താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

വിടങ്ങളിലുള്ള വെള്ളം എപ്പൊഴും ഉറച്ച മഞ്ഞുകൊണ്ട മൂടിയിരിക്കുന്നതിനാൽ തെക്കെ അറ്റത്ത മാത്രം കട്ടയായി പൊട്ടി നൂറും ഇരുനൂറും നാഴിക ദൂരം തെക്കൊട്ട ഒഴുകുന്നു ഉറച്ച മഞ്ഞിൻകട്ടെക്ക എകദെശം ഒരു പുരയുടെയൊ പൎവ്വതത്തിന്റെയൊ പൊക്കം ഉണ്ടായിരിക്കും അതിന്റെ ഇടയിൽ ൟ വക നായ്ക്കൾ പത്തും ഇരുവതും ദിവസമായി പെറ്റിട്ടുള്ള കുട്ടികളൊടും കൂടി അസംഖ്യമായി കാണാം ഇവ മഞ്ഞിൻകട്ട മെൽ പെറുന്നു തള്ള മാത്രം ഭക്ഷണം കൊണ്ടുവരുവാൻ വെള്ളത്തിലറങ്ങുംകുട്ടികൾക്ക പെറുന്ന സമയമുള്ള വെളുത്ത രൊമങ്ങൾ ഒരു മാസത്തിന്നപ്പുറം കൊഴിഞ്ഞ പുതിയ രൊമം വരുന്നെരം ധൂസര വൎണ്ണം. കപ്പക്കാർ കയ്യിൽ കനത്ത വടി പിടിച്ച കുട്ടികളെ പ്രത്യെകമായി അടിച്ചു കൊല്ലും ഉടനെ കഴുത്ത വട്ടത്തിൽ മുറിച്ച ഉടൽ മൂന്നു വിരൽ കനമുള്ള നൈവലയൊടു കൂടി നീളത്തിൽ കിറി അഞ്ചും ആറും ഒന്നിച്ച കെട്ടി മഞ്ഞിൻ കട്ടമെൽ കൂടി വലിച്ച കപ്പലിൽ കയറ്റി നിറഞ്ഞാൽ തിരികെ സ്വദെശത്തെക്ക പൊകും അവിടെ എത്തി ഇറക്കിയതിൽ പിന്നെ നൈവല തിരിച്ചെടുക്കും ആയിരം തൊലിന്നഅഞ്ഞൂറും നൂറു തുലാം നെയ്യിന്ന അമ്പതും രൂപാ വില. ൟ വെല മൂന്നു മാസം കൊണ്ട തീരുന്നതിനാൽ ഒരു കപ്പലിൽ ൫൲ പിടിച്ചു കൊണ്ടുവരും ആകെ കൂടുമ്പൊൾ പതിനാറായിരത്ത ഇരുനൂറ്റ അമ്പത രൂപാ വില കിട്ടും.

കടലാന പന്ത്രണ്ടുകൊൽനീളം എഴുവണ്ണം. കൊപത്തിങ്കൽ മൂക്കിനെ അരക്കൊലൊളം നീട്ടും പെറുന്നതിന്ന കരയിൽ പൊയി പെറ്റാൽ എട്ട ആഴ്ചവട്ടം മുല കുടിപ്പിക്കുന്നതിനിടയിൽ വെള്ളത്തിൽ ഇറങ്ങുന്നില്ല പുരുഷന്റെഒച്ചകാൎപ്പിക്കുന്നതുപൊലെ.സൌഖ്യക്കെട വന്നാൽ കണ്ണുനീർ ഒഴുക്കിക്കൊണ്ട കരയിൽ കെറിഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ഭെദം വരുന്നവരെക്കെങ്കിലും മരിക്കുവൊളമെങ്കിലും കിടക്കും മനുഷ്യൎക്ക ഉപദ്രവംകൂടാതെ ഇവയുടെഇടയിൽനടക്കാം നൈവല ഒന്നിനൊട കൂടിവെപ്പാനും കത്തിക്കുന്നതിന്നും എറ്റം ഗുണമുള്ളതാകകൊണ്ട കൊല്ലുന്നുചിലപ്പൊൾ ഒന്നിന്ന മുന്നൂറതുലാം നൈവല കാണും.

കടൽസിംഹം വലിപ്പത്തിൽ കടലാനക്കൊക്കുന്നെങ്കിലും സിംഹതിന്റെനിറവും സ്കന്ധരൊമവും ഇവന്നുണ്ട മൂന്നു പുരുഷന്മാരൊട ചെൎച്ചയുള്ള സ്ത്രീക്ക കുട്ടികളിൽ വാത്സല്യമില്ല പുഷ്ടിയുണ്ടാകകൊണ്ട കുട്ടികൾക്ക നീന്തുവാൻ ബഹുമടിയുണ്ടെങ്കിലും സ്ത്രീ കഴുത്തിൽവെച്ച കൊണ്ടുപൊയി വെള്ളത്തിൽ മുക്കിനീന്തൽ പഠിപ്പിക്കുന്നു വെളി സമയം പുരുഷന്മാർ തമ്മിലുള്ള കടികൊണ്ടസ മുദ്രത്തെ ചുവപ്പിപ്പാൻ തക്കവണ്ണം രക്തനാശം വരും.