താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

നായ മനുഷ്യനെയും മുതലിനെയും പറമ്പുകളെയും ആട്ടിൻ കൂട്ടത്തെയും കാക്കുന്നതിന ഇവൻ സമൎത്ഥൻ നായ്ക്കളില്ലാഞ്ഞാൽ നായാട്ടിന്റെ ഉല്ലാസം എതുമില്ല കാട്ടുമൃഗങ്ങളെയും പക്ഷികളെയും മീനുകളെയും പിടിപ്പാൻ അഭ്യസിപ്പിക്കാം കാണാതെപൊയെ വസ്തുക്കളും കുലപാതകം ദ്രൊഹം കവൎച്ചമുതലായ്മ ചെയ്ത ഒളിച്ചു കിടക്കുന്ന കള്ളന്മാരെ തിരക്കി പിടിക്കുന്നതിനും പുറമെ, വണ്ടി വലിപ്പാനും ചാണക്കല്ല മുതലായത തിരിപ്പാനും കൌശലം ഉണ്ടാക്കാം ക്ഷയരൊഗത്തിന്നശ്വമാംസം വിശെഷമുള്ള ഔഷധം. രൊമം തൊപ്പിയെയും തൊൽ ചെരിപ്പിനെയും ഉണ്ടാക്കുന്നതിന കൊള്ളാം പ്രസവിച്ച സ്ത്രീക്ക മുലക്കണ്ണ പൊരാതെ വന്നാലും കുടി കുടിച്ച മുലപ്പാൽ ഒഴിയാതെ വരുമ്പൊഴും നായ്ക്കുട്ടിയെക്കൊണ്ട കുടിപ്പിക്കുന്നത വിശെഷം ജാതി ഭെദങ്ങൾ അസംഖ്യമാകകൊണ്ട പ്ര ത്യെകം വൎണ്ണിപ്പാൻ പാടുള്ളതല്ല എങ്കിലും പ്രധാനികളുടെ സമ്പ്രദായങ്ങളെ വിസ്തരിച്ച പറയാം നായാട്ടിന്ന അഭ്യസിപ്പിച്ചിരിക്കുന്നതിൽ ചിലർ കാട്ടുമൃഗങ്ങളുടെ ഇരിപ്പിനെ അന്വെഷിച്ചറിയും വെടി കൊണ്ട ഒടിയ മൃഗത്തിന്റെ ഒരു തുള്ളി രക്തം മാത്രം കാണിച്ച കൊടുത്താൽ തിരഞ്ഞ കണ്ടെത്തും ചുവട്ടാലെ പൊയറിയുന്നവരുമുണ്ട മറ്റൊരു വക പുല്ലിലും കൃഷിപഞ്ചകളിലും ഇരിക്കുന്ന പക്ഷികളെയും മുയലുകളെയും അന്വെഷിച്ച കണ്ടെത്തിയാൽ മുൻകാൽ പൊക്കിപ്പിടിച്ച നിന്നറിയിക്കും ഒരു വകയെ വെള്ളത്തിൽ വീണ താണുകിടക്കുന്ന മനുഷ്യരെ എടുപ്പാൻ ശീലിപ്പിച്ചിരിക്കുന്നു ഇടയരുടെ നായ ആടുകളെ അന്യന്റെ പറമ്പിൽ കെറാതെയും ഒന്നെങ്കിലും തെറ്റിപൊകാതെയും സൂക്ഷിക്കും സ്വിത്ത്സൎല്ലാണ്ടിൽ ഇരിക്കുന്ന സന്തബെൻഹാൎഡ എന്ന പൎവ്വതത്തിലെ സന്യാസി മഠത്തിൽ ഇരിക്കുന്ന സന്യാസികൾക്ക വലിപ്പത്തിലും ബുദ്ധിയിലും കീൎത്തിപ്പെട്ട ഒരു തരം നായ്ക്കളുണ്ട എപ്പൊഴും ഹിമം ഉള്ള ആ പൎവ്വതത്തിൽ കൂടി മറുരാജ്യങ്ങളിലെക്ക പൊകുവാൻ ആവശ്യമുണ്ടാകയാൽ പൊകുമ്പൊൾ മൂടൽമഞ്ഞു കൊണ്ട വഴി കാണാതെയും കുഴിയിൽ വീണിട്ടെങ്കിലും വഴി പൊക്കൎക്ക കുടുക്കം പറ്റിയാൽ എപ്പൊഴും അങ്ങുമിങ്ങുംസഞ്ചരിക്കുന്ന നായഇവരുടെ ശബ്ദം കെട്ടഅവിടെ ചെന്ന കണ്ട തിരികെ സന്യാസിമഠത്തിൽ വന്ന ആംഗ്യം കൊണ്ടറിയിക്കും അപ്പവും വീഞ്ഞും കഴുത്തിൽ കെട്ടി വിട്ടാൽ ആപത്തിൽ അകപ്പെട്ടിരിക്കുന്നവൎക്ക കൊണ്ടുപൊയി കൊടുക്കുംഅതിൽ ഒരു നായ പന്ത്രണ്ട വൎഷത്തിന്നകം നാല്പത ജീവനെ രക്ഷിച്ചു.