താൾ:33A11414.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—259—

പോയി എന്നും കേൾക്കകൊണ്ടു. തീയനെയും തീയത്തിയെയും വ
രുത്തിചോദിച്ചാറെ അതഉള്ളതുതന്നെ ആകുന്നു എന്ന അവർ അനു
വദിച്ചു കൈച്ചീട്ടഎഴുതി വെച്ചതിന്റെ ശേഷം. ബ്രാഹ്മണസ്ത്രീ
യെ വരുത്തി അവരെകൂടെനിറുത്തി ചോദിച്ചപ്പോൾ ബ്രാഹ്മണ
സ്ത്രീയും അനുസരിച്ചു. പിന്നെയും നിഷ്കർഷിച്ചു വേണ്ടും പ്രകാ
രം ചോദിച്ചപ്പോൾ ബ്രാഹ്മണനെ കൊന്നത അറിയാതെ വന്നു
പോയതാകുന്നു എന്ന അനുവദിക്കകൊണ്ട ബ്രാഹ്മണസ്ത്രീക്ക ശിക്ഷ
വിധിച്ചു ചെട്ടിയെപോകത്തക്കവണ്ണം പറഞ്ഞയക്കുകയും ചെയ്തു.

2 കേരള ഉൽപത്തിയിൽ നിന്നുളള വിശേഷങ്ങൾ

ഞായവും നടുവും കലികാലത്ത ഉണ്ടായ്തു. ദ്വാപരയുഗത്തിങ്കൽ
ഒരു ബ്രാഹ്മണൻ ഒരു കന്യകയെവിവാഹം ചെയ്തു. അന്നു സ്ത്രീധന
ത്തിന്നായികൊണ്ടു മറ്റെ ബ്രാഹ്മണൻ ഒരുഭൂമി ഉദകം ചെയ്തു. വേ
ട്ടബ്രാഹ്മണന്ന അങ്ങനെകാലം സ്വല്പം ചെല്ലുമ്പോൾ ആപറ
മ്പിൽ ഒരു ഭവനംചമെപ്പാൻ തൂൺ കുഴിച്ചപ്പോൾ ഒരു നിക്ഷേപം
കണ്ടു അതിൽവളരെ ദ്രവ്യം ഉണ്ടെന്നഅറിഞ്ഞു മുമ്പിൽകൊടുത്ത ബ്രാ
ഹ്മണനോട ചെന്നുപറഞ്ഞു നമുക്കതാൻ തന്നപറമ്പിൽ ഒരു നിധി
ഉണ്ട. അതഇങ്ങുകൊണ്ടപോരികയും വേണം ആദ്രവ്യംകൂടെ താൻ നമു
ക്കഇങ്ങ തന്നതുംഅല്ല. ബ്രഹ്മസ്വം അറിയാതെതന്നത ഇങ്ങു പ
രിഗ്രഹിച്ചുകൂടാ. എന്ന കേട്ടതിന്റെ ശേഷം അതിൽ പെട്ടതൊക്കെ
യും ഞാൻനിണക്ക തന്നിരിക്കുന്നു അതു ഞാൻ പരിഗ്രഹിക്ക ഇല്ലെ
ന്ന മറ്റെ ബ്രാഹ്മണൻ പറഞ്ഞതിന്റെശേഷം തമ്മിൽ വിവാ
ദിച്ചു പോകയും ചെയ്തു. അങ്ങനെ കുറഞ്ഞകാലം ചെല്ലുമ്പോൾ ഒരു
രാത്രിയിൽ ഭൂമിയിങ്കൽ കലികടക്കയായ്തു. അന്നുരാത്രിയിൽ രണ്ടു
പരിഷക്കുംതോന്നി. ഭൂമിയോടെകൂടി തന്നമുതലുകൾ ഒക്കെയും ഇങ്ങു
തന്നെവേണ്ടതാകുന്നു അതിൽപെട്ടതഒക്കയും ഇങ്ങുതന്നുകിടക്കുന്നു
ഞാൻ കൊടുക്കെണ്ടതല്ല എന്റെ ഭോഷത്വംഅത്രെ ഞാൻ അങ്ങോട്ട
ചെന്ന പറഞ്ഞതഎന്ന വാങ്ങിയാൾക്ക തോന്നി. മറ്റെ ബ്രാഹ്ണ
നുതോന്നി ഞാൻ ഭൂമിയും നീരും ജന്മവും കൊടുത്തിട്ടുള്ള അതിലെ
നിധി കൊടുത്തിട്ടില്ല. അത ഇങ്ങത്രെവേണ്ടു എന്നു കല്പിച്ചു. പി
റ്റെന്നാൾ നിധിഎടുപ്പാൻ തക്കവണ്ണം രണ്ടു പരിഷകളുംകൂടി ആ
പറമ്പിൽ എത്തുകയുംചെയ്തു. നിധിഇങ്ങത്രെ വേണ്ടുഎന്നും ഇങ്ങ
ത്രെ വേണ്ടുഎന്നും ഇങ്ങിനെ തങ്ങളിൽ വിവാദിച്ചു പലനാൾകൂട്ടം
കൂടി പലരും എത്തുകയുംചെയ്തു. അന്ന എല്ലാവരും കല്പിച്ചു ഈദ്ര
വ്യം ബുദ്ധിപൂൎവ്വം അറിഞ്ഞു കൊടുത്തതുമല്ല. അറിഞ്ഞു വാങ്ങിയതു
മല്ല. അതുകൊണ്ടു ഈദ്രവ്യം മൂന്നായിപകെഞ്ഞു ഒർഓഹരികൊടുത്ത
ആൾക്കും ഒർഓഹരി വാങ്ങിയ ആൾക്കും ഒർഓഹരി ഇവിടെ എ
ത്തിയ ഞങ്ങൾക്കും എന്നനടുപറഞ്ഞു തിരിച്ചയക്കെയുംചെയ്തു.
അന്നുതുടങ്ങിനടുപറകയും നടുക്കൂട്ടം കൂടുകയും ഞായംനടത്തുകയും ചെ
യ്യുന്നതൂ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/331&oldid=199554" എന്ന താളിൽനിന്ന് ശേഖരിച്ചത്