താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ഞ്ച വണ്ണവുമുള്ള ഇവൻ പന്ത്രണ്ടുകൊൽ നീളമുള്ള മീനുകളെ എളുപ്പത്തിൽ വിഴുങ്ങും പിടിപ്പാൻ കൊണ്ടുചെല്ലുന്ന വഞ്ചി ഒരു വാലടികൊണ്ടു തകൎത്തകളയും എല്ലൊ നൈവലയൊ കിട്ടുവാനല്ല ഖണ്ഡങ്ങളായ അവന്റെ ശിരസ്സിലിരിക്കുന്ന സ്പെർമസീതെ എന്ന ഒരു വിശെഷ എണ്ണ കിട്ടുവാൻ പിടിച്ച കൊല്ലുന്നു ഒന്നിൽനിന്ന അയ്യായിരം റാത്തൽ കിട്ടുവാൻ ഞെരുക്കമില്ല അവന്റെ വയറ്റിലുള്ള ഒരു സുഗന്ധ വസ്തുവിനെ എടുത്ത ഔഷധത്തിന്ന പ്രയൊഗിച്ചിരുന്നു അത അവന്ന ഉദരവ്യാധി കൊണ്ടുണ്ടാകുന്നതെന്ന മുമ്പെ വിചാരിച്ചിരുന്നു ഇപ്പൊൾ കസ്തൂരിപൊലെ ഒരു സുഗന്ധവസ്തു ഇവന്നുമുണ്ടെന്ന നിശ്ചയിച്ചു.