താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧–ം പൎവ്വം

മുലകുടിപ്പിക്കുന്ന ജന്തുക്കൾ.

ഇവ ജീവനുള്ളകുട്ടികളെ പ്രസവിച്ച മുലകൊടുക്കുന്നു— ഉഷ്ണമുള്ള ചൊര, മൂടലായിട്ട രൊമം, ഗതിക്ക നാലകാൽ ഇങ്ങിനെ ഭെദമുള്ളതിനാൽ വിശെഷ ലക്ഷണങ്ങൾ ചുരുക്കി വൎണ്ണിക്കുന്നു– വിദ്വാന്മാർ ൎൟ ഇടയിൽ ആയിരത്തിരുന്നൂറ ജാതികളെ അറിഞ്ഞിട്ടുണ്ട.

൧ –ം അദ്ധ്യായം.

രണ്ടുകയ്യുള്ള ജീവജാലങ്ങൾ — ഭൂതലത്തിൽ എല്ലാവടവും കുടിയിരിപ്പാനായിട്ട ദൈവം ഒരു രക്തത്തിൽനിന്ന മനുഷ്യരുടെ സകല ജാതികളെയും ഉണ്ടാക്കി മനുഷ്യന്റെ ശരീര പ്രകൃതി വിചാരിച്ചിട്ട അവന്ന മറ്റ ജീവജാലങ്ങളെ പൊലെ ഭക്ഷണം ഉറക്കം മുതലായതും ആവശ്യമാകയാൽ ദുഃഖക്ഷയമരണങ്ങൾ സംഭവിക്കകൊണ്ട മൃഗജാതികളൊട സമമായി വൎണ്ണിക്കാം. എങ്കിലും അവന്റെ ഉള്ളിലുള്ള ദൈവാത്മാവും വിശെഷ ജ്ഞാനവുംകൊണ്ട ചുമതലഉള്ള ജീവിയാവുന്നു—അവൻ നിത്യ രക്ഷക്കായിട്ടൊ അനന്ത നരകത്തിനായിട്ടൊ പാത്രമായി തീരുവാൻ യുക്തനാകകൊണ്ട എല്ലാ ജീവജാലങ്ങളെക്കാൾ മഹാശ്രെഷ്ഠനാകുന്നു — അവൻ ദൈവ നിയോഗത്താൽ എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കും അവരവരുടെ സ്വഭാവത്തിന്ന തക്കതായുള്ള പെരിടുകയാൽ അവരുടെ കൎത്താവെന്നപൊലെ ചമഞ്ഞു.

൨—ം അദ്ധ്യായം.

നാല കയ്യുള്ള മൃഗങ്ങൾ.

തങ്ങളുടെ കളി ചാട്ടം സാമൎത്ഥ്യങ്ങൾകൊണ്ട കുരങ്ങുകൾ മനുഷ്യൎക്ക എത്രയും പ്രീതികരന്മാർ. ഒരുവക മനുഷ്യരൂപത്ത

A2