താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ലും ഒരു കടിക്ക നായുടെ കാൽ രണ്ടു മുറിയാക്കുവാൻ പ്രയാസമില്ല സസ്യങ്ങൾ അല്ലാതെ മറ്റു മീനൊ മൃഗങ്ങളൊ തൊടുകയില്ല വെനല്ക്കാലത്ത ശെഖരിച്ചതിനെ മുട്ടുമ്പൊൾ എടുക്കും.ഇതിന്റെ തൊലും കസ്തൂരിയും കച്ചവടക്കാൎക്ക ഒരു ലാഭമുള്ള ചരക്കാകകൊണ്ട അമ്രിക്കായിൽ ആണ്ടിൽ പതിനയ്യായിരത്തൊളം പിടിക്കും

കഴുനാ മുണ്ടൻ മുഖവും കുറ്റിച്ചെവിയും ഉരുണ്ടു നിണ്ട വാലും ചുവപ്പ നിറമുള്ള ജന്തു. കൂട്ടത്തൊട ഇണയായും സഞ്ചരിച്ച മുതലയെയും മത്സ്യങ്ങളെയും രണ്ടു കൂടി വാലും തലയും പിടിച്ച കരയിൽ കെറ്റി കടിച്ച തിന്നും മൂളിച്ചപൊലെയുള്ള ഇവയുടെ ശബ്ദം കെട്ടാൽ കൂട്ടുക്കാർ അവിടെ വരും തീരത്തിങ്കലുള്ള പൊടുകളിലുമിരിക്കും വല വീശുന്നതുപൊലെ ഒഴുക്കിന്ന വിപരീതമായി നീന്തി വെള്ളത്തിൽ ജീവിക്കുന്ന ജന്തുക്കളെ മാത്രം പിടിക്കുന്നു കുടിയിൽ എച്ചിൽ മീൻ എപ്പൊഴുമുണ്ടാകകൊണ്ട വളരെ ദുൎഗ്ഗന്ധമുണ്ടായിരിക്കും മലത്തിന്റെ മണം നിമിത്തമായി ശത്രു സമിപത്തിങ്കലുണ്ടെന്നൊൎത്ത ഒടിക്കളയുമെന്ന വിചാരിച്ച കരയിൽ കെറി പാറയുടെ മുകളിൽ മലം കളയുന്നതല്ലാതെ ഒരിക്കലും വെള്ളത്തിൽ ചെയ്യുന്നില്ല പെണ്ണിന്ന ഒമ്പത മാസം ചിന ഉണ്ടായിരണ്ടും നാലും കുട്ടികളെ പെറും ഒമ്പത ദിവസത്തിന്ന കാഴ്ചയില്ല.കുട്ടി കാലത്ത പിടിച്ചിണക്കിയാൽ മീൻ പിടുത്തം അഭ്യസിപ്പിക്കാം ആദ്യം തൊൽകൊണ്ടൊ മറ്റൊ മീൻപൊലെ ഉണ്ടാക്കി കടിപ്പാൻ കൊടുക്കയും വെപ്പിക്കയും പിന്നത്തെതിൽ ദൂരത്തെറിഞ്ഞ എടുപ്പിക്കയും ഇങ്ങനെ ശീലിപ്പിച്ച മീൻ പിടിപ്പാൻ കൊണ്ടുപൊയാൽ പിടിച്ച കൊണ്ടുവന്ന തരും ചെറുപ്പം മുതൽ അപ്പം പായസം തുടങ്ങിയതിനെ തീറ്റി ശീലിക്കകൊണ്ട മീനിന്റെ രുചി പറ്റായ്കയാൽ തിന്നുന്നില്ല.

സമുദ്രക്കഴുനാ ആകൃതി മെൽ പറഞ്ഞ കഴുനായ്ക്കൊക്കുന്നെങ്കിലും ഇവ വടക്കുള്ള വെള്ളങ്ങളിൽ മാത്രം കാണും. എല്ലാ മൃഗങ്ങളുടെ തൊലിനെക്കാൾ ഇവയുടെ തൊലിന്ന മൃദുത്വവും ശൊഭയും എറെ ഉണ്ടാകകൊണ്ട അറുപതും ചിലപ്പൊൾ നൂറും രൂപാ വില പിടിക്കും കറുപ്പ കൂടുന്നെടത്തൊളം വില കെറും വടക്കെ അമ്രിക്കായിൽനിന്ന ചീനത്തെക്കും ചാപ്പാണത്തെക്കും ഒരാണ്ടിൽ എകദെശം നാലയ്യായിരത്തൊളം അയക്കുന്നുണ്ട ഒരു തൊലിന്ന നാല റാത്തൽ തൂക്കം.

കടൽനായ നെയ്യും തൊലും നിമിത്തമായി ഇവയെ പിടിക്കുന്നു ശീമയിൽനിന്നും അമ്രിക്കായിൽനിന്നും വടക്കുള്ളകായലിലെക്ക മകര മാസത്തിൽ വളരെ കപ്പലുകൾ പൊകും അ