താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ങ്ങൾ കൊണ്ട മാന്തി തെൻ കുടിക്കും ഇറങ്ങുവാൻ വഹിയായ്കയാൽ അവിടെ ഇരുന്ന ലഹരിയും ഉറക്കവും കൊണ്ട താഴത്തവീക്കു എത്രെ ചെയ്തുപൊരുന്നത. വലിയ കാടുകളിൽ ഉണ്ടായിരിക്കയാൽ കുട്ടികളെ മാത്രം പിടിച്ചിണക്കി വളരെ ദണ്ഡിപ്പിച്ചിട്ട കെട്ടിപ്പിടിച്ചുരുളുക ചാട്ടം രണ്ടു കാൽമെൽ സഞ്ചാരം ഹുക്ക വലി വെടി വെക്കുക പിച്ച ചൊദിക്കുക മുതലായ കളികൾ ശീലിപ്പിച്ച കൊണ്ടുനടന്ന കാണിക്കുന്നവൻ കിട്ടുന്ന സമ്മാനങ്ങൾ വാങ്ങി ഉപജീവനം കഴിക്കുന്നു.

പൊലാർകരടി. ബഹു വടക്കുള്ള ദെശങ്ങളിലും സമുദ്രക്കരകളിലും ഉണ്ട ചിലപ്പൊൾ തിമിംഗലങ്ങളുടെ മാംസം തിന്നുന്നതിന്ന സമുദ്രത്തിൽ ഇരുനൂറ നാഴിക അകലം നീന്തുന്നു അതല്ലാതെ പക്ഷികളെയും മറ്റു മൃഗങ്ങളെയും തിന്നും വിശപ്പുള്ള സമയവും ഉപദ്രവിക്കുന്ന കാലവും ഒഴികെ ആരെയും അസഹ്യപ്പെടുത്തുകയില്ല സസ്യത്തിന്റെ ക്ഷാമത്താൽ അവിടെ ഉള്ള മനുഷ്യർ അവയെ തിന്നും എങ്കിലും കരൾ തിന്നുമ്പൊൾ രൊഗം പിടിച്ച മരിക്കയും ചെയ്യും അതിന്ന വിഷമുണ്ടെന്ന അപജയം കൊണ്ടറിഞ്ഞു. നീണ്ട വെളുത്ത രൊമത്തിന്റെ ഗുണം വിചാരിച്ചിട്ട സായ്പന്മാർ ഇതിന്റെ തൊല വണ്ടികളിലും വെങ്ക്ളാവിന്റെ മുറികളിലും വിരിപ്പായി ഇടുന്നു.

മരപ്പട്ടി. പകൽ ഉപദ്രവം എറുകയാൽ ഇല്ലിപ്പട്ടിലുകളിലും ഇരിട്ടുള്ള സ്ഥലങ്ങളിലും ഒളിച്ച കിടക്കും വെളുത്തും കറുത്തും വരിയായി രൊമം ഉണ്ട രാത്രിയിൽ ഇറങ്ങി വീടുകളിൽ സഞ്ചരിച്ച അരി ചൊറ പായസങ്ങൾക്കും പുറമെ മാംസവും കിട്ടിയത തിന്നുന്നു കൊഴിയെയും പ്രാവിനെയും പിടിച്ച തിന്നുന്നതിന്ന എറ്റം താല്പൎയ്യമുണ്ടാകയാൽ അവയുടെ കൂട കണ്ടാൽ ദൂരത്തനിന്ന തുരന്ന അതുവഴിയെ കൂട്ടിൽ കടന്ന ആവിശ്യത്തിന്ന മാത്രം കൊന്ന ഭക്ഷിക്കും ഇരിക്കുന്ന സ്ഥലം അറിയാതിരിപ്പാൻ സമീപത്തുള്ളതൊന്നും കക്കുന്നില്ല മലം ദൂരത്ത കളയും കുട്ടികളുണ്ടെങ്കിൽ അവയുടെ മലവും അകലെ കൊണ്ടുപൊകും. വീട്ടിൽ വരുമ്പൊൾ തിരി കത്തിച്ച കാട്ടിയാൽ നെരെ നൊക്കി നിൽക്കുമ്പൊൾ പിടിപ്പാൻ പ്രയാസമില്ല ഒരു മൊട്ടയുടെ അകത്ത ചൂണ്ടൽ ഒളിപ്പിച്ച വെച്ചാൽ അത തിന്നുമ്പൊൾ വായിൽ കൊളുത്തപ്പെട്ടു പൊകുന്നെരവും കൈ വശമാക്കാം.

കൊക്കാൻ. ഇത പൂച്ച തന്നെ. വീടുകളിൽ വളൎന്നിരുന്ന കാടൻ പൂച്ച ശക്തി പെരുക്കുമ്പൊൾ ഇണക്കം ഇല്ലതെ കാടുകെറി പകൽ മുടിലുകളിലും മറ്റും ഒളിച്ച പാൎത്ത കൊഴി അ