താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

പക പൊക്കുന്നതിന്ന ഒരു ദൃഷ്ടാന്തം ഒരു അഞ്ചലൊട്ടക്കാരൻ പൊകുന്ന സമയം അവന്റെ നായും കൂടി പൊയ്ക്കൊണ്ടിരുന്നു ഒരു ദിവസം നെരം വൈകിയതിന്റെ ശെഷം തപാല്ക്കാരനെ കൂടാതെ നായ തന്നെ ചെന്ന ഭ്രാന്തനെ പൊലെ ഒരൊന്ന കാട്ടി അഞ്ചല്ക്കാരനെ അപായം വരുത്തിരിക്കുന്നതറിയിച്ചപ്പൊൾ അഞ്ചൽ പ്രമാണി ഒരു കുതിരപ്പുറത്ത കെറി നായ ഒരുമിച്ച പതിനഞ്ച നാഴിക ദൂരം ചെന്നതിന്റെ ശെഷം വഴിവിട്ട കാട്ടിൽ ഒരു മരത്തിന്റെ ചുവട്ടിൽ മാന്തി അഞ്ചല്ക്കാരന്റെ ശവം കാണിച്ച കൊടുത്തു പൊലീസ്സൂകാർ വളരെ തിരക്കീട്ടും കുലപാതകനെ അറിഞ്ഞില്ല ഒരു ദിവസം അഞ്ചൽപ്രമാണി ഒരു ഗ്രാമത്തിലെക്ക പൊകുമ്പൊൾ നായ കൂടെ ചെന്ന ഒരു വീട്ടിന്റെ ഉമ്മറത്തിരിക്കുന്നവന്റെ നെരെ പെരുത്ത കൊപഭാവം കാട്ടി ശംഖിൽ കടിച്ച വലിച്ച താഴത്തിട്ട പിന്നയും കടിക്കുമ്പൊൾ അയൽക്കാർ വന്ന നായയെ നീക്കിയാറെ അവൻ പശുത്തൊഴുത്തിന്നരികെ കൂട്ടിയിരിക്കുന്ന വയ്ക്കൊൽ മാന്തി കട്ടുപൊയിരുന്ന സാമാനങ്ങളെ കാണിച്ച കൊടുത്തു അപ്പൊൾ കുലപാതകന്റെ നിശ്ചയം വരികയാൽ അവനെ ശിക്ഷിക്കുകയും ചെയ്തു.

നായ്ക്കൾക്കു വരുന്ന രൊഗങ്ങളിൽ പെയ അതിനാശകരം ഇതിന്റെ ലക്ഷണം ആവിത യജമാനന്റെ നെരെ നിമിഷത്തിൽ മുരണ്ട കൊപഭാവം കാട്ടുകയും സ്നെഹത്തെ നടിക്കയും ശിക്ഷിക്കുന്ന സമയം ഒടിപ്പൊകയും തണുപ്പുള്ള വസ്തുക്കളെ നക്കുകയും വാൽ തറ്റിരിക്കയും ശബ്ദഭെദവും അസ്വസ്ഥതയും തന്നെ. പത്തുദിവസത്തിന്നപ്പുറം ജീവിക്കുമാറില്ല കടിച്ച മുറിയിൽ പഴുപ്പിച്ച വെക്കുന്നതും ഉപ്പുവെള്ളം കൊണ്ട നനക്കുന്നതും നല്ല ഔഷധം.

കുറുക്കൻ എത്രയും ഉപായമുള്ള ജന്തു. പശുക്കുട്ടി കൊഴി താറാവ തുടങ്ങിയ ജന്തുക്കളെ ചതിയിൽ പിടിച്ച തിന്നുകയും കരുതുകയും ചെയ്യുന്നു. കൊപ്പ്രക്കൂടിന്നകലെ കൂടി പൊടുണ്ടാക്കിയതിൽ കൂടി ആരും അറിയാതെ അകത്ത ചെന്ന കൊപ്പ്ര കൊണ്ടുപൊയി സൂക്ഷിക്കും മനുഷ്യരുടെ ചെറിയ കുട്ടികളെയും തക്കം കിട്ടിയാൽ കടിച്ച തിന്നും.

ഒന്നായ നായാട്ടിന്ന മനുഷ്യൎക്ക തുല്യൻതന്നെ അമ്പൊതൊനൂറൊ കൂട്ടത്തൊടെ സഞ്ചരിക്കയും ചില സമയം കാട വളഞ്ഞ കടവിരുന്ന ചിലർ കാട്ടിൽ കെറി കൂകുകയും മറ്റും ശബ്ദങ്ങളെക്കൊണ്ട മൃഗങ്ങളെ ഇളക്കി ഒടുന്നെരം ഒപ്പം പാഞ്ഞ കടിച്ചതിന്നും പതിനെട്ടാണ്ടൊളം അയുസ്സ പെണ്ണിന പതിന്നാലാഴ്ചവട്ടം ചിന നിന്ന മൂന്ന ആറ ഒമ്പത ഇങ്ങിനെ പെ