താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

മക്കുന്നു ഒന്ന ഒന്നിന്റെ പിന്നാലെ ഇങ്ങിനെ നടക്കും കൂട്ടത്തിൽ മുമ്പന്ന ഒരു മണിയും കൊടിയും അലങ്കാരമായിട്ട കെട്ടുന്നുണ്ട. മലം കളയുന്നതിന്ന എല്ലാവരും ഒരുമിച്ച ഒരറ്റത്ത പൊകുന്നത ചട്ടം. കൊപിച്ചാൽ അവർ തുപ്പലനെ നാലുകൊൽ ദൂരം വരെക്കും തെറിപ്പിക്കും മെൽ പറ്റിയാൽ നന്നാ ചൊറിയും

അൽപ്പക ഇതിന്റെ ശീലം വെലകൾ ലാമയൊട തുല്യം തന്നെ. എങ്കിലും ഇണക്കം കുറുവാകകൊണ്ട ചെവി തുളച്ച തൊൽവാറ ഇട്ട നടത്തിക്കും രൊമം കൊണ്ട സായ്പന്മാർ ഉടുക്കുന്ന അൽപ്പക എന്ന വിശെഷമുള്ള ഉടുപ്പ തീൎപ്പിക്കുന്നു കറുത്ത കാങ്കി പൊലെ നിറവും പട്ടിനൊടൊത്ത മയവും ഉണ്ട.

കസ്തൂരിമൃഗം ഹിമവാന്റെ അപ്പുറമുള്ള തീബെത്ത താൎത്തറി എന്ന രാജ്യങ്ങളിൽ കൂടുവെച്ച പിടിക്കും പുള്ളിമാനിന്റെ വലിപ്പം. പുരുഷന്ന പൊക്കിൾ സമീപത്തിങ്കൽ കസ്തൂരി എന്ന മഹൌഷധമുള്ള ഒരു സഞ്ചി ഉണ്ട രൊഗശമനത്തിന്ന ഏറ്റവും നല്ലതാകയാൽ അതമുറിച്ചെടുത്ത കച്ചൊടം ചെയ്യുന്നു ഉണങ്ങിയ അപ്പം ഗൊമാംസം മെഴുക ൟ വക വഞ്ചനമായിട്ട കൂട്ടി കലൎന്ന വില്ക്കുന്നതിനാൽ വെള്ളത്തിൽ ഇടുമ്പൊൾ ചുവന്ന ഒരു നൂൽ പൊലെ കാണുകയും ഒടികിതപ്പും തളൎച്ചയും വന്നവൻ ഘ്രാണിച്ചാൽ അപ്പൊൾ ശമിക്കുന്നതും കൂടാതെ വായുമുട്ടൽ തീൎക്കയും കടലാസിൽ പരത്തി നൊക്കുമ്പൊൾ നന്നാ മയമുണ്ടായിയും ഇരിക്കുന്നഗുണങ്ങളെ പരീക്ഷിച്ചെ മെടിക്കാവൂ ഒരു മനുഷ്യന്റെ ശരീരത്തിൽ അല്പം സ്പർശിച്ചാൽ ബഹുദൂരത്തിങ്കൽ വാസന ഉണ്ടാകും

ഒട്ടകപ്പുള്ളിമാൻ ഇതിന്ന മഞ്ഞ നിറത്തിന്മെൽ ചുവന്ന പുള്ളിയും നെറ്റിമെൽ തൊൽ കൊണ്ട മൂടി ആറുവിരൽ നീളത്തിൽ രണ്ടു കൊമ്പും മൂക്കിന്മെൽ മുഴയും കാണും. മുൻകുളമ്പ മുതൽ തല വരക്കും എകദെശം എട്ടുകൊലും പിങ്കുളമ്പമുതൽ വാൽ വരക്കും അതിൽ പാതിയും പൊക്കം. സഞ്ചരിക്കുമ്പൊൾ മുങ്കാലും പിങ്കാലും ഒരു വശം തന്നെ നീക്കുന്നു ശെഷം മൃഗങ്ങളെ പൊലെ വിപരീതമയീട്ടല്ല. കാപ്പ്രിദെശത്തിൽ മാത്രം കാണും ശത്രുവായിട്ട സിംഹമെത്ര അവൻ ഇതിന്റെ പുറത്ത ചാടി വീണ ആലസ്യം പറ്റുന്നവരക്കും കടിക്കും എങ്കിലും സ്രഷ്ടാവ ഇതിന്ന നാലു പുറവും കാണ്മാൻ തക്കവണ്ണം അല്പം പിൻ വാങ്ങിയ കണ്ണുകളെ കൊടുത്തതിനാൽ ശത്രുവിനെ ബഹു ദൂരത്ത കണ്ടറിഞ്ഞ ഒടിഒളിച്ച പൊവാൻ അവസരമുണ്ട മിമ്മൊസ എന്നമുള്ളു വൃക്ഷത്തിന്റെ ചില്ലകൾ തിന്നും മാംസം ബഹു രുചി ഉള്ളതെന്ന ചില നായാട്ടുകാർ പറഞ്ഞു കെൾക്കുന്നു.