താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എടുത്ത അവയുടെ മുമ്പിൽ വെച്ച കണ്ണ കഴുകി കുരുടാക്കുവാൻ വെള്ളം ഒഴിച്ച വെച്ചിരുന്ന മറ്റൊരു പാത്രം പൊക്കാക്ക കളിക്കുന്നതുപൊലെ അറിയാതെ മാറ്റി വെച്ച നീങ്ങി നിൽകുന്ന സമയം വൃക്ഷങ്ങളിൽനിന്ന അവ ഇറങ്ങി വന്ന തങ്ങളുടെ കണ്ണ കഴുകും അതുകൊണ്ട കുറെ നെരം അന്ധന്മാരാകുന്നതിനാൽ പിടിക്കപ്പെടും ൨ മത കുരങ്ങ കൂട്ടത്തിന്റെ മുമ്പി ൽ വെച്ച ഒരു കൈമെശ മൂന്നു പ്രാവിശ്യം ഊരി ഇട്ട അകത്ത പശ നിറച്ച മറ്റൊന്ന പകരമായി വെച്ച പൊന്നാൽ അവ വെഗം വന്ന അപ്രകാരം ചെയ്യും കൈകൾക്കു അസ്വാധീനം വരുന്നതുകൊണ്ട പിടിപ്പാൻ വിഷമമില്ല.

൩ –ം അദ്ധ്യായം.

മുല കുടിപ്പിക്കുന്ന ചിറകുള്ള ജന്തുക്കൾ

നരിച്ചീരുകൾ. സൂൎയ്യന്റെ വെളിച്ചം ഇവക്ക അനുകൂലമല്ലായ്ക കൊണ്ട അസ്തമിച്ച ശെഷം മാത്രം വൃക്ഷങ്ങൾ പാറ പാലങ്ങൾ ൟ സ്ഥലങ്ങളിൽനിന്ന പുറപ്പെട്ട വരുന്നു. ൟ നാറുന്ന ജന്തുക്കൾക്ക ഒരു വിശെഷം ഉണ്ട മനുഷ്യന്നും കുരങ്ങിനും ആനക്കും ഉള്ളതുപൊലെ ഇവക്കും മാറത്ത പാൽപാത്രങ്ങൾ ഉണ്ട. ഭക്ഷണത്തിന്ന പുഴുക്കൾ പാറ്റകൾ. ഹിമം കഠിനമായുള്ള ദിക്കുകളിൽ ഇവ ആയിരത്തൊളം ഒന്നിച്ച തല കീഴ്പട്ട തൂങ്ങിനാലഞ്ചമാസം ഉറങ്ങുന്നു രാത്രിയിൽ പറക്കുമ്പൊൾമുട്ടാതിരിക്കുന്നത കാഴചകൊണ്ടല്ല. പരീക്ഷിപ്പാൻ മനസ്സുള്ളവൻ ഒരു മുറിയിൽ അഞ്ചാറ വടി തൂക്കിഇവയെ പത്തോപന്ത്രണ്ടൊ പിടിച്ച മെഴുകൊണ്ട കണ്ണ മൂടി ആ മുറിയിൽ ആക്കിയാൽ വടികളിൽ മുട്ടിപ്പോകാതെ മുമ്പിലത്തെ പൊലെ പറക്കും ഘ്രാണം കൊണ്ടും അല്ലാ മൂക്കിന്മെൽ കസ്തൂരിയോ കൎപ്പൂരമോ തെച്ച വിട്ടാലും തടഞ്ഞുപൊകയില്ല ഇവയുടെ സ്പൎശനശക്തി വിശെഷത്താൽ വരുന്നതത്രെ.

വമ്പൈർ. ഇവയുടെ മൂക്കിന്മെൽ വൃക്ഷത്തിന്റെ ഇല പൊലെ ഒരു തൊൽ പറ്റീട്ടുള്ളതിനാൽ ചിലപൊൾ ഇലമൂക്കൻ എന്ന പറയും നാവ നന്നെ പുറത്തെക്ക നീട്ടുമ്പോൾ അതിന്മെൽ അരിമ്പാറ നിറച്ച കാണും രാത്രികാലങ്ങളിൽ കുതിരകളുടെയും പശുക്കളുടെയും കഴുത്തിലും ഉറങ്ങുന്ന മനുഷ്യ