താൾ:33A11414.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാഠമാല

1. ഗദ്യപാഠങ്ങൾ

1. കഥകൾ

1

വെന്നഗരമെന്ന പേരായ ഒരു ഊരിൽ ഒരു കിഴവി ഉണ്ടായി
രുന്നു. അവളുടെ വീട്ടിൽ ഒരു തീകായുന്ന ചട്ടിയും ഒരു കോഴിയു
മുണ്ട. അതുകൊണ്ട ദിവസവുംവെളുക്കും കാലത്ത ആകോഴി കൂവു
മ്പോൾ ആഊരിൽ ഉള്ളവർ ഒക്കെയും എഴുന്നീററ ഈ കിഴവിയുടെ
വീട്ടിൽവന്ന തീമേടിച്ചും കൊണ്ടുപോകും . ഇങ്ങനെ ഏറെകാലം ക
ഴിഞ്ഞപിന്നെ ഒരുദിവസം ആകിഴവി. എന്റെകോഴി കൂവുന്നതു
കൊണ്ട നേരംവെളുക്കുന്നു. എന്റെവീട്ടിൽ തിഇരിക്കുന്നതുകൊണ്ട
ഈഊരിൽ ഉള്ളവർഒക്കയും തീമെടിച്ചു കൊണ്ടുപോയി വെയ്‌പുക
ഴിച്ചു ഭോജനം ചെയ്യുന്നു. ഞാൻ ഈഊർവിട്ടുപോയാൽ ഇവിടെ എ
ങ്ങനെ നേരം വെളുക്കും ഈഊരിൽ ഉള്ളവർ എങ്ങനെ ഭോചനംകഴി
ക്കും ഇതറിയണം എന്ന വിചാരിച്ച ആരോടും പറയാതെ കോഴി
യെയും തീക്കായുന്ന ചട്ടിയെയും എടുത്തുങ്കൊണ്ട ആഊരിൽനിന്ന
വളരെ ദൂരത്തിൽഉള്ള കാട്ടിലേക്കചെന്ന അവിടെഇരുന്നു. പിറെറ
ന്നാൾകാലത്ത ആ ഊരിൽ ഉള്ളവർഒക്കെയുംഎഴുനീററു ആകിഴവിയു
ടെവീട്ടിലെക്കു പതിവുപോലെ തീക്കായിട്ടചെന്നപ്പോൾ അവൾ
വീട്ടിൽ ഇല്ലായ്മകൊണ്ട. എങ്ങാനും പോയിരിക്കുംഎന്ന വിചാരിച്ച
മറെറാര ഇടത്തിൽനിന്ന തീമേടിച്ചു കൊണ്ടപോയി അവരവരുടെ
വേലകളെ തീൎത്തു. ഈകിഴവി കാട്ടിൽ അസ്തമിക്കയോളം പട്ടിണി
ആയിട്ട കുത്തിയിരുന്നു. ആഊരിൽനിന്ന ഒരുത്തൻ എങ്ങാണ്ട വേല
യായിട്ട ആമാൎഗ്ഗത്തിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ അവനെ വിളി
ച്ച നിങ്ങളുടെ ഊരിൽ ഇന്നഞാൻ ഇല്ലല്ലൊ. അതുകൊണ്ട അവിടെ
നേരംവെളുത്തുവൊഎന്നും തീ കിട്ടിയൊഎന്നും നിങ്ങൾഒക്കെയും
ഭോജനം കഴിച്ചുവൊഎന്നും ചോദിച്ചപ്പോൾ അവൻചിരിച്ചു. ഹേ
ഭ്രാന്തുപിടിച്ചവളെ നിന്റെ തീക്കായുന്ന ചട്ടികൊണ്ടും നിന്റെ കോ
ഴികൊണ്ടും തന്നെയൊ ഈപ്രപഞ്ചം ഒക്കെയുംഇരിക്കുന്നതു. നീ എന്ത
ഇവിടെ ഉപവാസമായിട്ട കുത്തിയിരിക്കുന്നു. എഴുനീററപോവുഎന്ന
പറഞ്ഞപ്പോൾ അവൾ ഏററവും നാണിച്ചതിരിച്ച ആഊരിലേക്ക
പോയി. അവിടെ ഉള്ളവർ ഒക്കയുംതന്നാൽ ജീവിച്ചിരിക്കുന്നു എ
ന്നുള്ള ദുരഭിമാനത്തെ വിട്ടുകളഞ്ഞ സുഖമായിട്ടിരുന്നു. അതുകൊണ്ട
എല്ലാജനങ്ങളെയും സംരക്ഷണ ചെയ്യുന്നഭാരം സൃഷ്ടികൎത്താവ് വഹി
ച്ചിരിക്കുമ്പോൾ ബുദ്ധിഹീനന്മാരായവർ അവരെക്കൊണ്ടതന്നെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/327&oldid=199550" എന്ന താളിൽനിന്ന് ശേഖരിച്ചത്