താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

രെ ദിവസം കഴിയുന്നതിന മുമ്പെ അവർ തമ്മിൽ അധികംസ്നെഹിച്ചു എപ്പൊഴും കളിക്കയും ഒരുമിച്ച ഭക്ഷിക്കയും ഉറങ്ങുകയും ചെയ്ത പൊന്നു. ഒരു വൎഷം ചെന്നപ്പൊൾ പൂച്ചക്ക ദീനം പിടിച്ച വൎദ്ധിച്ച ചത്തുപൊയി. സിംഹം അതിന്ന ഉറക്കം മാത്രമെന്ന വിചാരിച്ചിട്ടലാളിച്ച മാറ്റി കിടത്തീട്ടും ഇളക്കമില്ലായ്കയാൽ ചത്ത അവസ്ഥ അറിഞ്ഞാറെ ഭക്ഷിക്കാതെയും കുടിക്കാതെയും ഉറങ്ങാതെയും കരഞ്ഞ വലഞ്ഞ അഞ്ചാം പക്കം തന്റെ തല പൂച്ചയുടെ മെൽ വെച്ച മരിച്ചു.

സന്തതിയുടെ നെരെ ഇവക്കുള്ള വാത്സല്യം പ്രാകാശിപ്പിക്കുന്നതിന്ന ഒരു കഥയെ മാത്രം പറയുന്നു.

ഗുജരാത്തെന്ന രാജ്യത്ത എതാനും മരം വെട്ടുന്നതിന ഒരു കപ്പല്ക്കാരൻ കപ്പലിൽനിന്ന ഇറങ്ങി പൊയി കാട്ടിൽ ചെന്ന കുറെ സഞ്ചരിച്ചപ്പൊൾ അവൻ ഒരു സിംഹിയെ കണ്ടു. ഒടി പൊകുന്നതിനും പിണങ്ങി തടുപ്പാനും തരമില്ലാതെ ചമഞ്ഞ ശെഷം വെറുതെ നിന്നു സിംഹിഅവന്റെ അടുക്കൽ വന്ന ഉരുമി കാല്ക്കൽ വീണ കുറെ ദൂരത്ത നില്ക്കുന്ന വൃക്ഷത്തിന്മെൽ നൊക്കുവാൻ ആംഗ്യം കാട്ടി അവളുടെ മനസ്സറിഞ്ഞ കപ്പല്ക്കാരൻ വൃക്ഷത്തിന്നടുത്ത ചെന്നനൊക്കുന്നെരംഒരുകുരങ്ങരണ്ടുസിംഹക്കുട്ടികളെ കയിൽ പിടിച്ചു കൊണ്ടിരിക്കുന്നതിനെ കണ്ടു ഇരഅന്വെഷിപ്പാൻ സിംഹം പൊയതക്കത്തിൽ കളിപ്പാനായിട്ട കുട്ടികളെ കുരങ്ങ എടുത്തിരിക്കുന്നതിനെ കപ്പല്ക്കാരൻ അറിഞ്ഞിട്ട തന്റെ കൊടാലി കൊണ്ട മരം വെട്ടി വീഴിച്ച ഉടനെ സിംഹി ഒരുചാട്ടത്താൽ കുരങ്ങിനെപിടിച്ച തുണ്ടങ്ങളാക്കി പിന്നെ കപ്പല്ക്കാരന്റെ മെൽ പൂച്ചയുടെസമ്പ്രദായപ്രകാരം നന്ദി കാണിച്ച കുട്ടികളെ കടിച്ചെടുത്ത കൊണ്ടുപൊയാറെ അവൻ തിരിച്ച കപ്പലിൽ വന്ന കൂട്ടക്കാരൊട തനിക്കുണ്ടായ പരിഭ്രമത്തെയും ആശ്വാസത്തെയും അറിയിച്ചു.

കഴുതപ്പുലി എകദെശം ചെന്നായ്ക്കൊക്കുന്നുവെറുപ്പതൊന്നിക്കുന്ന ജന്തുക്കളിലിവന്നതുല്യൻചുരുക്കം.എപ്പൊഴും അഴുക്കൊടു കൂടിയ കൂർത്ത മുഖം. ജാത്യാഉള്ള ദുൎമ്മണം ചെറിയ വാല്ക്കീഴിലിലെ മാംസക്കട്ടിയിൽനിന്ന പുറപ്പെടുന്നതത്രെ. ശബ്ദംമനുഷ്യന്റെ ചിരിയെ അനുസരിക്കും പകൽ നെരത്തെ ഗുഹകളിലും കുഴികളിലും എകനായി വസിച്ച രാത്രിയിൽ കഴുത നായ ആട എന്നിവയെ ഇരക്കായിട്ട പിടിച്ച ഒടിപൊകാതിരിപ്പാൻ ആദ്യം കാൽ ഒടിക്കുന്നു ചത്തുചീഞ്ഞ നാറുന്ന ജന്തുക്കളിൽ അവന്ന തെനിന്റെ രുചി ഉണ്ടാകും കുഴിച്ചിട്ട ശവങ്ങളെ മാന്തി എടുത്ത തിന്നും പിടിച്ചതിനെ പിന്നെ വിടുന്നില്ല വരിയുള്ള ജാതിയെ കാപ്രിയിലും പാൎസിയിലും കാണും.

C 2