താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ണ്ണാൻ മറ്റു കിളികളെയും ചതിയിൽ പിടിച്ച കടിച്ച വിഴുങ്ങുന്നു. പൂച്ച മൂത്ത കൊക്കാൻ എന്നുള്ള പഴഞ്ചൊല്ല എല്ലവരും അറിയുമല്ലൊ.

മെരു. കറുത്തും വെളുത്തും വരിയായി രൊമം. പക്ഷികൾ ഒന്ത മത്സ്യം ൟ പ്രിയഭക്ഷണം കൂടുകളിൽനിന്ന മൊട്ട എടുത്ത തിന്നുകയും ചെയ്യുന്നു വൃക്ഷങ്ങളുടെ വെരും ഭക്ഷിക്കും ചിലപ്പൊൾ തങ്ങളുടെ വാൽ വെള്ളത്തിൽ ഇട്ട ഞണ്ടുകൾ വന്നിറുക്കുന്ന സമയം എടുത്ത പിടിക്കും അതിസൌരഭ്യമുള്ള പച്ചപ്പുഴു എന്നൊരൌഷധം അണ്ഡത്തിൽ ഉണ്ട അത ഞെക്കി തുറുപ്പിച്ചെടുത്ത കൈത്തണ്ടയിൽ തെച്ച കഴുകി ശൊധന ചെയ്ത വടിച്ചെടുത്ത അളക്കിൽ ആക്കി സൂക്ഷിച്ചു കൊണ്ടാൽ വായുവിന്റെ ഉപദ്രവത്തിന്നും ഒരു വക മുഖക്കുരുവിന്നും നന്ന. ഒരു പണത്തിന്ന രണ്ടൊ മൂന്നൊ പണത്തുക്കം കൊടുത്താൽ മതി അത്ര സാരമുള്ളത. പാൽ കുടിക്കും ചൊറും ഇഷ്ടം ഉപ്പും പുളിയും ബഹുവിരൊധം. പച്ചപ്പുഴു അധികം കൂടുമ്പൊൾ വല്ലതിന്മെലും ഉരച്ചകളയും,

യപാത വലിപ്പം. എന്നിയെ ശെഷം ഒക്കയും മെരുവിന്റെ ഛായ. കാഴ്ചയിൽ മരപ്പട്ടി ഇവനൊടൊക്കുന്നതിനാൽ വിൽക്കുന്നവർ യപാതെന്ന പറയുന്ന വാക്കിനെ പ്രമാണിച്ച വിലകൊടുക്കകൊണ്ട പലൎക്കും ചതി പറ്റിപൊകുന്നു,

കീരി. പാമ്പവെര എന്നൊരൌഷധം തിന്നുപൊരികകൊണ്ട വിഷം ഫലിക്കയില്ല എന്ന പറയുന്നത സത്യമല്ല സ്വഭാവത്താൽ പാമ്പിന്ന ശത്രു ഭാവം തൊന്നുന്നതിനാൽ കൌശലം കൊണ്ട കൊല്ലുന്നു ലാക്ക തെറ്റി പാമ്പ കടിച്ചെങ്കിൽ മരിക്കും നരെച്ചതിനൊത്ത രൊമം. ചുണ്ട ചുവപ്പിനെ അനുസരിക്കും പിടിച്ച വളൎത്തൽ നായ്ക്കളെപൊലെ ഇണങ്ങും നീളത്തിൽ കൂടി, പൊക്കം കുറഞ്ഞതുമാകുന്നു എലി തവള മുതലായ ചെറിയ ജന്തുക്കളെയും പാലും ചൊറും അഹൊ വൃത്തികഴിക്കുന്നു.

പൂച്ച. ഉരുണ്ട തല കുറ്റിച്ചെവി അരം പൊലെ പറുപറുപ്പുള്ള നഖങ്ങളിലും അല്ല നിറത്തിലെത്രെ പല ഭെദങ്ങൾ കാണുന്നത. മുൻ കാലുകളിൽ നാലും പിങ്കാൽകളിൽ അഞ്ചും വിരലുകളിലുള്ള നഖങ്ങൾ ആവശ്യങ്ങളിലല്ലാതെ പുറത്ത കാണിക്കുന്നില്ല രാത്രിയിൽ പ്രത്യെകമായിട്ട എലിയെ പിടിപ്പാൻ പൊകും കുറുങ്ങൽകൊണ്ട സന്തൊഷഭാവം ചീറൽകൊണ്ട നീരസത്തെയും തൊന്നിക്കുന്നു. ഉല്പാദനകാലം വളരെ പിണക്കമുണ്ടാകും അമ്പത്തഞ്ച ദിവസം ചെനപിടിച്ചിരിക്കും. മൂന്നു മുതൽ പന്ത്രണ്ട വരെ പ്രസവിച്ച കുട്ടികൾക്ക ഒമ്പതാം ദിവസം