താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

കണ്ണും ചെവിയും തുറക്കും മാംസം ചില മനുഷ്യർതിന്നും വൃക്ഷങ്ങളുടെയും പുരകളുടെയും മുകളിൽ കെറുവാൻ വളരെ സാമൎത്ഥ്യമുണ്ട വീഴുമ്പൊൾ കാൽ കുത്തിയല്ലാതെ വരികയില്ല പൂച്ച വീണാൽ തഞ്ചത്തിൽ എന്നൊരു പഴഞ്ചൊല്ലുണ്ടല്ലൊ പലൎക്കും പൂച്ചകളിൽ വെറുപ്പുള്ള ത മണശക്തികൊണ്ടത്രെ. ഒന്നിനെ പട്ടിയിൽ പൊതിഞ്ഞ മുപ്പത നാഴിക ദൂരം കൊണ്ടുപൊയി വിട്ടാൽ തിരിച്ച വരുവാൻ ബുദ്ധി ഉണ്ട കുട്ടികളിലെ വാത്സല്യത്താൽ സ്വന്തത്തിനെ മാറ്റി ഒരു മുയലിന്റെ കുട്ടിയെ വെച്ചുകൊടുത്താലും വളൎത്തും പൂച്ചയെ എത്ര തന്നെ സ്നെഹിച്ച വളൎത്താലും വിശ്വസിച്ചുകൂടാ സ്നെഹത്തെ പ്രകാശിപ്പിപ്പാൻ അടുത്തവന്ന ഉരുമ്മുകയും വാൽകൊണ്ട തലൊടുകയും മറ്റും ചെയ്യും എങ്കിലും ഒരു സമയം കാരണം കൂടാതെ മാനൂന്നു പൂച്ചക്കും നായ്ക്കും ചിലപ്പൊൾ വളരെ സഖ്യത കാണ്മാനുണ്ട ഒരു സായ്പിന്ന രണ്ടും ഉണ്ടായിരുന്നപ്പൊൾ ഭക്ഷണവും രാത്രിയിൽ കിടപ്പും ഒരുമിച്ച തന്നെ വെറിട്ട എങ്ങും സഞ്ചരിക്കയുമില്ല ഒരു ദിവസം സഖ്യത്തെ പരീക്ഷിപ്പാനായിട്ട ആ സായ്പ നായയെ ഒരു മുറിയിലാക്കി അടച്ച പൂച്ചയെ മറ്റൊരു മുറിയിൽ കൊണ്ടുചെന്ന തിന്മാൻ വെണ്ടുവൊളം കൊടുത്തു ഒരു കൊഴിയുടെ പാതി തിന്നപ്പൊൾ തൃപ്തി വന്ന പൂച്ച പൊകയും ചെയ്തു. ശെഷം പാതി ഉള്ളതിനെ എടുത്ത ഒരു സ്ഥലത്ത സൂക്ഷിച്ചവച്ച സായ്പ തൊപ്പിയുമിട്ട പുറത്തുപൊയാറെ നായ കിടക്കുന്ന മുറിയിൽ പൂച്ച ചെന്ന എറിയ അംഗ്യങ്ങൾ കാണിച്ച കൂട്ടിക്കൊണ്ട കൊഴി വെച്ചിരിക്കുന്ന മുറി വാതിൽക്കൽ ചെന്നപ്പൊൾ വെലക്കാരൻ അകത്തുണ്ടായിരിക്കയാൽ പൊകുന്നവരക്കും സാധുത്വം ഭാവിച്ച പൂച്ചയും നായും ഉമ്മറത്ത നിന്നു അവൻ പൊയാറെ പൂച്ച അകത്ത കടന്ന കൊഴിയുടെ പാതി വെച്ചിരിക്കുന്നതിനെ നായ്ക്ക കാണിച്ചു കൊടുത്തപ്പൊൾ വലിച്ചെടുത്ത മുഴുവനും തിന്നു പൂച്ച തെല്ലുപൊലും തിന്നില്ല പിന്നത്തെതിൽ സായ്പ വരുവോളം ഒളിച്ച പാൎത്തു. വന്നപ്പൊൾ രണ്ടും ഭയത്തൊടെ അടുത്ത ചെന്ന പിഴക്ക പ്രതിശാന്തി ചെയ്യുന്നതുപൊലെ കാൽ നടുവിൽ കൂടി അങ്ങൊട്ടുമിങ്ങൊട്ടും അധികമായി സഞ്ചരിച്ചു സായ്പിന്ന നല്ലവണ്ണം വിശ്വാസം വരികയും ചെയ്തു. സകല ദെശങ്ങളിലും പൂച്ചയെ കാണും ചീനത്തിലുള്ളതിന്ന വെളുത്ത നീണ്ടുള്ള രൊമങ്ങളും ചെവികൾ നല്ല നായ്ക്കളുടെ പൊലെ വീണതുമാകുന്നു.

വരിയൻപുലി. ഇവൻ എല്ലാ മൃഗങ്ങളിലും അധികം രക്തപ്രിയൻ. പുറത്ത ചുവപ്പിന്മെൽ കറുത്തും കഴുത്തിലും മാറത്തും വെളുപ്പിന്മെൽ കറുപ്പമായ രെഖകൾ ഉണ്ട വലിയ