താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

റ്റാൽ കുട്ടികൾക്ക പതിന്നാല ദിവസം കാഴ്ചയില്ല രൊമത്തൊട കൂടിയ തൊൽ കച്ചൊടത്തിന്ന കൊള്ളാം ദംഷ്ട്രപ്പല്ലുകൾ പൊന്നു കൊണ്ട കെട്ടി കുട്ടികൾക്ക പല്ല വരുന്ന സമയം കുടിപ്പാൻ കൊടുക്കുന്നുണ്ട.

൮ ാംഅദ്ധ്യായം

ഒറ്റക്കുളമ്പുള്ള ജന്തുക്കൾ

ൟവക ജന്തുക്കൾ ചുരുക്കമെങ്കിലും ഇവയുടെ രൂപഗുണവും പാൽ വിശെഷവും പ്രസിദ്ധമാകുന്നു. കടിഞ്ഞാണ വെക്കുന്നതിന്ന കൊന്നിയിൽ ഇരട്ടപ്പല്ല തുടങ്ങുന്നതിന്നമുമ്പ ഒരു ഇടമുണ്ട.

കുതിര കെസരകെശം പൊക്കം സൗന്ദൎയ്യമുള്ള രൂപം ശക്തി വെഗം ധൈൎയ്യം ഇന്ദ്രിയബലം അനുസരണം വിശ്വസ്തത എന്നീവക വിചാരിച്ചാൽ വിസ്മയം തൊന്നും. ദെശഭെദം പൊലെയും തീറ്റൂന്നതുപൊലെയും ഗുണം. നിറങ്ങൾ വെളുപ്പ ചുവപ്പ കറുപ്പ പുള്ളി പാണ്ട പിംഗലം. ചൂടുള്ളതിന്ന അധികം പ്രിയമുണ്ട. അച്ചമട്ടംഒരു ജാതി കാട്ടിൽ ഇണക്കം കൂടാതെ പെറ്റുണ്ടാകയും ബഹുശക്തന്മാരും നടക്കെ എതിരില്ലാതവയുമാകുന്നു തെക്കെ അമ്രിക്കായിൽ പതിന്നാലായിരത്തൊളം കൂട്ടമായി കാണും നായാട്ടിങ്കലും യുദ്ധത്തിങ്കലും കുതിരകളുടെ വിശെഷം പ്രത്യെകം ശൊഭിക്കും കാഹളത്തിന്റെയും ബീരങ്കിയുടെയും ശബ്ദം കെൾക്കുമ്പൊൾ ഉത്സാഹവും ധൈൎയ്യവും കൂടും സലാം പറെവാനും മുട്ടു കുത്തുവാനും അഭ്യസിപ്പിക്കാം പെട്ടകുതിരക്ക പന്ത്രണ്ടു മാസം ചിന ഉണ്ട കുട്ടി ആറുമാസത്തൊളം പാൽ കുടിക്കും മൂന്നും നാലും വയസ്സിൽ അണ്ഡം കീറി തരി എടുക്കും പൂർണ്ണ ലക്ഷണമുള്ള കുതിരക്ക നെഞ്ഞിന്റെ വിസ്താരവും മാനിനൊത്ത തലയും കാൽകളും ചെറിയ രൊമങ്ങളും കാളയുടെ പൊലെ കണ്ണുകളും നാസാദ്വാരങ്ങളും സിംഹത്തിന്റെ ഗതി ധൈൎയ്യങ്ങളും പാമ്പിനെപ്പൊലെ സൂക്ഷ്മ ദൃഷ്ടിയും കൊവരകഴുതയുടെ ശക്തിയും ക്ഷണമില്ലായ്മയും മുയലിനെ പൊലെയുള്ള ചാട്ടവും ആവശ്യമുണ്ടെന്ന കുതിരപ്പരിചയമുള്ളവർ പറയുന്നുണ്ട ൟ വക കുതിരകൾ അറബിദെശത്തിലെ ഉള്ളു. മഹമ്മതകാർ പണ്ടെ തന്നെ കുതിരപ്പാരംപൎയ്യം ഉള്ളവരാകുന്നു. ചിലത രണ്ടായിരം വൎഷത്തൊളം എത്തിരിക്കു