താൾ:33A11414.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—266—

പിന്നെത്തതിൽ പണയം ഉടയവനു അനുഭവിപ്പാൻ വല്ലാതെചേതം
വരുത്തിയാൽ പലിശ ദ്രവ്യംകൊടുത്തവനും വരികയില്ലാ. പണ
യം വാങ്ങിച്ചവനു ചേതംവരുത്താതെ തിരിയകൊടുത്താൽ പലിശ
സിദ്ധിക്കും. കാള-കുതിര മുതലായ പണയത്തിന്നു പണയം വാ
ങ്ങിച്ചവൻ ഉപേക്ഷ മുതലായ ദോഷമില്ലാതെ സൂക്ഷിച്ചുവരുമ്പോൾ
പണയത്തിന്നു കൈകാൽമുടങ്ങി ഊനംവന്നുപോക എങ്കിലും ചെ
യ്താൽ വേറിട്ടപണയമെങ്കിലും വാങ്ങിച്ച ദ്രവ്യമെങ്കിലും കൊടുക്കെ
ണം അല്ലെങ്കിൽ ഋണമോചനം വരികയില്ലാ. (ഇതു സംസ്കൃത
ത്തിൽനിന്നു ഭാഷയാക്കിയ്തു.)

4. കേരളപഴമ

താമൂതിരിയുടെവമ്പട പെരിമ്പടപ്പിനൊടും പറങ്കികളോടും
തോററപ്രകാരം പറയുന്നു.

കൊല്ലം 679-ക്രിസ്താബ്ദം 1504-മാൎച്ച-16 താമൂതിരി സന്നാ
ഹങ്ങളോടുകൂട ഇടപ്പള്ളിയിൽ എത്തി എന്നുകേട്ടപ്പോൾ പചെകുക
പ്പിത്താൻ 60 ചില‌്വാനം പറങ്കികളെ കൊച്ചികോട്ടയിൽ പാർപ്പി
ച്ച ശേഷമുള്ളവരോടുകൂട താൻ പള്ളിയിൽചെന്നു ആരാധനകഴിഞ്ഞ
ഉടനെ തോണികളിൽ കരേറി കൊയിലകത്തിൻ മുമ്പാകെ എത്തു
കയും ചെയ്തു. അന്നു പെരിമ്പടപ്പിന്നു 5000-നായന്മാർ ഉള്ളതിൽ
500-പേരെ തെരിഞ്ഞെടുത്തു പചെകിന്റെ വശത്ത ഏല്പിച്ചു.
ഇവരെ നടത്തേണ്ടുന്നവർ കണ്ടകൊരു എന്നും പെരിങ്കൊരു എന്നും
ഉള്ളകൊയിലധികാരികളും വള്ളുതുരുത്തികൈമളും അടവിൽ പ
ണിക്കരും അത്രെ. രാജാവകരഞ്ഞുകൊണ്ട അവരെ യുദ്ധത്തിന്നു വി
ട്ടയച്ചപ്പോൾ പചെകിനൊടു നിങ്ങളുടെ ജീവരക്ഷെക്കായിട്ടു നോക്കു
വിൻ എന്നു പറഞ്ഞാറെ. ആയവൻചിരിച്ചു നിങ്ങൾ എണ്ണംവി
ചാരിച്ചു ഭയപ്പെടുന്നു ഞങ്ങളുടെ ദൈവം കല്ലല്ലല്ലൊ എന്നു പറഞ്ഞു
പുറപ്പെട്ടു ശനിയാഴ്ച രാവിലെ കമ്പലംകടവിൽ എത്തി താമൂതി
രിയുടെ ആൾ ചുരുക്കമാകകൊണ്ടു വേഗംകയറി മാററാന്റെ അ
നേകം പശുക്കളെ അറുപ്പാനായി കൊണ്ടുപോകയും ചെയ്തു. അതി
നാൽകൊച്ചിനായന്മാർ വളരെ ദു:ഖിച്ചു പോരുമ്പോൾ പടനാൾ കു
റിക്കെണ്ടതിന്നായി ഒരു പട്ടർവന്നു കുന്നലക്കോനാതിരിയുടെ കല്പ
നയാൽ നാള പടഉണ്ടാകും എന്നും നിന്നെകൊല്ലുംഎന്നും അറിയി
ച്ചു. അതിന്നുപചെകു നിങ്ങടെ ജ്യോതിഷാരികൾക്ക കണക്കുതെ
ററിപോയി നാളയല്ലൊ ഞങ്ങളുടെ മഹോത്സവത്തിലെ ഒന്നാംഞാ
യറാഴ്ച എന്നു പറഞ്ഞു ആയുധക്കാരെ അറിയിച്ചു അവരും രാത്രിമുഴു
വനും അഹങ്കരിച്ചും കളിച്ചുംകൊണ്ട ശേഷം രാവിലെ സ്വർഗ്ഗരാ
ജ്ഞിയെ വിളിച്ചുപ്രാൎത്ഥിച്ചു പടെക്കായി ഒരുമ്പെടുകയും ചെയ്തു.

അപ്പോൾ താമൂതിരിയുടെ മഹാസൈന്യം കടവിങ്കൽ എത്തു
ന്നതു കണ്ടു. മുമ്പെതന്നെ പറങ്കിയെവിട്ട ഓടിപോയ ഇതല്യക്കാർ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/338&oldid=199561" എന്ന താളിൽനിന്ന് ശേഖരിച്ചത്