താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ക്കുന്നില്ല. എട്ടൊ പത്തൊ വയസ്സത്രെ ജീവകാലം ആണ്ടുതൊറും വെട്ടുന്ന രൊമം കൊണ്ട ഉടുപ്പ തീൎക്കുന്നു അപ്പവും ആട്ടിന്മാംസവും പല മനുഷ്യരുടെ ഉപജീവനം ഇസ്ലാണ്ടിലുള്ള ജാതിക്ക മൂന്നും ചിലതിന്ന ആറും കൊമ്പുകളുണ്ട. ദെശഗുണം പൊലെ ഇതിന്റെ ആകൃതി മാംസരൊമങ്ങൾ

പശു എത്രയും ഗുണമുള്ള ഒരു ജന്തു. ദിവസത്തിൽ ഒരു നെരം സാമാന്യമായി കറക്കുമ്പൊൾ പന്ത്രണ്ട നാഴി പാലൊളവും ശീമയിൽ രണ്ടു നെരത്തെക്ക ഇരിപതിടങ്ങഴി പാലും അതിൽനിന്ന രണ്ടു റാത്തൽ വെണ്ണയും കിട്ടും പാല്പാത്രത്തിന്ന അകിട എന്ന പെർ പറയുന്നു പാൽ കറന്ന കാച്ചുന്നു എങ്കിൽ പാതി എങ്കിലും പാലൊളമെങ്കിലും വെള്ളം ഒഴിച്ച അതു പറ്റുന്ന വരെക്കും തിളപ്പിച്ചാൽ പിന്നത്തതിൽ തീക്കത്തിക്കാതെ ഉമി ഇട്ട പുക എല്പിച്ച കുറെ കഴിയുമ്പൊൾ പാലിന്റെ മീതെ പാട എന്ന ഒന്നുണ്ടാകുന്നെരം വാങ്ങി വെച്ച ആറിയാൽ നനാഴി പാലിന ഉരി വീതം നല്ല മൊർ ഒഴിച്ച എകദെശം മുപ്പത നാഴിക ചെല്ലുമ്പൊൾ തൈരാകുന്നതിന്ന ഉറ കൂടുക എന്ന പറയുന്നു അത കലക്കി നൈ തരിച്ചാൽ കുറെ വെള്ളം ഒഴിച്ച വെണ്ണ ഉരുട്ടി എടുക്കും പാൽ കുറുക്കി പഞ്ചസാര ചെൎത്ത കുടിക്കുന്നതിന്ന രുചിയുള്ളത കൂടാതെ ശക്തിയും പുഷ്ടിയും ഉണ്ടാകും കറന്ന ചൂടൊടെ കുടിക്കുന്നതും ഗുണം തന്നെ. മൊർ ചൊറ്റിൽ കൂട്ടി ഉണ്ണുന്നതിന്നും കൂട്ടുവാൻ വെപ്പാന്നും വെണ്ണ അപ്പത്തിൽ പിരട്ടി തിന്നുന്നതിന്നും നന്ന നാനാഴി പാലിന്ന ഒരു പലം വീതം വെണ്ണ ചിലതിന്ന കാണും പാലും തൈരും നെയ്യും മൂത്രവും ചാണകവും കൂടിയത പഞ്ചഗവ്യം ഇത സെവിച്ചാൽ മനശ്ശുദ്ധി വന്നബുദ്ധിവൎദ്ധനയുണ്ടാകുമെന്ന ബ്രാഹ്മണർ പറയുന്നു ൟശ്വരന്മാൎക്ക ആടുവാനും മരിച്ച ശവം ദഹിപ്പിക്കുന്നെരവും ഇത വെണം. നായും ബ്രാഹ്മണനുമല്ലാതെ ചാണകം തിന്നുന്നില്ലായ്കകൊണ്ട രണ്ടുപെരുടെയും ശുദ്ധി ഒരു പൊലെ നിശ്ചയിക്കാം. കൊമ്പും കുളമ്പും മഷിക്കുപ്പി ചീപ്പ വെടിമരുന്നിൻ പാത്രം നാസികാ ചൂൎണ്ണപെട്ടി കുഴൽ തുടങ്ങിയ പണികൾക്ക കൊള്ളാം ചെറിയ എല്ലു ചുട്ട ഇതിന്റെ ഭസ്മം പൊന്നും വെള്ളിയും പണിയുന്ന തട്ടാന്മാൎക്ക ആവശ്യമുണ്ട. പശുപിത്തം ഔഷധത്തിനും ചായം ഇടുന്നതിനും ചൊര പഞ്ചസാര ഉണ്ടാക്കുന്നതിനും കൊഴുപ്പ വെക്കുന്നതിന്നും മെഴുത്തിരിക്കും കൊള്ളാം. പ്രായം അറിയുന്നതിന കൊമ്പിന്റെ തുമ്പ മുതൽ വര തുടങ്ങുന്ന വരക്കും മൂന്നും പിന്നെ ഒരൊ വരെക്ക ഒരൊന്നും ഇങ്ങിനെ പതിനാറു വയസ്സ വരെക്കും എകദെശം നിശ്ചയിക്കാം.