്കെട്ടി ഉറപ്പിച്ച മുമ്പെ ഉള്ളതുപൊലെ തൊന്നിക്കും ഇതിന്റെ ഒരു വിരൽ കനമുള്ള തൊൽ പണ്ടെക്കാലത്ത പാമരം കെട്ടി ഉറപ്പിക്കുന്ന കയറിന്ന വെണ്ടി എടുത്തിരുന്നു ഇവർ പത്തഞ്ഞൂറൊരുമിച്ച കൂട്ടമായി പന്നിയെ പൊലെ തമ്മിൽ തിക്കിത്തിരക്കി ഉറച്ച മഞ്ഞിന്മെൽ കിടക്കും മഞ്ഞപെയ്യൽ കപ്പക്കാരുടെ ദൃഷ്ടിക്ക മറവ വരുത്തുന്നെങ്കിലും രാത്രിയിലുള്ള ഇവയുടെ കരച്ചിൽ ഉറച്ച മഞ്ഞൊ കരയൊ സമീപിച്ചു എന്ന അറിയിക്കുന്നു ശത്രു വരുമ്പൊൾ കുട്ടികളെ തൊടാതിരിപ്പാൻ മരിക്കുന്ന വരക്കും നിന്നെ പിണങ്ങും കഠിനമെറിയ മീശകളും തിമിംഗലം പൊലെ ഊത്തുമുണ്ട.

൧൨ അദ്ധ്യായം.

തിമിംഗിലങ്ങളെന്ന സ്തനപായികൾ

ഇവ മീന പൊലെ മൊട്ട ഇടുകയും ചെകിളകൊണ്ട ശ്വാസം കളകയും ചെയ്യുന്നുവെന്ന നൂറു വൎഷം മുമ്പെ പലരും വിചാരിച്ചിരുന്നു എങ്കിലും പലതിനെയും പിടിച്ച ശൊധന ചെയ്താറെ ചെകിളയിൽ കൂടി ശ്വാസം കളയുന്നില്ലന്നും ശിശുപ്രസവും പാൽമുലയും അകിടും മറ്റു മൃഗങ്ങളെ പൊലെ തണ്ടെല്ലും ചുമലുമുള്ള പ്രകാരം സൂക്ഷ്മമായി അറിഞ്ഞു,

കടൽപന്നി രണ്ടു വശത്തും കൂടി തൊണ്ണൂറ്റരണ്ടു പല്ലുള്ളതുകൊണ്ടു ഇതിന്റെ ക്രൂരത എകദെശം ഊഹിക്കാം തിമിംഗലത്തെ പൊലെ ശക്തിയും വലിപ്പവുമുണ്ടായിരുന്നാൽ സമുദ്രത്തിലുള്ള ജന്തുക്കളെ എത്ര വെഗം നശിപ്പിക്കും എങ്കിലും രണ്ടുകൊൽ നീളം മാത്രം. ശീമയിൽനിന്ന കൊച്ചിക്കൊ ബെമ്പായ്ക്കൊ വല്ല ദിക്കിലെക്കും പൊകുന്ന കപ്പലുകളുടെ പിന്നാലെ അമ്പതും നൂറും കൂട്ടമായി കളിച്ചപൊരുമ്പൊൾ വല്ലതും കൊടുത്താൽ തിന്നും മുതുകും വാലും അല്പം കാണുമാറ രാത്രിയിൽ തിരകളിൽ കിടന്നുറങ്ങുന്നു എഴുപത വൎഷത്തൊളം ആയുസ്സ പത്താം ആണ്ടിൽ ശരീര പൂൎത്തി. [ 81 ] ഗ്രീൻലന്തിലെ തിമിംഗിലം ഇവയുടെ നീളം എകദെശം അറുപത മുഴം പതിനഞ്ചു മുഴം വണ്ണം. വാ തുറക്കുമ്പൊൾ ഒരു വഞ്ചിയും അതിലിരിക്കുന്ന തണ്ടുകാർ എല്ലാവൎക്കും തൊടാതെ അകത്തു ചെല്ലാം വാൽകൊണ്ടുള്ള അടി വഞ്ചിക്ക കൊണ്ടാൽ തകൎന്നുപൊകും സ്ത്രീക്ക രണ്ട അകിടുണ്ട നെയ്യും എല്ലും നിമിത്തമായി ഇവയെ കൊല്ലുന്നു കൂടക്കൂടെ പൊങ്ങി ശ്വാസം കളയുമ്പൊൾ വായുശക്തികൊണ്ട വെള്ളം എകദെശം രണ്ടും മൂന്നും കൊൽ പൊക്കത്തിൽ മെല്പെട്ട തെറിക്കും ഇവയെ പിടിപ്പാൻ ആണ്ടുതൊറും മുന്നൂറ കപ്പൽ പുറപ്പെടുന്നു ഒരൊന്നിൽ രണ്ടും മൂന്നും പിടിച്ചിടും കപ്പലിൽ ഇരിക്കുന്നവർ ഇവയെ കണ്ടാൽ ഉടനെ രണ്ടു വഞ്ചി ഇറക്കി പതുക്കെ സമീപത്ത ചെന്ന മെല്പട്ടു പൊങ്ങുമ്പൊൾ ഇരിമ്പകൊണ്ടുള്ള അസ്ത്രം മെൽ എറിയും അത എറ്റാൽ ഒരു നാഴിക നെരം വെള്ളത്തിൽ താന്നു കിടന്ന പിന്നയും ശ്വാസം കളെവാൻ പൊങ്ങുമ്പൊൾ ഇതുപൊലെ തന്നെ എറിഞ്ഞെല്പിച്ച ക്ഷീണിപ്പിച്ചാൽ പിന്നെ താഴുകയില്ല അപ്പൊൾ കുന്തങ്ങളെ കൊണ്ട.കുത്തികൊല്ലൂം അതിന്റെ ചൊര കൊണ്ട സമുദ്രത്തിലെ വെള്ളം കുറെ ദൂരം വരക്കും രക്തവൎണ്ണമാകും ചത്തതിന്റെ ശെഷം വലിച്ച കൊണ്ടുപൊയി കപ്പലിന്മെൽ ചെൎത്ത കെട്ടി കാൽ വഴുക്കാതിരിപ്പാൻ ഒരു വക ആണി തറച്ചിട്ടുള്ള ചെരിപ്പിട്ട പത്തിരുപത പെർ മീനിന്റെ മെലിറങ്ങി നൈവല മാത്രം മൂൎന്നെടുക്കും സാമാന്യം തിമിംഗിലത്തിൽനിന്ന ഏകദെശം അയ്യായിരം രൂപായ്ക്ക നൈ കിട്ടും.

നൎവ്വൽ പുരുഷന്ന വിശെഷ ലക്ഷണമായിട്ട നാലു കൊൽ നീളത്തിൽ പിരിവുള്ള ഒരു ദംഷ്ട്രമുണ്ട എണ്ണത്തിന്ന രണ്ടുണ്ടെങ്കിലും ഒന്ന സാരമില്ലാത്തത. നീണ്ടിരിക്കുന്ന ദംഷ്ട്രം പൊട്ടിപ്പൊയാലും പിന്നയും മിനുസമുള്ള മുന കാണുന്നതുകൊണ്ട ഉറച്ച മഞ്ഞുകട്ട ഉടെപ്പാൻ പ്രയൊഗിക്കുന്നു എന്ന ഊഹിക്കാം കളി സമയങ്ങളിൽ സ്നെഹം പ്രകാശിപ്പിക്കുന്നതിന്ന ദംഷ്ട്രങ്ങൾ തങ്ങളിൽ കൂട്ടി ഉരുന്മുന്നു നൈവല എറെ ഇല്ലായ്കകൊണ്ട അവനെ പിടിപ്പാൻ കപ്പൽക്കാൎക്ക എറെ താല്പൎയ്യമില്ല.

കച്ചലൊത്ത ഇവന്നുള്ള നീളത്തിൽ പാതിയും തല തന്നെ. മൂക്കിന്റെ ദ്വാരങ്ങളിൽ കൂടി കളയുന്ന ശ്വാസവായുവിന്റെ ശക്തികൊണ്ട മൂന്നു കൊൽ പൊക്കത്തിൽ വെള്ളം മെല്പട്ട തെറിക്കും താടി എല്ലിൽ ചരട്ടുപമ്പരം പൊലെ അമ്പത പല്ലും മുകളിൽ പല്ലില്ലാതെയും താഴത്തുള്ള പല്ലുകൾ പറ്റുന്നതിന്ന അമ്പതു കുഴിയും ഉണ്ട നാല്പതുകൊൽ നീളവും പതിന [ 82 ] ഞ്ച വണ്ണവുമുള്ള ഇവൻ പന്ത്രണ്ടുകൊൽ നീളമുള്ള മീനുകളെ എളുപ്പത്തിൽ വിഴുങ്ങും പിടിപ്പാൻ കൊണ്ടുചെല്ലുന്ന വഞ്ചി ഒരു വാലടികൊണ്ടു തകൎത്തകളയും എല്ലൊ നൈവലയൊ കിട്ടുവാനല്ല ഖണ്ഡങ്ങളായ അവന്റെ ശിരസ്സിലിരിക്കുന്ന സ്പെർമസീതെ എന്ന ഒരു വിശെഷ എണ്ണ കിട്ടുവാൻ പിടിച്ച കൊല്ലുന്നു ഒന്നിൽനിന്ന അയ്യായിരം റാത്തൽ കിട്ടുവാൻ ഞെരുക്കമില്ല അവന്റെ വയറ്റിലുള്ള ഒരു സുഗന്ധ വസ്തുവിനെ എടുത്ത ഔഷധത്തിന്ന പ്രയൊഗിച്ചിരുന്നു അത അവന്ന ഉദരവ്യാധി കൊണ്ടുണ്ടാകുന്നതെന്ന മുമ്പെ വിചാരിച്ചിരുന്നു ഇപ്പൊൾ കസ്തൂരിപൊലെ ഒരു സുഗന്ധവസ്തു ഇവന്നുമുണ്ടെന്ന നിശ്ചയിച്ചു.

"https://ml.wikisource.org/w/index.php?title=മൃഗചരിതം/൧–ം_പൎവ്വം&oldid=175194" എന്ന താളിൽനിന്ന് ശേഖരിച്ചത്