താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ല്ല ചിലതിന്ന പുഴു മൊട്ട പക്ഷികൾ ഇവ തിന്മാൻ രസമുണ്ട അന്നന്ന പ്രയത്നത്താൽ പൊറുക്കുന്നവയും നല്ല ഗൃഹസ്ഥനെ പൊലെ ആവശ്യകാലത്തിന്ന ശെഖരിച്ച വെക്കുന്നവയും ൟ കൂട്ടത്തിലുണ്ട മുല കുടിപ്പിക്കുന്ന ജന്തുക്കളിൽ ഇവക്കെത്രെ അധികം സന്തതി. രൊമമൊ മുള്ളൊ മൂടലായിരിക്കും.

മുയൽ. ഇവനെ എല്ലാ ദെശങ്ങളിലും കാൺകകൊണ്ട നിറം പൊക്കം ശീലം ൟ വക വിസ്തരിച്ച പറയുന്നതിന്ന ഒരു അപെക്ഷ ഇല്ല എങ്കിലും കുറഞ്ഞൊന്ന പറയുന്നുണ്ട പുറമ്പൊളക്ക വലിയ കണ്ണിനെ മൂടുവാൻ വലിപ്പം പൊരായ്ക കൊണ്ട തുറന്ന കണ്ണല്ലാതെ ഉറങ്ങുവാൻ നിർവാഹമില്ല. വലിയ ഭയശീലനാകുന്നതിനാൽ ഇലയുടെയൊ എലിയുടെയൊ മാക്ക്രിയുടെയൊ ശബ്ദം അവനെ ദൂരത്ത ഒടിക്കും ശത്രുവിന്ന കൂട്ടിൽ പൊകുന്നതിനെ തൊന്നിക്കാതിരിപ്പാനായി അതിന്റെ സമീപത്ത തിരിച്ചും മറിച്ചും വളരെ ചാടി ഒടുക്കം ഒരു വലിയ ചാട്ടത്താൽ കൂട്ടിൽ വീഴുന്നു. മുമ്പിൽ തന്നെ ഉണ്ടെങ്കിൽ ചവിട്ടുവാൻ തക്കവണ്ണം അടുത്താലും ഇളകുന്നില്ല പത്ത വയസ്സൊളം ജീവിക്കും പെണ്ണ ആണ്ടിൽ നാലതവണയായിട്ട രണ്ടും നാലും കുട്ടികളെ പ്രസവിക്കും ഇവ പെറപെട്ട ദെശം ഉപെക്ഷിച്ച പൊകുന്നില്ല ചെണ്ട കൊട്ട നൃത്തം ഹുക്ക വലിക്ക വെടിവെക്ക മുതലായതും ശീലിപ്പിക്കാം. അഭ്യസിപ്പിക്കുന്ന വന്ന നന്നെ മുഷിച്ചിൽ പൊറുക്കാമെങ്കിലെ വശമാവൂ ഇരു തല കീറിയ ചെവി മുടമ്പല്ല മുച്ചുണ്ട ൟ വക വിരൂപങ്ങൾ ഇവൎക്ക അപൂൎവ്വമല്ല കൊമ്പുള്ളതും ഉണ്ടെന്ന ചിലർ പറയുന്നു ഞാൻ കണ്ടെങ്കിലെ ഇനിക്ക വിശ്വാസമുള്ളു.

മുള്ളൻപന്നി. മൂക്കും കൈകാൽകളുടെ അഗ്രവും ഒഴികെ ശെഷം ഒക്കെയും മുള്ളു കൊണ്ട മൂടിയിരിക്കും ശത്രുക്കൾ അടുക്കുമ്പൊൾ മുള്ളുകൾ അത്രെയും വിരിയിച്ച കുടയും. അത അസ്ത്രം പൊലെ വന്ന കൊള്ളുമെന്ന ഒരു കെൾവി ഉണ്ട അല്ലങ്കിൽ മൂക്കും കൈകാൽകളും വിരിയിച്ച മുള്ളിൽ ഒളിപ്പിച്ച ഉരുള പൊലെ കിടക്കും മണ്ണിലും കല്ലിലും പല ശാഖകളായി പൊടുണ്ടാക്കിയതിൽ പകൽ സമയം ഇരുന്ന രാത്രിയിൽ ഭക്ഷണം തെടി പുറത്ത പൊകും. കിഴങ്ങകൃഷിക്ക വളരെ നഷ്ടം വരുത്തും പിടിപ്പാൻ നന്നെ പ്രയാസം കിഴങ്ങ കുത്തുമ്പൊൾ യന്ത്രപ്പണിയിൽ വെച്ചിരിക്കുന്ന തൊക്കിൽനിന്ന താനെ വെടിപൊട്ടി ചത്തുപൊകുന്നുണ്ട മുള്ള ചിത്ര മെഴുതുന്ന തൂലികത്തണ്ടിന്നും മത്സ്യം ചൂണ്ടൽകൊണ്ട പിടിക്കുന്നവർക്ക പൊന്തിന്നും സൂചികൾ കുത്തി വെക്കുന്നതിന്നും കൊള്ളാം.