താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

ണ്ടു മാത്രം ഉണ്ട. നാവ വിപരീതമായി ചുവട്ടിൽനിന്ന മെല്പട്ടനീങ്ങുന്നുള്ളു വിയൎപ്പും വൃഷണവും ഉള്ളിലെത്രെ.വിയൎപ്പ തുമ്പിക്കയ്യിൽ കൂടി പുറത്തകളയും, അഭ്യസിപ്പിക്കുന്നതിനെ ഗ്രഹിക്കയും ഇണങ്ങുകയും ചെയ്യുമെങ്കിലും അധികം ഉപദ്രവിച്ചാൽ പക പൊക്കും നൂറ്റിരിപത വൎഷം ആയുസ്സൊളം ജീവിക്കും വൃക്ഷങ്ങളുടെഇലയും കൊമ്പും ചൊറ മുതലായതും തിന്നുന്നു മദമ്പാടുണ്ടായൽ സകലവും നശിപ്പിച്ചു കൊണ്ട എപ്പൊഴും ഒടി നടക്കുന്നതാകകൊണ്ടും ഉറങ്ങുവാനും തിന്മാനും കൂടി താല്പൎയ്യമില്ലാത്തതിനാലും മാറുന്നവരെക്കും ചങ്ങല കൊണ്ട തളച്ച നല്ലവണ്ണം സൂക്ഷിക്കണം കൊമ്പും എല്ലും പല വക പണികൾക്കും പല്ലഔഷധത്തിന്നും നന്ന.ആനയെ പിടിപ്പാൻ മൂന്ന ഉപായങ്ങളുണ്ട. ൧മത ആന സഞ്ചരിക്കുന്ന മലകളിൽ ആഴത്തിലും വിസ്താരത്തിലും കൂടിയ കുഴികൾ കുത്തി മെലെ കൊലുകളും ഇലകളും പരത്തി മണ്ണിട്ടമൂടി പുൽക്കട്ടകളും കുത്തിവെച്ചപൊന്നാൽ ആന സഞ്ചരിക്കുമ്പൊൾ അതിൽ ചാടും. മലയർ അപ്പൊൾ തന്നെഉടയവനെ ഗ്രഹിപ്പിച്ച ആനകളെയും ആൾക്കാരെയും കൂട്ടികൊണ്ട ചെന്ന കുഴിക്ക ചുറ്റും വലിയ തടികൾവെട്ടി ഇട്ട കാവലും വെക്കും ശക്തിയുടെ അവസ്ഥ പൊലെ പാകം വരുത്തി പിന്നത്തതിൽ കുഴിയിൽനിന്ന കയറ്റുവാൻ ശീലമുള്ള ആളുകളും ആനയും ചെന്ന വക്ക ഇട്ട പിടിക്കുന്നതിന്ന പാകത്തിൽ മണ്ണിട്ട നികത്തി രണ്ടു വക്ക കഴുത്തിലിട്ട ആനകളെ കൊണ്ട രണ്ടുപുറത്തും പിടിപ്പിച്ചതിന്റെ ശെഷം കുഴി മുഴുവനും തൂൎത്ത കയറ്റിയാൽ നാട്ടാനകൾ രണ്ടും ഇരുപുറവും തിരക്കികൊണ്ട വക്കയും പിടിച്ച ആനക്കൊട്ടലിൽ ആക്കും അല്പമായ തീനും കൊടുത്ത ആനക്കാർതൊട്ടി വളര കുന്തം ഇവ കൊണ്ട ദണ്ഡിപ്പിച്ച ഭാഷ പഠിപ്പിക്കുന്നു. ൨മത കൂട്ടത്തൊടെ പിടിക്കുന്നതിന്ന ഇറങ്ങുന്ന ദിക്ക നൊക്കി കടന്നാൽ പുറത്തു പൊകാതിരിപ്പാൻ തക്കവണ്ണം ചുറ്റും കുറ്റികൾ നാട്ടി എതിൎത്ത രണ്ട ദ്വാരങ്ങളും അതിന്റെ വാതിലുകൾ കൌശലത്തിൽ പൊക്കി കയറിട്ട നടുവിൽ ഒരു യന്ത്രമരത്തിന്മെൽ കെട്ടും ആന കടന്നാൽ ആ മരം മുട്ടി യന്ത്രം തെറ്റി കതകുകൾ രണ്ടിന്റെയും ഒപ്പം വീഴുമ്പൊൾ ആനകൾ കുടുങ്ങും ഇത കൊപ്പത്തിൽ പിടിക്കുന്ന ഉപായം. ൩മത ചില ദുഷ്ടന്മാർ മത്ത വെച്ച പിടിക്കുന്നുണ്ട ആനകൾ നടക്കുന്ന സ്ഥലങ്ങളിൽ പലെക നിരത്തി മരം കൊണ്ട ആണികൾ നിരക്കെ തറക്കും അതിന്മെൽ ചവിട്ടുമ്പൊൾ ആണി കെറി ഇളക്കുവാൻ പാടില്ലാതെ നി‌ല്ക്കുന്ന സമയം പാട്ടിലാക്കാം ൟ ഉപായത്തിൽ ചാകുന്നത എറൂ. ഇണ