താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

മലയണ്ണാൻ. മരപ്പൊത്തുകളിൽ പുല്ല മുതലായ മൃദുവസ്തുക്കളെ സമ്പാദിച്ച കൂടുണ്ടാക്കിയതിൽ രാവ വസിക്കും പകൽ ഭക്ഷണം നിമിത്തമായി പുറത്ത സഞ്ചരിച്ച ഫലങ്ങൾ തിന്നും രണ്ട കുട്ടിയെ പെറും ബഹു രൊമമുള്ള വാലും പുറത്ത മൂന്ന വരയും ചുവന്നതൊഴികെ മൂടലായിട്ട കറുത്ത രൊമം. മനുഷ്യരിൽ വെഗം നല്ല പൊലെ ഇണങ്ങിയാൽ അകത്തും പുറത്തും ഭെദം കൂടാതെ സഞ്ചരിക്കും പായസം അരി ചൊറ ഇതൊക്കെയും അവന്ന ഇഷ്ടം മരപ്പട്ടി കുരങ്ങ പൂച്ച ശത്രുക്കൾ. ഫലങ്ങൾ തിന്നുമ്പൊൾ രണ്ടു കൈകൊണ്ട പിടിച്ച പിങ്കാൽകൊണ്ടിരുന്നകരളുകയത്രെ ശീലം. ചെറുതായൊരു വക നാട്ടിലുള്ളതിന്ന വെളുത്ത വരയും ചുവപ്പില്ലായ്കയും ഭെദം. അമ്രിക്കായിൽ ഒരിക്കൽ ചൊളക്കൃഷി മൂലനാശം വരുത്തുവാൻ തക്ക പെരുത്താറെ ഒന്നിനെ കൊന്ന കൊണ്ടുവന്നാൽ ഒരു അണ വീതം കൊടുക്കാമെന്ന സൎക്കാർ കല്പന ഉണ്ടായിട്ട ആ ആണ്ടിൽ ഒരു കൊടി ഇരുനൂറ്റെണ്പത ലക്ഷം നശിപ്പിച്ചു.


൭ - ം അദ്ധ്യായം.

മാംസം ഭക്ഷിക്കുന്ന ജന്തുക്കൾ.

പല്ലുകളിൽ ദംഷ്ട്രകൾക്ക മൂൎച്ചയും ശക്തിയും കൂടും. തൊലിയിൽ ഒളിപ്പാൻതക്ക അകവളവിൽ നാലൊ അഞ്ചൊ നഖങ്ങളും ദഹന ശ്വാസ രക്തഗമനങ്ങളുടെ എളുപ്പവും കാഴ്ചക്കും മറ്റിന്ദ്രിയങ്ങൾക്കും സാമൎത്ഥ്യവും കൂട്ടമായി നടക്കായ്കയും മല മൂത്രങ്ങളുടെ അതിദുൎഗ്ഗന്ധവും ൟ ജാതിക്കാരുടെ സാമാന്യ ലക്ഷണം.

എയ്യൻ. ശത്രു ബാധയിൽ മുള്ളനെ പൊലെ ഉരുളയായി കിടക്കുക അവന്ന ശീലം. മുള്ളുകൾക്ക ഒരു വിരൽ മാത്രം നീളം വയറ്റത്ത വെളുത്ത രൊമം. തൊട്ടങ്ങളുടെ വെലി സമീപങ്ങളിൽ ശരീരത്തിന്റെ നീളത്തിൽ മട ഉണ്ടാക്കി വയ്ക്കൊൽ ഇല ഇവ പതുപ്പിലിട്ട അവിടെ കിടക്കും എലി മാക്ക്രി പല്ലി പെക്കാന്തവള അവന്ന ഭക്ഷണം. പാഷാണം കറുപ്പ തുടങ്ങിയ വിഷങ്ങളെ ഭക്ഷിച്ചാൽ അവന്ന സൌഖ്യക്കെടുപൊലും ഇല്ല. സ്ത്രീക്ക ചെനപിടിച്ച അമ്പത ദിവസം ചെല്ലുമ്പൊൾ നാലൊ ആറൊ കുട്ടികളെ പ്രസവിച്ച ഒരു മാസം മുല കുടിപ്പിക്കും പിന്നെ അച്ച കൃമിയാദി കൊണ്ട വളൎത്തും പെറു