താൾ:33A11414.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—256—

എല്ലാവരും സംരക്ഷിക്കപ്പെടുന്നുഎന്നും അവൎക്ക അവരെയല്ലാതെ
വേറെ ഗതിയില്ല എന്നും വിചാരിച്ചിരിക്കുന്നു.

2

ഒരു ബ്രാഹ്മണൻ യാഗംചെയ്വാൻ ആട്ടിനെ മേടിച്ചുകൊ
ണ്ടുപോകുമ്പോൾ വഴിയിൽവെച്ച കണ്ടാറെ ദുഷ്ടന്മാർ പലരുംകൂടി
ബ്രാഹ്മണൻ ആടിനെ വിട്ടേച്ചുപോകത്തക്കവണ്ണം ഒരു ഉപായം
ചെയ്യണമെന്നു വിചാരിച്ചു നിശ്ചയിച്ചു. ഒരുത്തൻ അടുക്കൽചെന്നു
നായെകഴുത്തിലെടുത്തും കൊണ്ടുപോകുന്നത എന്തിനാകുന്നു എന്നുചോ
ദിച്ചു. ബ്രാഹ്മണൻ ഒന്നും പറയാതെപോയി. അവിടെനിന്നും
കുറെദൂരെ പോയപ്പോൾ മറെറാരുത്തൻ ബ്രാഹ്മണാ അങ്ങുന്നു ഈപ
ട്ടിയെ മേടിച്ചത എന്തിനാകുന്നു എന്നചോദിച്ചു. അതുകൊണ്ടും ഒന്നും
ഭാവിക്കാതെ കുറെദൂരെ പോയപ്പോൾ അവിടെ പലരുംകൂടി നിന്നു
കൊണ്ട ഉത്തമജാതിയായിട്ടുള്ള ബ്രാഹ്മണൻ ശ്വാവിനെ എടുത്തു
കൊണ്ട പോകുന്നതുകണ്ടാൽ ആശ്ചര്യമായിരിക്കുന്നു എന്നുപറഞ്ഞു.
അതുകേട്ടപ്പോൾ ബ്രാഹ്മണൻ ഇനിക്കു കണ്ണു നല്ലവണ്ണം അറിഞ്ഞുകൂ
ടായ്കകൊണ്ട ഒരു വസ്തുമേടിച്ചതുനായെതന്നെ ആയിരിക്കും. എല്ലാ
വരുടെബുദ്ധിയിലും ഒന്നായിട്ടു തോന്നിയാൽ മര്യാദയായിട്ടു നടക്കു
ന്ന വിദ്വാന്മാർ അതുവിചാരിക്കെണം എന്ന പറഞ്ഞിട്ടുള്ളത വിചാ
രിച്ച ആടിനെവിട്ടേച്ച കുളിപ്പാൻപോയി. ദുഷ്ടന്മാർ ആടിനെ
കൊന്നുതിന്നു. അതുകൊണ്ടത്രെ ദുഷ്ടന്മാർ ബുദ്ധികൊണ്ട ചതിക്കുമെ
ന്ന പറഞ്ഞതു.

3

ബ്രഹ്മചാരിയായിട്ട ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അ
വനെഒരുത്തൻ ചാത്തത്തിന്ന ക്ഷണിച്ചഊട്ടി മറെറാരുത്തൻ വറുത്ത
അരിപ്പൊടി കൊടുത്തു. അതകുടത്തിലാക്കി തുണികൊണ്ട് മൂടി
കൊണ്ടു വരുന്നവഴിക്ക മനോരാജ്യം വിചാരിച്ച പ്രകാരം . ഈ അ
രിപ്പൊടിവിറ്റ ഒരു പെണ്ണാട്ടിനെ മേടിക്കെണം അത ഒരആണ്ടിൽ
രണ്ട് കുട്ടിയെ പ്രസവിക്കും . അപ്രകാരം പ്രസവിച്ചു വളരെകൂട്ടം ഉ
ണ്ടായാൽ അതിനെവിററ ഒരു പശുവിനെ മേടിക്കെണം ആപശു
പെററു മുമ്പിലത്തെപോലെ പശുക്കളും കാളകളും വളരെ ഉണ്ടാകും.
പിന്നെ കാളകളെ കൊണ്ടു കൃഷിചെയ്തു വളരെ നെല്ലഉണ്ടാക്കെണം.
അപ്പോൾ ഞാൻ പണക്കാരനാകുന്നു എന്നറിഞ്ഞാൽ വിവാഹം ചെ
യ്യെണ്ടതിന്ന വല്ലവരും പെണ്ണിനെതരും . അവളിൽ ഒരു മകനുണ്ടാ
കും അവന സൊമശർമ്മാവ എന്ന പേരിടെണം. പശുക്കളെ തീററാൻ
കൊണ്ടപോയി കൊണ്ടവരുമ്പോൾ ഭാര്യകിടാവിനെ നോക്കാതെ
പശുവിനെ കറക്കാൻ പോയെങ്കിൽ ഞാൻ അവളെ വടികൊണ്ട അ
ടിക്കും എന്ന മനോരാജ്യം വിചാരിച്ചു കയ്യിലിരുന്ന വടി ചുററി
വീശി. അപ്പോൾ അരിപ്പൊടി ഇട്ടിരുന്ന കുടം പൊട്ടി താഴത്തു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/328&oldid=199551" എന്ന താളിൽനിന്ന് ശേഖരിച്ചത്