താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

കാടുകളിൽ ജലം അടുത്തുള്ള വള്ളിക്കുടിലുകളിൽ ഒളിച്ച കിടക്കയും വെള്ളം കുടിപ്പാൻ വരുന്ന മൃഗങ്ങളെ പിടിച്ച തിന്നുന്നതുകൂടാതെ ഉഴുന്ന സമയം പൊത്തിന്റെ മേൽ ചാടി വീണ കടിച്ച കൊണ്ടുപൊകയും ചെയ്യും. എതു മൃഗമായാലും ഒരടികൊണ്ട കൊല്ലും. മനുഷ്യമാംസത്തിന്റെ രുചി അറിഞ്ഞാൽ എപ്പൊഴും അതിന്ന ശ്രമിക്കും. പിടിച്ചതിനെ വിട്ടാലും നഖങ്ങളും പല്ലുകളും എറ്റ കുഴകൾ നാൽ വിരല്ക്ക താഴ്ച വരുന്ന കാരണത്താൽ രക്ഷപ്പെടുകയില്ല. കാശി സമീപങ്ങളിൽ നല്ല മാതിരിയൊടെ കാണും ചില സമയങ്ങളിൽ എട പ്രഭുക്കന്മാർ പത്തായിരം വെടിക്കാരും ഒരുമിച്ച ആനപ്പുറത്ത കെറി നായാട്ടിനായി കാട്ടിൽ ചെന്നാൽ തൊക്കുകാർ കടവിരുന്ന മൃഗങ്ങളെ തെളികൂട്ടുമ്പോൾ ഇവ പുറപ്പെട്ട കടവിൽ പെട്ടാൽ വെടിവെച്ച കൊല്ലുന്നുണ്ട മൂന്നര മാസം ചിന. രണ്ടും അപൂൎവ്വമായി മൂന്നും നാലും കുട്ടികളെ പെറും ആദ്യം പൂച്ചയുടെ വലിപ്പം പെറ്റുകിടക്കുന്നതിന്റെ സമീപങ്ങളിൽ എതൊന്നെങ്കിലും സഞ്ചരിച്ചാൽ കുട്ടികളിലെ വാത്സല്യനിമിത്തം കൊപം കൊണ്ട തന്റെടം മറന്ന ഭ്രാന്തനെ പൊലെ ഒടിവന്ന അപ്പൊൾ തന്നെ കൊല്ലും ൟറ്റപ്പുലി പൊലെ വരുന്നതെന്തെന്ന ചൊദിക്കുമാറുണ്ടല്ലോ

ഇണങ്ങിയാൽ വിശ്വസിക്കാമെന്നുള്ളതിന ദൃഷ്ടാന്തമായിട്ട ഒരു കഥ പറയുന്നു. കുറെ കാലം മുമ്പെ ഒരു സായ്പ രാജാവിന സമ്മാനമായി ഒരു വരിയൻ പുലിയെ ശീമക്ക കൊടുത്തയച്ചു കപ്പലിൽ വെച്ച അവൻ പൂച്ചയെ പൊലെ കളിച്ച കപ്പൽക്കാർ അവനെ തലെണ്ണയായി വെക്കുന്നതിനെ സഹിച്ചു ചിലപ്പൊൾ പാമരത്തിൻമെൽ കെറി നൊക്കും ഒരിക്കൽ കപ്പലാശാരിയുടെ പാകം ചെയ്ത മാംസം കട്ടാറെ അവൻ തല്ലിയതിനെ പട്ടി പൊലെ കൊണ്ടു. പതിനഞ്ച വൎഷം ശീമയിൽ ജീവനൊടിരുന്നു. ഇതിന്നിടയിൽ ഒരുത്തനെ എങ്കിലും ഉപദ്രവിക്ക ഉണ്ടായ്തുമില്ല. കാവല്ക്കാർ ഒരു ചെറിയ പട്ടിയെ അകത്ത വെച്ചപ്പൊൾ നക്കി തലൊടി വാലിളക്കികളിപ്പിച്ചും ഒരുമിച്ചു തന്നെ തിന്നുംവന്നു. രണ്ടു മൂന്ന മാസം കഴിഞ്ഞ പട്ടി പെറ്റപ്പൊൾ പുറത്താക്കിയതിന്റെ ശെഷം പുലി തല തല്ലുക മാന്തുക അലറുക തുടങ്ങി പല കൊപഭാവങ്ങളെ കാട്ടി പിന്നെയും കൂട്ടിലാക്കിയപ്പോൾ പണ്ടത്തെപ്പൊലെ സന്തൊഷവും ആശ്വാസവും ഉണ്ടായി. രണ്ടു വൎഷം കഴിഞ്ഞ മെൽ പറഞ്ഞ ആശാരി കാണ്മാൻ ചെന്ന കൂട്ടിന്നകത്ത കടന്നപ്പൊൾ പുലി അവനെ അറിഞ്ഞ കാൽ നടുവിൽ സഞ്ചരിക്കുക തലൊടുക ഉരുമ്മുക ഇങ്ങിനെ അതി സ്നെ