താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

തിരിപ്പാൻ തമ്മിൽ ചാരി ചാരി കിടന്നുറങ്ങും ആണ്ടുതൊറും കൊമ്പ വീഴും വീണതിന്റെ ശെഷം പതിന്നാലാം ദിവസം പുതിയ കൊമ്പിന്ന കാല്ക്കൊൽ നീളം പിന്നത്തെ പതിന്നാലാം ദിവസത്തിന്ന കാല്ക്കൊൽ കൂടും ഇങ്ങിനെ പതിന്നാല ആഴ്ചവട്ടം കൊണ്ട കൊമ്പിന്റെ വളൎച്ച പൂൎണ്ണമാകും ആദ്യം കൊമ്പിന്ന ഉറപ്പില്ലായ്കകൊണ്ട തടയുന്നതിനെ ഭയപ്പെട്ട മുടിലുകളിൽ ഏറെ സഞ്ചരിക്കയില്ല. അറുപത്താറ ശാഖകളൊട കൂടിയിരിക്കുന്ന കൊമ്പ കണ്ടിട്ടുണ്ട. വരുണ്ട ഇല തളിര തൃണാദി തിന്നും വെനൽക്കാലത്തു വെള്ളം തെടി ബഹുദൂരം പൊകും. ൟ വാസനയെ പ്രമാണിച്ച ദാവീദ നാല്പത്തുരണ്ടാം സങ്കീൎത്തനത്തിൽ ഒന്നാം വാക്യത്തിൽ ദൈവമെ മാൻ വെള്ളമുള്ള പുഴകളെ കുറിച്ച വാഞ്ചിക്കുന്നതുപൊലെ തന്നെ എന്റെ ആത്മാവ നിന്നെക്കുറിച്ച വാഞ്ചിക്കുന്നു എന്ന പറയുന്നു. മാങ്കുട്ടി പശുവിന്റെ മുല കുടിക്കുന്നതുകൊണ്ട ഇണക്കുവാൻ പ്രയാസമില്ല പണ്ടെകാലത്തിൽ വെളുത്ത ഇവയെ ആറും എട്ടും ഒരുമിച്ച ഒരു വണ്ടിക്ക പൂട്ടി സപാരി പൊകുന്നത ഒരു രാജചിഹ്നമായിരുന്നു നായാട്ടിന്ന താല്പര്യമുള്ള സായ്പന്മാർ തങ്ങളുടെ നായാട്ട വെങ്ക്ലാവ മാനിന്റെ കൊമ്പ തല കാൽ തുടങ്ങിയ അവയവങ്ങളെ കൊണ്ട അലങ്കരിക്കുന്നു ഇങ്ങിനെ നസാവിന്റെ എടപ്രഭു തന്റെ നായാട്ട വെങ്ക്ലാവിൽ ഇരിക്കുന്ന മെശ കസെര കട്ടില പാനീയ പാത്രങ്ങൾ ൟ വക ഒക്കെയും കലങ്കൊമ്പുകൊണ്ട തീൎപ്പിച്ചിട്ടുണ്ടായിരുന്നു.

കൃഷ്ണമൃഗം വെളുപ്പിന്മെൽ കറുത്ത രെഖകൾ നിറം, ഇതിന്റെ തൊൽ എകദെശം രണ്ടുവിരൽ വീതിയിൽ ഒരു വാറായി എടുത്ത ബ്രാഹ്മണബാലന്മാൎക്ക ഉപനയനം കഴിച്ച ബ്രഹ്മചാരി ആകുമ്പൊൾ മൂന്ന സംവത്സരം വരക്കും കഴുത്തിൽ ഇട്ട മെഖലപ്പുല്ലുകൊണ്ട ചരട പിരിച്ച മൂന്നിഴയിൽ അരയിലും കെട്ടി കയ്യിൽ ഒരു ചമതക്കൊലും പിടിക്കണം പിരിവുള്ള കൊമ്പിന്ന വളരെ വില കൊടുക്കാറുണ്ട, കൊമ്പ വീഴുന്നില്ല.

പുള്ളിമാൻ കാട്ടുമൃഗങ്ങളിൽ ഏറ്റവും സാധുശീലൻ. കഴുത്തും തലയും എകദെശം ആടിന്റെ പൊലെ. ചുവപ്പിന്മെൽ വെളുത്ത പുള്ളിനിറം. പൂൎണ്ണലക്ഷണമുള്ള കണ്ണ ഇതിന്നെത്രെ ചാട്ടത്തിങ്കൽ അതിപ്രസിദ്ധി. ഇവിടെ പറഞ്ഞ ജാതികൾ കൂടാതെ തെക്കെ കാപ്പ്രിയിൽ സിത്ത്സൎല്ലാണ്ടിൽ എട്ടുപത്തു ജാതികൾ ഉണ്ടെങ്കിലും ഇവയൊട എകദെശം അനുസരിക്കുന്നതാകകൊണ്ട ഇപ്പൊൾ വെവ്വെറെ വിസ്തരിക്കുന്നില്ല.

ഗ്നൂ ഇവന്റെ രൂപവികൃതികൾ കണ്ടാൽ പരിഭ്രമിച്ചപൊകും കാട്ടുപൊത്തിന്റെ തലയും കുതിരയുടെ ഉടൽ വാൽ കെ