താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ക്കം വന്നാൽ മരങ്ങൾ മലകളിൽനിന്നും ചാൽപണി ചെയൂ കൊണ്ടുപൊരുന്നതിന്നും ഉയരത്തനിന്ന കീഴ്പെട്ട വീഴുന്നദിക്ക പാറയായിരുന്നാൽ അതിന്മെൽ വീണ മരം തകൎന്നുപൊകതിരിപ്പാൻ താഴത്ത നിന്ന ഒഴുക്കിൽ തൊട്ടു തൊട്ടു വരുന്ന മരങ്ങൾ അത്രെയും തട്ടി വെള്ളത്തിൽ വീഴിപ്പാനുമുള്ള ബുദ്ധി കൌശലങ്ങൾക്കും പുറമെ കടവാരങ്ങളിലുള്ള മരങ്ങൾ കയറ്റി തരം‌പൊലെ വെക്കുന്നതിന്നും കാമരം കയറ്റുന്നതിന്നും വലിയ തൂണുകൾ നീൎത്തുവാനും ചിറകൾക്ക ചാരുകാല ചാരുന്നതിന്നും പാലം വെപ്പാനും ഇവക്ക നല്ല സാമൎത്ഥ്യമുണ്ട.

താപ്പീര ഇതിന്റെ സ്വരൂപവും ശീലവും പന്നിയെപൊലെ തന്നെ എങ്കിലും നീളം കുറഞ്ഞ ഒരു തുമ്പിക്കയ്യുള്ളതുകൊണ്ട ആനയെപ്പൊലെ പുല്ലും വെരുകളും വലിച്ച തിന്നും. പൊക്കം ഒരു നല്ല കഴുതക്ക തുല്യം പെടിയുള്ളതുകൊണ്ട രാത്രിയിൽ മാത്രം ഭക്ഷണത്തിന്നായി പുറത്ത സഞ്ചരിക്കും ശത്രുഅടുത്താൽ വെള്ളത്തിൽ ചാടിനീന്തുകയും ആവശ്യം പൊലെമുങ്ങുകയും ചെയ്യും മൂന്നു ജാതിയുള്ളതിൽ രണ്ട തെക്കെ അമ്രിക്കയിലും ഒന്ന ഇവിടങ്ങളിലുമുണ്ട

കാട്ടുപന്നി ഇതിന്ന ഒന്നരക്കൊൽ വരക്കും ഉയരം കാണും ചെറ്റിൽ കിടക്കയും കിഴങ്ങുകൾ കുത്തി തിന്നുകയും വിതച്ച വിത്ത വെള്ളത്തൊടു കൂടി ഇളകിയിരിക്കുമ്പൊൾ ഒരറ്റത്ത വാ വെച്ച വലിച്ച അടുത്തിട്ടുള്ള വിത്ത അത്രയും വായിലാക്കി ചപ്പുകയും സ്വഭാവം.ചെരയും ഞാഞ്ഞൂളും അധികം ഇഷ്ടം പുരുഷന്ന വായിൽ എകദെശം ആറു വിരൽ നീളംഒരു വിരൽ വീതിയിൽ മുക്കൊണായി തെറ്റുകളുണ്ട അതുകൊണ്ട മനുഷ്യരെയും മൃഗങ്ങളെയും കീറും ഇതന്റെ മാംസം നല്ലതാകകൊണ്ട ശ്രൂദ്രർ മുതലായി എല്ലാവരും തിന്നും മുറിച്ചുണക്കി പല ദിക്കുകളിലെക്കും കൊടുത്തയക്കുന്നതുമുണ്ടനല്ല ഒറ്റപ്പന്നിക്ക പത്തു രൂപാ വില കിട്ടും പെടക്ക തെറ്റയില്ല വയറ അധികം തൂങ്ങിയിരിക്കും മനുഷ്യരിൽ ഇണങ്ങുമെങ്കിലും യൌവനം വന്നാൽ വിശ്വസിച്ചു കൂടാ. നാട്ടുപന്നിക്ക പൊൎക്കെന്ന പെരുണ്ട ആണ്ടിൽ രണ്ടുതവണയായിട്ട നാല്പതു കുട്ടി വരെക്കും പ്രസവിക്കും യഹൂദന്മാൎക്കും മഹന്മതുകാൎക്കും ഇവയുടെ മാംസം ശാസ്ത്രത്താൽ വിരൊധിക്കപ്പെട്ടിരിക്കുന്നെങ്കിലും ചീനക്കാർ ഒരു വിരുന്ന കഴിക്കുമ്പൊൾ പൊൎക്കിന്റെ മാംസം പ്രധാനം

കാണ്ടാമൃഗം മൂക്കിന്മെൽ അഞ്ചു വിരൽ വണ്ണവും മുക്കാൽ കൊൽ നീളവും ആയുധമായുമുള്ള ഒരു കൊമ്പുള്ളതു കൊണ്ട

R