മൃഗചരിതം/തലവാചകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മൃഗചരിതം
രചന:ജെ.ജി. ബ്യൂട്ട്‌ലർ
തലവാചകം

[ 17 ] തലവാചകം.

എപ്പൊഴും നമ്മുടെ ചുറ്റുമുള്ള മൃഗജാതികളിൽനിന്ന വരുന്ന ഉപകാരങ്ങൾ അല്പമല്ല. ഭക്ഷണത്തിന്നും സമ്പത്തിന്നും പുറമെ അവ പല സന്തൊഷത്തിന്റെയും ഉല്ലാസത്തിന്റെയും മൂലം നമ്മെ ഇത്ര ഉപകരിപ്പിക്കുന്ന മൃഗങ്ങളുടെ ചരിത്രത്തിൽ എല്ലാവൎക്കും താല്പൎയ്യവും രസവും തൊന്നുവാൻ സംഗതിയുണ്ട. നമ്മുടെ ദൃഷ്ടി ഇലകളിലൊ പൂക്കളിലൊ എവിടെ എങ്കിലും ഉറെച്ചാൽ അവിടെ വെവ്വെറെ പുഴുക്കൾ ഉണ്ട. ചിലത ഭ്രമിക്കുള്ളിൽ ഒളിക്കയും ചിലത ആകാശത്തെ നിറെക്കയും ചെയ്യുന്നു. പൎവ്വതവും ൟറൻ നിലവും സമുദ്രവം കായലും നദിയും കുളവും ജീവജാലങ്ങളെകൊണ്ട തിങ്ങിവിങ്ങിയിരിക്കുന്നു, എതെതമൃഗം എവിടെയെല്ലാം ഇരിക്കുന്നുവൊ അവക്ക ഉചിതമായ സകലവും അവിടങ്ങളിൽ കാണാം. അവയുടെ വാസനാവ്യത്യാസങ്ങളും ആകൃതിഭെദങ്ങളും ശീലഗുണങ്ങളും അതാത പ്രവൃത്തിക്ക യൊഗ്യതയും കണ്ടാൽ അവയെ ഉണ്ടാക്കിയ ദൈവത്തിന്റെ ജ്ഞാനവും ശക്തിയും എത്ര വിസ്മയം എന്നതൊന്നുമെല്ലൊ. ൟ സകല മൃഗങ്ങളെയും തണ്ടെല്ലുള്ളതും തണ്ടെല്ലില്ലാത്തതും എന്നിങ്ങിനെ രണ്ടായി വിഭാഗിച്ച പൊരുന്നു. തണ്ടെല്ലുള്ളതിനെ പിന്നെ നാല വലിയ കൂട്ടമായി തരം തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=മൃഗചരിതം/തലവാചകം&oldid=175195" എന്ന താളിൽനിന്ന് ശേഖരിച്ചത്