താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

സരരൊമങ്ങളും പൂച്ചയുടെ മീശയും കണ്ണിന്ന ചുററും താമരപ്പൂ ഭാഷയിൽ രൊമവും കഴുതയുടെ പൊക്കവും സമ്പ്രദായം തെക്കെ കാപ്പ്രിക്കാർ നായാട്ട ചെയ്ത മാംസരുചി നിമിത്തമായി കൊന്ന തിന്നും.

കൊലാട ഇവിടങ്ങളിൽ പാലിന്നായിട്ടും മറ്റുചില ദെശങ്ങളിൽ രൊമത്തിന്ന വെണ്ടിയും വളൎത്തുന്നു വാതം അരൊചകം ചുമ ൟ വക രൊഗങ്ങൾക്കും അമ്മ ഇല്ലാത്ത കുട്ടികൾക്ക കൊടുപ്പാനും പാൽ എറ്റം നല്ലത എന്തെങ്കിലും തിന്നുന്നതിനാൽ രക്ഷിപ്പാൻ പ്രയാസമില്ലാത്തതുകൊണ്ട ദരിദ്രക്കാർ ഇവയെ വാങ്ങിച്ച സൂക്ഷിച്ച ഉപജീവനം കഴിക്കുന്നു ചെവി വീണിരിക്കുന്ന ഒരു വിശെഷ ജാതി കാശ്മീര ദെശത്തുണ്ട അവയുടെ രൊമം കൊണ്ട ശീലതരങ്ങളിൽ പ്രസിദ്ധിഉള്ള സാല്വ ഉണ്ടാക്കുന്നു കാശ്മീരത്തലപട്ടണത്തിൽ പതിനാറായിരം തറിയിന്മെൽ ആണ്ടുതൊറും എണ്പതിനായിരം സാല്വ ഉണ്ടാക്കി മറ്റുരാജ്യങ്ങളിൽ കച്ചവടത്തിന്നായി കൊടുത്തയച്ചവരുന്നു ഒരു നല്ല മാതിരി ഉള്ളതിന്ന ശീമയിൽ ൫൦൦൦ രൂപായൊളം വില കൊടുക്കും ഒരു തറിക്ക മൂന്ന പെര വീതം ഉള്ളവർ ഒരു ദിവസം കൊണ്ട കാൽ വിരൽ നെയ്യും. പുരുഷന്ന ഊശന്താടിയും സ്ത്രീക്ക കഴുത്തിൽ രണ്ടു മുലകളും ഉണ്ടായിരിക്കും ചിന പിടിച്ച ഇരിവതൊന്നാം ആഴ്ചവട്ടത്തിൽ രണ്ടു കൂട്ടികളെ പെറും.

ബ്രാഹ്മമണർ അജമെധയാഗം ചെയ്യുമ്പൊൾ ആടിന്റെ മന്ത്രശുദ്ധി വരുത്തി കൊന്ന മാംസം നെയ്യിൽ വറുത്ത ഹൊമിക്കയും ഹൊമശെഷമായി അല്പം ഭക്ഷിക്കയും ചെയ്യും.

ചെ1മരിയാട പഴയനിയമത്തിലെ വിശ്വാസിക ഇതിനെ ദൈവത്തിന്ന ബലികഴിച്ചതിനാലും മനുഷ്യരുടെ പാപങ്ങളെ നീക്കികളവാനായി കൊല്ലപ്പെട്ടിരിക്കുന്ന ക്രിസ്തുവാകുന്ന കുഞ്ഞാടിന്ന സദൃശമാകുന്നതിനാലും ഇത എല്ലാകാലങ്ങളിലും മനുഷ്യരാൽ വാത്സല്യത്തൊടെ രക്ഷിക്കപ്പെടുന്നു ഒരു ഇടയനും നായും കൂടി ഇരുനൂറിനെ പുല്ലുള്ള സ്ഥലത്ത കൊണ്ടുപൊയി തീറ്റാൻ വിഷമമില്ല എങ്കിലും ഒരു ഒച്ച കെട്ടാൽ പെടിച്ച ഒടിപൊകുന്നതകൊണ്ട ഇടിമുഴക്കമുള്ള രാത്രികളിൽ എത്ര മഴ പെയ്താലും ഇടയൻ അവയുടെ ഇടയിൽ നിന്ന നല്ല വാക്ക പറയാതിരുന്നെങ്കിൽ ഇരിവത മുപ്പത നാഴിക ദൂരം പാഞ്ഞുപൊകും ഇവയുടെ സാധുത്വം പ്രമാണിച്ചിട്ട യശായ നമ്മുടെ രക്ഷിതാവിനെ കുറിച്ച മുൻ പറഞ്ഞ വാക്കാവിത ആട തന്റെ വാ കത്രിക്കുന്നവരുടെ മുമ്പാകെ ശബ്ദിക്കാതിരുന്ന പ്രകാരം തന്റെ അവൻ തന്റെ വാ തുറ