താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇത്തിൾപന്നി. തെക്കെ അമ്രിക്കായിലുള്ള വയലുകളിലും പടൎപ്പുകളിലും കുറുങ്കാടുകളിലും അവന്റെ ഇരിപ്പ. ഉറുമ്പ പുഴു കൃമികളിന്മെൽ മെശകഴിക്കുന്നു.തൊൽ അരക്കച്ച കെട്ടിയതു പൊലെ ഇരിക്കുന്നതിനാൽ തമ്മിലുള്ള പിണക്കത്തിങ്കൽ മുറി എൽക്കുന്നില്ല ശത്രു അടുത്താൽ തനിക്കുള്ള തുരവ ശക്തികൊണ്ട നിമിഷം ശരീരത്തിന്റെ നീളത്തിൽ കുഴി ഉണ്ടാക്കി ഒളിക്കും. തുരമുഖത്തിരിക്കുന്ന പിങ്കാൽ പിടിച്ച എത്ര വലിചാലും പൊരാതിരിപ്പാൻ ശരീരം വിരവ വരുത്തി തിങ്ങലാക്കി കൈകൊണ്ട അമർക്കുന്നതിനാൽ ഒരു മനുഷ്യനാൽ പുറത്താക്കുവാൻ കഴിയുന്നതല്ല, ഒരു പൊടു കണ്ടാൽ അതിൽ ഇത്തിൽ പന്നി ഉണ്ടെന്നറിയണമെങ്കിൽ ഒരു വലിയ കോലെടുത്ത പൊട്ടിൽ കടത്തി വളരെ ഇളക്കുമ്പൊൾ പെരുത്ത കൊതുക പുറത്ത വരുന്നെങ്കിൽ അതിൽ അവനുണ്ടെന്ന നിശ്ചയിക്കാം പ്രാണരക്ഷക്കെന്നിയെ വെള്ളത്തിൽ ചാടി നീന്തുന്നില്ല.

ഉറുമ്പതീനിക്ക. മുക്കാൽ കൊൽ പൊക്കം ഒന്നര കൊൽ നീളവും ഉണ്ട നെരെ ബഹു നീളത്തിൽ തല. വെളുത്ത രൊമം പെരുകിയ ഒന്നര കൊൽ നീളമുള്ള വാൽ മഴ പെയ്യുന്നെരം ശരീരത്തിന്മെൽ മടക്കി പരത്തി ഒരു കുട പൊലെ ആക്കും.വലിയ ഉറുമ്പുകൂട കാണുമ്പൊൾ ആനറാഞ്ചന്റെ പൊലെ ഉള്ള നഖം അതിൽ താഴ്ത്തി ആ ദ്വാരത്തിൽ കൂടി നീളമുള്ള നാക്ക കടത്തും അതിന്മെൽ ഒരു പശ ഉണ്ടാകകൊണ്ട വളരെ ഉറുമ്പ പറ്റുന്ന സമയം അകത്തു വലിച്ച ഉറുമ്പിനെ നുണച്ച തിന്നും ഇപ്രകാരം അസംഖ്യം ഉറുമ്പുകളെ അവൻ വിഴുങ്ങും.

൬ –ം അദ്ധ്യായം.

കരളുന്ന ജന്തുക്കൾ

ഉമ്മരപ്പല്ലുകൾക്ക വളരെ മൂൎച്ച ഉള്ളതിനാൽ കഠിന വസ്തുക്കളെ കരളും. കരണ്ട തെഞ്ഞലും പൊട്ടിപ്പൊയാലും കൂടെ വൎദ്ധിക്കും പിങ്കാൽകളുടെ നീളം കാരണത്താൽ ശരീരത്തിന്ന അല്പം വളവുണ്ടാകുന്നു. പറ്റിക്കെറുക ചാടുക മണ്ണ മാന്തി മറിക്കുക നീന്തുക തുടങ്ങിയ ശീലത്താൽ ഫലം വൃക്ഷത്തിന്റെ തൊൽ ഇല വെര ൟ വക കൈവശമാക്കുവാൻ പ്രയാസമി