കേരളോല്‌പത്തിയും മറ്റും/പാഠമാല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കേരളോല്‌പത്തിയും മറ്റും
രചന:ഹെർമ്മൻ ഗുണ്ടർട്ട്
പാഠമാല


[ 325 ] പാഠമാല [ 327 ] പാഠമാല

1. ഗദ്യപാഠങ്ങൾ

1. കഥകൾ

1

വെന്നഗരമെന്ന പേരായ ഒരു ഊരിൽ ഒരു കിഴവി ഉണ്ടായി
രുന്നു. അവളുടെ വീട്ടിൽ ഒരു തീകായുന്ന ചട്ടിയും ഒരു കോഴിയു
മുണ്ട. അതുകൊണ്ട ദിവസവുംവെളുക്കും കാലത്ത ആകോഴി കൂവു
മ്പോൾ ആഊരിൽ ഉള്ളവർ ഒക്കെയും എഴുന്നീററ ഈ കിഴവിയുടെ
വീട്ടിൽവന്ന തീമേടിച്ചും കൊണ്ടുപോകും . ഇങ്ങനെ ഏറെകാലം ക
ഴിഞ്ഞപിന്നെ ഒരുദിവസം ആകിഴവി. എന്റെകോഴി കൂവുന്നതു
കൊണ്ട നേരംവെളുക്കുന്നു. എന്റെവീട്ടിൽ തിഇരിക്കുന്നതുകൊണ്ട
ഈഊരിൽ ഉള്ളവർഒക്കയും തീമെടിച്ചു കൊണ്ടുപോയി വെയ്‌പുക
ഴിച്ചു ഭോജനം ചെയ്യുന്നു. ഞാൻ ഈഊർവിട്ടുപോയാൽ ഇവിടെ എ
ങ്ങനെ നേരം വെളുക്കും ഈഊരിൽ ഉള്ളവർ എങ്ങനെ ഭോചനംകഴി
ക്കും ഇതറിയണം എന്ന വിചാരിച്ച ആരോടും പറയാതെ കോഴി
യെയും തീക്കായുന്ന ചട്ടിയെയും എടുത്തുങ്കൊണ്ട ആഊരിൽനിന്ന
വളരെ ദൂരത്തിൽഉള്ള കാട്ടിലേക്കചെന്ന അവിടെഇരുന്നു. പിറെറ
ന്നാൾകാലത്ത ആ ഊരിൽ ഉള്ളവർഒക്കെയുംഎഴുനീററു ആകിഴവിയു
ടെവീട്ടിലെക്കു പതിവുപോലെ തീക്കായിട്ടചെന്നപ്പോൾ അവൾ
വീട്ടിൽ ഇല്ലായ്മകൊണ്ട. എങ്ങാനും പോയിരിക്കുംഎന്ന വിചാരിച്ച
മറെറാര ഇടത്തിൽനിന്ന തീമേടിച്ചു കൊണ്ടപോയി അവരവരുടെ
വേലകളെ തീൎത്തു. ഈകിഴവി കാട്ടിൽ അസ്തമിക്കയോളം പട്ടിണി
ആയിട്ട കുത്തിയിരുന്നു. ആഊരിൽനിന്ന ഒരുത്തൻ എങ്ങാണ്ട വേല
യായിട്ട ആമാൎഗ്ഗത്തിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ അവനെ വിളി
ച്ച നിങ്ങളുടെ ഊരിൽ ഇന്നഞാൻ ഇല്ലല്ലൊ. അതുകൊണ്ട അവിടെ
നേരംവെളുത്തുവൊഎന്നും തീ കിട്ടിയൊഎന്നും നിങ്ങൾഒക്കെയും
ഭോജനം കഴിച്ചുവൊഎന്നും ചോദിച്ചപ്പോൾ അവൻചിരിച്ചു. ഹേ
ഭ്രാന്തുപിടിച്ചവളെ നിന്റെ തീക്കായുന്ന ചട്ടികൊണ്ടും നിന്റെ കോ
ഴികൊണ്ടും തന്നെയൊ ഈപ്രപഞ്ചം ഒക്കെയുംഇരിക്കുന്നതു. നീ എന്ത
ഇവിടെ ഉപവാസമായിട്ട കുത്തിയിരിക്കുന്നു. എഴുനീററപോവുഎന്ന
പറഞ്ഞപ്പോൾ അവൾ ഏററവും നാണിച്ചതിരിച്ച ആഊരിലേക്ക
പോയി. അവിടെ ഉള്ളവർ ഒക്കയുംതന്നാൽ ജീവിച്ചിരിക്കുന്നു എ
ന്നുള്ള ദുരഭിമാനത്തെ വിട്ടുകളഞ്ഞ സുഖമായിട്ടിരുന്നു. അതുകൊണ്ട
എല്ലാജനങ്ങളെയും സംരക്ഷണ ചെയ്യുന്നഭാരം സൃഷ്ടികൎത്താവ് വഹി
ച്ചിരിക്കുമ്പോൾ ബുദ്ധിഹീനന്മാരായവർ അവരെക്കൊണ്ടതന്നെ [ 328 ] എല്ലാവരും സംരക്ഷിക്കപ്പെടുന്നുഎന്നും അവൎക്ക അവരെയല്ലാതെ
വേറെ ഗതിയില്ല എന്നും വിചാരിച്ചിരിക്കുന്നു.

2

ഒരു ബ്രാഹ്മണൻ യാഗംചെയ്വാൻ ആട്ടിനെ മേടിച്ചുകൊ
ണ്ടുപോകുമ്പോൾ വഴിയിൽവെച്ച കണ്ടാറെ ദുഷ്ടന്മാർ പലരുംകൂടി
ബ്രാഹ്മണൻ ആടിനെ വിട്ടേച്ചുപോകത്തക്കവണ്ണം ഒരു ഉപായം
ചെയ്യണമെന്നു വിചാരിച്ചു നിശ്ചയിച്ചു. ഒരുത്തൻ അടുക്കൽചെന്നു
നായെകഴുത്തിലെടുത്തും കൊണ്ടുപോകുന്നത എന്തിനാകുന്നു എന്നുചോ
ദിച്ചു. ബ്രാഹ്മണൻ ഒന്നും പറയാതെപോയി. അവിടെനിന്നും
കുറെദൂരെ പോയപ്പോൾ മറെറാരുത്തൻ ബ്രാഹ്മണാ അങ്ങുന്നു ഈപ
ട്ടിയെ മേടിച്ചത എന്തിനാകുന്നു എന്നചോദിച്ചു. അതുകൊണ്ടും ഒന്നും
ഭാവിക്കാതെ കുറെദൂരെ പോയപ്പോൾ അവിടെ പലരുംകൂടി നിന്നു
കൊണ്ട ഉത്തമജാതിയായിട്ടുള്ള ബ്രാഹ്മണൻ ശ്വാവിനെ എടുത്തു
കൊണ്ട പോകുന്നതുകണ്ടാൽ ആശ്ചര്യമായിരിക്കുന്നു എന്നുപറഞ്ഞു.
അതുകേട്ടപ്പോൾ ബ്രാഹ്മണൻ ഇനിക്കു കണ്ണു നല്ലവണ്ണം അറിഞ്ഞുകൂ
ടായ്കകൊണ്ട ഒരു വസ്തുമേടിച്ചതുനായെതന്നെ ആയിരിക്കും. എല്ലാ
വരുടെബുദ്ധിയിലും ഒന്നായിട്ടു തോന്നിയാൽ മര്യാദയായിട്ടു നടക്കു
ന്ന വിദ്വാന്മാർ അതുവിചാരിക്കെണം എന്ന പറഞ്ഞിട്ടുള്ളത വിചാ
രിച്ച ആടിനെവിട്ടേച്ച കുളിപ്പാൻപോയി. ദുഷ്ടന്മാർ ആടിനെ
കൊന്നുതിന്നു. അതുകൊണ്ടത്രെ ദുഷ്ടന്മാർ ബുദ്ധികൊണ്ട ചതിക്കുമെ
ന്ന പറഞ്ഞതു.

3

ബ്രഹ്മചാരിയായിട്ട ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അ
വനെഒരുത്തൻ ചാത്തത്തിന്ന ക്ഷണിച്ചഊട്ടി മറെറാരുത്തൻ വറുത്ത
അരിപ്പൊടി കൊടുത്തു. അതകുടത്തിലാക്കി തുണികൊണ്ട് മൂടി
കൊണ്ടു വരുന്നവഴിക്ക മനോരാജ്യം വിചാരിച്ച പ്രകാരം . ഈ അ
രിപ്പൊടിവിറ്റ ഒരു പെണ്ണാട്ടിനെ മേടിക്കെണം അത ഒരആണ്ടിൽ
രണ്ട് കുട്ടിയെ പ്രസവിക്കും . അപ്രകാരം പ്രസവിച്ചു വളരെകൂട്ടം ഉ
ണ്ടായാൽ അതിനെവിററ ഒരു പശുവിനെ മേടിക്കെണം ആപശു
പെററു മുമ്പിലത്തെപോലെ പശുക്കളും കാളകളും വളരെ ഉണ്ടാകും.
പിന്നെ കാളകളെ കൊണ്ടു കൃഷിചെയ്തു വളരെ നെല്ലഉണ്ടാക്കെണം.
അപ്പോൾ ഞാൻ പണക്കാരനാകുന്നു എന്നറിഞ്ഞാൽ വിവാഹം ചെ
യ്യെണ്ടതിന്ന വല്ലവരും പെണ്ണിനെതരും . അവളിൽ ഒരു മകനുണ്ടാ
കും അവന സൊമശർമ്മാവ എന്ന പേരിടെണം. പശുക്കളെ തീററാൻ
കൊണ്ടപോയി കൊണ്ടവരുമ്പോൾ ഭാര്യകിടാവിനെ നോക്കാതെ
പശുവിനെ കറക്കാൻ പോയെങ്കിൽ ഞാൻ അവളെ വടികൊണ്ട അ
ടിക്കും എന്ന മനോരാജ്യം വിചാരിച്ചു കയ്യിലിരുന്ന വടി ചുററി
വീശി. അപ്പോൾ അരിപ്പൊടി ഇട്ടിരുന്ന കുടം പൊട്ടി താഴത്തു [ 329 ] വീണു, അരിപ്പൊടിയും മെയ്യിലായപ്പോൾ സ്വപ്നം കണ്ടുണൎന്നവനെ
പ്പോലെ പിന്നെ ദുഃഖിച്ചു. അതുകൊണ്ടത്രെ വരാനുള്ള കാര്യം മു
മ്പിൽ വിചാരിക്കരുതെന്ന പറഞ്ഞതും.

4

അന്യായമെന്ന പേരായിട്ട ഒരു നഗരം ഉണ്ട്. ആ നഗരത്തിൽ
നിന്ന പയറുമേടിപ്പാനായിട്ട ഒരുത്തൻ അവിടെചെന്ന വിലപറ
ഞ്ഞതിൻറ ശേഷം ഇടങ്ങഴിയുടെ പുറംകൊണ്ട അളക്കണം എന്ന
കച്ചോടക്കാരൻ പറഞ്ഞു. പുറംകൊണ്ട അളക്കുന്നത ഒരെടത്തും ക
ണ്ടിട്ടില്ലാത്ത താകകൊണ്ട് മര്യാദപോലെ അകംകൊണ്ട അളക്കണ
മെന്ന പയറുമേടിപ്പാൻ ചെന്നവനും പറഞ്ഞു. ഇങ്ങനെ രണ്ടാളും
തമ്മിൽ തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ ആ പട്ടണത്തിൽ ഉള്ളവർ
അവിടെ ചെന്ന വിചാരിച്ചു രണ്ടാളുടെ പക്ഷവും അനുസരിക്കാ
തെ മദ്ധ്യസ്ഥമായിട്ട ഇടങ്ങഴി ചരിച്ചുവെച്ച അളക്കണമെന്ന വി
ധിച്ചു.

5

വലുതായിട്ടുള്ള വഴിക്കു സമീപത്തിൽ ഒരുത്തൻ വഴിയമ്പ
ലം തീർപ്പിച്ച അതസൂക്ഷിച്ചുംകൊണ്ട പാതത്തക്കവണ്ണം ഒരു ബ്രാ
ഹ്മണനെ പറഞ്ഞ ആക്കിയിരുന്നു. ആ ബ്രാഹ്മണനും അദ്ദേഹ
ത്തിൻറ സ്ത്രീയും അവിടെ പാൎത്തിരിക്കുമ്പോൾ ഒരു ദിവസം വൈ
കുന്നേരം ഒരുചെട്ടി കല്യാണത്തിന്നു പോയിവരുമ്പോൾ അവിടെ
വന്നു വിചാരിച്ചപ്പോൾ ബ്രാഹ്മണനവിടെ ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ സ്ത്രീയോട് പാർക്കാൻ സ്ഥലമുണ്ടൊ എന്ന ചോദി
ച്ചപ്പോൾ ചെട്ടിയുടെ കയ്യിമെൽ രണ്ടിലും പൊന്നകൊണ്ട കട്ടിയാ
യിട്ട ഉണ്ടാക്കി യിട്ടിരുന്ന വളയും കാതിൽ മേത്തരം കല്ലുവെച്ച കടു
ക്കനും കഴുത്തിൽ മാലയും മറ്റും വേണ്ടുന്ന ആഭരണങ്ങളൊക്കയും ഇട്ടി
രിക്കുന്നത കണ്ടിട്ട അകായിൽ കൂട്ടി കൊണ്ടുപോയി ബ്രാഹ്മണൻ
കിടക്കുന്ന അകത്തു തന്നെ കിടക്കത്തക്കവണ്ണം പറഞ്ഞു അത്താഴത്തി
ന്ന നല്ലവണ്ണംകൂട്ടുവാനും മറ്റും ഉണ്ടാക്കി വിളമ്പികൊടുത്തു. ചെട്ടി
ഊണുകഴിഞ്ഞ അകത്തു ചെന്ന ബ്രാഹ്മണൻറ കട്ടിലിന്മേൽ കിട
ന്നു. അപ്പോൾ വേനൽക്കാലമാകകൊണ്ട് അകത്ത ഉഷ്ണം നന്നെ ഉണ്ടാ
യിരുന്നു. അതുകൊണ്ട ഉറക്കം വരാതെ കിടക്കുമ്പോൾ ആ ബ്രാഹ്മ
ണ സ്ത്രീ രണ്ടു മൂന്നു പ്രാവശ്യം അകത്തുവന്ന ഉറങ്ങിയോ എന്ന ചോ
ദിച്ചേച്ചു പോയി. അതുകണ്ടാറെ ഇനി ഇവിടെ കിടന്നാൽ നന്നാക
യില്ലെന്നു വിചാരിച്ചു പതുക്കെ എഴുനീററു പുറത്തുപോയി കിടന്നു.
ചെട്ടി പുറത്തുപോയി കിടന്നിട്ട അരനാഴിക ആകുന്നതിന്ന മുമ്പിൽ
ബ്രാഹ്മണൻവന്നു വഴിനടന്ന ചടപ്പുകൊണ്ട കട്ടിലിന്മേൽ കിടന്നു
റങ്ങി. അതു സ്ത്രീ അറിഞ്ഞില്ലാ രാത്രി പതിനഞ്ചനാഴികയായ [ 330 ] പ്പോൾ ചെന്ന വിളിച്ചപ്പോൾ ഒന്നും മിണ്ടാതെ ഇരുന്നതകണ്ടാറെ.
കത്തി എടുത്തുകൊണ്ടുവന്ന കഴുത്തറുത്ത ആഭരണങ്ങൾ എടുപ്പാനാ
യിട്ട വിളക്ക കൊണ്ടുവന്ന നോക്കിയപ്പോൾ ചത്തതു തന്റെ ഭൎത്താ
വാകുന്നു എന്ന അറിഞ്ഞാറെ. ഒരു ചെട്ടിവന്ന എന്റെ ഭൎത്താവിനെ
കൊന്നേച്ചുപോയി എന്ന നിലവിളിച്ചു. ആ നിലവിളികേട്ടു സമീ
പത്തിലുള്ളവർ എല്ലാവരുംവന്ന നോക്കിയപ്പോൾ ബ്രാഹ്മണൻ
ചത്തുകിടക്കുന്നതു കാണുകകൊണ്ട ചെട്ടിയെ പിടിച്ചുകെട്ടി പിറ്റെ
ദിവസം കാര്യക്കാരുടെ അടുക്കൽ കൊണ്ട ചെന്നു. ആ കാര്യക്കാർ
സമീപത്തിലുള്ളവരെ ഒക്കെയും വരുത്തി വിചാരിച്ചാറെ അന്ന ചെ
ട്ടി അല്ലാതെ മറെറാരുത്തരും അവിടെ വന്നിട്ടുണ്ടായിരുന്നില്ല. എന്ന
എല്ലാവരും തികച്ചലായിട്ട പറക കൊണ്ട കൊന്നത ചെട്ടിതന്നെ
എന്നനിശ്ചയിച്ചു. ഇതിവനെ കൊല്ലേണ്ടുവ പിഴയാകുന്നു എന്നു
പറഞ്ഞു പിടിച്ചുകെട്ടി സർവ്വാധികാര്യക്കാരുടെ അടുക്കലെക്കു
സൂക്ഷിച്ചുകൊണ്ടു പോകത്തക്കവണ്ണം ആളുകളെയുംകൂട്ടി അയച്ചു.
സർവ്വാധികാര്യക്കാർ ചെട്ടിയോട ചോദിച്ചപ്പോൾ ഞാൻ കൊന്നി
ട്ടില്ലാത്തകാര്യമാകകൊണ്ട അങ്ങുന്നതന്നെ പരമാൎത്ഥത്തോളം വിചാ
രിക്കണമെന്നും അപരാധം ചെയ്യാതെഇരിക്കുന്നവരെ ശിക്ഷിച്ചാൽ
അതു വലുതായിട്ടുള്ള ദോഷമാകുന്നു എന്ന അങ്ങുന്ന അറിഞ്ഞിട്ടുണ്ടെ
ല്ലൊ എന്നും അതുകൊണ്ട വഴിപോലെ വിചാരിച്ചാൽ കൊന്നതു
ഞാൻ തന്നെയെന്ന നിശ്ചയം വന്നു എങ്കിൽ എന്നെ കൊല്ലുന്നതുകൊ
ണ്ട സങ്കടമില്ലെന്നും മറ്റും വേണ്ടുംപ്രകാരം ഒക്കെയും തികച്ചലായിട്ട
ചെട്ടി പറഞ്ഞു. അതുകേട്ടപ്പോൾ അതിൻറെ പരമാൎത്ഥം അറിയേണ്ട
തിന്നായിട്ട സൎവ്വാധികാര്യക്കാർ ആവഴിയമ്പലത്തിൽ ചെന്നുപാ
ൎത്തു. ചെട്ടിവഴിപോക്കനായിട്ട വന്നിരുന്നവനാകകൊണ്ട ബ്രാഹ്മ
ണനോട ദേഷ്യം ഉണ്ടാവാനുള്ള സംഗതി ഇല്ലായ്കകൊണ്ടും ബ്രാഹ്മ
ണന ചട്ടിയും കലവുമല്ലാതെ മറെറാന്നും ഇല്ലായ്കകൊണ്ട മുതലൊക്ക
യും എടുത്തകൊണ്ട പോവാനായിട്ട കൊന്നു എന്ന വിചാരിപ്പാനും
ഇട ഇല്ലായ്കകൊണ്ടും കൊന്നതു ചെട്ടിഅല്ലെന്ന മനസ്സകൊണ്ട
നിശ്ചയിച്ചു. വെട്ടിക്കൊല്ലുവാൻ ആയുധം കൂടാതെ കഴിയാത്തെ
താകകൊണ്ട ആയുധം ചെട്ടി കൊണ്ടുവന്നിട്ടുണ്ടായിരുന്നു എങ്കിൽ
അത വിചാരിക്കെണമെന്നു വെച്ചു ബ്രാഹ്മണ സ്ത്രീയോടും പിന്നെ
അവിടെ ഉണ്ടായിരുന്നവരോടും ചോദിച്ചപ്പോൾ ആയുധം ഒന്നും
കൊണ്ടു വന്നില്ല എന്നുപറഞ്ഞാറെ. ആയുധത്തിൻറതുന‌്വഉണ്ടായാൽ
ഇതിൻറനിശ്ചയ മറിയാമെന്നു വെച്ചു സമീപത്തിൽ കുടിയിരു
ന്നവരെ ഒക്കെയും വരുത്തി ശോധനചെയ്താറെ. ചെട്ടിയെകൊന്ന
ദിവസം സന്ധ്യയാകുമ്പോൾ ബ്രാഹ്മണസ്ത്രീ അവിടെ അടുക്കൽ
കുടിയിരിക്കുന്ന തീയന്റെ വീട്ടിൽ ചെന്നു ചക്കവെട്ടേണ്ടതിന്നു
നിന്റെചെത്തുന്നകത്തിതരണമെന്ന ചോദിച്ചു എന്നും . അവൻ ക
ത്തി കൊടുത്തില്ല എന്നും പിന്നെ നാലുനാഴിക ചെന്നപ്പോൾ തീ
യത്തിയോട നല്ലവാക്കപെറഞ്ഞ ഏററക്കത്തിമേടിച്ചു കൊണ്ടു [ 331 ] പോയി എന്നും കേൾക്കകൊണ്ടു. തീയനെയും തീയത്തിയെയും വ
രുത്തിചോദിച്ചാറെ അതഉള്ളതുതന്നെ ആകുന്നു എന്ന അവർ അനു
വദിച്ചു കൈച്ചീട്ടഎഴുതി വെച്ചതിന്റെ ശേഷം. ബ്രാഹ്മണസ്ത്രീ
യെ വരുത്തി അവരെകൂടെനിറുത്തി ചോദിച്ചപ്പോൾ ബ്രാഹ്മണ
സ്ത്രീയും അനുസരിച്ചു. പിന്നെയും നിഷ്കർഷിച്ചു വേണ്ടും പ്രകാ
രം ചോദിച്ചപ്പോൾ ബ്രാഹ്മണനെ കൊന്നത അറിയാതെ വന്നു
പോയതാകുന്നു എന്ന അനുവദിക്കകൊണ്ട ബ്രാഹ്മണസ്ത്രീക്ക ശിക്ഷ
വിധിച്ചു ചെട്ടിയെപോകത്തക്കവണ്ണം പറഞ്ഞയക്കുകയും ചെയ്തു.

2 കേരള ഉൽപത്തിയിൽ നിന്നുളള വിശേഷങ്ങൾ

ഞായവും നടുവും കലികാലത്ത ഉണ്ടായ്തു. ദ്വാപരയുഗത്തിങ്കൽ
ഒരു ബ്രാഹ്മണൻ ഒരു കന്യകയെവിവാഹം ചെയ്തു. അന്നു സ്ത്രീധന
ത്തിന്നായികൊണ്ടു മറ്റെ ബ്രാഹ്മണൻ ഒരുഭൂമി ഉദകം ചെയ്തു. വേ
ട്ടബ്രാഹ്മണന്ന അങ്ങനെകാലം സ്വല്പം ചെല്ലുമ്പോൾ ആപറ
മ്പിൽ ഒരു ഭവനംചമെപ്പാൻ തൂൺ കുഴിച്ചപ്പോൾ ഒരു നിക്ഷേപം
കണ്ടു അതിൽവളരെ ദ്രവ്യം ഉണ്ടെന്നഅറിഞ്ഞു മുമ്പിൽകൊടുത്ത ബ്രാ
ഹ്മണനോട ചെന്നുപറഞ്ഞു നമുക്കതാൻ തന്നപറമ്പിൽ ഒരു നിധി
ഉണ്ട. അതഇങ്ങുകൊണ്ടപോരികയും വേണം ആദ്രവ്യംകൂടെ താൻ നമു
ക്കഇങ്ങ തന്നതുംഅല്ല. ബ്രഹ്മസ്വം അറിയാതെതന്നത ഇങ്ങു പ
രിഗ്രഹിച്ചുകൂടാ. എന്ന കേട്ടതിന്റെ ശേഷം അതിൽ പെട്ടതൊക്കെ
യും ഞാൻനിണക്ക തന്നിരിക്കുന്നു അതു ഞാൻ പരിഗ്രഹിക്ക ഇല്ലെ
ന്ന മറ്റെ ബ്രാഹ്മണൻ പറഞ്ഞതിന്റെശേഷം തമ്മിൽ വിവാ
ദിച്ചു പോകയും ചെയ്തു. അങ്ങനെ കുറഞ്ഞകാലം ചെല്ലുമ്പോൾ ഒരു
രാത്രിയിൽ ഭൂമിയിങ്കൽ കലികടക്കയായ്തു. അന്നുരാത്രിയിൽ രണ്ടു
പരിഷക്കുംതോന്നി. ഭൂമിയോടെകൂടി തന്നമുതലുകൾ ഒക്കെയും ഇങ്ങു
തന്നെവേണ്ടതാകുന്നു അതിൽപെട്ടതഒക്കയും ഇങ്ങുതന്നുകിടക്കുന്നു
ഞാൻ കൊടുക്കെണ്ടതല്ല എന്റെ ഭോഷത്വംഅത്രെ ഞാൻ അങ്ങോട്ട
ചെന്ന പറഞ്ഞതഎന്ന വാങ്ങിയാൾക്ക തോന്നി. മറ്റെ ബ്രാഹ്ണ
നുതോന്നി ഞാൻ ഭൂമിയും നീരും ജന്മവും കൊടുത്തിട്ടുള്ള അതിലെ
നിധി കൊടുത്തിട്ടില്ല. അത ഇങ്ങത്രെവേണ്ടു എന്നു കല്പിച്ചു. പി
റ്റെന്നാൾ നിധിഎടുപ്പാൻ തക്കവണ്ണം രണ്ടു പരിഷകളുംകൂടി ആ
പറമ്പിൽ എത്തുകയുംചെയ്തു. നിധിഇങ്ങത്രെ വേണ്ടുഎന്നും ഇങ്ങ
ത്രെ വേണ്ടുഎന്നും ഇങ്ങിനെ തങ്ങളിൽ വിവാദിച്ചു പലനാൾകൂട്ടം
കൂടി പലരും എത്തുകയുംചെയ്തു. അന്ന എല്ലാവരും കല്പിച്ചു ഈദ്ര
വ്യം ബുദ്ധിപൂൎവ്വം അറിഞ്ഞു കൊടുത്തതുമല്ല. അറിഞ്ഞു വാങ്ങിയതു
മല്ല. അതുകൊണ്ടു ഈദ്രവ്യം മൂന്നായിപകെഞ്ഞു ഒർഓഹരികൊടുത്ത
ആൾക്കും ഒർഓഹരി വാങ്ങിയ ആൾക്കും ഒർഓഹരി ഇവിടെ എ
ത്തിയ ഞങ്ങൾക്കും എന്നനടുപറഞ്ഞു തിരിച്ചയക്കെയുംചെയ്തു.
അന്നുതുടങ്ങിനടുപറകയും നടുക്കൂട്ടം കൂടുകയും ഞായംനടത്തുകയും ചെ
യ്യുന്നതൂ. [ 332 ] 2

കൊച്ചിയിൽ മൂത്തകോവിലും കൊച്ചിയിൽഇളയകോവിലും
ഉണ്ട. അങ്ങനെ ഇരിക്കുംകാലത്തു കൊച്ചിയിൽ നടുമുററത്ത ഒരുചെ
റുനാരകം ഉണ്ട. നാരങ്ങ കായ്ചുമൂത്താൽ ഇളയതാവഴിയും ആളുക
കളും കൂടിവന്ന പറിച്ചുകൊണ്ടു പോയികളയും . അക്കാലം . രേവതി
പട്ടദാനംകഴിഞ്ഞ ഒരുഭട്ടതിരി അവിടെക്ക എഴുന്നെള്ളി. രേവതി
പട്ടദാനത്തിൻറ ഊട്ടുംസംഭാരപും ചോദിച്ചു മൂത്തതാവഴിയിന്നു
ഊട്ടും സംഭാരങ്ങളും പറഞ്ഞു നാരങ്ങകറിയുടെ യോഗങ്ങളും കേൾ
പ്പിച്ചു. ഈചെറുനാരങ്ങ മൂപ്പിച്ചുഎനിക്ക തരണമെന്നരുളിചെയ്തു
ഭട്ടതിരി. നാരങ്ങമൂത്താൽ ഇളയതാവഴിയും ആളുകളും കൂടവന്നു പറി
ച്ചു പോയി കളയും അതിന്നൊരുപദേശം ഉണ്ടെന്നരുളി ചെയ്തു ഭട്ടതി
രി. താമൂതിരിയുടെ ആളെ പാർപ്പിച്ചാൽ നാരങ്ങ മൂത്തുകിട്ടും
എന്നാൽ ഒരാളെ കൂടപാർപ്പിച്ചു പോകെണം എന്നരുളിചെയ്തു മൂത്ത
താവഴിയിന്നു. എന്നാറെ തന്റെ ബാല്യക്കാരനെ കൂടെനിറുത്തി,
വെട്ടി കൊന്നുപോയാൽ ചോദ്യം എന്ത എന്ന അവൻ ചോദിച്ചു. വെ
ട്ടി കൊന്നുപോയാൽ താമൂതിരിയെകൊണ്ട കൊച്ചികോട്ടയുടെ ഓടു
ചവിട്ടിച്ചേക്കുന്നുണ്ടു എന്നു ഭട്ടതിരി അരുളിചെയ്തു അവനെ പാർ
പ്പിച്ച എഴുന്നെള്ളി. എന്നാറെനാരങ്ങ മൂക്കയും ചെയ്തു. ഇളയതാവഴി
യും ആളുകളുംവന്നു നാരങ്ങപറിപ്പാൻ തുടങ്ങിയപ്പോൾ നാരങ്ങ പറി
ക്കരുതെന്ന അവൻപറഞ്ഞു. അതുകേളാതെ നാരങ്ങ പറിച്ചുതുടങ്ങി.
എന്നാറെ നൊമ്പടെതമ്പുരാന്റെ തൃക്കാലാണഇട്ടു. ആണകേളാതെ
നാരങ്ങപറിച്ചു. എന്നാറെ പറിച്ചവന്റെ കൈയും വെട്ടി അവനെയും
കൊന്നു. അതുകേട്ട ഭട്ടതിരി കൊച്ചിയിൽ എഴുന്നെള്ളി. മൂന്ന ഓട
എടുത്തു തന്നുടെ ഇല്ലത്തുവന്നു വീരാളിപട്ടിൽ പൊതിഞ്ഞു താമൂതി
രി കോവിലകത്തെ എഴുന്നെള്ളി നൊമ്പടെതമ്പുരാനു തിരുമുൽകാഴ്ച
വെച്ചു. ഇത എന്ത് എന്ന് അരുളിചെയ്തു തമ്പുരാൻ ബ്രാഹ്മണൎക്ക
സത്യം പറകയാവു അസത്യം പറയരുതു. താമൂതിരിയുടെ ആളെ കൊ
ച്ചികോട്ടയിന്ന കൊച്ചിയിൽ ഇളയതാവഴിയും ആളുകളും കൂടി വെ
ട്ടികൊന്നു അതിന്നു കൊച്ചികോട്ടയുടെ ഓടാകുന്നിതു തൃക്കാലടി
എടുത്തു ചവിട്ടികളകെവേണ്ടു എന്നു ഭട്ടതിരി ഉണൎത്തിച്ചു. നമ്മുടെ
തമ്പുരാൻ തൃക്കൺ ചുവന്നു തിരുമേനി വിയൎത്തു തിരുവിൽ ചിറക്ക
ലെക്ക എഴുന്നെള്ളി 30000-ത്തിന്നും 10000-ത്തിന്നും പയ്യനാട്ടുലോ
കൎക്കും തിരുവെഴുത്ത എഴുതിവരുത്തി ലോകൎക്കു ചെലവിന്നും വെച്ചു
അച്ചനും* ഇളയതും** ഉണ്ടയുംമരുന്നും കെട്ടിച്ചു, കൊച്ചികോട്ടെ
ക്കു നേരെകൂട്ടി കോട്ടയും തച്ചുതകൎത്തു പോന്നിരിക്കുന്നു എന്ന മുമ്പിൽ
ഉള്ളവർ പറഞ്ഞുകേട്ടിരിക്കുന്നു. (ഇതു താമുതിരിയുടെ കേരളോത്ഭവ
ത്തിൽ നിന്ന എടുത്തതു.) [ 333 ] 3

കോലം വേണാട്ടോടിടയിൽ ഉള്ള രാജാക്കന്മാരും ഇടപ്രഭുക്കന്മാരും
വാണിരിക്കുംകാലം കോഴികൊട്ടകോയവന്ന മൂലം പറയുന്നു.

മസ്കിയത്തദ്വീപിങ്കൽ ഇരിവർ പുത്രന്മാർ ജനിച്ചുണ്ടായി
ഒരു ബാപ്പെക്ക പിന്നവർ. ബാലിസുഗ്രീവന്മാരെപോലെ ഇടഞ്ഞ
പ്പൊഴെ അവരുടെ ബാപ്പ മൂത്തവനോടു പറഞ്ഞു. നിങ്ങൾതമ്മിൽ
മത്സരിച്ചു മറ്റെയവൻ നിന്നെവധിക്കും എന്റെ ശേഷത്തിങ്കൽ.
അതുകൊണ്ട നിങ്ങൾ ഇരിവരും ഇവിടെ ഇരിക്കേണ്ടാ നീവല്ല ദ്വീ
പാന്തരത്തിങ്കൽ പോയി നിന്റെടം കഴിക്കെഅത്ര നിണക്കുനല്ല
തു. അതിന്നു നിണക്കുപൊറുപ്പാൻ മാത്രം പൊന്നു ഞാൻ തരുന്നുണ്ടു
എന്ന പറഞ്ഞു ഒരു കപ്പലിൽ പിടിപ്പതു ദ്രവ്യം കൊടുത്തു അവനെ
അയച്ചു. അവൻ ആ പൊന്നും കൊണ്ട അനേകരാജ്യങ്ങളിൽ ചെന്നു.
അവിടവിടെ വാഴും രാജാക്കന്മാരെക്കണ്ടു തിരിമുൽകാഴ്ചവെ
ച്ചാൻ. അതൊ എന്തെല്ലാം കാഴ്ചവെച്ചു അച്ചാർ പൂശുപെട്ടിയിൽ
പൊന്നുംവെച്ചടച്ചു അച്ചാറെന്നു പറഞ്ഞു വെക്കും . അങ്ങനെ വേ
പ്പാൻ കാരണം അവരവരുടെ നേരും നേരുകേടും തിരിച്ചറിഞ്ഞ വി
ശ്വസിപ്പാനായിട്ട നേരുള്ളിടത്തു തനിക്കിരിപ്പാൻ അവരവരെ പരീ
ക്ഷിപ്പാൻ തന്നെ ഇങ്ങനെ വെച്ചുകണ്ടതു. അങ്ങനെ അനേകം രാജാ
ക്കന്മാരെ പരീക്ഷിച്ചു അവർ ആരും അതിന്റെനേർ പറഞ്ഞില്ല.
പിന്നെ പൂന്തുറക്കൊനെ കണ്ടുവെച്ചവാറെ പറഞ്ഞു. ഇതാ ഇതുനി
ന്നൊടപകൎന്നു പോയി ഇതച്ചാറല്ല സ്വൎണ്ണം ആകുന്നു, എന്നു പറ
ഞ്ഞാറെ വിശ്വസിപ്പാൻ നന്നു എന്ന അവനുബോധിക്കയും ചെയ്തു.
ഇങ്ങനെ കോഴിക്കോട്ടകൊയ (കോജ) പന്ന പ്രകാരം.

4

ഒരു ദിവസം ചേരമാൻപെരുമാൾക്ക അലക്കുന്നവെളുത്തെ
ടൻ ഒരു ആചാരിസ്ത്രീയുടെ ചൊൽകേട്ടു പെരുമാളുടെ തുണിഅധി
കമായി വെളുപ്പിച്ചപ്പോൾ പെരുമാൾ പ്രസാദിച്ചു. അന്നു വെളുത്തെ
ടൻ എനിക്ക ആചാരിസ്ത്രീയെ വിവാഹം കഴിപ്പിച്ചു തരണം എ
ന്ന അപേക്ഷിച്ചാറെ. അങ്ങനെതന്നെ എന്നപെരുമാൾ അരുളിചെ
യ്തു. തട്ടാൻ-ആശാരി, മൂശാരി-കൊല്ലൻ ഈനാലുജാതിക്കാരെയും
വരുത്തി വെളുത്തേടത്തവന അചാരികന്യകയെ കൊടുക്കെണം എ
ന്ന അരുളിചെയ്താറെ. ആയ്ത ഞായമല്ലാത്ത കാര്യമാകുന്നു എന്ന അ
വർ പറകയുംചെയ്തു. അതിൻറ ശേഷമായിട്ടും എത്രയും നിൎബ്ബ
ന്ധിച്ചു പറഞ്ഞതുകേട്ടു. ഈ കാര്യം സമ്മതിച്ചില്ലാ എങ്കിൽ ചേ
രമാൻപെരുമാൾ ദന്ധിപ്പിക്കുമെന്നവെച്ചു ഭയപ്പെട്ടു ആചാരിസ്ത്രീ
യെ കൊടുക്കാം എന്നും ആയതിന്ന ഒരുനാളും നേരവും ആക്കി മുഹൂർ
ത്തം നിശ്ചയിച്ചു വെളുത്തേടത്തവനും അവന വേണ്ടത്തക്കവരും [ 334 ] കൂടി ആശാരി സ്ത്രീയുടെ പുരക്കൽ വരട്ടെ എന്നും ഉണൎത്തിച്ചാറെ അ
ങ്ങിനെ തന്നെ എന്ന അരുളിചെയ്തതകേട്ട അവർ പോകയും ചെയ്തു.
അവർ ആശാരി സ്ത്രീയുടെ പുരക്കൽചെന്നു യന്ത്രപ്രയോഗമായി
ഒരു പന്തൽ തിൎത്തു. ആ പന്തലിൻറ തൂണുതട്ടിയാൽ പന്തൽ വീഴു
മാറാക്കിവെച്ചു. അവിടെ നാളുംനേരവും നോക്കി വെളുത്തേടത്തവ
നും അവന്റെ കൂടയുള്ളവരുംവന്ന ഇരുന്നാറെ കമ്മാളർചെന്ന തൂണു
തട്ടിക്കളഞ്ഞു പന്തൽവീണു വെളുത്തേടത്തവനും അവന്റെ കൂടവന്ന
എല്ലാവരും മരിച്ചുപോകയും ചെയ്തു. അതിൻറ ശേഷം ഇനി ഈ
നാട്ടിൽ കുടിയിരുന്നാൽ ചേരമാൻപെരുമാൾ മൂലച്ശേദം വരു
ത്തും എന്നഭയപ്പെട്ട അന്നുരാത്രിതന്നെ പെണ്ണും പിള്ളകളെയും കൂട്ടി
കൊണ്ട എല്ലാവരും പുറപ്പെട്ടുപോകയും ചെയ്തു. അവർഈഴത്തുചെ
ന്ന ഈഴത്തുരാജാവിനെക്കണ്ടു വസ്തുതഉണൎത്തിച്ചു അവിടെപാൎത്തു.
മുക്കാലം കഴിഞ്ഞപ്പൊഴെക്ക മലയാളത്തിൽ ദേവാലയങ്ങളും ബ്ര
ഹ്മാലയങ്ങളും പണിചെയ്യേണ്ടുന്നതിന്നും കല്യാണംകഴിക്കുന്ന
സ്ത്രീകൾക്കമംഗല്യസൂത്രം ഉണ്ടാക്കേണ്ടതിന്നും ആളില്ലാതെ വളരെ
കുഴങ്ങി ഇവരെതിരഞ്ഞ ആളെ അയച്ചാറെ ആയാൾ ഈഴത്തുചെന്ന
കമ്മാളരോടവസ്തുതപറഞ്ഞപ്പോൾ ഞങ്ങൾ മലയാളത്തിൽവന്നാൽ
ചേരമാൻപെരുമാൾ ഞങ്ങളെകൊന്നുകളയും എന്നുവിചാരിച്ചു ഞ
ങ്ങൾ ആരും മലയാളത്തിലെക്ക ഇല്ലെന്ന പറഞ്ഞതു കേട്ടു അവൎക്ക
പല പ്രകാരത്തിലും സത്യംചെയ്തുകൊടുത്തു. അതുബോധിച്ചാറെ
ഈഴത്തരാജാവവർകളുടെ അരിയത്ത അവർചെന്നു ഞങ്ങൾ മലയാ
ളത്തിലെക്ക പുറപ്പെട്ടു എന്നയാത്രഉണൎത്തിച്ചാറെ വഴിതുണയായിട്ട
ചിലഈഴക്കാരെയും ഒരു സേവകനെയും കൂട്ടി അയക്കുകയും ചെയ്തു.
ആയവർ എല്ലാവരും കൂടി മലയാളത്തിൽവന്നു ചേരമാൻ പെരുമാ
ളെ കണ്ടാറെ കമ്മാളൎക്കും അവരോടുകൂടിവന്ന ഈഴവൎക്കും സേവകനും
വേണ്ടുന്നബഹുമാനങ്ങൾ ഒക്കയും കൊടുത്തു വേണ്ടുംവണ്ണംആക്കി ഇ
രുത്തുകയും ചെയ്തു. അന്നുകൂടവന്നവർ അത്രെ ഈഴവർ. ആ സേവകൻ
വന്നവനത്രെ തണ്ടായ്മസ്ഥാനത്തോടും കൂടി ഇരിക്കുന്നവൻ. (ഇതു
കേരളനാടകം എന്ന ഗ്രന്ഥത്തിൽനിന്ന എടുത്തതു.)

5

ഈഴവർ ഈഴദ്വീപിങ്കൽ നിന്നുവന്ന പരിഷകൾ. (ഈഴം
എന്നതൊ സിംഹളം എന്നും സീഫളം എന്നും ചൊല്ലുന്ന ദ്വീപാകുന്നു)
കമ്മാളർ ചേരമാൻ പെരുമാൾക്ക അലക്കി പിഴിയുന്ന വെളുത്തേടൻ
ഞങ്ങൾക്കും അലക്കിപിഴിഞ്ഞതരെണം എന്ന അവനൊട പറഞ്ഞ
തിന്റെ ശേഷം അവൻ അനുസരിക്കാത്ത സംഗതിക്ക അവനെ വെ
ട്ടികൊന്നു നീരിലാഴ്ത്തികളകയും ചെയ്തു. അതുകേട്ടു ചേരമാൻ
പെരുമാൾ അവരെ വരുത്തി അന്വേഷിച്ചപ്പോൾ. ഞങ്ങളെ പെ
ണ്ണിനെ അവനുകൊടുക്കണം എന്നു പറഞ്ഞതിന്റെശേഷം അവ
നെ ഞങ്ങൾ കൊന്നത എന്ന രാജാവകേട്ടവാറെദ്വെഷിച്ചു നാട്ടുന്ന [ 335 ] കളഞ്ഞു. അവർ പേടിച്ചുനാടുവിട്ട ഈഴത്തുപൊയി കുറഞ്ഞകാ
ലംചെന്നാറെ അവർ വരായ്കകൊണ്ട ഇങ്ങുദണ്ഡം ഉണ്ടാകയുംചെ
യ്തു. പിഴപോക്കീട്ട എങ്കിലും ചെന്നിരിക്കെഉള്ളു എന്ന അവൎക്കും
തോന്നിരിക്കും കാലം സമൎത്ഥനായിട്ട ഒരു പാണൻ ഈഴനാട്ടിൽ ചെ
ന്ന അവൻ കമ്മാരെക്കണ്ടാറെ-അവർ ചോദിച്ചു. മലയാളത്തിൽ
വൎത്തമാനങ്ങളും ശേഷം ഗ്രാമത്തിൽ തമ്പുരാന്മാരും രാജാവും എങ്കളെ
കൊണ്ട ഏതാനും ചില വൎത്തമാനങ്ങൾ കല്പിക്കുന്നതു കേൾപ്പാനു
ണ്ടോ എന്ന അവർ ചോദിച്ചതിൻറ ശേഷം. പാണൻ പറഞ്ഞു നി
ങ്ങളെകൊണ്ട ഏതും, കേൾപാനില്ല. നിങ്ങൾ ചെയ്യേണ്ടുന്ന പ്രവൃ
ത്തിക്കും ഒരു ദണ്ഡം കാണ്മാനില്ല. എന്നിങ്ങനെ അവൻ പറഞ്ഞു
കേട്ടതിൻറ ശേഷം ഞങ്ങളെ പിഴയുംതീൎത്തു ചേരമാൻ പെരുമാളു
ടെ തിരുവുള്ളക്കേടുംപോക്കി ഞങ്ങളെ പെരുമാൾ വാഴുന്ന കേരള
ത്തിൽ ഇരുത്തുമാറാക്കുമെങ്കിൽ നിന്നെയും ഞങ്ങളിൽ ഒന്നുപോലെ
വെച്ചുകൊള്ളുന്നതുണ്ടു. എന്നപറഞ്ഞ അവർ എല്ലാവരുംകൂടി നിരൂ
പിച്ച ഇവനെ സമ്മാനിച്ച അയക്കണം എന്നുകല്പിച്ചു, തങ്ങളുടെ
കാതിലും കഴുത്തിലും കിടക്കുന്ന പൊന്നെടുത്തഴിച്ച ഒരു വളയും തീ
ൎത്തു സമ്മാനമായികൊടുക്കയും ചെയ്തു. ശേഷം അവൻ യാത്രയും വ
ഴിങ്ങിപ്പോന്ന ചേരമാൻ പെരുമാളെക്കണ്ടു തൊഴുത അടിയൻ കമ്മാ
ളരെ വിട്ടുകൊണ്ടിരിക്കും നേരത്തു വിടകൊണ്ടുപോയിരുന്നു. അവർ
അടിയത്തിന്ന ഒരു വളതന്നു ഈവള അങ്ങെ തൃക്കൈകൊണ്ട വിള
യാടി അടയത്തിന്നു തരികയും വേണം എന്നുണർത്തിച്ച വള ഊരി
വെച്ചു കൊടുക്കയും ചെയ്തു. അപ്പോൾ ആ വള എടുത്തുനോക്കി പ
ണി കൌശലങ്ങളും കണ്ട അവന്നകൊടുക്കയും അരുളിചെയ്തു. അവ
രുടെ വർത്തമാനങ്ങളൊക്കെയും എങ്ങിനെ ഇരിപ്പു എന്നകേട്ടാറെ അ
ങ്ങൊട്ടുണൎത്തിച്ചു. അവൎക്ക എത്രയും സ്വൎഗ്ഗാനുഭവം എന്നെ വിടകൊ
ള്ളണ്ടു . എന്നല്ല അവൎക്ക ഇങ്ങുവന്നിരിക്ക എന്നും ഇവിടത്തെ വ
ൎത്തമാനങ്ങളും പ്രസംഗംപോലും അവൎക്ക ഒരുത്തൎക്കും ഇല്ലാതെ കാ
ണുന്നു എന്നാറെ അവരൊട അടിയൻ ഒന്നുവിടകൊണ്ട ചോദിക്ക
യും ചെയ്തു. അടിയൻ നിങ്ങളെകൂട്ടികൊണ്ട ചെല്ലുവാൻ തക്കവണ്ണം
അരുളിചെയ്തയച്ചിരിക്കുന്നു ആ തമ്പുരാനും യോഗത്തിൽ തമ്പുരാക്ക
ന്മാരും എന്നുകേട്ടാറെ. ഞങ്ങൾപോരെണം എന്നുവരികിൽ തമ്പുരാ
ന്റെ അലങ്കാരങ്ങൾഒക്കയും ഞങ്ങൾക്കലങ്കരിപ്പാൻ തക്കവണ്ണം സ
മ്മതിച്ചുതരുമെങ്കിൽ ഞങ്ങളും പൊരാം . അവ്വണ്ണം അലങ്കാരത്തോടു
കൂടെതന്നെ പൊരുന്നുണ്ടു എന്ന പറഞ്ഞുകേട്ടപ്പോൾ അടിയനും വിട
കൊണ്ട പറഞ്ഞു. വരാത്തകാര്യം നിങ്ങൾ മോഹിക്കെണ്ടാ നി
ങ്ങൾ ചെല്ലായ്കകൊണ്ട അങ്ങ ഒരു ദണ്ഡം ഇല്ല. എങ്കിൽ ഇങ്ങും ദ
ണ്ഡമില്ലാ എന്ന അവർ പറഞ്ഞാറെ അടിയൻ യാത്രയും വഴങ്ങി
എന്ന ചേരമാൻ പെരുമാളോടു പാണൻ ഉണൎത്തിച്ചു വാങ്ങിനി
ന്നതിന്റെശേഷം. അവരെ നിന്റെവാഗ്വൈഭവത്താൽ ഇങ്ങുവരു
ത്തി പിഴയും പോക്കിച്ച അവരെ ഇങ്ങിരുത്തുമാറാകിൽ അവൎക്കും [ 336 ] നിണക്കും ചിലസ്ഥാനങ്ങൾ നാം കല്പിച്ചുതരുന്നതും ഉണ്ട. ശേഷം
അലങ്കാരത്തോടുകൂടി പോരുകയുംചെയ്യട്ടെ. എന്ന ചേരമാൻ പെരു
മാൾ അരുളിച്ചെയ്ത കേട്ടതിൻറ ശേഷം അവൻ യാത്ര ഉണൎത്തിച്ചു
പോകയും ചെയ്തു. അങ്ങുചെന്നു കമ്മാളരുമായി കണ്ടു നിങ്ങൾ ഞാൻ
പറഞ്ഞവണ്ണം കേൾക്കും എന്നുണ്ടെങ്കിൽ ഒട്ടുംവൈകാതെ പുറപ്പെടു
കെ വേണ്ടു. കോലാഹലത്തോടുംകൂടി പോകയുംവേണം നമുക്കു എന്ന
എല്ലാവരും സന്തോഷിച്ചു പാണനു കടുത്തിലയും പലിശയുംകൊ
ടുത്തു വീരവാളിപ്പട്ടും കച്ചയും തലയിൽകെട്ടിച്ചു മുമ്പിൽ അകമ്പ
ടി നടത്തിച്ചു നടത്തംചൊല്ലി ഈഴവരെ ചങ്ങാതവും കൂട്ടി മുകവ
രെകൊണ്ടും മുക്കവെരെകൊണ്ടും കെട്ടുംഎടുപ്പിച്ചു അങ്ങനെവന്നു പെ
രുമാളെകണ്ടു പിഴയുംപോക്കിച്ചു ഈവണ്ണംനിങ്ങൾ എന്നും ആച
രിച്ചുകൊൾക എന്ന ആജ്ഞയും വാങ്ങി തങ്ങടെതങ്ങടെ ദിക്കിൽ
പോയി എല്ലാവരും ഇരിക്കയുംചെയ്തു. അതുകൊണ്ട ഈഴവർ മുകയർ
മുക്കുവർ ഇവർ ഈഴത്തുനാട്ടിൽനിന്നുവന്നവർ എന്നും പറയുന്നു. (ഈ
ഴവർക്കു തീയർ എന്നപേരുണ്ടായതു ദ്വീപർ തീവർ എന്നതിൽ ഉത്ഭ
വിച്ചതത്രെ. അതുകൊണ്ടഅവർ സിംഹളദ്വീപിൽ നിന്നുവന്ന പ
രിഷ എന്നുള്ളപഴമ സത്യം തന്നെ ആയിരിക്കും. തെങ്ങു എന്ന നാ
മധേയത്തിന്നു തെക്കുനിന്നുള്ള മരംഎന്ന അൎത്ഥം ആകുന്നതുകൊണ്ടു
ഈഴദ്വീപുകാർ വന്നു കുടിയിരിക്കുമ്പോൾ തേങ്ങയുംകൊണ്ടുവന്നു
കേരളത്തിൽ നട്ടുതുടങ്ങി എന്ന ഊഹിപ്പാൻ സംഗതി ഉണ്ടു. )

3 വ്യവഹാരമാലയിൽനിന്ന എടുത്തഋണദാനം

ഇന്നവിധത്തിൽ കടംവാങ്ങിച്ചദ്രവ്യം കൊടുക്കാമെന്നും ഇന്ന
വിധത്തിൽ വാങ്ങിച്ചദ്രവ്യം കൊടുക്കെണ്ട എന്നും കടം കൊടുക്കു
ന്നതിന്നു ഇന്നവർ അധികാരി എന്നും ഇന്നസമയത്ത കൊടുക്കെണ
മെന്നും ഇന്നപ്രകാരമായിട്ട കൊടുക്കെണമെന്നും കടം വാങ്ങിച്ചവൻ
ഇടത്തിൽഉള്ള അഞ്ചധൎമ്മങ്ങളെയും കടംകൊടുക്കേണ്ടും പ്രകാരത്തെ
യും വാങ്ങിക്കെണ്ടും പ്രകാരത്തെയും ചൊല്ലുന്നപദത്തിനു ഋണദാന
മെന്നുപേർ. പണയംമുതലായ്തു വാങ്ങിയും കൊണ്ട കടംകൊടുക്കു
ന്നതിൽ മാസമൊന്നിനു നൂററിന്നു ഒന്നേകാൽപണം വീതം പലി
ശവെച്ചശീട്ട എഴുതി വാങ്ങിയുംകൊണ്ട കൊടുക്കെണം.

മാസം ഒന്നിന്ന ഒരു പണംവീതം പലിശവെച്ച എഴുതി വാ
ങ്ങിച്ചുംകൊണ്ട കടംകൊടുക്കണം. മാസം ഒന്നിന്ന നൂററിന്ന ഒരു
പണം പലിശയും വെച്ച കടംകൊടുക്കുന്നത എത്രയും സത്തുക്കളുടെ
ധൎമ്മമായിട്ടുള്ളത. പിടിപ്പതു പൊൻവെള്ളി മുതലായ പണയം എങ്കി
ലും നിലംപുരയിടം തൊട്ടെങ്കിലും പിടിച്ച ജാമ്യംഎങ്കിലും സാക്ഷി
യോടുംകൂടി എഴുതിവാങ്ങിച്ചുംകൊണ്ട കടംകൊടുക്കെണം.

സമ്മതിച്ചഎഴുതി വാങ്ങിച്ചപലിശക്ക അധികം സിദ്ധിക്ക
യില്ല. സമ്മതിച്ചഎഴുതിയ പലിശ മാസം ഒന്നിന്ന അഞ്ചപണം [ 337 ] വരെയും സിദ്ധിക്കും .സമ്മതിച്ചഎഴുതി വാങ്ങിച്ചതിൽ ശാസ്ത്രത്തിൽ
ചൊല്ലിയിരിക്കുന്ന അഞ്ചപണത്തിന്ന അധികമായിട്ടുണ്ടെങ്കിൽ
ആയ്തും സിദ്ധിക്കയില്ലാ. പലിശെക്ക എഴുതി കൊടുക്കാതെ ഉണ്ടാകു
ന്നപലിശയെ ചൊല്ലുന്നു. കയിവായ്പവാങ്ങിച്ചവൎക്ക തന്നവൻ
ചോദിക്കുമ്പോൾ കൊടുക്കാതെ മറെറാരുദിക്കിൽപോയാൽ മൂന്നുമാ
സം കഴിഞ്ഞാൽ പിന്നെ അതിൽ ആ ദ്രവ്യത്തിനു പലിശ ഉണ്ടായി
വരും.

വിലനിശ്ചയിച്ചചരക്ക വാങ്ങിച്ചവിലകൊടുക്കാതെ ചരക്ക
കൊണ്ട അന്യദേശത്തെ പ്രാപിച്ചാൽ ആറുമാസംകഴിഞ്ഞാൽ പി
ന്നെത്തതിൽ ആ ദ്രവ്യത്തിന്നു പലിശ ഉണ്ടായിവരും. സ്നേഹംകൊണ്ട
കൊടുത്തവകകൾക്ക പലിശ ഒത്തിട്ടില്ലാ എങ്കിൽ ഒരു സംവത്സരം
കഴിഞ്ഞാൽ പലിശ ഉണ്ടായിവരും. പ്രീതികൊണ്ട ഇരവായിട്ടും
വായ്പയായിട്ടും കൊടുത്തിരിക്കുന്ന വകക്ക തിരിയചോദിക്കുന്ന
വരെയും പലിശവരികയില്ലാ. ചോദിക്കുമ്പോൾ കൊടുത്തില്ലെ
ങ്കിൽ നൂററിന്ന അഞ്ചപണംവിതം മാസംഒന്നുക്ക പലിശ ഉണ്ടായി
വരും.

പലിശമുടങ്ങി കിടന്നുപോയാൽ അതാത ദ്രവ്യത്തിന്നുള്ള
പലിശയുടെ വിവരത്തെ ചൊല്ലുന്നു. രത്നങ്ങൾ മുത്തുപവിഴം പൊൻ
വെള്ളി ഈവകകൾക്ക വെച്ചിരിക്കുന്നപലിശ മുടങ്ങിപോയാൽ
മുതലിന്ന ഇരട്ടി കൂട്ടികൊടുപ്പിക്കെണം. ധാന്യങ്ങൾക്കും വൃക്ഷങ്ങ
ളിൽ ഉണ്ടാകുന്ന പുഷ്പഫലങ്ങൾക്കും പരമധാനി ചാമരം മുതലാ
യ്തിന്നും കുതിര-കാള-ഈവകകൾക്കും പലിശമുടങ്ങി കിടന്നുപോ
യാൽ തിരിയ കൊടുക്കുമ്പോൾ മുതലിന്ന അഞ്ചപങ്കോളം പലിശ
സിദ്ധിക്കും. അതിലധികം കൂട്ടിയാൽ സിദ്ധിക്കയില്ലാ. പലിശ
മുടങ്ങി കിടന്നുപോയ വിഷയത്തിങ്കൽ കീരമുതലായ ചെറുകറിവക
കൾക്ക മുതലിൽ അഞ്ചപങ്കവരെയും ചെറിയ വിത്തുവകകൾക്ക നൂറു
പങ്കവരെയും സിദ്ധിക്കും എല്ലാഎണ്ണകൾക്കും എല്ലാമദ്യങ്ങൾക്കും
എല്ലാനൈകൾക്കും ശൎക്കരകരിമ്പ മുതലായതിന്നും പലിശ മുടങ്ങി
ക്കിടന്നുപോയാൽ മുതലിന്ന എട്ടുപങ്കുവരെയും സിദ്ധിക്കും.

മൂന്നാമൻ ഏററ ദ്രവ്യത്തിന്നും അനുഭവിച്ചവന്ന പണയത്തിന്നും
പണംവാങ്ങിച്ചവൻ പണംകൊണ്ടുവരുമ്പോൾ കടം വാങ്ങിച്ചവൻ
പലിശയും മുതലും തിരിയകൊണ്ടുവന്നതരുമ്പോൾ കടംകൊടുത്ത
വൻ വാങ്ങിച്ചില്ലെങ്കിൽ ആയതിന്നും പിഴചൊല്ലിച്ച ദ്രവ്യത്തിന്നും
ചുങ്കംതിൎന്ന പണത്തിന്നും പ്രതിജ്ഞചെയ്യപ്പെട്ട ദ്രവ്യത്തിന്നും പ
ലിശവരികയില്ലാ. പലിശക്ക എഴുതികൊടുത്ത പണയം പരുമാറരു
തെന്ന പറഞ്ഞ സുക്ഷിക്കെണം കൊടുത്തിരിക്കുന്ന പണയത്തിന്നു ഉ
ടയവനെ ബോധിപ്പിക്കാതെ അനുഭവിച്ചുഎങ്കിൽ എഴുതിയനാൾ
മുതൽക്കുള്ള പലിശവരികയില്ല. പൊൻവെള്ളി വെങ്കലപാത്രം കാ
ളകുതിര മുതലായ ഉപകാരമുള്ള പണയത്തിന്നു പലിശെക്ക സമ്മ
തിച്ചുകൊള്ളണമെന്നും എഴുതികൊടുത്തിരിക്കുന്ന പണയത്തിനെ [ 338 ] പിന്നെത്തതിൽ പണയം ഉടയവനു അനുഭവിപ്പാൻ വല്ലാതെചേതം
വരുത്തിയാൽ പലിശ ദ്രവ്യംകൊടുത്തവനും വരികയില്ലാ. പണ
യം വാങ്ങിച്ചവനു ചേതംവരുത്താതെ തിരിയകൊടുത്താൽ പലിശ
സിദ്ധിക്കും. കാള-കുതിര മുതലായ പണയത്തിന്നു പണയം വാ
ങ്ങിച്ചവൻ ഉപേക്ഷ മുതലായ ദോഷമില്ലാതെ സൂക്ഷിച്ചുവരുമ്പോൾ
പണയത്തിന്നു കൈകാൽമുടങ്ങി ഊനംവന്നുപോക എങ്കിലും ചെ
യ്താൽ വേറിട്ടപണയമെങ്കിലും വാങ്ങിച്ച ദ്രവ്യമെങ്കിലും കൊടുക്കെ
ണം അല്ലെങ്കിൽ ഋണമോചനം വരികയില്ലാ. (ഇതു സംസ്കൃത
ത്തിൽനിന്നു ഭാഷയാക്കിയ്തു.)

4. കേരളപഴമ

താമൂതിരിയുടെവമ്പട പെരിമ്പടപ്പിനൊടും പറങ്കികളോടും
തോററപ്രകാരം പറയുന്നു.

കൊല്ലം 679-ക്രിസ്താബ്ദം 1504-മാൎച്ച-16 താമൂതിരി സന്നാ
ഹങ്ങളോടുകൂട ഇടപ്പള്ളിയിൽ എത്തി എന്നുകേട്ടപ്പോൾ പചെകുക
പ്പിത്താൻ 60 ചില‌്വാനം പറങ്കികളെ കൊച്ചികോട്ടയിൽ പാർപ്പി
ച്ച ശേഷമുള്ളവരോടുകൂട താൻ പള്ളിയിൽചെന്നു ആരാധനകഴിഞ്ഞ
ഉടനെ തോണികളിൽ കരേറി കൊയിലകത്തിൻ മുമ്പാകെ എത്തു
കയും ചെയ്തു. അന്നു പെരിമ്പടപ്പിന്നു 5000-നായന്മാർ ഉള്ളതിൽ
500-പേരെ തെരിഞ്ഞെടുത്തു പചെകിന്റെ വശത്ത ഏല്പിച്ചു.
ഇവരെ നടത്തേണ്ടുന്നവർ കണ്ടകൊരു എന്നും പെരിങ്കൊരു എന്നും
ഉള്ളകൊയിലധികാരികളും വള്ളുതുരുത്തികൈമളും അടവിൽ പ
ണിക്കരും അത്രെ. രാജാവകരഞ്ഞുകൊണ്ട അവരെ യുദ്ധത്തിന്നു വി
ട്ടയച്ചപ്പോൾ പചെകിനൊടു നിങ്ങളുടെ ജീവരക്ഷെക്കായിട്ടു നോക്കു
വിൻ എന്നു പറഞ്ഞാറെ. ആയവൻചിരിച്ചു നിങ്ങൾ എണ്ണംവി
ചാരിച്ചു ഭയപ്പെടുന്നു ഞങ്ങളുടെ ദൈവം കല്ലല്ലല്ലൊ എന്നു പറഞ്ഞു
പുറപ്പെട്ടു ശനിയാഴ്ച രാവിലെ കമ്പലംകടവിൽ എത്തി താമൂതി
രിയുടെ ആൾ ചുരുക്കമാകകൊണ്ടു വേഗംകയറി മാററാന്റെ അ
നേകം പശുക്കളെ അറുപ്പാനായി കൊണ്ടുപോകയും ചെയ്തു. അതി
നാൽകൊച്ചിനായന്മാർ വളരെ ദു:ഖിച്ചു പോരുമ്പോൾ പടനാൾ കു
റിക്കെണ്ടതിന്നായി ഒരു പട്ടർവന്നു കുന്നലക്കോനാതിരിയുടെ കല്പ
നയാൽ നാള പടഉണ്ടാകും എന്നും നിന്നെകൊല്ലുംഎന്നും അറിയി
ച്ചു. അതിന്നുപചെകു നിങ്ങടെ ജ്യോതിഷാരികൾക്ക കണക്കുതെ
ററിപോയി നാളയല്ലൊ ഞങ്ങളുടെ മഹോത്സവത്തിലെ ഒന്നാംഞാ
യറാഴ്ച എന്നു പറഞ്ഞു ആയുധക്കാരെ അറിയിച്ചു അവരും രാത്രിമുഴു
വനും അഹങ്കരിച്ചും കളിച്ചുംകൊണ്ട ശേഷം രാവിലെ സ്വർഗ്ഗരാ
ജ്ഞിയെ വിളിച്ചുപ്രാൎത്ഥിച്ചു പടെക്കായി ഒരുമ്പെടുകയും ചെയ്തു.

അപ്പോൾ താമൂതിരിയുടെ മഹാസൈന്യം കടവിങ്കൽ എത്തു
ന്നതു കണ്ടു. മുമ്പെതന്നെ പറങ്കിയെവിട്ട ഓടിപോയ ഇതല്യക്കാർ [ 339 ] ഇരിവരും താമൂതിരിയുടെ കല്പനപ്രകാരം വാൎത്തുണ്ടാക്കിയ 5 വലി
യതോക്ക വലിച്ചുകൊണ്ടുവരുന്നത ആദിയിൽ കണ്ടു. പിന്നെ നാലു
രാജാക്കന്മാരും 10 ഇടപ്രഭുക്കന്മാരോടുംകൂട നായന്മാർ വരുന്നതുംക
ണ്ടു. അത ആർ എന്നാൽ.

1) താനൂർരാജാവായ വെട്ടത്തുമന്നൻ 4000 നായന്മാർ.
2) ചുരത്തോളം രക്ഷിച്ചുപോരുന്ന കക്കാട്ടനമ്പടി 12000
നായന്മാർ. അവന്റെപേർ കണ്ടന്നമ്പടി എന്നും കുക്കുടരാജാവെന്നും
പൊൎത്തുഗീസ പുസ്തകങ്ങളിൽ എഴുതികാണുന്നുണ്ട.
3) കോട്ടയകത്തരാജാവ് 18000 നായന്മാർ. ഇവൻപുറനാട്ടു
കര തമ്പുരാൻതന്നെ.
4) പൊന്നാനിക്കും കൊടുങ്ങലൂരിന്നും നടുവിലെ നാടുവാഴു
ന്ന കുറിവക്കോവിൽ 3000 നായർ. ഈപേരിന്നു നിശ്ചയം പോ
രാ. കുടിവഗുരുവായിരിക്കും.

ഇങ്ങനെ നാലുരാജാക്കന്മാർ നാലുകൊടികളിൻ കീഴിൽ
37000 ആയുധപാണികളായ നായന്മാരെ ചേൎത്തുകൊണ്ടു നേരിട്ടവ
ന്നു. ശേഷം 10-ഇടപ്രഭുക്കന്മാരുടെപേർ കാണുന്നതിപ്രകാരം. കൊ
ടുങ്ങലൂർ വാഴുന്ന പടിഞ്ഞാറഎടത്തുകോവിൽ. ഇടപ്പള്ളിഇളംങ്കോ
വിൽ നമ്പിയാതിരി. ചാലിയത്തവാഴുന്നപാപ്പുകോവിൽ. വേങ്ങ
നാട്ടുനമ്പിയാതിരി. വന്നലച്ചേരിനമ്പിടി. വേപ്പൂർവാഴുന്ന പാപ്പു
കോവിൽ. പരപ്പനങ്ങാടിപാപ്പുകോവിൽ. മങ്ങാട്ടുനാട്ടുകൈമൾ.
ഇങ്ങിനെഉള്ള 20000-ചില‌്വാവാനം നായരും മാപ്പിളമാരും അറവിക
ളും കോഴിക്കോട്ടനമ്പിയാതിരിയുടെ കുടക്കീഴിൽ യുദ്ധത്തിന്നായി
അടുത്തുവന്നു. അതുകൂടാതെ 160-പടകുംഉണ്ടു അതിൽ കരേറിവരു
ന്നവർ 12000-ആളോളം ആകുന്നു. ഇതല്യക്കാർ ഓരോന്നിന്നു ഈ
രണ്ടു തോക്കുണ്ടാക്കി പടവിൽവെച്ച ഉറപ്പിച്ചു ദേഹരക്ഷക്കായി വ
രുത്തി നിറെച്ച ചാക്കുകളെ ചുററുംകെട്ടിച്ചു 20-പടകുകളെ ചങ്ങല
കൊണ്ട തങ്ങളിൽചേൎത്തു പൊർത്തുഗാൽ പടകിനെഅതിക്രമിപ്പാൻ
വട്ടംകൂട്ടുകയും ചെയ്തു.

അന്നുപടകുകളിൽനിന്നു വെടിവെപ്പാൻ തുടങ്ങുമ്പോൾതന്നെ
കൊച്ചിനായന്മാർ മടങ്ങിപ്പോയി കണ്ടങ്കോരും പെരിങ്ങോരുംമാത്രം
അഭിമാനംവിചാരിച്ചു പചെകിന്റെ അരികിൽ നിന്നുകൊണ്ടാറെ
അവരെ തന്റെപടവിൽനിറുത്തി യുദ്ധവൈഭവം എല്ലാംകാണിച്ചു.
അങ്ങേപക്ഷക്കാർ ക്രമംകൂടാതെ നേരിട്ടപ്പോൾ എണ്ണംനിമിത്തം
പൊർത്തുഗാൽഉണ്ടകൾകൊണ്ടു ആയിരം ചില‌്വാനം നായന്മാർ മരി
ച്ചു പൊർത്തുഗീസർ മുറി ഏററിട്ടും ആർ മരിച്ചതും ഇല്ല അസ്തമിച്ചാ
റെ കോഴിക്കോട്ടുകാർ ആവതില്ല എന്നു കണ്ട മടങ്ങിപ്പോയി പൊർ
ത്തുഗീസൎക്ക ആശ്വസിപ്പാൻ സംഗതി വരികയുംചെയ്തു. കണ്ടകോരു
രാത്രിയിൽതന്നെ കൊച്ചിക്കുപോയി രാജാവെ ഉണൎത്തിച്ചു വിസ്മ
യംജനിപ്പിക്കയുംചെയ്തു. അനന്തരംപെരിമ്പടപ്പുതാൻ കമ്പലക്കട
വിൽവന്നു പചെകിനെ അത്യന്തം മാനിക്കയുംചെയ്തു. [ 340 ] താമൂതിരി ബ്രാഹ്മണരോടുചൊടിച്ചു തൊല‌്വിയുടെകാരണം
ചോദിച്ചപ്പോൾ ഭഗവതിക്ക അസാരം പ്രസാദക്കേടായിരുന്നു
ഞങ്ങൾ ചെയ്ത കൎമ്മങ്ങളാൽ അതഎല്ലാംമാറി ഞായറാഴ്ചജയത്തിന്നു
ശുഭദിവസം ആകുന്നു നിശ്ചയം എന്ന അവർ ബോധിപ്പിച്ചു. ഇതു പെ
സഹപെരുനാൾആകകൊണ്ട പൊർത്തുരുംഗീസ നല്ലനാൾഎന്നു വി
ചാരിച്ചുപാർത്തു. ആ ഞായറാഴ്ചയിൽതന്നെ [മാർച്ച് 25] തകൎത്തപട
ഉണ്ടായി പുഴഎല്ലാം രക്തമയമായിതീൎന്നു കടവുകടപ്പാൻ കഴിവുവന്ന
തുമില്ല. പാതിപടകുകൾ കൊച്ചികോട്ടപിടിക്കേണ്ടതിന്നു രാത്രികാ
ലത്തു തെക്കോട തിരിഞ്ഞഓടിയാറെ പചെകു ഉപായം അറിഞ്ഞ
ഉടനെ വഴിയെചെന്നു കൊച്ചി കോട്ടയരികിൽ അവരോടഎത്തി
വെടിവെച്ചു ഛിന്നഭിന്നമാക്കുകയും ചെയ്തു.

ചൊവ്വാഴ്ചയിൽ മൂന്നാമതും വലിയപോർ ഉണ്ടായാറെ ഇതല്യ
ക്കാർ ഇരുവരും ഓരോരൊകൌശലം പ്രയോഗിച്ചിട്ടും ജയംവന്നില്ല.
ഉച്ചതിരിഞ്ഞിട്ടു 2 നാഴികയായാറെ താമൂതിരി ആവതില്ല എന്നു
കണ്ട നായന്മാർ മടങ്ങി വരണം എന്നു കല്പിച്ചു. ആയവർ ബ്രാഹ്മ
ണരുടെ കൎമ്മവും ജ്യോതിഷവുംഎല്ലാം മായം ദുഷിച്ചംശപിച്ചുംപറ
ഞ്ഞു പിൻവാങ്ങിനില്ക്കയുംചെയ്തു. കൊച്ചിക്കാർ മൂന്നുജയങ്ങൾനിമി
ത്തം വളരെ പ്രസാദിച്ചു രാജാവും ഓരോരൊ ഉത്സവംഘോഷിപ്പിക്ക
യാൽ മാപ്പിളമാർ ഏററവും ക്രൂദ്ധിച്ചുകൊല്ലത്തും കണ്ണനൂരിലും ഉള്ള
വൎക്ക എഴുത്തയച്ചു പൊൎത്തുഗീസർ അശേഷം തോററുംപട്ടും പോയി
താമൂതിരിവരുവാറുണ്ട എന്ന അറിയിച്ചു. അതുകൊണ്ട ആ രണ്ടസ്ഥ
ലങ്ങളിലും ചോനകർ മത്സരിച്ചുകാണുന്ന വളക്കാരെ കൊല്ലുവാൻ
തുടങ്ങിയാറെ ചെട്ടികൾക്കവന്ന എഴുത്തിനാൽ താമൂതിരിതോററ
തിൻറ പരമാൎത്ഥം എല്ലാടവും പ്രസിദ്ധമായി മാപിള്ളമാർനാണി
ച്ച ഒതുങ്ങിപാൎത്തു. പൊൎത്തുഗീസരിൽ ഒരുവന്നുമാത്രം കൊല്ലത്തങ്ങാ
ടിയിൽതന്നെ അപായംവന്നതെഉള്ളു. പെരിമ്പടപ്പിന്റെ അയൽ
വക്കത്തുള്ള ഇടവകക്കാരും കമ്മന്മാരും ഈ അവസ്ഥ ഒക്കെയും വി
ചാരിച്ചാറെ താമൂതിരി പ്രമാണം അല്ല എന്നുതോന്നി. അവരിൽ
മങ്ങാട്ടുമൂത്തകൈമൾ ഉണ്ട. അവൻ വൈപ്പിൽവെച്ചു ഉദാസീനായി
പാൎത്തവൻതന്നെ. അവൻ ഉടനെ രാജാവെചെന്നുകണ്ടു അല്പംക്ഷാമം
വന്ന പ്രകാരം കേട്ടിരിക്കുന്നു എന്നാൽ കഴിയുന്നെടത്തോളം കൊ
ററിന്നു ഞാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നെല്ലും മറ്റും
പല സാധനങ്ങളെയും തിരുമുമ്പിൽ വെക്കുകയും ചെയ്തു.

നമ്പിയാതിരി നാം ഇപ്പോൾസന്ധിച്ച മഴക്കാലത്തിൻ മുമ്പെ
മടങ്ങിപോകെണം എന്നു താമൂതിരിയോടു മന്ത്രിച്ചു മറ്റുംപലസ്നേ
ഹിതന്മാരും യുദ്ധം സമർപ്പിക്കെണം എന്നു ബുദ്ധി പറഞ്ഞു. ഇടപ്പ
ള്ളി പ്രഭുവൊ വിരോധിച്ചു മാപ്പിള്ളമാരും ഇനിചിലത പരീക്ഷി
ക്കെണമെന്നുചൊല്ലി സമ്മതം വരുത്തി പുതിയയുദ്ധത്തിന്നു കോപ്പി
ടുകയുംചെയ്തു. (ഇതുബറോസ മുതലായ പറങ്കിപുസ്തകങ്ങളിൽനിന്ന
എടുത്തതു.) [ 341 ] 5. സുറിയാണികൾ പറങ്കിപ്പാതിരികളുടെ വശത്തിലായ ശേ
ഷം മത്സരിച്ചു സ്വാതന്ത്ര്യം പ്രാപിച്ച പ്രകാരം

കൎത്താവിനുടെ ആണ്ടു 1598-ൽ കൊല്ലം 573-ൽ അലെശുപ
റങ്കി മെത്രാൻ ഗോവയിൽനിന്നുവന്നു കൊച്ചിയിൽ രാജാവിനെ
സ്വാധീനമാക്കി വരാപ്പുഴെ വീടുവെച്ചു ദർശനമാക്കി 1599-തിൽ
കൊല്ലം 774-ൽ ഉദിയമ്പേരൂർ സുന്നൊദൊസു 1 കൂടി സുറിയാനിമ
ര്യാദകൾ ഒക്കയുംനീക്കി പറങ്കിമര്യാദകൾ നടത്തുകയുംചെയ്തു. തി
രുവിതാംകോട്ടുകാരും ചാട്ടുകുളങ്ങരക്കാരും കൂടിയില്ല. അന്നത്തെ കൂ
ട്ടത്തിൽ പ്രമാണികൾ അല്ലേശുമെത്രാനും ബുദ്ധിക്കാരൻ പ്രാൻസി
സ്‌ക്കൊസപാതിരിയും വള്ളുരിത്തിയിൽ യാക്കോബപാതിരിയും
ബലത്താലൈകൂടിയ ഗിവൎഗ്ഗീസ അൎക്കദുയാക്കൊനും 2 മര്യാദകളും
ക്രമങ്ങളും മാറ്റിയതിന്റെശേഷം അവിടെകൂടിയതിൽ എതാനും
കത്തങ്ങൾ 3 പാതകഞ്ചുകവും ഉടൽകവചവും വിപരീത ധാരണരാ
യി വരികയും ചെയ്തു ഇതിന്റെശേഷം 1604-ൽ കൊല്ലം 77നു-മാ
ണ്ടു കർക്കടകമാസം 25നു-ഗീവർഗ്ഗീസ അർക്കദുയാക്കൊൻ കാലം
ചെയ്ത 4 അംകമാലിക്കരെ ചെറിയ പള്ളിയിൽ അടങ്ങുകയും ചെ
യ്തു. ഉദിയംപേരൂർകൂട്ടം കഴിഞ്ഞശേഷം 55-സംവത്സരം പറങ്കിമ
ര്യാദ നടന്നുവരുമ്പോൾ മിശീഹാക്കാലം 1653-ൽ കൊല്ലം 823-മാ
ണ്ട മാർഗിനാത്യൊസ പത്രിയർക്കിസ 5 മലയാളത്തിൽ വരുവാനാ
യിട്ട മൈലാപ്പൂരവന്നാറെ ഈദേഹത്തമലംകരെക്ക അയച്ചാൽ ന
ടത്തിവരുന്നമര്യാദക്ക ഭേദംവരുത്തുമെന്നുവെച്ച അവിടെ പാർപ്പി
ച്ചിരിക്കുമ്പോഴത്ര മാൎത്തോമ്മാശ്ലീഹായുടെ കവറിങ്കൽ 6 കുമ്പിടുവാ
നായിട്ട ചെങ്ങന്നൂർ ഇട്ടിചെമ്മാശും കുറവലങ്ങാട്ടു കിഴക്കേടത്തു കു
ര്യൻചെമ്മാശും 7 ചെന്നിരുന്നതു. പാത്രിയർക്കിസിനെ അവർ ക
ണ്ട ഇവിടത്തെ കുഴപ്പുകൾ പറഞ്ഞതിനെകേട്ട ആദേഹവും വളരെ
ദുഃഖിച്ചു. ചെമ്മാശന്മാരും സങ്കടപ്പെട്ടതിനെ പ്രങ്കായക്കാർ അറിഞ്ഞ
ഉടൻ ഇനി ഇവർ തമ്മിൽ കാണായ്വാൻ ഒരു മുറിയിലാക്കി കാ
ലവും വെച്ചു സൂക്ഷിക്കകൊണ്ടു - ചതിക്കുമെന്നു നിശ്ചയിച്ചു രഹസ്യ
ത്താലെ ചെമ്മാശന്മാരെ വിളിച്ചു അക്കാലത്തിൽ വാഴുന്ന തൊമ്മാ
അർക്കദുയാക്കോനെ അപ്പിസ്ക്കൊപ്പായായിട്ട വാഴിക്കത്തക്കവണ്ണം
ഉടമ്പിടികൊടുത്തു യാത്രയാക്കിയതിൻറ ശേഷം . അവർവന്നു വർ
ത്തമാനങ്ങൾ ഒക്കയും ബോധിപ്പിച്ചു കടലാസുംവായിച്ചു കണ്ടഉടൻ
എല്ലാവരും കൂടത്തക്കവണ്ണം എഴുതിഅയച്ചു. എല്ലാവരും കൂടിയ
പ്പോൾ പാത്രിയർക്കിസിനെ പറങ്കികൾ കൊച്ചിയിൽ കൊണ്ടുവന്നു [ 342 ] എന്നും കേൾക്കകൊണ്ട എല്ലാവരുംകൂടെ കൊച്ചിയിൽചെന്നു രാജാ
വിനെ കണ്ടു ഞങ്ങൾക്കുള്ള ആളിനെ കോട്ടെക്കകത്തുനിന്നും വരുത്തി
തരെണമെന്നു തിരുമനസ്സറിയിച്ചാറെ വരുത്തിതരാമെന്നു കല്പിച്ച
തിന്റെശേഷം. പറങ്കികൾ രാജാവിനെ സമ്മതിപ്പിച്ചു ശുദ്ധമാകപ്പെ
ട്ടവനെ കടലിൽ കെട്ടിതാഴ്ത്തി അപായം വരുത്തിയതിനാൽ–ആ
നാഴികയിൽതന്നെ മാളികയുടെ കോവണിമേൽവീണു തലകീറി
രാജാവ തീപ്പെടുകയും ചെയ്തു. ഇതഒക്കയും കണ്ടുകേട്ട ഉടൻ എല്ലാവ
രും കൂടെ മട്ടാഞ്ചേരിപള്ളിയിൽകൂടി പ്രങ്കായക്കാരൊടു നാം ചേരരു
തഎന്നും നമ്മുടെ അനന്തരവരുടെ കാലത്തിലും ഇവരെ കാണരുതെ
ന്നും നിശ്ചയിച്ചു പള്ളിക്കാർ ഒക്കയും കൂടെ ഏകമനസ്സായിട്ട എഴുതി
പിടിച്ചു മേൽപറഞ്ഞ ആണ്ട മകരമാസം 3നു- വെള്ളിയാഴ്ചനാൾ
സത്യംചെയ്തു. അവിടെനിന്നും ആലങ്ങാട്ടുകൂടി പാത്രിയർക്കായുടെ ക
ടലാസിലുള്ള പ്രമാണംപോലെ തൊമ്മാ അർക്കദുയാക്കൊനെ മെത്രാ
നായിട്ട വാഴിക്കയും ചെയ്തു. മെത്രാന്റെ അടുക്കൽ വിചാരത്തിന്ന
അന്നു കടവിൽചാണ്ടികത്തനാർ മുതലായ നാലുപേരെ കല്പിച്ചു. മൂ
വാണ്ടിൽകൂടി വിചാരമുണ്ടാകുമ്പോൾ മാറികല്പിക്കുകയുംചെയ്തു.
ഇങ്ങനെ നടന്നു.

6. നബാവ ഹെതർ അലിഖാൻ ഠിപ്പുസുൽത്താൻ എന്നവരു
ടെ കഥയിൽനിന്നു.

ക്രിസ്താബ്ദം. 1782—ദിസമ്പ്ര നബാവഹൈദർമരിച്ചപ്പോൾ
എല്ലാവരും ഠിപ്പുസുൽത്താന്റെ കല്പന അനുസരിക്കയും വാപ്പ നട
ത്തിയതിനെക്കാണ അധികമായിട്ട പടയും കാര്യാദികൾ ഒക്കെ
യും നടക്കുകയും നടത്തുകയുംചെയ്തു. അവിടുന്നും കുറെ ദിവസംകഴി
ഞ്ഞാറെ നഗരരാജ്യത്തു 1 നിന്നും എഴുത്തുവന്ന ഇവിടെആക്കീട്ടുള്ള
കില്ലെദാർ 2 ഹയാത്തഖാൻ എന്നവൻ നിമക്കഹറാമാക്കി 3 ഇങ്ക്രി
സ്സകർണ്ണെൾ മത്തെസ്സ എന്നകപ്പിത്താനുമായി ഒത്തമനസ്സായി
കോട്ടയും നാടും ഒക്കെ ഒഴിച്ചുകൊടുത്തു തനിക്കവേണ്ടുന്ന മു
തലുംഎടുത്ത കുഞ്ഞുകുട്ടികളെയും ഉരുവിൽ കയററി ബോമ്പാ
യിക്ക പോകയുംചെയ്തു. ഹയാത്തഖാൻ ഇപ്പോൾ ബോമ്പായി
ന്നും വരാതെ അവിടതന്നെപാൎക്കാനായി പോയതാകുന്നു എന്നും വ
ൎത്തമാനം അൎക്കാട്ടുകേട്ടാറെ വലിയ ദ്വേഷമായി ഉടനെതന്നെ അ
വിടെ മീർമുയിനന്തിൻഎന്ന ആളെയും പതൃജമാൽഖാനെയും പരി
ന്ത്രിസ്സ മുസുബൂസിയേയും കല്പിച്ചാക്കി-സുൽത്താൻ ഏതാനും
പാളയവും കൊണ്ട പുറപ്പെട്ട നഗർരാജ്യത്തവന്ന കോട്ടവളഞ്ഞു വെ
ടിവെച്ച ഇങ്കിരിസ്സിന്റെ ആളെ ഒക്കെയുംകൊന്നു ശേഷം ആളെഒ
ക്കെയും ചിറപിടിച്ച മാൎഗ്ഗംചെയ്ത ഇസ്ലാമാക്കി മാസപ്പടിയും
വെച്ചു തന്റെപാളയത്തിൽ ചേൎക്കയുംചെയ്തു. പിന്നെ നഗരരാജ്യ [ 343 ] ത്തുള്ള കാപിരിനെ ഒക്കെയും പിടിച്ചുമാർഗ്ഗംചെയ്ത ഇസ്ലാമാ
ക്കി. (1783 ക്രിസ്താബ്ദം.)

പിന്നെ മലയാളത്തിൽഉള്ള കാപിരിനെയും തമ്പുരാക്കന്മാ
രെയും മറ്റും കാവിർആയിട്ടുള്ള എല്ലാവരെയും പിടിച്ച ഇസ്ലാ
മാക്കെണമെന്നും അമ്പലവുംബുദ്ദും ഒക്കെയുംവെടിവെച്ച ഉടച്ചകള
യെണമെന്നും കല്പിച്ചു. അപ്രകാരം പലജാതികളായ കാപിരിനെ
ഒക്കെപിടിച്ച അതിൽ തമ്പുരാക്കന്മാരെയും പലയജമാനന്മാരെയും
ഒക്കെ ബലത്താലെ പിടിച്ചു. അപ്പോൾ ചിലർഒക്കെ പൊൻതമ്പു
രാന്റെ അവിടയും പരദേശത്തുപോയി പാൎക്കയുംചെയ്തു. മാൎഗ്ഗക്കാർ
മുതലായവരിൽ ചിലർ ഒളിച്ചഉരുവിൽ കയറി ഗോവയിൽ പോ
കയുംചെയ്തു. പിന്നെ സുൽത്താൻ കൊടകു അരചന്റെ രാജ്യത്തുചെ
ന്നു വളഞ്ഞ പടചെയ്ത നാടും അരചനെയും പിടിച്ച അരചനു മാൎഗ്ഗം
ചെയ്തു യാസീൻഖാൻ എന്ന അരചനപേരും വിളിച്ചു. ആനാട്ടിൽ
നിന്നും അമ്പതിനായിരം കൊടകുനാട്ടുകാരെയും പിടിച്ചു മാർഗ്ഗം
ചെയ്തു ഇസ്ലാമാക്കി മാസപ്പടിക്ക തന്റെ പാളയത്തിൽ ചേൎക്ക
യും ചെയ്തു. അരചനിക്ക കുമ്മണ്ടരെസ്ഥാനവും മാസപ്പടിയും കല്പി
ച്ച ഒന്നിച്ച പട്ടണത്തേക്ക കൊണ്ടുപോകയും ചെയ്തു . ഇങ്ങിനെ രണ്ട
നൂറായിരം പലജാതിക്കാരയും പിടിച്ച ഇസ്ലാമാക്കിയിരിക്കു
ന്നു. ഏറിയ അമ്പലവുംബുദും ഒക്കെതച്ചുടെച്ചു നിരത്തുകയും ചെയ്തു.
ഇസ്ലാം മാർഗ്ഗവും ദീനും ശെറകും * ഞെറിയായി വരുമ്പോൾ 1660
-തിൽ കൊല്ലം 825-മാണ്ടു റോമായിൽനിന്നു പാപ്പായുടെ പ്രമാണ
ത്താലെ കൎമ്മലീത്താദർശനമെന്ന പേരും വിളിച്ച യൌസെപ്പമെത്രാൻ
കൊച്ചിയിൽ വന്നാറെ കടുത്തുരുത്തിയിൽ വലിയപള്ളിക്കാരും ക
ടവിൽ ചാണ്ടികത്തനാരും കൂടെ സത്യത്തോടമറുത്തു വടക്കുംകൂറ്റിൽ
സ്വരൂപത്തെവന്നകണ്ട അവിടെനിന്നും കോട്ടയിൽബോധിപ്പിച്ചു
മെത്രാനെ വരുത്തി വലിയപള്ളിയിൽ ഇരുത്തുകയും ചെയ്തു . ആയാ
ളെ ഞങ്ങൾ അനുസരിച്ചില്ല. അതുകൊണ്ടു മാർതൊമ്മാമെത്രാൻ തറ
വാട്ടിൽ നിന്ന പനങ്കുഴ ചാണ്ടിക്കത്തനാരെ വരുത്തി അയാൾക്കു വേ
ണ്ടുന്ന ദ്രവ്യം കൊടുത്തു. ബുദ്ധിസാതിപ്പിച്ചു യൊസെപ്പമെത്രാൻ
1663 കൊല്ലം 828-ൽ കുറവലങ്ങാട്ട പള്ളിയിൽ വെച്ച ചാണ്ടിക
ത്തനാരെ മെത്രാനായിട്ട വാഴിച്ചു. അവർ രണ്ടു പേരും കൂടെ ഉത്സാ
ഹിച്ച ഏതാനും ജനങ്ങളെ വശത്തിലാക്കി. അതിൽകൂടിയ ആളു
കൾ പഴെകൂറ്റുകാരെന്നും പേർതിരിഞ്ഞ ഞങ്ങൾ പുത്തൻകൂറ്റുകാ
രെന്നും വിളിച്ചു. ഇങ്ങനെ കുറഞ്ഞാരുകാലം ചെന്നപ്പോൾ അവർ
രണ്ടുപേരും കഴിഞ്ഞശേഷം കൎമ്മലിത്താ എന്ന പേരും വിളിച്ചു താടി
നീട്ടി ഒരു മെത്രാൻവന്നു ഞങ്ങൾ പറങ്കിയല്ലെന്നും ജനങ്ങളെ പറഞ്ഞു
ബാധിപ്പിച്ചു വരാപ്പുഴെ മെത്രാനായിട്ട അവിടെ പാൎത്തുവന്നു.
1662-ൽ കൊല്ലം 827-മാണ്ട മെടമാസം 27൹ പറങ്കിപോയി ലന്ത [ 344 ] കൊച്ചിയിൽ കോട്ടപിടിച്ചു വാഴുകയും ചെയ്തു. ഇങ്ങനെ സ്രാണി
മാപ്പിള്ളമാരുടെ വൃത്താന്തം.

[ഹൊല്ലന്ത പടനായകനായ ഗുൻസ കൊച്ചി കോട്ടയെ പിടി
ച്ചതു ക്രീസ്താബ്ദം 1663-ജനുവരി 6൹ തന്നെ-1662-തിൽ അവർ
കൊടുങ്ങല്ലൂർ കോട്ടയെ പിടിച്ചടക്കിയ ശേഷം കൊച്ചിയെ വളഞ്ഞു
ആക്രമിച്ചു തുടങ്ങിയാറെയും മഴക്കാലത്തിന്നു മുമ്പെ പിടിച്ചുകൂടാ
എന്നു കണ്ടു മാൎച്ചമാസത്തിൽ ഹൊല്ലന്ത പട്ടാളം വാങ്ങിനിന്നിരുന്നു.]
നടത്തുകയുംചെയ്തു. പിന്നെ തന്റെമക്കൾ പതഹു ഹൈതൃ എന്നവരെ
യും മറ്റും കല്യാണം കഴിക്കയുംചെയ്തു.

അതിന്റെശേഷം ഇങ്ക്രിസ്സും പരന്ത്രിസ്സും വിലാത്തിയിൽ നി
ന്നും ഇണക്കംകഴിഞ്ഞ സംഗതിയാൽ പരന്ത്രീസ്സിൻറ മൂസൂബൂസിക്ക
തങ്ങളിൽ ഇണക്കം കഴിഞ്ഞിരിക്കുന്നുഎന്നും അതുകൊണ്ട ഇനി സുൽ
ത്താന്റെ ഒന്നിച്ചുനിന്ന ഇങ്കിരിസ്സോട പടചെയ്യെണ്ടഎന്നും കത്തവ
ന്നാറെ ആവൎത്തമാനത്തിന്ന മൂസൂബൂസിസുൽത്താന എഴുതിഅയച്ച
ഞങ്ങളെ രാജാവും ഇങ്കിരിസ്സുമായി ഇണങ്ങിപ്പോകകൊണ്ട പടചെ
യ്യെണ്ടഎന്ന വൎത്തമാനംവന്നിരിക്കുന്നു എന്നും മറ്റും എഴുതിയകത്ത
സുൽത്താൻകണ്ടാറെ നീ ഇണങ്ങിയിരിക്കുന്നു എങ്കിൽ നീപോയി
ക്കൊഎന്നും ഞാൻഇണങ്ങുകഇല്ലന്നും മറ്റും മറുവടിഅയച്ചാറെ അവനും
പാളയവും പോകയുംചെയ്തു. അപ്പോൾ അവനവതലായിട്ട ആൎക്കാട്ടെ
ക്കഏതാനുംപാളയം സുൽത്താൻഅയക്കയുംചെയ്തു. പിന്നെനല്ലസുഖ
മായിട്ട ആൎക്കാട്ടെകോട്ട വന്തവസ്താക്കി ശീരങ്കപ്പട്ടണത്തെകോട്ട ഏറ്റ
വുംകേമമായുംഎടുത്തുണ്ടാക്കയും അതിൽഏറിയ കൌതുകമായിട്ടും അ
പൂൎവ്വമായും ചില പണികളും മഹലും1 മാളികയും വീടുകളുംമറ്റുംതീ
ൎക്കയും തനിക്കഇരിപ്പാൻ പൊന്നകൊണ്ടും നവരത്നംകൊണ്ടും ഏറിയ
വിതമായിട്ടും ലെങ്കമായും ഒരുതകത്ത2 നരിയുടെ കോലമായിട്ട
ഉണ്ടാക്കയും കോട്ടയുടെപുറത്തെ ലാൽവാകഎന്ന ഒരു പൂത്തോട്ടം ഉണ്ടാ
ക്കി ആയ്തിൽഏറിയ അപൂർവ്വമായ കായികനികളും അനാജികളും
മറ്റും നട്ടുണ്ടാക്കി അതിൽ ഒരുപള്ളിയും മക്കാമും ഏറിയാ അപൂർവ്വ
മായും അതിശയമായുംഉണ്ടാക്കി അതിനൊക്കയും പൊൻതാഴികയും
വെച്ചു. ഇതപോലെ ഒത്ത എടുപ്പുകൾ മറ്റഒരുരാജ്യത്തുംഇല്ല. അ
തിന്റെശേഷം പാദിശാഹു എന്ന പേരുംവിളിച്ച ദൌലത്തും3 യജ
മാനത്വവും അധികമായ കേളിയും എല്ലാദിക്കിലും വളരെപരസ്യമാ
ക്കയുംചെയ്തു. പിന്നെ മിലമര്യാദയും കാനൂലുംകെട്ടപട്ടളയും ഒക്കെ
ശെറകവോട ചേർത്തുണ്ടാക്കയുംചെയ്തു.

പിന്നെ സുൽത്താന്റെ ഒരുമകനിക്ക ഹൈതറാബാദനവാവന
ജാമലിഖാൻമകളെ പെങ്കെട്ടപറഞ്ഞു കത്തഎഴുതി ആളെ അയച്ചാ
റെ നജാമലിഖാൻ നവാവപണ്ടെ പൂർണ്ണമായിട്ട നവാവുംരാജാങ്കവും [ 345 ] ആയിരിക്കകൊണ്ട ഠിപ്പുസുൽത്താൻ പുരാണമില്ലാതെ പുതിയ
സുൽത്താനായ്തകൊണ്ടും തനിക്ക ദ്വെഷ്യമായി വന്നിരിക്കുന്നു
എന്നുംമറ്റും കളിയായിട്ട നിന്ദിച്ചുപറഞ്ഞ മറുവടി എഴുതി അയച്ചാ
റെ സുൽത്താനിക്ക വളരെ ദ്വെഷ്യമായി ഉടനെതന്നെത്താൻ മറുവടി
എഴുതി അള്ളാഹുത ആലാഅർ വാഹിനെഒക്കെയും പടച്ചുകൂട്ടപെട്ടനാ
ളിൽ അവരവർക്ക പകുതിയായിവിധിക്കപ്പെട്ട സമയം എന്നെ
സുൽത്താനും നിന്നെ നവാവും ആക്കിയിരിക്കുന്നു എന്നും ആയ്തുകൊ
ണ്ട നീ എന്നെക്കാണെ പഴമഅല്ലഎന്നും സുൽത്താൻഎന്നും നവാവ
എന്നും പറയുന്നപേരകൊണ്ടും സ്ഥാനംകൊണ്ടും നിന്നെക്കാൾഒട്ടേറ
വലിയതായിട്ടുള്ളത ഞാനാകുന്നുഎന്നും നീഒട്ടേറ തിരിയാത്തവൻ
ആകകൊണ്ടാകുന്നു. ഇപ്രകാരം ഇനിക്ക എഴുതിയ്തഎന്നും ഇനി
നിന്റെ പേര നജാമലിഖാൻ1 അല്ലെന്നും അജാമലിഖാൻ2 ആകു
ന്നുഎന്നും അതകൊണ്ട ഇനി നമ്മളിൽ പടതന്നെഎന്നും മറ്റും മറുവ
ടിഎഴുതി അയക്കയുംചെയ്തു. ആയ്ത നവാവ നജാമലിഖാൻ കേട്ട
പ്പോൾ വലിയദ്വേഷ്യവും പകയും വെച്ചു പടെക്കവേണ്ടിമഹറാ
ട്ടന്റെ രാജാക്കന്മാരെയും ഏറിയപാളയം കുമ്മക്ക3 കൂടുകയും അത
സുൽത്താൻ കേട്ടപ്പോൾ ഏറിയ പാളയത്തോടുകൂടെ പടയുങ്കൊണ്ട
പുറപ്പെട്ടു നജാമാലിഖാന്റെ അദൂനിഎന്ന പറയുന്ന വലുതായിട്ടുള്ള
നാടും കോട്ടയും ഏറിയ പാളയവും മുതലും കുഞ്ഞുകുട്ടികളും ഉള്ള
സ്ഥലത്ത് വളഞ്ഞിട്ട റസ്ഥ4 മുട്ടിച്ച ബുർദ കെട്ടി വലിയ
തോക്ക കയററി കോട്ടകൊള്ള വെടിവച്ചപ്പോൾ ആ കോട്ടയുടെ
അകത്തെ നജാമാലിഖാൻ ജേഷ്ഠൻ നവാവ ബസലാജെങ്കഒസിർ ഏ
റിയ പാളയക്കാരെക്കൊണ്ട കോട്ടയുടെ അകത്തനിന്നും വലിയതോ
ക്കിന്റെ വെടിവെക്കയും അങ്ങിനെ ഏറിയനാൾ പടവെട്ടി ഏറി
യആൾ ഇരിപുറവും വീണു. പിന്നെ സുൽത്താൻ വെടിയുടെ ഊ
ക്കകൊണ്ട കോട്ടഉടഞ്ഞ റസ്തുംമുട്ടിയപ്പോൾ കോട്ടയുടെ അകത്തു
ള്ളവർ ഒക്കെയും രാമാനം ഒളിച്ച ചാടിപ്പോകയുംചെയ്ത ഹൈതറാ
ബാത കൊള്ളതന്നെ പോയിപാൎത്തു. അതിൽനിന്നും എതാനും ആ
ളെ സുൽത്താൻ ചിറപിടിച്ച കോട്ടയും പിടിച്ചുകവർന്നു സുൽ
ത്താന്റെ കൊടിയുംഇട്ടു വന്തവസ്താക്കി. അതകൂടാതെ നജാമലി
ഖാന്റെ ചിലനാടും കോട്ടയും വെട്ടിപ്പിടിച്ചു എന്നാറെനജാമലി
ഖാൻ പേടിച്ച ഇങ്കിരീസ്സിനെയും മഹറാട്ടനെയും കുമ്മക്കകൂട്ടി ഹൈ
തറാബാദഎന്നനാടും കോട്ടയും ഉറപ്പിച്ചുനിൽക്കയും എന്നാറെ സുൽ
ത്താൻ അവിടെ പോകേണ്ടതിന്ന ദൂരംവളരെ ഉണ്ടാകകൊണ്ടും
തന്റെ മകന്റെ കല്ല്യാണം കഴിക്കേണ്ടതിന്നും അത കഴിച്ചവഴിയെ
നോക്കികൊള്ളാമെന്നും വെച്ചു സുൽത്താൻ മലയാളംകൊള്ളെപുറപ്പെട്ടു [ 346 ] പാളയത്തോടുകൂട പുറപ്പെട്ട കണ്ണൂരിൽ ആലിരാജാവെന്ന സുൽത്താ
നെകണ്ടപ്പോൾ ഠീപ്പുസുൽത്താന് അവരോട വളരെ ഇഷ്ടമായി സുൽ
ത്താനും തന്റെ അമീറന്മാരും യജമാനന്മാരും പൌസദാറന്മാരും* ഒ
ക്കെഒരുമിച്ചസുവാരിപുറപ്പെട്ട കണ്ണൂർ അറക്കൽ ചെന്നപ്പോൾ എള
യാവുംബീവിയും മഹലുംമാളികയും ഒക്കെിതാനിച്ചവിരുന്നാക്കി
ബഹുമനിച്ചു. പിന്നെ വലിയഎളയാന്റെ മകളെമകൾ അബുതു റ
ഹമാൻഎളയാൻറ മകൾആയും അബുതുൽക്കാതിർ എന്ന രാജാവി
ൻറ പെങ്ങളായും ഇരിക്കുന്ന പെണ്ണുങ്ങളെ സുൽത്താന്റെമകൻ അ
ബ്‌തുൽഖാലിക്കഐന്നകുട്ടിക്ക അച്ചാരംവെച്ച ഏറിയഓശാരവും
നാടും അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുകയും വാങ്ങുകയും ചെയ്തു. പെ
രിമ്പടപ്പതമ്പുരാന്റെ നാട്ടിൽപോയി പടവെട്ടിനാടപിടിച്ച മട
ക്കിന്നകല്യാണം കഴിക്കതക്കവണ്ണവും മലയാളത്തിലെവാഴ്ചയും
കല്പനയും കാര്യവുംഒക്കെ കണ്ണൂരെക്ക ആക്കികൊടുക്കതക്കവണ്ണവും
നിശ്ചയിച്ചു.

സുൽത്താനും പാളയവുംപുറപ്പെട്ട ചാവക്കാട്ട പോയിപാളയം
ഇട്ടു. ആവൎത്തമാനം തമ്പുരാൻ അറിഞ്ഞതിന്റെ ശേഷം പൊൻതമ്പു
രാനും പേടിച്ച് സുൽത്താനിക്ക ഹർജി എഴുതിബോധിപ്പിച്ചു ഞ
ങ്ങൾ തങ്ങളെ കൈക്കൽനിൽക്കുന്ന ആളാകുന്നു അതുകൊണ്ട തങ്ങൾ
ഞങ്ങളോട പടചെയ്യരുതെന്നും തങ്ങൾക്ക ഞങ്ങൾ മുതൽ തരേണ
മെങ്കിൽ തരാമെന്നുംമററ എറിയസങ്കടങ്ങൾ ബോധിപ്പിച്ചാറെ
നിങ്ങളെ മുതലിന്നും നാട്ടിന്നും ഇനിക്കആവിശ്യംഇല്ലെന്നും നിങ്ങൾ
ഒക്കേയും ഇസ്‌ലാമാകേണമെന്നും അതേ നിങ്ങളോട ഇനിക്ക ആ
വിശ്യം ഉള്ളൂഎന്നും മറ്റും സുൽത്താൻ കല്പിക്കയുംചെയ്തു. ആ
യ്തല്ലെങ്കിൽ ഞാൻ നിങ്ങളോട ഉടനെ പടചെയ്യുമെന്നുംകല്പിച്ചാ
റെ അവരെ കാവറിൻറ മിടുക്കകൊണ്ട അവൎക്ക സമ്മതം വന്നതും
ഇല്ല. എന്നാറെ സുൽത്താൻ പടഎടുത്തു പേട്ടകോട്ടയുടെ കൊന്തളം
ഒക്കെയും പിടിച്ചപ്പോൾ തമ്പുരാക്കന്മാർ മതിരാശിയിൽനിന്നും
ഇങ്കിരീസ്സിന്റെ പാളയം വരുത്തിഇരിക്കുന്ന. അവർ നല്ലകേമമാ
യ കോപ്പോടുകൂട നിന്നിരിക്കുന്നസമയത്ത അത്ര സുൽത്താൻ അവി
ടെ ചെന്നിരിക്കുന്നത. ആകേമമാക്കിയ വൎത്തമാനംഒന്നുംതന്നെ
സുൽത്താൻ അറിഞ്ഞിട്ടില്ല. അപ്പോൾ പുഴയുടെ അക്കരകടന്നു പട
നടത്തി കൊച്ചിയും മറ്റും പിടിക്കേണ്ടകാര്യംകൊണ്ട ഏതപ്രകാരം
വേണമെന്ന തന്റെ കാര്യസ്ഥന്മാരായവരോടും അമീറന്മാരോടും പൌ
സദാരന്മാരോടുംമറ്റും വിചാരിച്ചാറെ അതിൽ തലയാളകളായവർ
കാവർകളായും റാവുളികളായും** ഉള്ളവരാകുന്നു.. അതിൽ ഒന്നാമനായ
ദിവാൻ കൃഷ്ണരാവഎന്നവനാകുന്നു. രണ്ടാമൻ മീർസാതിക്കെന്നെവനും
അവർക്കഒക്കെ സുൽത്താനോടവളരെ പകയുള്ളവരാകകൊണ്ടും സുൽ
ത്താനോട ഉള്ളുകൊണ്ട വളരെ പകത്തരംഉണ്ടു. അതിൻറെ ഹേതു [ 347 ] മുമ്പിനാൽ സുൽത്താൻ കല്പിച്ചിരിക്കുന്നു. എന്റെകാര്യസ്ഥന്മാരെ കൂ
ട്ടത്തിൽ ചിലർ കാവറായിട്ടുള്ളവർക്ക ഒക്കെ മാർഗ്ഗം കഴിക്കേണമെ
ന്നും ഇസ്ലാമാക്കേണമെന്നും റാവുളിയെഒക്കേയും സുന്നി ആക്കേ
ണമെന്നും അമ്പലവും ബുദ്ദും പൂജയും പൂന്നൂലും കുറിയും കുടുമ്മയും വേ
ണ്ടഎന്നും റാവുളിന്റെനടപ്പ യാഹുറെസൻ കളിപോലെ ഉണ്ടാക്കിട്ടു
ള്ളത ഒന്നുംതന്നെവേണ്ടഎന്നം എന്നാറെഅവർ ഒക്കെയും പേടിച്ചപു
റമെ അനുസരിച്ച ഉള്ളകൊണ്ട പൊരും പകയും ചതിയംവെച്ചു സുൽ
ത്താനെ എവിടവെച്ചിട്ടെങ്കിലും കുടുക്കികൊന്നു കളയെണംഎന്ന മ
നസ്സകൊണ്ട ചതിയുംവിചാരിച്ച ഇരിക്കുന്ന സമയമത്രെ ആ ചതി
വിചാരിച്ചതൊന്നും സുൽത്താൻ ഒട്ടും അറിഞ്ഞിട്ടില്ല ആയ്തുകൊണ്ട
അവർഒക്കെയുംകൂടി ബോധിപ്പിച്ചു നായന്മാർക്ക ഒട്ടുംതന്നെ പടവെ
ട്ടാൻ നിശ്ചയമില്ലെന്നും അവർ കുറഞ്ഞ ആളെ ഉള്ളുഎന്നും ഞങ്ങൾ
പടകയററിയാൽ അവര ഒക്കെകോട്ടയും നാടും ഒഴിച്ച പൊയിക്കളയു
മെന്നും ഏറിയമുതലുംഖജാനയും ഞങ്ങൾക്ക കവർന്നഎടുക്കാ
മെന്നും ഇന്ന ഇന്ന പ്രകാരം ഒക്കേയും പടകയറ്റെണം എന്നും
മറ്റും ഉള്ളിൽ ചതിവിചാരിച്ചു പറഞ്ഞപ്പോൾ സുൽത്താനി
ക്ക നേരാകുന്നു എന്നബോധിച്ചു. കുറഞ്ഞോരു പാളയവും കൊണ്ട
സുൽത്താൻ അക്കരെകടന്നു. ശേഷംപാളയം കടക്കുന്നതിന്ന മൂൽപ്പെ
ട്ട ഏറിയ നായന്മാരും ഇങ്കിരീസ്സിൻറ പാളയംകൂടി നിനയാതെ
പുറംവന്ന വളഞ്ഞു തങ്ങളിൽഏറിയ പടഉണ്ടായി സുൽത്താനും പാ
ളയവും വഴിയോട്ടഓടി ഏതാനും ആളും വീണു കുറഞ്ഞാരുപാളയ
വുംതാനും അരിയുടെനീളം കൊണ്ട ഇക്കരവരികയും ചെയ്തു. സുൽ
ത്താന്റെ പല്ലങ്കിയും മറ്റചില സാമാനങ്ങളും അവരെകെക്കൽ
ആയിപ്പൊകയുംചെയ്തു. അതിന്റെശേഷം രണ്ടാംപ്രാവശ്യം സുൽ
ത്താൻ പടെക്ക ഒരിക്കംകൂട്ടുമ്പോൾ വർഷകാലംവന്നു മഴതുടങ്ങിയ
പ്പോൾ പടക്കപാടില്ലായ്കകൊണ്ടും ഇങ്കിരീസ്സും നജാമലിഖാനും മ
ഹറാട്ടയുംകൂടി ഒരുമിച്ച പട്ടണംകൊള്ളെ പടഎടുപ്പാൻ വിചാരിച്ച
പ്രകാരം കേൾക്കുകകൊണ്ടും വർഷകാലംകഴിഞ്ഞിട്ട പടഎടുക്കാ
മെന്നവെച്ച സുൽത്താനുംപാളയവും കോയമ്പത്തൂരിൽചെന്ന പാളയ
മിട്ടുപാർക്കയുംചെയ്തു. (ക്രിസ്താബ്ദം 1790-ജനപരി.)
(ഇത ഒരുചോനകമാപ്പിളയുടെ കൃതിയാകുന്നു.)

7. ആകാശനീന്തം

ഓരോരോദേഹത്തെ ഒഴുകുന്നസാധനങ്ങളിൽ ആക്കി നീന്തി
ക്കുന്നതിന്ന വലുതായിട്ടുള്ള വിദ്യവേണ്ടാ; വെള്ളത്തിൽ ആക്കിയാൽ
കരുമരം മുതലായി ഘനമുള്ളതു ചിലത ഒഴികെ മരങ്ങൾ മിക്കവാറും
ഒഴുകുന്നു. മരം വേണ്ടുവോളം വലുതായാൽ കല്ലുംമറ്റും കയറ്റിയാലും
മരംവെള്ളത്തിൽ ആണുപോകയില്ല. അതുകൊണ്ടു മനുഷ്യർ മരംകൊ
ണ്ടു തോണിയും കപ്പലും ഉണ്ടാക്കി ആളുംചരക്കും കയറ്റി പുഴകളെ [ 348 ] യും വങ്കടലെയും കടന്നുപോവാൻ ശീലിച്ചിരിക്കുന്നു. അതുകൂടാതെ
ഇരിമ്പുകൊണ്ടു കപ്പൽഉണ്ടാക്കുകയും നടപ്പായ്വന്നു. ഇങ്ങിനെയു
ള്ള കപ്പലിന്നു മരക്കപ്പലിൻറ ഘനത്തോളം തൂക്കം ഉണ്ടാകയും
ഇല്ല. ഇരിമ്പുതകിടാക്കി തടികുറഞ്ഞതായി വന്നാൽ ആ കപ്പലി
ന്ന ആകാശം വളരെ കൊള്ളുകകൊണ്ട ആണുപോകയില്ല. പിന്നെ
കനാനിൽ ഒർ ഉപ്പുപൊയ്ക ഉണ്ടു അവിടുത്തെ വെള്ളം വെയിലിൻറ
ഊഷ്മാവിനാൽ അതിവേഗത്തിൽ വറ്റിപോകുന്നതു കൊണ്ട ഉപ്പു
വളരെ കലൎന്നിരിക്കുന്ന പൊയ്കയുടെ പോയാലും മനുഷ്യന്നമുങ്ങു
വാൻ കഴികയില്ല നീന്തുവാൻ ഒട്ടും പഠിച്ചില്ല എങ്കിലും പാതിശ
രീരം മേല്പെട്ടഉന്തി പൊങ്ങികൊണ്ടിരിക്കും. പിന്നെ ഇരിമ്പിനെ
അടിച്ചുപരത്താതെകണ്ടു നീന്തിക്കാം. രസംഎന്ന ഒർ ഒഴുകുന്ന ലോ
ഹം ഉണ്ടല്ലൊ. രസത്തിൽ ഒർ ഉണ്ടയൊ ആണിയൊചാടിയാൽ അ
തുമരം പോലെ ഒഴുകും. അതിന്റെ കാരണം രസത്തിന്ന ഇരിമ്പി
നെക്കാളും ആ ഉപ്പുവെള്ളത്തിൽ മനുഷ്യദേഹത്തെക്കാളും ഘനം അധി
കം ഉണ്ടു. ഇപ്രകാരം തന്നെ വെള്ളത്തിന്റെ മീതെ എണ്ണയും ചില
മദ്യങ്ങളും ഒഴുകും എന്നറിയാം.

നാം കരമേൽ നിൽക്കുന്നവർ എങ്കിലും വലുതായിട്ടുള്ള ഒരു
സമുദ്രത്തിന്റെ അടിയിൽതന്നെ വസിക്കുന്നു. ആ സമുദ്രം എന്നത
ആകാശം തന്നെ ആകുന്നു. ആകാശത്തിന്ന ഘനവും തടിയും ഉണ്ടെ
ന്നും ആകാശം ഒഴുകുന്ന സാധനം ആകുന്നു എന്നും ചിലർ മാത്രം കേ
ട്ടിട്ടുണ്ടായിരിക്കും എങ്കിലും ആയ്തപൂർണ്ണസത്യം തന്നെ. ഈ ആകാ
ശത്തിൽ പക്ഷികൾ പറക്കുന്നതു കണ്ടാൽ അവറ്റെപോലെ കയറു
വാൻ സംഗതി വരുമൊ എന്ന മനുഷ്യർ കൂടകൂടെ വിചാരിച്ച ഓരോ
രൊകൌശലം പരീക്ഷിച്ചിരിക്കുന്നു. അതിന്നു വൈഷമ്യം ഉണ്ടുതാ
നും. പക്ഷിക്കുദേഹം ആകാശത്തെക്കാളും ഘനമുള്ളത എങ്കിലും
ഓരോരൊതൂവലിലും അസ്ഥികളിലും സഞ്ചികളെപ്പോലെ ഉള്ള
നെഞ്ചിടങ്ങളിലും ആകാശം നന്നനിറഞ്ഞിരിക്കുന്നതു കൂടാതെ തണ്ടും
തുഴയും എന്നപോലെ ചിറകും വാലും എത്രയുംചിത്രമായിട്ടു ശരീര
ത്തോടുചേൎന്നു ലഭിച്ചിരിക്കുന്നു. പടച്ചവൻപക്ഷിജാതിക്കുണ്ടാക്കി
യപ്രകാരം എല്ലാം സൂക്ഷ്മമായി വിചാരിച്ചു ആൾ പറക്കും യന്ത്രം
ചമെപ്പാൻ എത്രവിദ്വാന്മാർ പ്രയത്നംചെയ്തിട്ടും അതഒരുനാളും സാ
ധിച്ചില്ല. മീനെ നോക്കിട്ടു മനുഷ്യർ തോണിക്കു തുണ്ടും തുഴയും സങ്ക
ല്പിച്ചിരിക്കുന്നു പക്ഷിയെനോക്കുകയാൽമാത്രം അനുഭവം കാണ്മാൻ
ഇല്ല. വിലാത്തിയിൽ ഒരുത്തൻ ഒരുയന്ത്രം ചമെച്ചുകെട്ടികൊണ്ടു
ഉയൎന്നഗോപുരമുകളിൽനിന്നു ചാടിയപ്പൊൾ പറപ്പാൻ കഴിഞ്ഞില്ല
എങ്കിലും ചിറകുകളുടെ വായുബലത്താൽ പതുക്കെ ഇറങ്ങി ശരീര
ത്തിന്ന ഹാനിവന്നതുംഇല്ല. എക്ലാന്തിലെ മല്മസ്പുരി എന്നൊ
രു വിദ്വാൻ ആവകപരീക്ഷിക്കയാൽ അവമൃത്യു അകപ്പെട്ടുതാനും.

നല്ലചിറകുണ്ടാക്കുവാൻ ഉപായം തോന്നായ്കയാൽ മറെറാന്നുവി
ചാരിപ്പാൻ സംഗതിവന്നു. ഒരു കുപ്പിയിലെ ആകാശം മിക്കതും [ 349 ] ഒഴിപ്പാൻ 200-വർഷത്തിൻമുമ്പെ ശെരിക്ക എന്നവിദ്വാൻ വളരെ
പ്രയാസപ്പെട്ട ഒരു വായുയന്ത്രംചമെച്ചു. പക്ഷെ ആകാശം ഒട്ടുംഇല്ലാ
ത്തഒരുപന്തൊ പാത്രമൊ ഉണ്ടാക്കുവാൻ കഴിഞ്ഞുഎങ്കിൽ അതുപൊ
ങ്ങിപറക്കും എന്ന വിചാരിച്ചു ചിലർ ചെമ്പിന്റെ ലേശമായതകി
ടുകൊണ്ട അങ്ങിനെചമെച്ചിരിക്കുന്നു അകത്തെ ആകാശംപോയഉട
നെ പുറത്തെ ആകാശത്തിന്റെ അമർപ്പകൊണ്ട ആപന്തുപരന്നുവ
ന്നു വീണുപോയി. അനന്തരം ചിലർ ആകാശത്തിൽ പൊങ്ങുന്നതു
പുകതന്നെഅല്ലൊ ഒരു പട്ടുപന്തുപശതേച്ചു പുകനിറച്ചാൽ പക്ഷെക
യറുമൊഎന്നുപരീക്ഷിച്ചു അതുവും നന്നായിവന്നില്ല. എന്നാറെ ല
ഘുവായിട്ടുള്ള ഒർആകാശഭേദം കവണ്ടിശ എന്ന വിദ്വാനു കണ്ടുകി
ട്ടിയ്തിനാൽ കാര്യസിദ്ധിവരുവാൻതുടങ്ങി.

ജലവായുഎന്ന ഒർ ആകാശംഉണ്ട. അതു തൂക്കുവാന്തക്ക സകല
സാധനങ്ങളിലും ഘനം കുറഞ്ഞതു. സാധാരണാകാശത്തിന്റെ ഘ
നം എന്തെന്നു ചോദിച്ചാൽ ഒരു കുപ്പിനിറയവെള്ളം 820-കുപ്പിയി
ലെ ആകാശത്തോടഒക്കുന്നു. പിന്നെആകാശം നിറഞ്ഞഒരുകുപ്പി 14-
കുപ്പിജലവായുവോടു സമമായിനില്ക്കും. ഇങ്ങനെഉള്ള ജലവായു 80-
വർഷത്തിന്നമുമ്പെ രസവാദികൾക്കു കണ്ടുകിട്ടിയ്തിന്റെ ശേഷം കു
ട്ടികൾ കടലാവണക്കിന്റെ ചാറുകൊണ്ടു പൊക്കുള ഊതിഉണ്ടാക്കുന്ന
തുപോലെ ഒരുത്തൻ ജലവായുവെഊതി പൊക്കുളയിൽനിറച്ചാൽ
അതിവേഗത്തിൽ ആകാശത്തിൽ കയറിപോകും എന്നും കണ്ടിരി
ക്കുന്നു. അതിന്റെശേഷം പരിന്ത്രീസ്സായമൊംഗോൽഫ്യ തുണികൊ
ണ്ട 100-മുളം ചുററളവുള്ള പന്തുണ്ടാക്കി കടലാസ്സുകൊണ്ടു പൊതി
ഞ്ഞവുൽ തീയുടെപുകയും നിറച്ചടച്ചപ്പൊൾ പന്തുകെട്ടിയകയറു അ
റുത്തഉടനെ അത് ആറായിരംഅടിഉയരത്തോളം കരേറിഎങ്കിലും തു
ണിയടേപഴുതുകൾ സൂക്ഷ്മമായി അടഞ്ഞിട്ടില്ലായ്കകൊണ്ടു പുറമെ
ഉള്ള ആകാശം ഉള്ളിൽകടന്നു നിറഞ്ഞപ്പോൾ അതുക്രമത്താലെ ഘ
നംകൂടിവീണുപോയി.

ആയ്ത എല്ലാരാജ്യക്കാരും അറിയേണ്ടതിന്നു വൎത്തമാനകടലാ
സ്സുകളിൽ വിവരമായിവർണ്ണിച്ചെഴുതിയതിന്റെശേഷം ശാർലസ
എന്നപറീസിലെ ശാസ്രി പട്ടുകൊണ്ട ഒരു ചെറിയ പന്ത
ഉണ്ടാക്കി അരക്കുകഷായത്തിൽ ഗോന്തു ചേർത്തരച്ചു പുറമെ
തേച്ചു ഉള്ളിൽ ജലവായുനിറച്ചു പറീസ്സിൽനിന്നു പറപ്പിച്ചു
(1783-ക്രിസ്താബ്ദം) ആയ്തു 4-വിനാഴികയകം 3000-അടിഉയരം
ഉള്ള മേഘങ്ങളിൽ കരേറിമറഞ്ഞു ചിലനാഴികകഴിഞ്ഞശേഷം 4-
കാതം ദൂരത്തുചെന്നുവീണു. അതിനാൽ ശാസ്ത്രികൾക്ക അല്പം സന്തോ
ഷം വന്നപ്പോൾ പഴുതുകൾഎല്ലാം എത്രയും സൂക്ഷിച്ചടയുന്ന ഒരുതേപ്പു
അന‌്വെഷിച്ചു. അപ്രകാരം ഒരുത്തൻഉണ്ടാക്കി ഒരു ചെറിയപന്തി
ന്മേൽതേച്ചു ജലവായുവെ നിറച്ചടെച്ചപ്പോൾ പന്തു വീട്ടിന്റെ അകത്തു
നിന്നുയൎന്നു മച്ചോടുചെന്നുമുട്ടി 3-മാസം വീഴാതെപാർത്തു. എന്നാറെ
പരീക്ഷക്കായിപന്തിനെ പുറത്തു കൊണ്ടുവന്നപ്പോൾ അതിനെകെട്ടി [ 350 ] യ കയറ അറ്റപ്പോൾ പന്തുമല്പെട്ടേക്കു പറന്നുപൊയി മടങ്ങിവീണു
കണ്ടതുംഇല്ല.

അതിന്നു മുമ്പിൽ ഒരുജീവിയും പന്തോടുകൂട ആകാശത്തിൽ
കരേറിപോയില്ല. അപ്പോൾമൊംഗൊൽഫ്യ ഫ്രാഞ്ചിരാജാവിന്റെ
സന്തോഷത്തിന്നായി ഒരു ദിവസം ഒരാടു കോഴി വാത്ത ഈമൂന്നി
നെയും ഒരുകോട്ടയിൽ ആക്കി പന്തോടുചേർത്തുകെട്ടി പറപ്പിച്ചു.
അവമൂന്നുംപറീസപട്ടണത്തിന്ന ഒരുകാതം ദൂരവീണുഹാനി ഒന്നും കൂടാ
തെ വരികയും ചെയ്തു. വഴിയിൽവെച്ചു കണ്ടതും ഗ്രഹിച്ചതുംമാത്രം
ഒന്നും അറിവാറായില്ല. അതുകൊണ്ടു റൊശ്യർ എന്ന വിദ്വാൻ ഘനം
ചുരുങ്ങിയ ഒരു പാത്തിയെ പന്തോടുചേർത്തുകെട്ടി താൻ അതിൽ
ഇരുന്നു മേല്പെട്ടുകയറുവാൻതുനിഞ്ഞു. എങ്കിലും 100-അടിഉയര
ത്തിൽ അധികം കയറിളക്കരുത എന്നു കല്പിക്കയാൽ കുറഞ്ഞൊ
രുനേരംപാർത്തു കയറുവലിപ്പിച്ചതിനാൽ ഇറങ്ങിവരികയുംചെയ്തു
ഇതുവും പോരാഎന്നുവെച്ചുറൊശ്യരും ധൈര്യമുള്ളൊരുപ്രഭുവും കൂടി പ
ന്നെയും പാത്തിയിൽകയറി ഇരുന്നു പന്തിനെ നിലത്തോടു ചേർത്തു
കെട്ടാതെ മേല്പെട്ടു പറപ്പിച്ചപ്പോൾ അവർ ഒരു നാഴികെക്കുള്ളിൽ ശീ
തംഅധികം ഉള്ള മാർഗ്ഗത്തോളംകരേറി കാറ്റിനാൽകിഴക്കൊട്ടു 3-കാ
തം വഴിദൂരംഓടി സുഖേനഇറങ്ങി വരികയുംചെയ്തു. ഇതുസാധി
ച്ചതു 1783-ആമത നവമ്പ്ര 21 തിയ്യതിയിൽതന്നെ.

അനന്തരം ഓരോരൊവിദ്വാന്മാർ ശ്രമിച്ചു ആകാശപന്തിനെ
കുറവില്ലാതെആക്കി തികവു വരുത്തുവാൻനോക്കി ധൂൎത്തന്മാർ ഓരോ
രൊ വമ്പുചൊല്ലി പല രാജധാനികളിലും നഗരങ്ങളിലും ചെന്നു
പന്തോടുംകൂടെ ആകാശത്തിൽകയറി വളരെ സമ്മാനം വാങ്ങുകയും
ചെയ്തു. ഇവരിൽ ബ്ലഞ്ചൎത്തഎന്നവൻ എങ്ക്ളാന്തിൽപോയി ഈ
അതിശയംകാട്ടി ധനം വളരെസമ്പാദിച്ചശേഷം ഇക്കരവിട്ടു ഫ്രാ
ഞ്വിയിലേക്കു പറപ്പാൻവിഷമം ഇല്ല എന്നപറഞ്ഞു തന്നെതാൻവാ
ഴ്ത്തി അനവധി ജനങ്ങൾ കൂടിനോക്കുമ്പോൾ ദോവർ കടപ്പുറത്തു
നിന്ന പന്തിൽകരേറിപോയി (1785-ജനു-7) ബ്ലഞ്ചർത്തോടുകൂട
ഒർഅമെരിക്കക്കാരൻ ഉണ്ടായിരുന്നു. നല്ലകാറ്റുണ്ടാക കൊണ്ടു അ
വർവേഗത്തിൽ ഫ്രാഞ്ചിയുടെനേരെപറക്കുമ്പോൾ ഉടനെ ജലവായു
പന്തിന്റെ ഒരുപഴുതിൽകൂടി പുറത്തുപോവാൻ തുടങ്ങി പന്ത ഏക
ദേശം സമുദ്രത്തോളം താഴുകയുംചെയ്തു. അപ്പോൾ അവർ ഭയപ്പെട്ടു ഭാ
രമുള്ളത ഒക്കെയും കുപ്പായം മുതലായ്തും സമുദ്രത്തിൽ ചാടിക്കളഞ്ഞി
ട്ടും വെള്ളം തൊടുമാറായപ്പൊൾ കാറ്റഅധികം അടിച്ചതിനാൽ പി
ന്നെയും അല്പംകയറി കലെസപട്ടണത്തിൽ അരികിൽ ഒരു കാ
ട്ടിൽ ഇറങ്ങുകയുംചെയ്തു. ഫ്രാഞ്ചിരാജാവ ആസ്ഥലത്ത ഓർന്മെക്കാ
യി ഒരസ്തംഭംനാട്ടി ബ്ലഞ്ചത്തിന്ന സമ്മാനവും മരണപര്യന്തം ആണ്ടു
തോറും 500-റീതുറുപ്പികയും ചെലവിനു കൊടുത്തു പോരുകയും
ചെയ്തു. [ 351 ] ഈ പ്രഗത്ഭന്നു സാധിച്ചതു വിദ്വാനായരോശ്യർ പരീക്ഷി
ച്ചപ്പൊൾ താനുംചങ്ങാതിയും നശിച്ചുപോയി. അതിന്റെ കാരണം
കാറ്റിനെ വിരോദിക്കേണ്ടതിന്ന തണ്ട തുഴമുതലായ യന്ത്രങ്ങളെ
ചേർപ്പാൻ വിചാരിച്ചത എല്ലാം നിഷ്ഫലമായി. എങ്കിലും ആ
കാശത്തിന്നകീഴിൽ തെക്കങ്കാറ്റുള്ളപ്പോൾ അല്പം മുകളിൽ വട
ക്കങ്കാറ്റുള്ളതും ആകാശത്തിന്റെ ഒഴുക്കം ഉയരത്തിന്നതക്കവണ്ണം പ
ലവിധേന മാറുന്നതും കാൺകകൊണ്ടു എതിർകാറ്റു വീശുമ്പോൾ
താഴുകയാലും ഉയരുകയാലും അനുകൂലമായ ആകാശം അനെഷി
ക്കാം എന്നകണ്ട ഉപായംവിചാരിച്ചത എന്തെന്നാൽ മുമ്പെപന്തിൽ
ജലാവായുവെ നിറച്ചഉടനെ അടെച്ചുകളയും പുതിയവായുവെ ചേ
ൎപ്പാൻ തുനിയുകയില്ല. രൊശ്യരൊ വളരെ സൂക്ഷ്മതയോടെ ഒരുവിധമു
ള്ള റാക്കുവിളക്കുവെച്ചു പന്തോട ഒരു കുഴൽ ചേൎത്തു അധികം ഉയര
ത്തിൽ കയറേണ്ടതിന്ന പന്തിലെ ആകാശത്തിന്ന അധികം ചൂടവ
രുത്തി പിന്നെ ആകുഴലിൽ ദ്വാരങ്ങളും സൂക്ഷ്മമായി അടയുന്ന ആ
ണികളും യന്ത്രവില്ലുകളും ഉണ്ടു. ആവകതുറന്നാൽ ജലവായു പുറത്തു
വരും പന്ത ആവിശ്യമുള്ളെടത്തോളം താഴുകയുംചെയ്യും. ഈവക ഇ
റക്കത്തിന്നും കയററത്തിന്നം പരീക്ഷിച്ചപ്പോൾ നല്ല അനുഭവംകണ്ടു
എങ്കിലും കാറ്റിന്റെ തള്ളലാൽ റാക്കുപകൎന്നു ജലവായുവെ കത്തി
ച്ച എങ്കിൽ വീഴ്ച നിശ്ചയം. ജലവായുമുതലായ ചിലവായുക്കളും
കത്തുന്ന ആകാശഭേദങ്ങൾ ആകുന്നുവെല്ലൊ. അതുകൊണ്ട രൊശ്യ
രും സഖിയും വളരെ സബ്രെക്ഷയോടുംകൂട പുതിയപന്തിനെ ഒരുക്കി
കലെസിൽനന്നകരേറി എങ്ക്ളാന്തകരയുടെനേരെ ഓടി എങ്കിലും
കാറ്റു പിന്നെയും പിന്നെയും മാറുകകൊണ്ട നല്ലവണ്ണം നടന്നില്ല.
പടിഞ്ഞാറെ കാറ്റു ഫ്രാഞ്ചികരെക്ക ഓടിച്ചപ്പോൾ അവർ മേല്പെ
ട്ടുകരേറുവാനുള്ള ഉപായം പ്രയോഗിച്ചുഎന്ന തോന്നുന്നു. എന്നാറെ എ
ത്രയും ഉയരത്തിരിക്കുമ്പോൾതന്നെ പന്തു കത്തിവീണു തുടങ്ങി. ശേ
ഷിപ്പുകൾ കടപ്പുറത്തെ അതിവേഗത്തിൽ വീണെത്തിയപ്പോൾ ഇരു
വരിലും മനുഷ്യരൂപം തിരിയുമാറായില്ല. (1785-ജൂൻ-14.)

അതിനാൽ ഭയംതോന്നി എങ്കിലും പലരും ആകാശനീന്തം
അധികം ആദരിച്ചുവന്നു. അവരിൽ ക്രൊസ്സിഎന്നവൻ പന്തോട ഒരു
വിധം തോണിയെ ചേൎത്തുകെട്ടി എങ്ക്ളാന്ത ഐരലന്തഎന്ന 2-
ദ്വീവുകളെ ഒരുമിച്ചകാണെണ്ടതിന്ന ആ ഇടകടലിന്മീതെ പറന്ന
കൊണ്ടിരുന്നു. ആ സമയംവേനിൽ എങ്കിലും ഉയരംനിമിത്തം അ
വന്റെ മഷി ശിതത്താൽ ഉറച്ചുപോയി ആകയാൽ ഇറങ്ങുവാൻ ഇ
ച്ഛിച്ചു ജലവായുവെ അല്പംപുറത്തുവിട്ടപ്പോൾ വടക്കൻ കാറ്റുപന്തി
നെ പിടിച്ചു മിന്നലും ഇടിയുംചേർന്ന ഒരു മേഘത്തിൽ ചാടിസ
മുദ്രത്തോളം താഴ്ത്തുകയും ചെയ്തു. തിരമാല അടിച്ചുവെള്ളം തോ
ണിയിൽവന്നു വീണു എങ്കിലും പന്തുതോണിയെ വലിച്ചുകൊണ്ടു
പോയി ഒരു കപ്പൽക്കുനേരെ ചെന്നതിനാൽ അതിൽ കയറി അപാ
യം വരാതെ ഇരിപ്പാൻ സംഗതിവന്നു. [ 352 ] ഇതല്യപ്രഭുവായ ചമ്പക്കാരി ആകാശവീരന്മാരിൽ ഒരു വി
ശിഷ്ടനായി. അവൻ ഒരുനാൾ അധികം കയറിയ്തിനാൽ തന്റെ മൂ
ന്നുവിരലുകളും ശീതത്താൽ ദ്രവിച്ച ശേഷംച്ഛേദിക്കേണ്ടിവന്നു. പി
ന്നെ അവൻ 2-സഖിമാരോടുകൂട അദ്രിയകടലിൽ വീണപ്പോൾ ഒരു
മീൻപിടിക്കാരൻ തന്റെ തോണിയിൽകയററി അവരെ രക്ഷിച്ചു
പന്തിന്റെ കയറ അറുക്കയും ചെയ്തു. ആയ്ത ഉടനെ പിന്നെയുംകയറി
ഒരു തുക്കകോട്ടയോളം പറന്നു ഗോപുരത്തോടുമുട്ടിപോയി. അതിൽ ഉ
ള്ള കില്ലദാർ ഇതുവാനിൽ നിന്നുവന്ന ദേവക്കാഴ്ചഎന്നുവെച്ചു എല്ലാം
ഖണ്ഡംഖണ്ഡമാക്കി രക്ഷഎന്നപോലെ മാനിച്ചുവേണ്ടപ്പെട്ടവർക്കു
വിഭാഗിച്ചുകൊടുക്കുകയും ചെയ്തു. ഒടുവിൽ ചമ്പക്കാരിയും മേൽപ്ര
കാരം കരേറി ഒരോരോ പുതുമകളെ പരീക്ഷിച്ചശേഷം ബൊലോ
ഞ്ഞയിൽ വീണുമരിക്കയും ചെയ്തു. (1812)

മേൽപ്രകാരം പലരും ഒരോരൊപന്തുകളിൽ കയറിപറന്ന വി
ശേഷങ്ങൾ അനേകം ഉണ്ടു. കാര്യം ഇതുവരയും നല്ലക്രമത്തിൽ ആയി
വന്നില്ല താനു . കാറ്റോടുഎതിർപ്പാൻ ഒരു വഴിയും അറിയുന്നില്ല
ഇറങ്ങുകയാലും കയറുകയാലും മീത്തലും കീഴിലും ഉള്ളകാറ്റുകളെ പ
രീക്ഷിക്കുമാറെഉള്ളു. നല്ലകാറ്റ എങ്കിൽ ഒരു നാഴികെക്കകം എട്ടും
പത്തുംകാതം വഴി ദൂരെപറക്കും . പന്തു കയറുന്നത ഒരുമാത്രയിലകം
50-അടി ഉയരത്തോളം ചെല്ലുന്ന വേഗതയോടെ തന്നെ. മേഘങ്ങ
ളിൽ കയറിയാൽ അവ ഇങ്ങോട്ടുവീഴുന്ന പ്രകാരംതോന്നും. കയറു
ന്തോറും ശീതംഅധികംഉണ്ടാകും ആകാശവും സ്ഥൂലത കുറഞ്ഞു ശ്വി
സം കഴിപ്പാൻപോലും ഏകദേശം പോരാതെആകും. നന്നഉയർന്നു
പോയാൽ കൈകാലുകൾ അല്പം മാത്രംഇളകിയഉടനെ ശരീരം വിയ
ൎക്കും. പുറത്തുള്ള ആകാശത്തിൻറ അമൎച്ചകുറയുംതോറും ശരീരത്താൽ
ഒഴുകുന്ന രക്തം പൊങ്ങിപൊങ്ങി കണ്ണു മൂക്കു വായി ചെവികളിൽ
നിന്നും ഇറ്റിറ്റുപുറപ്പെടും. അതിനാൽ മുഖംപിർത്തും കരുവാളിച്ചും
കാണും. വെടിവെച്ചാൽധ്വനി നല്ലവണ്ണം കേൾക്കാതെയും ചെവി
ക്ക അധികം വേദനയായിട്ടും കാണും. പ്രാവുമുതലായ പക്ഷികളെ
മിത്തലേക്കുകൂടികൊണ്ടുപോയാൽ തത്രപ്പാടും മാന്ദ്യംപോലെയും കാ
ണിക്കും . പുറത്തുചാടിയാൽ അവഒട്ടുംപറക്കാതെ വീണുവീണു ആ
കാശത്തിന്നു സ്ഥുലത്വം മതിയാകുന്ന ദിക്കോളം താണുപോകും.
മേൽപ്പെട്ടുനോക്കിയാൽ നക്ഷത്രങ്ങളെമഞ്ഞളിച്ചും ആകാശംനീലമാ
യുംഅല്ല കണ്ണുനോവുമറുകറുപ്പേറിയ ആകാശത്തിൽനിന്നു വാനമീനു
കൾ സൂര്യപ്രകാശംപോലെ വിളങ്ങി അണുരൂപേണ കാണും. താഴോ
ട്ടുനോക്കിയാൽ കാറില്ലാത്തസമയത്തും ഭൂമിയിലെമഞ്ഞും തടിച്ച
ആകാശവും ഹേതുവായിട്ടു ഊരും നാടുംസ്ഫഷ്ടമായി കാണുന്നില്ല.

പ്രാഞ്ചിവിരന്മാർ (1795) ഔസ്ത്രീയരോടുപട കൂടുന്നസമയം
ചിലർ പോർക്കളത്തിൽനിന്ന ഒരു പന്തിനെ അല്പം കരേറ്റി 40-
കുതിരകളെ കെട്ടിഉറപ്പിച്ചു ശത്രുപാളയത്തെ സുഖേന നോക്കി കു
ഴൽകൊണ്ടുകണ്ടതഎല്ലാം ചീട്ടുകളിൽ എഴുതി ഈയ്യത്തുണ്ടകെട്ടി [ 353 ] ചീട്ടുകളെ പടനായകന്മാർക്ക ഇറക്കികൊടുക്കയുംചെയ്തു. പിന്നെ ഒരു
പടനാളിൽ അപ്രകാരം ചെയ്തപ്പോൾ മാറ്റാന്മാർ 17- വലിയതോ
ക്ക അതിന്റെ നേരെനിരത്തി വെടിവെപ്പിച്ചിട്ടും ചേതംഒന്നും ഉ
ണ്ടായില്ല. പന്തിനെ തുളെച്ചുഎങ്കിൽ എന്തുപായം എന്നാൽ നിവി
ൎത്താൻ 10-കോൽവിട്ടമുള്ള ഒരു വീഴ്കുകുടയെ സങ്കല്പിച്ചിട്ടുണ്ടു . പ
ന്തിനു ചേതംവന്നാൽ ആൾ ആ കുടയുടെ ഉള്ളിൽചാടിഎങ്കിൽ കു
ടമറിയാതെ ചുററിചുഴന്നുവീഴും. തലതിരിച്ചൽ ഇല്ലാതെ നട്ടുപി
ടിച്ചുകൊണ്ടവൎക്ക ആവീഴ്ക്കുടയുടെ ഉള്ളിൽ ഇരുന്നു 1000-അടിഉ
യരത്തിൽ നിന്നും സുഖേന ഇറങ്ങാം നിലത്തെതൊടുമ്പോൾ ആകു
ട രണ്ടുമൂന്നു തെറിച്ചുപൊങ്ങുകയാൽ ആനേരത്തുതന്നെ നാശം വരാ
തിരിപ്പാൻ പ്രത്യേകം സൂക്ഷിക്കേണ്ടതു.

ഇപ്പൊൾ പന്തിൽ ജലവായുവെ അല്ല കല്കരകാച്ചി എടുത്ത
അംഗാരകവായുവെ നിറെക്കും. ആയ്തിന്നു ഘനംകുറയഅധികം ഉ
ണ്ടെങ്കിലുംവില എക്ലാന്തിൽ ഏറ്റവും ചുരുങ്ങിയതു കാരണം വി
ലാത്തിയിലെ വീടുകളിലും തെരുക്കളിലും എണ്ണകൊണ്ടെല്ലാ ആക
ല്കരി വായുവെകൊണ്ട രാത്രിയിൽ വിളക്കുകത്തിക്കുന്നു. അതിന്ന
തിരിയും വേണ്ടാ. ആവായുവെ വലുതായിട്ടുള്ള ഗുഹകളിൽ അടച്ചു
പിച്ചള കുഴലുകളവെച്ചു എല്ലാ വീഥികളിലും ഭവനങ്ങളിലും നടത്തു
ന്നതുന്യായം.. കുഴലിൻറ ആണിതിരിച്ചു ദ്വാരത്തോടുതീതൊടുവി
ച്ചാൽ വായു ഉടനെകത്തും. അതുകൊണ്ട ഒരു പന്തിനെനിറപ്പാൻ മ
തിയായ വായു വിലാത്തിയിൽ താമസം കൂടാതെ കിട്ടുമാറുണ്ടു.

ബങ്കാളനഗരമായ കലിക്കാതയിലും ബൊമ്പായിലും തിരു
വനന്തപുരത്തിലും ഒരുവെള്ളക്കാരൻ പന്തുപറപ്പിച്ചു എന്നുകേൾക്കു
ന്നു. ഈ നാട്ടുകാർ വല്ലപ്പൊഴും അപ്രകാരം ചെയ്തു പരീക്ഷിക്കുമൊ
എന്ന ആൎക്കും അറിയാം.

8. ഗണിതശാസ്ത്രത്തിൽനിന്ന എടുത്തതു

തന്ത്രസംഗ്രഹത്തെ അനുസരിച്ചുനിന്ന ഗുഹഗതിയിങ്കൽ ഉപ
യോഗമുള്ള ഗണിതങ്ങളെ മുഴുവനെ ചൊല്ലുവാൻ തുടങ്ങുന്നേടത്തു നടേ
സാമാന്ന്യഗണിതങ്ങളായിരിക്കുന്ന സങ്കലിതാദി പരികൎമ്മങ്ങളെ
ചൊല്ലുന്നു. അവിടെ ഗണിതമാകുന്നതു ചില സംഖ്യെയങ്ങളിലെ
സംഖ്യാവിഷയമായിട്ടിരിക്കുന്ന പരാമർശശേഷം. സംഖ്യകൾ പി
ന്നെ ഒന്നുതുടങ്ങിപത്തോളമുള്ളവ പ്രകൃതികൾ എന്നപോലെയിരി
ക്കും. ഇവറ്റെപ്രത്യേകം പത്തിൽപെരുക്കി നൂറോളമുള്ള വളവ
റ്റിന്റെ വികൃതികൾ എന്നപോലെയിരിക്കും. ഒന്നു തുടങ്ങിയുള്ള
വറ്റിന്റെ സ്ഥാനത്തിങ്കൽനിന്നു ഒരു സ്ഥാനം കരേറ്റീട്ടുമിരിക്കും.
ഇവറ്റെപത്തിൽ ഗുണിച്ചിരിക്കുന്നവറ്റിന്റെ സ്ഥാനം പിന്നെ
ഇവ വികൃതികൾ എന്നപോലെയിരുന്നിട്ടിവറ്റിന്റെ സ്ഥാനത്തി
ങ്കൽ കൎഷവുമുണ്ടു. ഇങ്ങനെ ഇരിക്കുന്നവ പതിനെട്ടു സ്ഥാനത്തിങ്കലെ