താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

സം വെണ്ണ കൊഴുപ്പ എല്ല തൊല കൊമ്പ രൊമം എന്നിവ കൊണ്ട പലരും ഉപജീവനം കഴിക്കുന്നു. സാമാന്യമായി രണ്ടും അപൂൎവ്വമായി നാലും കൊമ്പുള്ള ഇവയിൽ ചനച്ചം പൊട്ടി ആണ്ടുതൊറും വീഴുന്ന കൊമ്പുകൾ പുരുഷന്ന മാത്രം ഉണ്ട. ഇവ സാധുക്കളത്രെ. പുല്ലും മരങ്ങളും മാത്രം ഭക്ഷിക്കുന്ന തുകൊണ്ട അതിന്റെ സാരാംശം വലിച്ചെടുക്കുന്നതിന്ന നാല പള്ളകളുണ്ട. തിന്നുന്ന വസ്തു മുമ്പിൽ ഒന്നാം പള്ളയിൽ ചെല്ലും കുറെ നെരം കഴിഞ്ഞ രണ്ടാം പള്ളയിൽ ഇറങ്ങിയാൽ പങ്ക പങ്കായി തെട്ടി അയവൎക്കുന്നത മൂന്നാം പള്ളയിൽ ഇറങ്ങും ആടിന്ന നാല്പതും പശുവിന്ന നൂറും അറകളുള്ള ആ പള്ളയിൽ കുറെ നെരം കിടക്കും പിന്നെ നാലാം പള്ളയിൽ ഇറങ്ങിയതിന്റെ ശെഷം ദഹനം തീരും കുട്ടികൾ പാൽ മാത്രം കുടിക്കകൊണ്ട അത അപ്പൊൾ തന്നെ നാലാം പള്ളയിൽ ചെല്ലുന്നതാകയാൽ അയവൎക്കുന്നതിന ആവശ്യമില്ല.

ഒട്ടകം ഇവന്ന മൂന്ന കൊൽ പൊക്കവും കാളക്കുള്ളതിൽ വലിപ്പം കൂടിയ പൂഞ്ഞയുമുണ്ട. കുതിരയുടെ വെഗവും കഴുതയുടെ ക്ഷമയും ഇവയിൽ യൊജിച്ചിരിക്കുന്നു പശുവിനെപ്പൊലെ കൊഴുത്ത പാൽ വളരെ ഉണ്ട. ചില ജാതിക്കാൎക്ക ൟ മൃഗങ്ങളെക്കൊണ്ട ആവശ്യം അത്രെയും തീരുന്നുണ്ട അ വർ ഇതിനെ ഒരു സ്വൎഗ്ഗീയനിക്ഷെപം പൊലെ സൂക്ഷിച്ച രക്ഷിക്കുന്നു വൃക്ഷവും ജലവുമില്ലാത്ത മരുഭൂമികളിൽ കച്ചവടക്കാർ ഇവയെ വാഹനമായി കൊണ്ടുപൊകുന്നതുകൊണ്ട മരുഭൂമിക്കപ്പൽ എന്നപെരിടുന്നു മുപ്പതുതുലാം ഉള്ള ഭാരം അമ്പതും തലെന്നാൾ വെല ഇല്ലാതെ സ്വസ്ഥത ഉണ്ടായിരു ന്നാൽ നൂറും നാഴീകദൂരം ചുമക്കും പണി ഇല്ലത്ത സമയം മുള്ളുള്ളവ ഒക്കെയും തിന്നും ഉള്ളപ്പൊൾ യവം ൟന്തപ്പഴം കൊതമ്പിന്റെ മാവ കുഴച്ചുരുട്ടിയതും കൊടുക്കുന്നു ചില സമയം ആനയെപ്പൊലെ മദമ്പാടുണ്ടാകയും പകപൊക്കുകയും ചെയ്യും കൊപം ശമിപ്പിപ്പാൻ പാട്ടും കുഴൽനാദവും ഒരു മ ന്ത്രം പൊലെ അല്ലൊ ആറാം വയസ്സിൽ വളൎച്ച നിലക്കും അമ്പതു വയസ്സു വരെക്കും ആയുസ്സുണ്ടു.

ലാമ ഇതിന്ന ഒന്നെമുക്കാൽ കൊൽ പൊക്കം രണ്ടു കൊൽ നീളം ഉണ്ട. രൂപവും ഗതവും എകദെശം നല്ല മാനിനൊടൊക്കുന്നു നെഞ്ചിലും മുട്ടിലും തഴമ്പ കാണും സാമാന്യമായിട്ട ചെമ്പ നിറമെങ്കിലും വെളുത്തിട്ടും കറുത്തിട്ടും അപൂൎവ്വമില്ല തെക്കെ അമ്രിക്കായിൽ വെള്ളി എടുക്കുന്ന സ്ഥലങ്ങളിൽനിന്ന കടവുകളിലെക്കെങ്കിലും തുറമുഖങ്ങളിലെക്കെങ്കിലും ആണ്ടുതൊറും ആറനൂറായിരത്തൊളം വെള്ളിയെ എട്ട തൂലാം വീതം ചു